പ്രഭാത വാർത്തകൾ 2024 നവംബർ 16

Date:

വാർത്തകൾ

  • ശിശു ദിനത്തിൽ വെൺമയോടെ അരുവിത്തുറ സെന്റ് മേരീസ്

അരുവിത്തുറ: ഗംഭീരമായ ശിശുദിനാഘോഷ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ കുരുന്നുകൾക്കായി ഒരുക്കിയത്. വെള്ള വസ്ത്രം ധരിച്ചാണ് എല്ലാവരും തന്നെ സ്കൂളിൽ എത്തിയത്. ചാച്ചാജി മത്സരത്തിൽ പങ്കെടുക്കാൻ ധാരാളം കുട്ടികൾ, കുട്ടിച്ചാച്ചാജിമാരായി വേഷമിട്ടാണ് എത്തിയത്.

  • ശിശുദിനാഘോഷവും റാലിയും

പെരിങ്ങുളം : പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ശിശുദിനാഘോഷം ഗംഭീരമായ രീതിയിൽ നടത്തി. രാവിലെ 9.30ന് ചേർന്ന അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ് ശിശുദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

  • വിവിധ അപകടങ്ങളിൽ 3 പേർ‌ക്ക് പരുക്കേറ്റു

പാലാ . ബൈക്ക് ഇടിച്ച് പരുക്കേറ്റ വഴിയാത്രക്കാരൻ ഇടപ്പാടി സ്വദേശി ജോയി പുത്തൂരിനെ (70) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 യോടെ ഭരണങ്ങാനത്തിനു സമീപമായിരുന്നു അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ദമ്പതികളും മറ്റക്കര സ്വദേശികളുമായ വിഷ്ണു ( 30) ലക്ഷ്മിപ്രിയ ( 28) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ മറ്റക്കര കോവൂർ പടിക്ക് സമീപമായിരുന്നു അപകടം.

  • വയനാട് ദുരന്തം കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളി : മന്ത്രി കെ രാജൻ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിൻ്റെ നിലപാട് യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്രം അവഗണിച്ചാലും ദുരന്ത ബാധിതരെ സർക്കാർ ചേർത്തുനിർത്തും. ലോക മലയാളികളുടെയും മനുഷ്യസ്നേഹികളുടെയും സഹായത്തോടെ ഇത് സാധ്യമാക്കുമെന്നും
പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുത്ത് കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.

  • “മറ്റുള്ളവർ മതിലുകൾ പണിയുന്നിടത്ത് പാലങ്ങൾ പണിയുക എന്നതാണ് ആശയവിനിമയം ലക്ഷ്യം വെക്കുന്നത്”

അനേകർ മതിലുകൾ പണിയുന്നിടത്ത് പാലങ്ങൾ പണിയാനായി ആശയവിനിമയം ലക്ഷ്യംവയ്ക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. “അനേകർ വിഭാഗീയത ആഴപ്പെടുത്തുന്നിടത്ത് സമൂഹത്തെ പരിപോഷിപ്പിക്കാൻ, അനേകംപേർ താത്പര്യരാഹിത്യം ഇഷ്‌ടപ്പെടുന്നിടത്ത് നമ്മുടെ കാലഘട്ടത്തിലെ ദുരന്തങ്ങളെ കൈകാര്യം ചെയ്യാൻ ലക്ഷ്യം വയ്ക്കണം,” മാർപാപ്പ പറയുകയുണ്ടായി.

  • പരാഗ്വായോട് പരാജയം ഏറ്റവുവാങ്ങി ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന

മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ ലീഡ് എടുത്തിട്ടും ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരത്തില്‍ ഒത്തിണക്കമില്ലാതെ കളിച്ച് പരാഗ്വായോട് പരാജയം ഏറ്റവുവാങ്ങി ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന. മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിട്ട് പുറത്തായിരുന്നു ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തിരികെ എത്തിയ മത്സരം കൂടിയായിരുന്നു ഇത്.

  • “നാം ലൗകിക മാനദണ്ഡങ്ങൾ പ്രയോഗിക്കുകയോ നമ്മുടെ ഘടനകളെ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വമായി ചുരുക്കുകയോ ചെയ്താൽ നാം സഭയല്ല”

സത്യം, നീതി, സമാധാനം എന്നിവയുടെ സ്ഥാനപതികൾ എന്ന നിലയിലുള്ള തങ്ങളുടെ പങ്ക്, സഭയുടെ ആശയവിനിമയം നടത്തുന്നവർ തങ്ങളുടെ സഭാമക്കൾ എന്ന അസ്തിത്വം വിസ്മരിക്കരുത് എന്ന് മാർപാപ്പ പറഞ്ഞു.

  • റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം. വീട്ടില്‍ എലിശല്യം രൂക്ഷമായതിനാല്‍ എലിവിഷം വയ്ക്കാന്‍ ഗിരിധര്‍ സ്വകാര്യ കീടനിയന്ത്രണ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കുഴമ്പ് രൂപത്തിലും ഗുളിക രൂപത്തിലുമുള്ള എലിവിഷം വീട്ടിലാകെ വച്ച ശേഷം കമ്പനി അധികൃതര്‍ മടങ്ങി. വിഷം വയ്ക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കീടനിയന്ത്രണ കമ്പനിയില്‍ നിന്ന് പ്രത്യേകിച്ച് നിര്‍ദേശങ്ങള്‍ ഒന്നും നല്‍കിയതുമില്ല.

  • കൊല്ലത്ത് സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം

കൊല്ലം കുന്നത്തൂർ തുരുത്തിക്കര എം.ടി.യു.പി.എസ്സ് സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. രാവിലെ കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചു.

  • മുണ്ടക്കൈ- ചൂരല്‍മല ദുരന്തം: കേസ് അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. കേന്ദ്രത്തിന് നല്‍കാന്‍ കഴിയുന്ന തുകയുടെ കാര്യം ഈ മാസം തന്നെ കോടതിയെ അറിയിക്കുമെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

  • ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്നു ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ എം.ജെ.ബേബി

പാലാ : ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്നു ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുടുംബാ​ഗങ്ങളായ പടിഞ്ഞാറ്റിൻകര സ്വദേശികൾ എം.ജെ.ബേബി ( 68) ഭാര്യ ലില്ലി ബേബി ( 63) കൊച്ചുമകൻ ഏദൻ ( 4) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ പടിഞ്ഞാറ്റിൻകര ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

  • ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ മണ്ഡല കാലത്തോടനുബന്ധിച്ച് എയ്ഡ് പോസ്റ്റ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം ഡിവൈഎസ്പി കെ ജി അനീഷ്, ഏറ്റുമാനൂർ SHO അൻസൽ എ എസ് , അഡീഷണൽ എസ് ഐ മാരായ തോമസ് ജോസഫ്, രാജീവ് പി ആർ, ASI മാരായ ജിഷ പി എസ്, ബിന്ദു ഇ വി, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അരവിന്ദ് ജി നായർ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പിജി സോമൻ, ക്ഷേത്ര ഉപദേശ സമിതി അംഗങ്ങൾ, ഉൾപ്പെടെയുള്ളവർ പങ്കെടുത്തു .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“എന്റെ വിശ്വാസം ഒരു ‘പൈതൃകനിധി”- നിയുക്ത കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്

ഒരു പൈതൃകനിധി പോലെ വിശ്വാസം തലമുറകളിലൂടെ പകർന്നുനല്‌കുന്ന ഈ സജീവ സഭയിൽ...

മണിപ്പൂർ സംഘർഷം 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു

മണിപ്പൂരിൽ ഇടവേളകളില്ലാതെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു....

നിയമസഭ ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജ് നെതിരെ പരാതി

നിയമസഭയിലെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനോട് മോശമായി പെരുമാറിയെന്നാണ് പരാതി. വനിതാ...

കോണ്‍ഗ്രസ് പ്രവേശത്തിന് പിന്നാലെ പാലക്കാട് യുഡിഎഫ് പ്രചരണത്തില്‍ സജീവമായി സന്ദീപ് വാര്യര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനായി സന്ദീപ് വാര്യര്‍, പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തു.പാലക്കാട്...