2024 നവംബർ 15 വെള്ളി 1199 തുലാം 30
വാർത്തകൾ
- പാലാ രൂപത പ്ലാറ്റിനം ജൂബിലി (1950-2025) ഡി.സി.എം.എസ് സപ്‌തതി വർഷം (1955-2025) ക്രൈസ്തവ മഹാസമ്മേളനം
നവംബർ 17 ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നഗറിൽ നടക്കുന്ന ക്രൈസ്‌തവ മഹാസമ്മേളനത്തിൽ പാലാ രൂപത മെത്രാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്താ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. വെരി റവ. ഫാ. സെബാ സ്റ്റ്യന് വേത്താനത്ത് (വികാരി ജനറാൾ പാലാ രൂപത, പ്രോഗ്രാം ഇൻചാർജ്) ആമുഖസന്ദേശം നൽകുന്നതാണ്. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ശ്രീ ജോർജ് കുര്യൻ മുഖ്യാതിഥിയായിരിക്കും.
- “സഭാജീവിതത്തിൽനിന്നും അശ്രദ്ധമായി പിൻവലിയുകയും യാഥാർത്ഥ്യത്തിൻ്റെ പാർശ്വങ്ങളിൽ ഒതുങ്ങുകയും ചെയ്യുന്ന ഉദാസീനമായ ഒരു സഭ അന്ധമായി തുടരും”
ഇന്നത്തെ സ്ത്രീപുരുഷന്മാർ ഉന്നയിക്കുന്ന ചോദ്യങ്ങൾ, കാലത്തിൻ്റെ വെല്ലുവിളികൾ, സുവിശേഷവത്കരണ ത്തിന്റെ അടിയന്തര പ്രാധാന്യം, മാനവരാശിക്കേൽക്കുന്ന നിരവധി മുറിവുകൾ എന്നിവയോടു പ്രതികരിക്കാതെ നമുക്കു നിഷ്ക്രിയരായി തുടരാനാകില്ല. സഹോദരീസഹോദരന്മാരേ നമുക്ക് അടങ്ങിയിരിക്കാൻ കഴിയില്ല.
കെ.സി.ബി.സി. എസ്.സി/എസ്.ടി/ബി.സി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണവും കേരള ജലവിഭവ വകുപ്പു മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ജൂബിലി സന്ദേശവും നൽകും. ശ്രീ. ബിനോയി ജോൺ മുഖ്യപ്രഭാഷണവും ശ്രീ. ഫ്രാൻസിസ് ജോർജ് എം.പി, ശ്രീ ആൻ്റോ ആൻറണി, ശ്രീ. ജോസ് കെ. മാണി എം.പി, ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ, ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ശ്രീ. മോൻസ് ജോസഫ് എം.എൽ.എ, ശ്രീ. ജയിംസ് ഇലവുങ്കൽ (ഡി.സി. എം.എസ്. സ്റ്റേറ്റ് പ്രസിഡൻ്റ്), ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ (ഹെഡ്‌മിസ്ട്രസ്, ഗവ. എൽ. പി.എസ്, കുടക്കച്ചിറ), എന്നിവർ ആശംസകൾ അർപ്പിക്കും. രാമപുരം ഫൊറോനപള്ളി വികാരി വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം സ്വാഗതവും പാലാ രൂപത ഡി.സി. എം.എസ് ഡയറക്‌ടർ റവ. ഫാ. ജോസ് വടക്കേക്കുറ്റ് കൃതജ്ഞതയുമർപ്പിക്കും.
- ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. മുൻപ് തീർത്ഥാടന കാലത്ത് ഫിറ്റ്നസ് ഇല്ലാത്ത ബസുകൾ നിരത്തിലിറക്കിയതും കുട്ടികളെ അടക്കം നിർത്തിക്കൊണ്ടുപോയതും വിവാദമായിരുന്നു. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങിയിരിക്കുകയാണ് ശബരിമല സന്നിധാനം. നാളെ വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ തീർത്ഥാടന കാലത്തിന് തുടക്കമാകും.
- വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിനു വഴികാട്ടി ദേശീയ സിമ്പോസിയം
ദേശീയ സിമ്പോസിയം നവംബർ 17 ഞായർ രാവിലെ 9 മണിക്ക് രാമപുരം സെന്റ്റ് അഗ സ്റ്റ്യൻസ് പാരിഷ്ഹാളിൽ നടക്കുന്നു. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോ ചനത്തിനു വഴികാട്ടി എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയത്തിൽ പാലാ രൂപത മെത്രാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സിമ്പോസിയം ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം (കെ.സി.ബി.സി. എസ്.സി/എസ്.ടി/ബി.സി കമ്മീഷൻ ചെയർമാൻ ഉദ്ഘാടനം ചെയ്യും.
ഡോ. സിജോ ജേക്കബ് (പ്രസിഡൻ്റ് ഡി.സി.എം.എസ് ചങ്ങനാശ്ശേരി അതിരൂപത), ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ (ഡയറക്‌ടർ വിശ്വാസപരിശീലന കേന്ദ്രം, പാലാ രൂപത), ശ്രീ ബിനോയി ജോൺ (പ്രസിഡൻ്റ് ഡി.സി.എം.എസ്, പാലാ രൂപത) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങൾ നടത്തും. റവ ഫാ. തോമസ് വെട്ടുകാട്ടിൽ (വൈസ് പോസ്റ്റുലേറ്റർ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ) സിമ്പോസിയത്തിൻ്റെ മോഡറേറ്ററായിരിക്കും.
- വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു
പാലാ . ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മരക്കമ്പ് ദേഹത്തേക്ക് ഒടിഞ്ഞു വീണു പരുക്കേറ്റ പാലാ സ്വദേശി ആൻ്റോയെ ( 39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം. കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ഉഴവൂർ സ്വദേശി ബിജോയി എബ്രഹാമിനെ ( 31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി വള്ളിച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
- ചെമ്മലമറ്റത്ത് ശിശുദിന റാലി
ചെമ്മലമറ്റം : ശിശുദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം അൽഫോൻസാ നേഴ്സറി സ്കൂൾ വിദ്യാർത്ഥികളും ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അണിനിരക്കുന്ന ശിശുദിന റാലി ചെമ്മലമറ്റത്ത് നടന്നു നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഉദ്ഘാടനം ചെയ്തു സമാപനസമ്മേളനം സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തുതുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.
- വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ
നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. 2024-2025 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 388 കോടി നൽകിയെന്ന് നിത്യാനന്ദ റായ് പറഞ്ഞു. ഇതിൽ 291 കോടി കേന്ദ്ര സർക്കാരിൻ്റെ ഫണ്ടിൽ നിന്നുള്ളതാണ്. ഇതിൽ ആദ്യ ഗഡുവായ 145 കോടി രൂപ ഓഗസ്റ്റ് 31 ന് സംസ്ഥാനത്തിന് നൽകിയിരുന്നു. 2024 ഏപ്രിൽ ഒന്നിലെ കണക്ക് പ്രകാരം സംസ്ഥാനത്തിൻ്റെ എസ് ഡി ആർ എഫ് ഫണ്ടിൽ 394 കോടി രൂപ ബാലൻസ് ഉണ്ട്. ദുരന്തം നേരിടാനാവശ്യമായ തുക സംസ്ഥാനത്തിൻ്റെ പക്കൽ ഇപ്പോൾ തന്നെയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കേന്ദ്രമന്ത്രിയുടെ മറുപടി കത്തിലുണ്ട്.
- പാലക്കാട്ടെ വ്യാജന്മാർക്ക് പിന്നിൽ യൂത്ത് കോൺഗ്രസെന്ന് സംശയിക്കണം
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയവർ തന്നെയാണ് പാലക്കാട്ടെ വ്യാജന്മാർക്ക് പിന്നിലെന്ന് സംശയിക്കുന്നതായി മന്ത്രി എംബി രാജേഷ്. വളരെ ഗുരുതരമായ കാര്യമാണ് തെളിവുകൾ സഹിതം പുറത്തുവന്നത്. ഈ വിഷയം ഞങ്ങൾ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ പ്രതികൾ പാലക്കാട്ട് എത്തിയത് ഗൗരവമായി കാണണമെന്നും മന്ത്രി പറഞ്ഞു.
- കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്
കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി.എം തോമസ് കൈപ്പള്ളി പുളിക്കിയിലിനെയും, വൈസ് പ്രസിഡന്റായി സികെ ഉണ്ണികൃഷ്ണൻ ചാലത്തുരുത്തിയിലിനെയും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ LDF കടുത്തുരുത്തി നിയോജകമണ്ഡലം കൺവീനർ തോമസ് റ്റീ കീപ്പുറം CPM ലോക്കൽ സെക്രട്ടറി ബേബി വർക്കി കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ബേബി കുടിയിരിപ്പിൽ മുൻ PSC അംഗം ബോണി കുര്യക്കോസ്, ബാങ്ക് മുൻ പ്രസിഡന്റ് സലി കറ്റിയാനിയേൽ എന്നിവർ പ്രസംഗിച്ചു. ബാങ്ക് പ്രസിഡണ്ട് തോമസ് പുളിക്കിയിൽ മറുപടി പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് സി കെ ഉണ്ണികൃഷ്ണൻ ചാലത്തുരുത്തി ഇല്ലം നന്ദി പറഞ്ഞു. അതിനുശേഷം സഹകരണ പതാക ഉയർത്തി പ്രതിജ്ഞ എടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം പാലാ അല്‍ഫോന്‍സ കോളജിന്
ഡയമണ്ട് ജൂബിലി വർഷത്തിൽ പാലാ അൽഫോൻസാ കോളേജിന് ചരിത്ര നേട്ടം.
എംജി സര്‍വകലാശാലയിലെ 2023-24 വര്‍ഷത്തെ ഏറ്റവും മികച്ച നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിനുള്ള എവര്‍ റോളിംഗ് ട്രോഫി പാലാ അല്‍ഫോന്‍സ കോളജിന്. ഇതേ കോളജിലെ പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല്‍ മികച്ച എന്‍.എസ്.എസ് സൗഹൃദ പ്രിന്‍സിപ്പലും ഡോ. സിമിമോള്‍ സെബാസ്റ്റ്യന്‍ മികച്ച പ്രോഗ്രാം ഓഫീസറുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വോളന്റിയർ ആയി ആശ വി. മാർട്ടിനെയും തിരഞ്ഞെടുത്തു.
വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 196 അഫിലിയേറ്റഡ് കോളജുകളിലായി 282 യൂണിറ്റുകളും 282 പ്രോഗ്രാം ഓഫീസര്‍മാരും 28200 വോളണ്ടിയര്‍മാരുമാണ് സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്കീമിനുള്ളത്.
- രാജസ്ഥാനിലെ പോളിങ് ബൂത്തിൽ സ്ഥാനാർത്ഥി എസ്ഡിഎമ്മിനെ മർദ്ദിച്ച സംഭവംത്തിൽ 60 പേർ അറസ്റ്റിൽ
രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ദിയോലി-ഉനിയാര അസംബ്ലി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) അമിത് ചൗധരിയെ പോളിങ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ 60 പേരെ അറസ്റ്റ് ചെയ്തു. ടോങ്ക് ജില്ലയിലെ സംരവത ഗ്രാമത്തിലെ പോളിങ് സ്റ്റേഷനിലാണ് സംഭവം നടന്നത്. എസ്ഡിഎം 3 പേരെ വോട്ട് ചെയ്യാൻ അനുവദിച്ചതിൽ ദുരൂഹത ആരോപിച്ചായിരുന്നു മർദ്ദനം. തുടർന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നരേഷ് മീണയുടെ അനുയായികളും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ അക്രമവും തീവെപ്പും ഏറ്റുമുട്ടലും ഉണ്ടായി.