spot_img

പ്രഭാത വാർത്തകൾ 2025 നവംബർ 13

spot_img

Date:

വാർത്തകൾ

🗞️👉 സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ തുടക്കം : ജോസ് കെ മാണി എംപി കലോത്സവം ഉദ്ഘാടനം ചെയ്തു

കോട്ടയം : 10,000 ത്തിലധികം വിദ്യാർത്ഥികൾ, 35 വേദികളിൽ അണി നിരന്ന് ,140 ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന സിബിഎസ്ഇ കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്കൂളിൽ തുടക്കമായി. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ്സിന്റെ ആഭിമുഖ്യത്തിലാണ് സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് തുടക്കമായത്. മരങ്ങാട്ടു പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സന്തോഷ് ജോർജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.ലേബർ ഇന്ത്യ സ്കൂൾ പ്രിൻസിപ്പാൾ സുജ കെ ജോർജ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ലേബർ ഇന്ത്യ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ജോർജ് കുളങ്ങര ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തി.ലേബർ ഇന്ത്യാ മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര ചടങ്ങിൽ ആമുഖപ്രസംഗം ആശംസിച്ചു. കോൺഫെഡറേഷൻ ഓഫ് സഹോദയാ പ്രസിഡന്റ് ജോജി പോൾ ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തി.സ്റ്റീം അക്കാദമി പ്രസിഡന്റ് ഡോ.എ പി ജയരാമൻ മുഖ്യാതിഥിയായി പങ്കെടുത്തു.ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ, കോർ കമ്മറ്റി കൺവീനർ ബെന്നി ജോർജ് എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു. കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സസ് ട്രഷറർ ഫാ. ജോർജ് പുഞ്ചയിൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

🗞️👉 തദ്ദേശ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം- കളക്ടര്‍

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. സ്ഥാനാര്‍ഥികളുടെയും പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും പരാതികളില്‍ ഉടന്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുമായി ജില്ലാ കളക്ടര്‍ ചെയര്‍മാനായി
മോണിട്ടറിംഗ് സമിതി രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സമിതി കണ്‍വീനറും ജില്ലാ പോലീസ് മേധാവി, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമാണ്. നവംബര്‍ 10ന് നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ തുടരും.

https://youtu.be/yKB6GiUr4Go?si=OZA8HL6gYIuO4_9a

പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

*ജാതികളും സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല.

*മറ്റു രാഷ്ട്രീയ കക്ഷികളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും ഒതുങ്ങുന്നതായിരിക്കണം. അവരുടെ സ്വകാര്യ ജീവിതം പരാമര്‍ശിക്കരുത്.

  • ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് തേടാന്‍ പാടില്ല. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പ്രചാരണവേദിയായി ഉപയോഗിക്കരുത്.

*സമ്മതിദായകര്‍ക്ക് പണമോ പാരിതോഷികമോ നല്‍കരുത്.

*വ്യക്തികളുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അനുവാദം കൂടാതെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്.

  • സര്‍ക്കാര്‍ ഓഫീസുകളിലും കോമ്പൗണ്ടുകളിലും ചുവരെഴുത്ത്, പോസ്റ്റര്‍, ബാനര്‍, കട്ടൗട്ട് തുടങ്ങിയവ പാടില്ല.
  • പ്രചാരണത്തിന് ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കരുത്.
  • ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായ വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തരുത്.
  • തിരഞ്ഞെടുപ്പുദിവസം പഞ്ചായത്തുകളില്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭകളില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ സ്ഥാനാര്‍ഥികളുടെ ബൂത്തുകള്‍ സ്ഥാപിക്കാവൂ.
    ഈ ദൂരപരിധിക്കുള്ളില്‍ വോട്ട് അഭ്യര്‍ഥിക്കരുത്.

*സമ്മതിദായകരെ പോളിംഗ് സ്റ്റേഷനില്‍ എത്തിക്കാന്‍ സ്ഥാനാര്‍ഥികളോ രാഷ്ട്രീയ കക്ഷികളോ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ പാടില്ല.

പെരുമാറ്റച്ചട്ട ലംഘനം: പരാതി നല്‍കാം

കോട്ടയം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള
തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാതല മോണിട്ടറിംഗ് സമിതിക്ക് നല്‍കാം. സമിതി കണ്‍വീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ mccktmlsgdelection@gmail.com. എന്ന ഇ- മെയിലിലോ നല്‍കാം. ഫോണ്‍-0481 2560282.

🗞️👉 പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒടുവിൽ കേന്ദ്രത്തിന് കത്തയച്ച് കേരളം. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കത്ത് അയക്കുന്നത് വൈകുന്നതിനെതിരെ സിപിഐ രം​ഗത്തെത്തിയിരുന്നു.

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം എന്ന് രണ്ടാഴ്ചയ്ക്ക് മുൻ‌പ് ചേർന്ന മന്ത്രി സഭാ യോ​ഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് കത്ത് കേന്ദ്രത്തിന് അയച്ചിരുന്നില്ല. തീരുമാനമെടുത്ത് 13 ദിവസങ്ങൾക്ക് ശേഷമാണ് കത്ത് അയക്കുന്നത്. രാവിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ സന്ദർശിച്ച് കത്ത് വൈകുന്നതിലുള്ള തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ കത്തിന്റെ കരട് സിപിഐ മന്ത്രിമാരെ കാണിച്ച ശേഷം ഇപ്പോൾ കേന്ദ്രത്തിന് അയച്ചിരിക്കുന്നത്.

🗞️👉 ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ
‘ വിമുക്തി മരം’

ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂൾ മുറ്റത്ത് വിമുക്തി മരം ഒരുക്കി.ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ബോധവത്കരണവുമായി ബന്ധപ്പെട്ട് വിമുക്തി ക്ലബാണ് ഇത് ഒരുക്കിയത്.സ്കൂളിലെ വിമുക്തി ക്ലബ് അംഗങ്ങളും അധ്യാപകരായ ആഷ്ലി ടെസ് ജോൺ, റ്റിറ്റിമോൾ പി.സി എന്നിവരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കലോത്സവത്തിന് എത്തിച്ചേർന്നവർക്ക് വിമുക്തി മരം ആഹ്ളാദകരമായ അനുഭവമായി.

🗞️👉 മാർ സ്ലീവാ മെഡിസിറ്റിയിൽ ഓർത്തോപീഡിക്സ് മെഡിക്കൽ ക്യാമ്പ്

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ അസ്ഥിരോ​ഗ സംബന്ധമായ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കായി ഓർത്തോപീഡിക്സ് മെഡിക്കൽ ക്യാമ്പ് 30 വരെ നടത്തും. പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷനും സൗജന്യ കൺസൾട്ടേഷനും ലഭിക്കും. റേഡിയോളജി സേവനങ്ങൾക്കും, ലാബ് സേവനങ്ങൾക്കും 10 ശതമാനം കൺസഷനും ശസ്ത്രക്രിയകൾക്കു പ്രത്യേക പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ഇ.സി.എച്ച്.എസ്, ഇൻഷുറൻസ് സേവനങ്ങളും ലഭ്യമാണ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിന്റെ സേവനം ലഭിക്കുന്നത്. ഫോൺ നമ്പർ – 82816 99260

🗞️👉 ഡൽഹിയിലേത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, സംഭവത്തെ അപലപിച്ച് പ്രമേയം പാസാക്കി. ഭീകരവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രമേയത്തി പറയുന്നു. സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി, അന്വേഷണ പുരോഗതി വിലയിരുത്തി. ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായി മൂന്നാം ദിവസമാണ്, ഭീകരാക്രമണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. കാർ സ്ഫോടനം ഭീകരവാദ സംഭവം, എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം പാസാക്കിയ പ്രമേയത്തിൽ പരാമർശിക്കുന്നത്. സ്ഫോടനത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികൾ ആണെന്നും, പിന്നിൽ പ്രവർത്തിച്ചവരെയും സ്പോൺസർമാരെയും എത്രയും വേഗം കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പേമേയത്തിൽ പറയുന്നു.

🗞️👉 ശബരിമല സ്വർണക്കൊളള; പ്രക്ഷോഭം തുടരാൻ കോൺഗ്രസ്

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രക്ഷോഭത്തിലേക്ക് പോകാൻ യുഡിഎഫ്. ഇന്ന് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം.തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഈ തീരുമാനം. വിശ്വാസികളെ വഞ്ചിച്ച വിഷയത്തിൽ തുടർ സമരങ്ങൾ ആവിഷ്കരിക്കും.
ബിജെപി നിലപാടും തുറന്നുക്കാട്ടാൻ യോഗത്തിൽ തീരുമാനമായി. സിപിഐഎമ്മുമായുളള ധാരണയാണ് ബിജെപിയെ സമരത്തിൽ നിന്ന് പിറകോട്ട് വലിക്കുന്നത് എന്നത് പ്രചരണ വിഷയമാക്കിയാകും തുടർ പ്രക്ഷോപങ്ങൾ കോൺഗ്രസ് നടത്തുക.

🗞️👉 വിതുരയിൽ വീണ്ടും കാട്ടാന ഇറങ്ങി

തിരുവനന്തപുരം വിതുരയിൽ വീണ്ടും കാട്ടാന ഇറങ്ങി. വിതുര കല്ലാർ മേഖലയിലെ ജനവാസ കേന്ദ്രത്തിലാണ് കാട്ടാന ഇറങ്ങിയത്. രണ്ടാഴ്ച മുൻപും മണലി മേഖലയിൽ കാട്ടാന ഇറങ്ങിയിരുന്നു. പിന്നീട് 15 കിലോമീറ്റർ അകലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാട്ടാനയെ കാടുകയറ്റി വിടുകയും ചെയ്തിരുന്നു. എന്നാൽ ഇതേ കാട്ടാന തന്നെയാണ് ഇന്ന് ഉച്ചയോടുകൂടി ജനവാസമേഖലയിൽ എത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് പാലിച്ചില്ലെന്നും ദുത്യം പാഴായെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

🗞️👉 തൃശൂരിൽ കാഴ്ചശക്തിയില്ലാത്ത വയോധികനോട് ബാങ്കിന്റെ ക്രൂരത

സഹകരണ ബാങ്കിൽ നിന്നും എടുത്ത വായ്പ അടച്ചു തീർത്തിട്ടും കാഴ്ച ശക്തിയില്ലാത്ത വയോധികന് കുടിയിറക്ക് ഭീഷണി. തൃശൂർ മേലഡൂർ കാരുണ്യ നഗർ സ്വദേശി കുമാരനാണ് വെണ്ണൂർ സഹകരണ ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2015ൽ മകളുടെ കല്യാണ ആവശ്യത്തിനായി ബാങ്കിൽ നിന്നും എടുത്ത രണ്ട് ലക്ഷം രൂപയുടെ വായ്പ 2017ൽ അടച്ചു തീർത്തിരുന്നു. തുടർന്ന് ആധാരം തിരികെ ആവശ്യപ്പെട്ടപ്പോൾ 12 ലക്ഷം വായ്പ ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സഹകരണ ബാങ്കിന്റെ മറുപടി.

🗞️👉 എൻ.പ്രശാന്തിന്റെ സസ്പെൻഷൻ 6 മാസം നീട്ടി; വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാന സർക്കാർ

അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിന് കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്തിന്റെ സസ്പെൻഷൻ ആറു‌മാസത്തേക്ക് കൂടി നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാരാണ് സസ്പെൻഷൻ നീട്ടിയത്. 2024 നവംബർ 10 നാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് സസ്പെന്‍ഷൻ പലതവണ നീട്ടി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related