പ്രഭാത വാർത്തകൾ 2024 നവംബർ 12

Date:

വാർത്തകൾ

  • മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുരുത്തിപ്പള്ളി കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ്

കൊച്ചി മുനമ്പത്ത് 610 ലധികം കുടുംബങ്ങളുടെ സ്വകാര്യസ്വത്തു വഖഫ് ബോർഡിൻ്റെ പേരിൽ കൈയ്യേറാനുള്ള നീക്കത്തെ അപലപിച്ചു. കേരളത്തിൽ മാത്രമല്ല കർണ്ണാടക, ആന്ധ്ര, ഗുജറാത്ത് എന്നിവടങ്ങളിൽ ഇത്തരത്തിൽ 1000 കണക്കിന് ഏക്കർ കൈയ്യേറാവുന്ന തരത്തിലും സുപ്രീം കോടതിക്കു പോലും ഇടപെടാൻ പാത്ത വിധത്തിലുള്ള നിയമനിർമ്മാണമാണ് നടത്തി വച്ചിരിക്കുന്നത്. ഒരു ഭൂമി വഖഫ് ഭൂമിയാണെന്നുള്ള വാദം വഖഫ് ബോർഡ് ഉന്നയിച്ചാൽ പരാതിക്കാരൻ വഖഫ് ബോർഡിൻ്റെ മുമ്പിൽ തന്നെയാണ് വഖഫ് ഭൂമിയല്ലെന്ന് തെളിയിക്കാൻ ചെല്ലേണ്ടത്. വിഷമം അനുഭവിക്കുന്ന മുനമ്പം ജനതയുടെ വേദന നമ്മുടെ വേദനയാ യായി മാറണം നാളെ ഇത് നമ്മുടെ മറ്റു പലയിടങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യതയെ കുറിച്ചും എ.കെ. സി.സി യുടെ ആഭിമുഖ്യത്തിൽ പ്രിതിഷേധിക്കാനെത്തിയ ഇടവക സമൂഹത്തെ അച്ചൻ ഓർമ്മിപ്പിച്ചു.

  • കേരള കോൺഗ്രസ് (ബി) കടുത്തുരുത്തി നിയോജകമണ്ഡലം ഭാരവാഹികളായി

കടുത്തുരുത്തി : ഇന്നലെ പാറയിൽ ബിൽഡിങ്സിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ  ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷനായിരുന്നു. സംസ്ഥാന ജോയിന്റ്  സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ നിയോജക മണ്ഡലം ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു . യോഗത്തിൽ നിയോജക മണ്ഡലം  പ്രസിഡൻറ് ആയി ലൂക്കാ പി ജെ ,വൈസ് പ്രസിഡൻറ് ആയി പി വി ജോസഫ് ,ജനറൽ  സെക്രട്ടറിയായി ശ്രീരാജ് പി സി ,ട്രഷറർ നിഷു സോമൻ ,നിയോജക  സെക്രട്ടറിമാരായി അജിത് ജോബ് ,വിഷ്ണു രാഘവൻ ,അജിത് മാധവൻ ,സഞ്ജു മാത്യു , കാണക്കാരി മണ്ഡലം പ്രസിഡണ്ടായി റോഷൻ രാജ് ,ജില്ലാ കമ്മിറ്റിയിലേക്ക് അനൂപ് ജോസഫ് ,ബിജു ജോസ്; ജില്ലാ ജനറൽ സെക്രട്ടറിയായി മനോജ് പുളിക്കൽ  എന്നിവരെ കമ്മറ്റി ഏകകണ്ഠേന തെരഞ്ഞെടുത്തു.അനുപ് പിച്ചകപ്പള്ളിയിൽ,സുധീഷ് പഴനിലത്ത് ,സ്കറിയാ തോട്ടപ്പള്ളി എന്നിവർ ആശംസകൾ പറഞ്ഞു.

  • ഭക്ഷ്യ കിറ്റ് വിവാദത്തിൽ വയനാട് മേപ്പാടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം

മേപ്പാടി പഞ്ചായത്ത് ഓഫീസ് വളഞ്ഞാണ് പ്രവർത്തകരുടെ പ്രതിഷേധം. പഞ്ചായത്ത് ഓഫീസിന് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. ടി സിദ്ധിഖ് എംഎൽഎയും പഞ്ചായത്തും ചൂരൽമലയിലെ മനുഷ്യരെ കൊല്ലുന്നു എന്ന് ആരോപിച്ചാണ് സമരം. ഇന്നലെ ഉച്ചവരെയാണ് സമരം നടത്തിയത്.

  • വികസന സ്വപ്നങ്ങൾക്ക് പുത്തൻ ചിറക്

ടൂറിസം മാപ്പിൽ പുതു ചരിത്രം കുറിച്ച് സീപ്ലെയിൻ. ആദ്യ ‘പറക്കൽ’ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പത്ത് മിനിറ്റ് നേരം ബോൾഗാട്ടി മറീനയിൽ മന്ത്രിമാരുമായി ആകാശത്ത് പറന്ന സീപ്ലെയിൻ ശേഷം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേത്തി.

  • കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)ജില്ലാ സമ്മേളനം സമാപിച്ചു

കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധിസമ്മേളനം കെ.ഫ്രാന്‍സീസ് ജോര്‍ജ് എം.പി. ഉദ്ഘാടനം ചെയ്യുന്നു.

ഏറ്റുമാനൂര്‍:സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലെ സംവരണം പി.ജി.കോഴ്‌സുകളിലും എല്ലാ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോഴ്‌സുകളിലും പ്രാവര്‍ത്തികമാക്കണമെന്ന്‌കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം കെ.ഫ്രാന്‍സീസ് ജോര്‍ജ് എം.പി. ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് പി.കെ.സാബുഅധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്,നഗരസഭാചെയര്‍പേഴ്‌സണ്‍ ലൗലിജോര്‍ജ്മുഖ്യപ്രഭാഷണം നടത്തി.പി.വി.ഷാജിമോന്‍,സി.എം.മനോജ്പി.കെ.ജനാര്‍ദ്ദനന്‍തുടങ്ങിയവര്‍ പ്രസംഗിച്ചു.വനിതാവേദി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ലതികാ രവിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് രജനി അനില്‍ അധ്യക്ഷതവഹിച്ചു.വനിതകള്‍ക്ക് തൊഴില്‍മേഖലയില്‍ സ്വാശ്രയത്വം നേടിയെടുക്കുന്നതിന് ഭരണകൂടങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാനജനറല്‍സെക്രട്ടറി ഓമനാകുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാപ്രസിഡന്റ് പി.കെ.സാബു,അര്‍ച്ചന മനു,ഉഷാകൃഷ്ണന്‍കുട്ടി,ശാലിനിജയേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

  • പാരീസിലെ മനുഷ്യ മൃഗശാലയും അടിമ കച്ചവടവും; ചർച്ചയായി ഫോട്ടോഗ്രാഫ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. ഇതുവരെ രേഖപ്പെടുത്തിയത് 65.15% പോളിംഗാണ്....

മുനമ്പം വിഷയം കോടതി പരിഹരിക്കട്ടെ എന്ന് കെ ടി ജലീൽ എംഎൽഎ

സർക്കാർ എന്ത് തീരുമാനം എടുത്താലും തല്പര കക്ഷികൾ വിവാദമാക്കും. സർക്കാർ തീരുമാനത്തിന്റെ...

വന്യ ജീവി ആക്രമണം കർഷകരക്ഷ വനം വകുപ്പ് ഉറപ്പാക്കണം: കർഷക യൂണിയൻ (എം)

കോട്ടയം: കാടുവിട്ടിറങ്ങുന്ന വന്യജീവികൾ കർഷകരെ ആക്രമിക്കുന്നതും കാർഷിക വിളകൾ നശിപ്പിക്കുന്നതും വ്യാപകമാകുന്ന...

വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും ചേലക്കര നിയമസഭാ മണ്ഡലത്തിലേയും ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് പൂര്‍ത്തിയായി

71.65 ശതമാനം വോട്ടുകളാണ് ചേലക്കരയില്‍ പോള്‍ ചെയ്യപ്പെട്ടത്. വയനാട് പോളിംഗ് ശതമാനം...