പ്രഭാത വാർത്തകൾ 2024 നവംബർ 11

Date:

വാർത്തകൾ

  • 5 വര്‍ഷങ്ങള്‍ക്ക് ശേഷം നോട്രഡാം കത്തീഡ്രലില്‍ മണി മുഴങ്ങി

ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ തകർത്ത വന്‍ അഗ്നിബാധയ്ക്കു അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി പള്ളിമണികൾ മുഴങ്ങി. തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ അഞ്ച് വർഷത്തെ ശ്രമകരമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരിന്നു. കത്തീഡ്രൽ വീണ്ടും തുറക്കുന്നതിന് ഒരു മാസം അവശേഷിക്കേയാണ് നോട്രഡാമിൻ്റെ വടക്കൻ ബെൽഫ്രിയിലെ എട്ട് മണികള്‍ വെള്ളിയാഴ്ച രാവിലെ അഞ്ചു മിനിറ്റോളം മണി മുഴക്കിയത്.

  • കുറുക്കൻ്റെ കടിയേറ്റ് പരിക്കേറ്റ കൊച്ചി സ്വദേശി ശ്രീകുമാർ

പാലാ . കുറുക്കൻ്റെ കടിയേറ്റ് പരിക്കേറ്റ കൊച്ചി സ്വദേശി ശ്രീകുമാർ പിള്ളയെ ( 66) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ വാഴൂർ ശാസ്താം കാവിന് സമീപം കൃഷ്ണപുരം വെയിറ്റിംഗ് ഷെഡിന് സമീപമായിരുന്നു സംഭവം. വിദേശ മലയാളിയായ ശ്രീകുമാർ പിള്ള വാഴൂരിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. പുരയിടത്തിലൂടെ നടക്കുന്നതിനിടെയാണ് സംഭവം.

  • കോഴിക്കോട് വന്ദേഭാരത് ഇടിച്ച് ഒരാള്‍ മരിച്ചു

ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൽ ഹമീദ് (65) ആണ് വന്ദേഭാരത് ഇടിച്ച് മരിച്ചത്. കേള്‍വിക്കുറവുള്ള ഹമീദ് വീട്ടില്‍ നിന്നിറങ്ങിയപ്പോളാണ് അപകടമുണ്ടായത്. ചക്കുംകടവ് വച്ച് റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു.

  • ആലുവ തോട്ടുമുക്കത്ത് വൻ തീപിടുത്തം

ഇലക്ട്രോണിക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ഐ ബെൽ ഷോ റൂമിനാണ് തീപിടിച്ചത്. ഐ ബെല്ലിന്റെ ഷോറൂമിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോറൂം പൂർണമായി കത്തിനശിച്ചിട്ടുണ്ട്. തീയണയ്ക്കാൻ ഫയർഫോഴ്‌സ് ശ്രമിക്കുന്നുണ്ട്. ഞായറാഴ്ച ആയതിനാൽജീവനക്കരാരും കടയിലില്ല.

  • കേരളത്തിന്റെ ജലവിമാനം കൊച്ചിയിലെത്തി

കേരളത്തിന്റെ ജലവിമാനം കൊച്ചി കായലലിൽ ലാൻഡ് ചെയ്തു. ബോൾഗാട്ടിയിൽ നിന്ന് മാട്ടുപ്പെട്ടി റിസർവോയറിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ ഇന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. അഞ്ചു പ‍േർക്ക് യാത്ര ചെയ്യാൻ‌ കഴിയുന്ന സീപ്ലെയിനാണ് എത്തിയിരിക്കുന്നത്. മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്.

  • കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രം ആക്രമിച്ച സംഭവം ഡൽഹിയിൽ പ്രതിഷേധം

കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ ഡൽഹിയിൽ പ്രതിഷേധവുമായി ഹിന്ദു സിഖ് ഗ്ലോബൽ ഫോറം അംഗങ്ങൾ. ഡൽഹിയിലെ കാനഡ എംബസിക്ക് നേരെയാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാരെ തീൻ മൂർത്തി മാർഗിൽ പൊലീസ് തടഞ്ഞു. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കാനഡ എംബസിക്ക് മുൻപിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് പൊലീസ്.

  • റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം

 34 ഡ്രോണുകളാണ് യുക്രെയ്ൻ റഷ്യയിലേക്ക് പറത്തിയത്. ഇന്നലെ രാവിലെ ഏഴു മണിക്കും പത്തുമണിക്കുമിടയിലായിരുന്നു ആക്രമണമെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. എല്ലാ ഡ്രോണുകളും വെടിവച്ചിട്ടെന്ന് റഷ്യ വ്യക്തമാക്കി. ഇതാദ്യമായാണ് ഇത്രയും കടുത്ത ആക്രമണം റഷ്യയ്‌ക്കെതിരെ യുക്രൈയ്ൻ നടത്തുന്നത്.

  • ജമ്മു കാശ്മീര്‍ കിഷ്ത്വറിലെ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു

ടു പാരാ സ്പെഷ്യല്‍ ഫോഴ്സിലെ രാകേഷ് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള മറ്റു മൂന്നു സൈനികരുടെയും നില തൃപ്തികരം എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

  • സമർപ്പണ ജീവിതത്തിന്റെ 25 വർഷങ്ങൾ പിന്നിട്ടപ്പോൾ

പാലാ: സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്താസ് കോൺഗ്രിഗേഷനിൽ 9 സിസ്റ്റേഴ്സ് തങ്ങളുടെ വ്രത സമർപ്പണത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കി ജൂബിലി ആഘോഷിച്ചു.
ഈ പാവന കർമ്മത്തിന് ജഗദൽപുർ ബിഷപ്പ് മാർ ജോസഫ് കൊല്ലം പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ച് ആശംസകൾ നേർന്നു. ഫാദർ ബോബി അരിമറ്റത്തിൽ MST, ഫാ . ബെന്നി അക്കൂറ്റ് CST, ഫാ.റ്റോമി പാലയ്ക്കൽ, ഫാ.ജോസഫ് കൊല്ലാറ, ഫാ.റ്റോണി കൊണ്ടക ശേരി, എന്നിവർ സഹവൈദികർ ആയിരുന്നു. കഴിഞ്ഞ 25 വർഷങ്ങളിലായി സഭയിലും സമൂഹത്തിലും ശുശ്രൂഷയുടെ സാക്ഷ്യം വഹിച്ച സി.റ്റിൻസി പുതിയിടത്ത്, സി.ഡെൽഫി മേച്ചേരിൽ, സി.റോസ്ബിൻ പാണ്ടിയേൽ, സി. ജോസിയ കുഴികൊമ്പിൽ , സി. ആൻ മരിയ അക്കൂറ്റ്, സി.റ്റെസ് ലിൻ വട്ടോത്തു കുന്നേൽ, സി.ജൂലിയ കൊന്നക്കൽ, സി.ജെസി തെരേസ് ചെക്കാത്തറ, സി.ജാനിസ് കുമ്പക്കാട്ട് എന്നിവരെ ആദരിച്ചു.

ജൂബിലി നിറവിൽ ആയിരുന്ന സിസ്റ്റേഴ്സിന്റെ മാതാപിതാക്കളിൽ വിവാഹ ജീവിതത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരെയും സഹോദരങ്ങളിൽ രജത ജൂബിലി ആഘോഷിക്കുന്നവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കൃതജ്ഞതയുടെ ഈ കൂട്ടായ്മയിൽ ബഹു. വൈദികരും ,വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുമുള്ള സമർപ്പിതരും, ബന്ധുമിത്രാദികളും സന്നിഹിതരായിരുന്നു .ഈ സമ്മേളനത്തിന് സുപ്പീരിയർ ജനറൽ റവ.സി. സ്നേഹാ പോൾ വെട്ടിക്കാമറ്റത്തിൽ സ്വാഗതം നേർന്നു. ജനറൽ കൗൺസിലേഴ്സ് സി. രമ്യ പഴൂർ, സി.സാൻറീന വടാന, സി. ജോസ് ലിൻ കുഴികൊമ്പിൽ, സി.ജിൻസി കമുകും മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി. ജൂബിലേറിയൻ സി. ജെസി തെരേസ് നന്ദി പറഞ്ഞു.

  • കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലി

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ മെസ്സില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. ഉച്ചയ്ക്ക് ചോറിന്റെ ഒപ്പം വിതരണം ചെയ്ത അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പോലീസിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സ്വര്‍ണവില വീണ്ടും കുതിക്കുന്നു

വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കാനിരിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. നാല് ദിവസത്തിനിടെ...

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 73 വയസ്സായിരുന്നു. പഴശ്ശിരാജയുടെ ചരിത്രം അടയാളപ്പെടുത്തുന്ന...

കലാകിരീടം ചൂടി അരുവിത്തുറ സെന്റ്.മേരീസ്

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിൽ 65/65 പോയിന്റും നേടി അരുവിത്തുറ സെന്റ്....

ഛത്തീസ്ഗ്ഢിൽ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

കഴിഞ്ഞ 7 മാസമായിട്ട് ഛത്തീസ്ഗ്ഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ തുടർച്ചയായി ഏറ്റുമുട്ടൽ...