2025 നവംബർ 09 ഞായർ 1199 തുലാം 23
വാർത്തകൾ
🗞️👉 മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും; CPI പ്രതിനിധി
മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകു. സിപിഐയുടെ പ്രതിനിധി ആയാണ് കെ.രാജു ബോർഡ് അംഗം ആകുന്നത്. പുനലൂരിൽ നിന്നുള്ള നേതാവായ കെ. രാജു സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. കെ ജയകുമാറിനെ പ്രസിഡന്റായി സിപിഐഎം തീരുമാനിച്ചപ്പോൾ സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തുകയായിരുന്നു. തുടർന്നാണ് കെ രാജുവിനെ പരിഗണിച്ചത്.
🗞️👉 ശൂന്യവേതന അവധിക്ക് ശേഷം തിരികെയെത്താത്ത ജീവനക്കാരെ കണ്ടെത്തി പിരിച്ചുവിടും
അവധിയെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കരുതി ഇരിക്കണം. അവധി കഴിഞ്ഞ് കൃത്യമായി തിരികെ കയറിയില്ലെങ്കില്‍ കടുത്ത നടപടിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ധനവകുപ്പ്. തിരികെ കയറാത്തവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വേഗത്തില്‍ തിരിച്ചുവിടാനാണ് ധനവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
🗞️👉 ഗവേഷണ വിദ്യാര്‍ഥിക്കെതിരെ അധ്യാപികയുടെ ജാതി അധിക്ഷേപം: അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി ആര്‍ ബിന്ദു
കേരള സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷണ വിദ്യാര്‍ഥിക്കെതിരെ ഫാക്കല്‍റ്റി ഡീന്‍ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും മന്ത്രി ഡോ. ബിന്ദു ആവശ്യപ്പെട്ടു. സംഭവം സര്‍വകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അവമതിപ്പുണ്ടാക്കിയെന്ന് മന്ത്രി പറയുന്നു. ഈ സംഭവം അനാവശ്യ വിവാദങ്ങളിലേക്ക് സര്‍വകലാശാലയെയും ഉന്നതവിദ്യാഭ്യാസ മേഖലയെയും തള്ളിവിട്ടു. വിദ്യാര്‍ഥിയുടെ പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മന്ത്രി ഡോ. ബി ബിന്ദു ആവശ്യപ്പെട്ടു.
🗞️👉 ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളിലെ പ്രചാരണമാണ് അവസാനിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതാക്കൾ ഇന്നും എൻഡിഎയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ മഹാസഖ്യത്തിനായി പ്രചാരണത്തിനുണ്ട്.
🗞️👉 ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
🗞️👉 സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം; ആരോഗ്യമന്ത്രിയുമായി ചർച്ച നാളെ
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കാ ൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. ശമ്പള കുടിശ്ശിക അനുവദിക്കുക എന്നതാണ് ഡോക്ടർമാർ ഏറ്റവും പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യം. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയാകും.
🗞️👉 മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ടവള്‍; കേരളത്തിലെ ആദ്യ സന്യാസിനി
കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപക മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയില്‍. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവള്‍ ആയി പ്രഖ്യാപിച്ചു. എറണാകുളം വല്ലാര്‍പാടം ബസിലിക്കയിലായിരുന്നു ചടങ്ങുകള്‍. കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് തിരുസ്വരൂപം അനാവരണം ചെയ്തു. ജൂലൈ 18 വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ തിരുന്നാളായി സഭ ഇനി മുതല്‍ ആചരിക്കും. മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് മദര്‍ ഏലീശ്വ ഉയര്‍ത്തപ്പെട്ടത്.












