2024 നവംബർ 09 ശനി 1199 തുലാം 24
വാർത്തകൾ
- മരിയസദനത്തിന് ഉച്ചഭക്ഷണം ഒരുക്കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
പാലാ: തൻ്റെ പിതാവിന്റെ വേർപാടിന്റെ ഓർമ്മ ദിവസമായ നവംബർ 7ന് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനും കുടുംബാംഗങ്ങളും മരിയാസദനം സന്ദർശിച്ചു. മരിയാസദനം ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫും കുടുംബവും, വാർഡ് കൗൺസിലർ ശ്രീ. ബൈജു കൊല്ലംപറമ്പിലും മരിയാസദനം അംഗങ്ങളും ചേർന്ന് ശ്രീ. റോഷി അഗസ്റ്റിന് ഊഷ്‌മളമായ സ്വീകരണം നൽകി. ഉച്ചഭക്ഷണം നൽകിയും മരിയ സദനത്തിലെ അംഗങ്ങളോട് സംസാരിച്ചും ശ്രീ. റോഷി അഗസ്റ്റിൻ സമയം ചിലവഴിച്ചു.അനാഥരെയും അവഗണിക്കപ്പെട്ട മാനസിക രോഗികളെ സംരക്ഷിക്കുകയും ചെയ്യുന്ന ശ്രീ. സന്തോഷ് ജോസഫിനെയും കുടുംബത്തെയും മന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. കൂടാതെ തുടർന്നുള്ള മരിയസദനത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്.
- വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു
പാലാ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലാ യൂണിറ്റ് യൂത്ത് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂത്ത് വിംഗ് പാലാ യൂണിറ്റ് ഭാരവാഹികളായി
ജോണ്‍ മൈക്കിള്‍ ദര്‍ശന (പ്രസിഡന്റ്), എബിസണ്‍ ജോസ് (ജനറല്‍ സെക്രട്ടറി), ജോസ്റ്റിന്‍ ബാബു വന്ദന (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു യോഗത്തില്‍ മുന്‍ യൂത്ത് വിങ്ങ് പ്രസിഡന്റ് ജിസ്‌മോന്‍ കുറ്റിയാങ്കലിനെ വക്കച്ചന്‍ മറ്റത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് എം.കെ തോമസുകുട്ടി, പാലാ യൂണിറ്റ് സെക്രട്ടറി വി.സി ജോസഫ്, ജോസ് ജോസഫ്, ജോസ് എ.റ്റി.പി, അനൂപ് ജോർജ്, ജയേഷ് ജോര്‍ജ്, ബൈജു കൊല്ലംപറമ്പില്‍, ജിസ്‌മോന്‍ കുറ്റിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
- ‘ശബരിമലയിൽ 16,000ത്തോളം ഭക്തർക്ക് ഒരേ സമയം വിരിവയ്ക്കാം
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡിലായി 5000 പേർക്ക് വിരി വക്കാനുള്ള സൗകര്യമുണ്ട്. മഹാദേവക്ഷേത്രത്തിന്റെ നടപന്തലിൽ ആയിരം പേർക്കാണ് വിരിവയ്ക്കാനുള്ള സൗകര്യം.
- സംസ്ഥാന സ്കൂൾ കായികമേളയിൽ അൻസ്വാഫ് വേഗരാജാവ്
എറണാകുളം കീരാൻപാറ സെൻറ് സ്റ്റീഫൻസ് ഹൈസ്കൂൾ വിദ്യാർഥിയാണ്. പെൺകുട്ടികളിലെ മികച്ച സമയം ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ആലപ്പുഴയുടെ ആർ ശ്രേയക്ക് ആണ്. 12.54 സെക്കന്റിൽ ഫിനിഷ് ചെയ്തതാണ് ശ്രേയ വേഗ റാണി ആയത്.
- ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു
വയനാട് മേപ്പാടിയിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
- കെ. സ്മാര്‍ട്ട് സുതാര്യമാക്കണം-ലെന്‍സ്‌ഫെഡ് ജില്ലാകണ്‍വെന്‍ഷന്‍
ഏറ്റുമാനൂര്‍:സംസ്ഥാനത്ത് വിവിധസേവനങ്ങള്‍ക്കായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കെ. സ്മാര്‍ട്ടില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ പൊതുജനങ്ങളും, പ്ലാന്‍ വരക്കുന്ന എന്‍ജിനീയര്‍ന്മാരും ഒട്ടനവധി പ്രതിസന്ധികള്‍ നേരിടുന്നു ഇത് പരിഹരിച്ച് കെ.സ് മാര്‍ട്ട് സുതാര്യമാക്കണമെന്ന് ലൈസന്‍ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാകണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ചെറുവാണ്ടൂര്‍ കെ.എന്‍.ബി.ഓഡിറ്റോറിയത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ. സന്തോഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു.കോട്ടയം എല്‍.എസ്.ജി.ഡി.ജോയന്റ് ഡയറക്ടര്‍ ബിനുജോണ്‍ ഉത്തരവാദിത്തമിഷന്‍ ടൂറിസം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ രൂപേഷ്‌കുമാര്‍എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
- വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചവരിൽ ഒരാളായ സൂസി, ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത കൂടിയാണ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ സൂസി വൈൽസ് തന്നെ സഹായിച്ചെന്ന് ട്രംപ് പറഞ്ഞു. സൂസി കർക്കശക്കാരിയും മിടുക്കിയുമാണ്. ആഗോളതലത്തിൽ തന്നെ ആദരിപ്പെടുന്ന വ്യക്തിയാണ്. അമേരിക്കയെ കൂടുതൽ മഹത്തരമാക്കാൻ സൂസി അശ്രാന്ത പരിശ്രമം തുടരുമെന്ന് ട്രംപ് പറഞ്ഞു.
- കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിബി ചാലിബ് സുരക്ഷിതന്‍
ചാലിബ് ഭാര്യയുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചു. ഒരു ബസ്സ്റ്റാന്റിലാണുള്ളതെന്നും ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങിയെത്താമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ എവിടെയാണെന്നുള്ളത് വ്യക്തമാക്കിയിട്ടില്ല. കൂടെ ആരുമില്ല എന്നും പറയുന്നു. അതേസമയം, ചാലിബിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
- പി പി ദിവ്യക്ക് ജാമ്യം
ADMന്റെ മരണം പി പി ദിവ്യക്ക് ജാമ്യം അനുവദിച്ച് കോടതി. പതിനൊന്നാം നാൾ പുറത്തേക്ക്. വിധി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേത്.
- കുട്ടികൾക്ക് മാതാപിതാക്കളുടെ ഐക്യം ആവശ്യമാണ്. വേർപിരിഞ്ഞ മാതാപിതാക്കളുടെ മക്കൾ വളരെയധികം സഹിക്കുന്നു
മണലിൽ പടുത്തുയർത്തിയ വിവാഹങ്ങളുടെ പരിണത ഫലങ്ങൾ നിർഭാഗ്യവശാൽ ഏവർക്കും കാണാൻ കഴിയുന്നുണ്ട്. മുഖ്യമായും കുട്ടികളാണ് അതിന് വില നൽകേണ്ടിവരുന്നത്. മാതാപിതാക്കൾ വേർപെട്ടു കഴിയുന്നതു മൂലം അല്ലെങ്കിൽ അവർക്കിടയിൽ സ്നേഹമില്ലാത്തതുമൂലം കുട്ടികൾ ദുരിതം സഹിക്കുന്നു!
- ചൂരല്‍ മല മുണ്ടക്കൈ ദുരന്തം ധൂര്‍ത്തിനുള്ള അവസരമാക്കി ഉദ്യോഗസ്ഥര്‍
ധൂര്‍ത്തിന്റെ ബില്ലുകള്‍ പുറത്ത്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താമസിച്ചത് പ്രതിദിനം 4000 രൂപ വാടകയുള്ള ഹോട്ടലില്‍. 48 ദിവസത്തെ താമസത്തിന് 1,92,000 രൂപ ബില്‍. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഈ തുക അനുവദിക്കാന്‍ കലക്ടര്‍ക്ക് ബില്‍ സമര്‍പ്പിച്ചു.
- “വിവാഹം സ്വയംദാനത്തിൻ്റെ, അതായത് ഒരു വ്യക്തി, തന്റെ ജീവിതപങ്കാളിക്കു ചെയ്യുന്ന ആത്മദാനത്തിൻ്റെ കൂദാശയാണ്”
ക്രൈസ്‌തവ വിവാഹം സ്വയംദാനത്തിൻ്റെ, അതായത് ഒരു വ്യക്തി, തന്റെ ജീവിതപങ്കാളിക്കു ചെയ്യുന്ന ആത്മ ദാനത്തിൻ്റെ കൂദാശയാണ്. സ്ത്രീയുടെയും പുരുഷൻറെയും സ്വയംദാനത്തിന്റെ കൂദാശ. സ്വന്തം ഛായയിൽ അവൻ മനു ഷ്യനെ സൃഷ്‌ടിച്ചപ്പോൾ സ്രഷ്‌ടാവ് ഉദ്ദേശിച്ചത് ഇങ്ങനെയാണ്. സ്ത്രീയും പുരുഷനുമായി അവൻ അവരെ സൃഷ്‌ടിച്ചു (ഉൽപ 1:27). അതുകൊണ്ട് പരിശുദ്ധ ത്രിത്വം ആകുന്ന സ്നേഹക്കൂട്ടായ്മയുടെ മൗലികവും പ്രാഥമികവുമായ സാക്ഷാത്ക്കാരമാണ് ഭൂമിയിൽ ദാമ്പത്യജീവിതം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചു വീണു പരുക്കേറ്റു
പാലാ . ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചു വീണു പരുക്കേറ്റ കൂവപ്പള്ളി സ്വദേശിനി ഷീന ജോസിനെ ( 41) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ എരുമേലി ഭാഗത്ത് വച്ചായിരുന്നു അപകടം.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 211 കോടി രൂപകൂടി അനുവദിച്ചു
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ് ഫണ്ട് (പൊതുആവശ്യ ഫണ്ട്) തുകയാണ് അനുവദിച്ചത്.
- പിപി ദിവ്യക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി
കണ്ണൂര്‍ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞ പിപി ദിവ്യക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി. ദിവ്യക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ വിഷമം ഉണ്ടാക്കിയേനെ. കുറച്ച് ദിവസമായി ദിവ്യ ജയിലില്‍ കിടക്കുകയാണ്. അവര്‍ക്ക് നീതി ലഭിക്കണമെന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പി കെ ശ്രീമതി പറഞ്ഞു.
- അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും
സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഒരു സ്ഥാപനം ന്യൂനപക്ഷ സ്ഥാപനമാകാന്‍ അത് സ്ഥാപിച്ചത് ന്യൂനപക്ഷമായാല്‍ മതിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിധി.അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് തീരുമാനം. ഹൈക്കോടതി വിധി പുറത്തുവന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രിംകോടതി വാദം കേട്ട് തീരുമാനമെടുക്കുന്നത്.