പ്രഭാത വാർത്തകൾ 2024 നവംബർ 08

Date:

വാർത്തകൾ

  • വിശ്വാസത്തില്‍ നിന്നു അകന്നവര്‍ക്ക് ക്രിസ്തു സ്നേഹം പകരാന്‍ ദീര്‍ഘദൂര യാത്ര വകവെക്കാതെ ഒരു സന്യാസിനി

യൂറോപ്യന്‍ ദ്വീപ്‌ രാജ്യമായ ഐസ്ലാന്‍ഡിലെ കൊടും തണുപ്പിനെ പോലും വകവെക്കാതെ വിശ്വാസികളെ ദേവാലയവുമായി അടുപ്പിക്കുവാനും അവരുമായി സുവിശേഷം പങ്കുവെക്കുവാനും ക്രൊയേഷ്യന്‍ സ്വദേശിനിയായ കര്‍മ്മലീത്താ കന്യാസ്ത്രീയുടെ ത്യാഗം സമര്‍പ്പിത ജീവിതത്തിന്റെ ഉദാത്തമായ മാതൃകയാകുന്നു.

  • അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസ്

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിയുക്ത യു.എസ്. പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ കമലാ ഹാരിസ് ഫോണില്‍വിളിച്ച് അഭിനന്ദിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നും കമല പറഞ്ഞു. സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് കമലാ ഹാരിസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ദുഖിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാന്‍ കമല അണികളോട് ആഹ്വാനം ചെയ്തു.

  • പന്തീരാങ്കാവിലെ വീട്ടമ്മയുടെ മരണം കൊലപാതകം

പന്തീരാങ്കാവിൽ തമിഴ്നാട് സ്വദേശിയായ വീട്ടമ്മ അസ്മബീയയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരുമകൻ കസ്റ്റഡിയിൽ. മകളുടെ ഭർത്താവ് മഹമൂദിനെയാണ് പാലക്കാട്‌ നിന്നും കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി മഹമൂദ് കുറ്റം സമ്മതിച്ചു. തലയിണ മുഖത്ത് അമർത്തി കൊല ചെയ്തുവെന്ന് ഇയാൾ പൊലീസിന് മൊഴിനൽകി.

  • മലപ്പുറം തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി

തിരൂര്‍ മാങ്ങാട്ടിരി പൂകൈ സ്വദേശി ചാലിബ് പി.ബി (49)യെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്. വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയതാണ്. തിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • “ചോദ്യങ്ങൾ നമ്മുടെ ഉള്ളിൽ ഉള്ളത് കണ്ടെത്താൻ സഹായിക്കുന്നു, നമ്മുടെ ഹൃദയത്തിലെ ആഗ്രഹങ്ങളിലേക്ക് അത് വെളിച്ചം വീശുന്നു”

യേശു യാക്കോബിനോടും യോഹന്നാനോടും ചോദിച്ചു: ‘നിങ്ങൾക്കുവേണ്ടി ഞാൻ എന്തുചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?’ (മർക്കോ 10:36). ഉടൻതന്നെ അവൻ വീണ്ടും ചോദിച്ചു: ‘ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാൻ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങൾക്കു കഴിയുമോ?’ (മർക്കോ 10:38). യേശുവിൻ്റെ ഈ ചോദ്യങ്ങൾ വിവേചിച്ചറിയലിലേക്കു നമ്മെ നയിക്കുന്നു.

  • കോളജ് വി​ദ്യാർഥിക്ക് പരുക്കേറ്റു

പാലാ . ബുള്ളറ്റും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കോളജ് വിദ്യാർഥി കൊഴുവനാൽ സ്വദേശി അലൻ സിബിയെ ( 21) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ ചേർപ്പുങ്കൽ പള്ളി ജംക്ഷനു സമീപമായിരുന്നു അപകടം.

  • സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ മെഡൽ ജേതാവിനെ അയോ​ഗ്യനാക്കി

സബ് ജൂനിയർ വിഭാഗം 400 മീറ്റർ ചാമ്പ്യൻ രാജനെയാണ് അയോഗ്യനാക്കിയത്. ലൈൻ തെറ്റിച്ചോടിയതിനെ തുടർന്നാണ് മലപ്പുറത്തിന്റെ താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ആറാം ട്രാക്കിൽ ഓടിയ രാജൻ ഫിനിഷ് ചെയ്‌തത്‌ അഞ്ചാം ട്രാക്കിൽ. തിരുവനന്തപുരം ജിവി രാജയിലെ സായൂജിന് സ്വർണം നൽകും. നിയമപരമായി മുന്നോട്ട് പോകുമെന്ന് പരിശീലകൻ അറിയിച്ചു.

  • 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയ

അടുത്തയാഴ്ച ചേരുന്ന പാർലമെൻ്റിൽ ഇതുമായി ബന്ധപ്പെട്ട നിയമം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് പറഞ്ഞു. നിയമം പാർലമെന്റിൽ പാസ്സായാൽ ഒരു വർഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും ആൻ്റണി അൽബാനീസ് കൂട്ടിച്ചേർത്തു.

  • കിഴക്കൻ ലെബനനിൽ ബുധനാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടു

കിഴക്കൻ ലെബനനിൽ ബുധനാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം.ബാൽബെക്കിലെയും ബെക്കയിലെയും ഗവർണറേറ്റുകളിൽ ഹിസ്ബുള്ളയുടെ പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ബാൽബെക്ക് നഗരത്തിലെ റോമൻ അവശിഷ്ടങ്ങൾക്ക് സമീപമുള്ള ഓട്ടോമൻ കാലഘട്ടത്തിലെ ഒരു കെട്ടിടത്തിനും ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായി ലെബനൻ സാംസ്കാരിക മന്ത്രി പറഞ്ഞു.

  • ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക

അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക. പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സുനിതയുടെ ആരോഗ്യത്തിൽ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ ബാരി വിൽമോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. 

  • കേരള മണ്‍പത്രനിര്‍മാണസമുദായസഭ ജില്ലാസമ്മേളനംനവംബര്‍9 ,10-തിയതികളില്‍

ഏറ്റുമാനൂര്‍:കേരള മണ്‍പത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനം
നവംബര്‍ ഒന്‍പത്,10-തിയതികളില്‍ ഏറ്റുമാനൂര്‍വ്യാപാരഭവന്‍ഹാളില്‍നടക്കുമെന്ന്
ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഒന്‍പതിന് രാവിലെ ജില്ലാപ്രസിഡന്റ് പി.കെ.സാബുകൊടിഉയര്‍ത്തും. 2.30-ന് പട്ടിത്താനം ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെസെന്‍ട്രല്‍ജങ്ഷന്‍, പേരൂര്‍കവലവഴി സമ്മേളനനഗറില്‍ എത്തിച്ചേരും.വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം കേന്ദ്രമന്ത്രി അഡ്വ.ജോര്‍ജ്കുര്യന്‍ ഉദ്ഘാടനം ചെയ്യും.ജില്ലാപ്രസിഡന്റ് പി.കെ.സാബു അധ്യക്ഷതവഹിക്കും.മന്ത്രിവി.എന്‍.വാസവന്‍,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളാണ്.സംസ്ഥാന പ്രസിഡന്റ് ബി.സുബാഷ് ബോസ് ആറ്റുകാല്‍ആമുഖപ്രഭാഷണം നടത്തും.10-ന് രാവിലെ 10-ന് പ്രതിനിധിസമ്മേളനം എന്‍.എസ്.എസ്.കരയോഗംഹാളില്‍ കെ.ഫ്രാന്‍സീസ് ജോര്‍ജ് എം.പി. ഉദ്ഘാടനം ചെയ്യും.രണ്ട്മണിക്ക് വനിതാസമ്മേളനംകെ.എം.എസ്.എസ്. വനിതാവേദി സംസ്ഥാന പ്രസിഡന്റ് ലതികാരവിന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് രജനി അനില്‍ അധ്യക്ഷതവഹിക്കും.

  • സൗജന്യ രക്ത​ഗ്രൂപ്പ് നിർണയ ക്യാമ്പുകൾക്ക് തുടക്കമായി

പാലാ . പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രക്ത​ഗ്രൂപ്പ് നിർണയ ക്യാമ്പുകൾക്ക് തുടക്കമായി. രൂപത തല ഉദ്ഘാടനം കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ മാർ സ്ലീവാ മെഡിസിറ്റി ഐ.ടി ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം നിർവ്വഹിച്ചു. സെന്റ് മേരീസ് പള്ളി അസി.വികാരി റവ.ഫാ.ഡെൻസൺ കൂറ്റാരപ്പള്ളിൽ , എസ്.എം.വൈ.എം രൂപത ജനറൽ സെക്രട്ടറി മിജോ ജോയി, ലിയ തോമസ്, എയ്ഞ്ചല എന്നിവർ പ്രസം​ഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ

ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത്‌ വിതരണം ചെയ്തതെന്നാണ് പരാതി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും  ദുരന്ത ബാധിതർ ആരോപിക്കുന്നു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

  • ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം

വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു. കാർഷിക മാലിന്യങ്ങൾ കത്തിച്ചാൽ പിഴ ഈടാക്കും.സ്കൂളുകൾക്ക് അവധി നൽകണമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആർ കെ പുരം, ദ്വാരക സെക്ടർ, വസീർപൂർ തുടങ്ങി ഡൽഹിയിലെ പ്രധാന നഗര മേഖലകളിലെല്ലാം വായു ഗുണനിലവാരസൂചിക ഗുരുതരാവസ്ഥയിലാണ്. വായു മലിനീകരണതോത് വർധിച്ചതോടെ ശ്വാസതടസം അലർജി ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമുണ്ട്.

  • രാമപുരം കോളേജിൽമെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി

രാമപുരം: രാമപുരം മാർ അഗസ്റ്റീനോസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രാമപുരം ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പും 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി. ക്ലബ് പ്രസിഡന്റ് ജോർജ് കുരിശുംമൂട്ടിലിൻ്റെ അധ്യക്ഷതയിൽ കോളേജ് മാനേജർ റവ.ഫാ ബർക്കുമാൻസ് കുന്നുംപുറം ഉത്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോക്ടർ ജോയി ജേക്കബ് മുഖ്യപ്രഭാഷണവും എൻ എസ് എസ് പ്രോഗ്രാം ഓഫിസർ മാരായ നിർമ്മൽ കുര്യാക്കോസ് , ഷീനാ ജോൺ , ലെയൺ ക്ലബ്ബ് സെക്രട്ടറി ദീപു സുരേന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ മനേഷ് എബ്രഹാം റീജിയൻ ചെയർമാൻ വിൻസെന്റ് എബ്രഹാം, സോൺ ചെയർമാൻ ലിജു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ലയൺ ഡിസ്ട്രിക് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും ഡിസ്ട്രിക് കോർഡിനേറ്റർ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി. ലയൺ മെമ്പർമാരായ മനോജ്‌ സി ജോർജ്ജ്, ബേബി ആൻഡ്രൂസ്, സന്തോഷ്‌ കമ്പകത്തുങ്കൽ, ബാബു ജോൺ , ഡോക്ടർ മിഷ , സിസ്റ്റർ അനിലിറ്റ് എസ് എച്ച് ,എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറിമാരായ ഗൗതം കൃഷ്ണ, നവനീത്, ലയ, ആദിത്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മെഗാ രക്തദാന ക്യാമ്പിൽ അൻപതോളം കുട്ടികൾ രക്തം ദാനം ചെയ്തു. കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പിന് നേതൃത്വം നല്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പി പി ദിവ്യക്ക് ജാമ്യം

ADMന്റെ മരണം പി പി ദിവ്യക്ക് ജാമ്യം അനുവദിച്ച് കോടതി....

കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിബി ചാലിബ് സുരക്ഷിതന്‍

ചാലിബ് ഭാര്യയുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചു. ഒരു ബസ്സ്റ്റാന്റിലാണുള്ളതെന്നും ഉടന്‍ തന്നെ...

വൈറ്റ്‌ ഹൗസ്‌ ചീഫ്‌ ഓഫ്‌ സ്റ്റാഫായി സൂസി വൈൽസിനെ യുഎസ്‌ നിയുക്ത പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ചു

ട്രംപിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചവരിൽ ഒരാളായ സൂസി, ഈ സ്ഥാനത്ത്‌...

പി.പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ...