പ്രഭാത വാർത്തകൾ 2024 നവംബർ 07

Date:

വാർത്തകൾ

  • ഹെയ്തിയില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ കോണ്‍വെന്‍റ് തകര്‍ത്ത് സായുധ സംഘം

കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ കോൺവെന്‍റിന് നേരെ സായുധസംഘത്തിന്റെ ആക്രമണം. രാജ്യ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലെ ബാസ് ഡെൽമാസിലുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കോൺവെൻ്റ് രാത്രിയിൽ എത്തിയ സായുധ സംഘം ആക്രമിക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍വെന്‍റും അതിനോട് ചേർന്നുള്ള ഡിസ്പെൻസറിയും കൊള്ളയടിച്ച അക്രമികള്‍ ഇവ അഗ്നിയ്ക്കിരയാക്കി.

  • ആര് പ്രസിഡന്റ് പദവിയിലെത്തിയാലും ഇന്ത്യയുമായുള്ള അമേരിക്കയുടെ ഉഭയകക്ഷി ബന്ധത്തിൽ മാറ്റമുണ്ടാകില്ല

അമേരിക്കയിൽ ആര് തന്നെ പ്രസിഡന്റ് പദവിയിലെത്തിയാലും ഇന്ത്യയുമായുള്ള അമേരിക്കയുടെ ഉഭയകക്ഷി ബന്ധത്തിൽ മാറ്റമുണ്ടാകില്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ സുരക്ഷയടക്കമുള്ള തന്ത്രപരമായ പങ്കാളിത്തമാണ് ഇതിനു കാരണം. ജോ ബൈഡന്റെ ഭരണകാലത്ത് പ്രതിരോധരംഗത്തും സുരക്ഷാരംഗത്തും സാങ്കേതികവിദ്യാരംഗത്തും സാങ്കേതികവിദ്യാരംഗത്തും ഇന്ത്യയുമായി മികച്ച പങ്കാളിത്തമാണ് അമേരിക്കയ്ക്കുണ്ടായിരുന്നത്.

  • പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേ,ഞാന്‍ പുറകിലൂടെ ഓടിയെന്നും തെളിയിക്കട്ടേ, പ്രചരണം ഞാന്‍ നിര്‍ത്താം: രാഹുല്‍ മാങ്കൂട്ടത്തില്‍

താന്‍ ഹോട്ടലില്‍ നിന്ന് പിന്‍വാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിക്കുന്ന എന്തെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലിവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ നീല ട്രോളി ബാഗ് പരിശോധിക്കാന്‍ പൊലീസിന് നല്‍കാന്‍ തയാറാണെന്നും പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം താന്‍ പ്രചാരണം നിര്‍ത്താന്‍ തയാറാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വെല്ലുവിളിച്ചു.

  • ലോഗോസ് ഫാമിലി ക്വിസ് പാലാ രൂപത വിജയികൾ

പാലാ: പാലാ രൂപത ബൈബിൾ അപ്പസ്തോലേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫാ. തോമസ് നാഗനൂലിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയ്ക്കുവേണ്ടിയുള്ള ലോഗോസ് ഫാമിലി ക്വിസ് ഷലോം പാസ്റ്ററൽ സെൻ്ററിൽ വച്ചു നടന്നു. കുടുംബാംഗങ്ങൾ ഒരുമിച്ച് ബൈബിൾ പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിവരുന്ന ലോഗോസ് ഫാമിലി ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 10000/- രൂപയും എവർ റോളിംഗ് ട്രോഫിയും മരങ്ങാട്ടുപള്ളി ഇടവകാംഗം ബെന്നി ജോസഫ് മലപ്രവനാൽ കുടുംബം അർഹരായി. രണ്ടാം സ്ഥാനം കുടക്കച്ചിറ ഇടവകാംഗം സതീഷ് അഗസ്റ്റിൻ പുത്തൂപ്പിള്ളിൽ കുടുംബവും മൂന്നാം സ്ഥാനം മേലുകാവ് ഇടവാംഗം മണ്ഡപ ത്തികുന്നേൽ സജി ഫ്രാൻസീസ് കുടുംബവും കരസ്ഥമാക്കി.

  • ക്രിസ്തീയ വിശ്വാസം ഒരു ചിന്താധാരയായിട്ടോ ഒരു സംസ്‌കാരത്തിന്റെ തിരിച്ചറിയൽ മോഡിയായോ, ആവശ്യമുള്ളപ്പോൾ നോക്കുന്ന നിയമസംഹിതയായിട്ടോ ചുരുക്കാനാവില്ല

ഗ്രീക്ക് യുക്തിചിന്തയുടെയും ക്രൈസ്‌തവാനന്തര ആദർശവാദത്തിന്റെയും ഭൗതികവാദത്തിന്റെയും അനായാസമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ വ്യക്തിത്വവാദസംസ്‌കാരത്തിൻ്റെ സന്താനങ്ങൾ എന്നനിലയിൽ, ക്രിസ്തീയതയെ ഒരു സിദ്ധാന്തമായോ, തത്ത്വ ശാസ്ത്രമായോ, ധാർമിക നിയമസംഹി തയായോ, വൈകാരികഭാവമായോ ചുരുക്കാൻ കഴിയില്ലെന്ന് പൂർണ്ണമായി മനസ്സിലാക്കാൻ നാം പാടുപെടുകയാണ്.

  • മുനമ്പം ജനതയ്ക്കു ഐക്യദാര്‍ഢ്യവുമായി ഇടുക്കി രൂപതയും

കാലങ്ങളായുള്ള വിയർപ്പും കണ്ണീരും സ്വപ്‌നങ്ങളുമലിഞ്ഞ സ്വന്തം ഭൂമിയുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനമ്പം ജനതയ്ക്കെ‌ാപ്പം ഇടുക്കി രൂപതയും ഉണ്ടെന്ന് ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ് മുനമ്പത്തു നടക്കുന്നത്. മുനമ്പം ജനതയെ വഖഫിൻ്റെ പേരിൽ കുടിയിറക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. കരിനിയമങ്ങളുടെയോ ഗുഢമായ അജണ്ടകളുടെയോ പേരിൽ ജനങ്ങളെ കുടിയിറിക്കാൻ ശ്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ബിഷപ്പ് പറഞ്ഞു.

  • പാർട് ടൈം തൊഴിൽ – അപേക്ഷ ക്ഷണിച്ചു

പാലാ : സംസ്ഥാന കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി പാലാ മുണ്ടാങ്കൽ സെൻ്റ് ഡൊമിനിക് പള്ളി കെട്ടിടത്തിൽ ആരംഭിച്ച “കേരളാ ഗ്രോ പ്രീമിയർ ഔട്ട്ലെറ്റി”ൽ പാർട് ടൈം സെയിൽസ്മാൻ കം അക്കൗണ്ടൻ്റായി ജോലി ചെയ്യാനാഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും കണക്കും കംപ്യൂട്ടർ പരിജ്ഞാനവും ഡ്രൈവിങ്ങും അറിയാവുന്ന പുരുഷന്മാരെയാണ് പാർട് ടൈംജോലിക്ക് പരിഗണിക്കുന്നത്. താൽപ്പര്യമുള്ളവർ തങ്ങളുടെ ബയോഡേറ്റ യോടു കൂടിയ അപേക്ഷ 2024 നവം: 14-ാം തീയതിക്കകം 9388227449 എന്നീ വാട്സ്ആപ്പ് നമ്പറിലോ kanjiramattomapcl@gmail.comഎന്ന ഇമെയിലിലോ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9961668240.

  • ട്രംപ് അധികാരത്തിൽ

അമേരിക്കയിൽ വീണ്ടും പ്രസിഡന്റായി ഡോണൾഡ് ട്രംപ്. ഡോണൾഡ് ട്രംപിന് 277 ഇലക്ടറൽ വോട്ടും. കമല ഹാരിസിന് 226 വോട്ടുകളും ലഭിച്ചു. അമേരിക്കൻ ചരിത്രത്തിൽ തോൽവിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റ്‌. ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യും.

  • വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് മാത്രം സഞ്ചരിച്ച രാഷ്ട്രീയക്കാരൻ

വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് മാത്രം സഞ്ചരിച്ച രാഷ്ട്രീയക്കാരനാണ് ഡൊണൾഡ് ട്രംപ്. ലോകത്തെ നിയന്ത്രിക്കുന്ന ഒന്നാം നമ്പർ രാജ്യത്തിന്റെ തലവനായിട്ടും ആ ശീലം മാറിയില്ല. ട്രംപ് ഓർഗനൈസേഷൻ എന്ന ബിസിനസ് സാമ്രാജ്യത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെത്തിയ നേതാവ്.

  • ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ച അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി കുറിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ

ബക്കിംഗ്ഹാം കൊട്ടാരത്തെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 77 കാരിയായ രാജ്ഞി സുഖം പ്രാപിച്ചു വരികയാണെന്നും വീട്ടില്‍ പൂര്‍ണ്ണ സമയ വിശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാമില രാജ്ഞിയുടെ രോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

  • ഹാലോവീന് ‘വിശുദ്ധിയുടെ മറുപടി’യുമായി ഫിലിപ്പീന്‍സ്

ഹാലോവീന്‍ പൈശാചിക വേഷവിധാനങ്ങള്‍ക്കു മറുപടിയുമായി ഫിലിപ്പീന്‍സില്‍ വിശുദ്ധരുടെ വേഷ മാതൃക അനുകരിച്ച് നടന്ന ‘സെയിന്‍റ്സ് പരേഡ്’ ശ്രദ്ധേയമായി. ആളുകളെ ഭയപ്പെടുത്തുന്ന വസ്ത്രവും ഒരുക്കവുമായി പാശ്ചാത്യ രാജ്യങ്ങളില്‍ ഹാലോവീൻ ആഘോഷിച്ചപ്പോൾ, സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തിൽ, രാജ്യത്തുടനീളമുള്ള ഇടവകകൾ പരമ്പരാഗത “സെയിൻ്റ്സ് പരേഡ്” കൂടുതല്‍ മനോഹരമായി നടത്തുവാന്‍ മുന്നിട്ടിറങ്ങുകയായിരിന്നു. ജനപ്രിയമായ ഫിലിപ്പിനോ ആഘോഷത്തിൽ കുഞ്ഞ് കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു.

  • ഗുജറാത്തിലെ ആനന്ദിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നിർമാണത്തിലിരുന്ന പാലം തകർന്നു

അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നുപേർക്കായി രാത്രിയും തിരച്ചിൽ തുടർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആനന്ദ് പൊലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

  • വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു

പാലാ . കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി വെള്ളൂർ സ്വദേശിനി ലസീന എൻ.എസിനെ ( 45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ലോറിയിൽ തടി ലോഡിങ് നടക്കുന്നതിനിടെ വടം പൊട്ടി തെറിച്ചു വീണു പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൾ ഹക്കീമിനെ( 52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10.30യോടെ കാഞ്ഞിരപ്പള്ളി ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

  • ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു

എൽഎംവി ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. 7500 കിലോ ഭാരത്തിനു മുകളിൽ വരുന്ന വാഹനങ്ങൾക്ക് അധികമാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളൂ എന്നും സുപ്രീംകോടതി.

  • നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 4 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി നല്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട് പുനരധിവാസം: പ്രളയബാധിതർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കി കത്തോലിക്കാ സഭ

ജൂലൈമാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്രമഴയിലും, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല...

കാരുണ്യം സാംസ്ക്കാരിക സമിതി നാളെ 23ന് അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു

പാലാ: പാലായിൽ കഴിഞ്ഞ എട്ട് വർഷക്കാലമായി കാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന...

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര....

ആലപ്പുഴ PWD റസ്റ്റ്‌ ഹൗസ് ശുചിമുറിയിൽ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ...