spot_img

പ്രഭാത വാർത്തകൾ 2025 നവംബർ 04

spot_img

Date:

വാർത്തകൾ

🗞️👉 വോട്ടർപട്ടിക പരിഷ്കരണം: ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കാനുള്ള ശ്രമമെന്ന് തമിഴ്നാട്; സുപ്രീംകോടതിയെ സമീപിച്ചു.

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ലക്ഷക്കണക്കിന് വോട്ട്ഴ്സിനെ ഏകപക്ഷീയമായി ഒഴിവാക്കാനുള്ള ശ്രമമെന്നാണ് തമിഴ് നാടിന്റെ ഹർജി. എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ നാളെ പരിഗണിക്കാൻ ഇരിക്കെയാണ് ഡിഎംകെയുടെ നീക്കം. എസ്ഐആറിൽ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കും മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷൻ തിടുക്കത്തിൽ മറ്റിടങ്ങളിൽ പ്രക്രിയ നടത്തുന്നത് ജനാധിപത്യവിരുദ്ധം. തമിഴ്നാട്ടിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം തടയാൻ സുപ്രീംകോടതി ഉത്തരവിടുണമെന്നും ഹർജിയിൽ ഡിഎംകെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ എസ്.ഐ.ആർ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു.

🗞️👉 കടുത്തുരുത്തിക്ക് പുതിയ കുടുംബാരോഗ്യ കേന്ദ്രം ; ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു, മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു

കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തില്‍ 1.59 കോടി രൂപ ചിലവഴിച്ചു നിര്‍മിച്ച കാട്ടാമ്പാക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. തുടര്‍ന്ന് മോന്‍സ് ജോസഫ് എംഎല്‍എ നാട മുറിച്ചു. ഇതോടുമനുബന്ധിച്ചു നടന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

🗞️👉 ഓണംതുരുത്ത് പോലീസ് സ്റ്റേഷൻ പരിധി: വിഷയം യു.ഡി.എഫ് പരിഹരിച്ചതിൽ സി.പി.എമ്മിന് ജാള്യതയെന്ന് ഡി.സി.സി.

യുഡിഎഫ് ഇടപ്പെട്ട് വിഷയം പരിഹരിച്ചതതിൽ സി പി എമ്മിന് ജാള്യത
കല്ലറയിൽ സ്ഥാപിതമാകുന്ന പുതിയ പോലീസ് സ്റ്റേഷൻ്റെ പരിധി സംബന്ധിച്ച ആദ്യ നിർദ്ദേശത്തിൽ ഓണംതുരുത്ത് വില്ലേജ് ഉൾപ്പെട്ടിരുന്നു എന്നത് ഊഹാപോഹമല്ല.
ഇത് ആദ്യം അറിഞ്ഞത് ഏറ്റുമാനൂർ ബാർ അസോസിയേഷനാണ്. നിർദ്ദേശം നടപ്പായാൽ ഓണംതുരുത്ത് വില്ലേജിലെ കേസ്സുകൾ വൈക്കം കോടതിയിലേക്ക് മാറുന്നത് ഏറ്റുമാനൂർ ബാറിലെ വക്കീലന്മാരെ ബാധിക്കും.

🗞️👉 ഓണംതുരുത്ത് വില്ലേജ് മാഞ്ഞൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് തെറ്റിദ്ധാരണ പടർത്തി കോൺഗ്രസ് നാടകം

ഏറ്റുമാനൂർ പുതുതായി കല്ലറയിൽ ആരംഭിക്കുന്ന മാഞ്ഞൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട ഓണംതുരുത്ത് വില്ലേജ് ഉൾപ്പെട്ടുവെന്നും ഇത് തങ്ങൾ പരിഹരിച്ചുവെന്നും വ്യജ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസ് നാടകം. വസ്തുത മറച്ച് വെച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ട റി എം മുരളിയുടെ ഫ്ലക്സും നാട്ടിലുയർന്നു. കോൺഗ്രസ് നേതാവ് ജില്ല പോലീസ് മേധാവിക്ക് പരാതി നൽകിയെന്നാണ് കോൺഗ്രസ് വാദം.

🗞️👉 കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ അസാധാരണ നീക്കവുമായി രാജ്ഭവൻ

നിയമനത്തിൽ രാജ്ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചു. സാധാരണ ഗതിയിൽ സർക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടത്. സെർച്ച് കമ്മിറ്റിയിൽ നിന്ന് സർവ്വകലാശാല പ്രതിനിധി പിന്മാറിയ പശ്ചാത്തലത്തിൽ കൂടിയാണ് ചാൻസലറുടെ നടപടി. ലഭിക്കുന്ന അപേക്ഷകൾ ചാൻസലറുടെ സെക്രട്ടറി സെർച്ച് കമ്മിറ്റി കൺവീനർക്ക് കൈമാറും. ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ നിർ​ദേശം. പത്ത് വര്‍ഷം പ്രൊഫസര്‍ പോസ്റ്റില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. കഴിഞ്ഞ രണ്ട് വര്‍ഷമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ വിസിയില്ല. മുന്‍ ഗവര്‍ണര്‍ ഉള്‍പ്പെടെ സെര്‍ച്ച് കമ്മിറ്റിയെ നല്‍കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാരിന് മുന്‍പാകെ അറിയിച്ചിരുന്നു.

🗞️👉 പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്നത് അപലപനീയം: കത്തോലിക്കാ കോൺഗ്രസ്

പാലാ : ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ പെട്ട എട്ടോളം പഞ്ചായത്തുകളിൽ പാസ്റ്റർമാർക്കും ക്രിസ്ത്യാനികൾക്കും പ്രവേശനം നിഷേധിക്കുകയും അപ്രകാരം പരസ്യ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തത് അപലപനീയമാണെന്നും ഭരണഘടന ഉറപ്പുവരുന്ന മത സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത നേതൃ യോഗം പ്രസ്താവിച്ചു. ജനങ്ങളിൽ ഭയവും ഭിന്നിപ്പും ഉണ്ടാക്കുന്നതിനും മതവിദ്വേഷം ആളിക്കത്തിക്കാനും മാത്രമേ ഇത്തരം പ്രവർത്തികൾ ഉതുകയുള്ളൂ. മതത്തിൻറെ പേരിൽ മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് അത്യന്തം ഗുരുതരമാണ്. നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ടുള്ള ഇപ്രകാരമുള്ള നടപടികൾ അവസാനിപ്പിക്കേണ്ടതാണ്. രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖ പ്രഭാഷണം നടത്തി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related