പ്രഭാത വാർത്തകൾ 2024 നവംബർ 04

Date:

വാർത്തകൾ

  • ലോറെന്തീനോ സെമിത്തേരിയില്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ

സകല മരിച്ചവരുടെയും തിരുനാൾ ആചരണത്തിന്റെ ഭാഗമായി റോമിലെ ഏറ്റവും വലിയ സെമിത്തേരികളില്‍ ഒന്നായ ലോറെന്തീനോയിലെത്തി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചു. ഇന്നലെ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ പത്തു മണിയോടെ സെമിത്തേരിയില്‍ എത്തിയ മാർപാപ്പയെ റോം മേയർ റോബർട്ടോ ഗ്വാൾട്ടിയേരിയും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.

  • മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ ഉദ്ഘാടനം നടന്നു

മേലുകാവ് . പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിക്കു തുടക്കമായി. ഇതിൻ്റെ ഭാഗമായി മേലുകാവുമറ്റം സെൻ്റ് തോമസ് ഇടവകയുമായി സഹകരിച്ച് മാർ സ്ലീവാ മെഡിസിറ്റി – അസംപ്ഷൻ മെഡിക്കൽ സെൻ്റർ മേലുകാവുമറ്റത്ത് വച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ മേലുകാവുമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി കോനു ക്കുന്നേൽ എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തു. മേലുകാവുമറ്റം സെൻ്റ് തോമസ് ചർച്ച് വികാരി റവ.ഡോ.ജോർജ് കാരാംവേലിൽ , കാർഡിഡോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. രാജു ജോർജ് എന്നിവർ പ്രസംഗിച്ചു.

  • പരപ്പൻപാറ ഭാഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാ​ഗം; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലേതെന്ന് സംശയം

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിലേതെന്ന് സംശയിക്കുന്ന മൃതദേഹഭാഗം പരപ്പൻപാറ ഭാഗത്ത് നിന്ന് കണ്ടെത്തി. തേൻ ശേഖരിക്കാനായി വനത്തിനകത്തേക്ക് എത്തിയ ആദിവാസികളാണ് മൃതദേഹഭാഗം മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയ്ക്കും താഴെയുള്ള മേഖലയാണ് പരപ്പൻപാറ, അതിനോട് ചേർന്ന് കിടക്കുന്ന വനമേഖലയിൽ നിന്നാണ് എല്ലിന്റെ കഷ്ണം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്.

  • വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു

പാലാ .സ്കൂട്ടറും വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ഉഴവൂർ സ്വദേശി വിജയനെ ( 59) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെ മുത്തോലി ഭാഗത്ത് വച്ചായിരുന്നു അപകടം. വാഗമണ്ണിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ അങ്കമാലി സ്വദേശി ഇമ്മാനുവൽ ചാക്കോയെ( 78) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം

  • അതിഥി തൊഴിലാളിക്ക് പാമ്പ് കടിയേറ്റു

പാലാ . പാമ്പ് കടിയേറ്റ അതിഥി തൊഴിലാളി ആസാം സ്വദേശി വോപ്പൻ ബറാമയെ (28) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഈരാറ്റുപേട്ട ഭാഗത്ത് വച്ചായിരുന്നു സംഭവം.

  • 13 വർഷമായി റോഡില്ലാതെ വലയുന്ന പാറപ്പള്ളി നിവാസികൾ

13 വർഷമായി റോഡില്ലാതെ വലയുകയാണ് പാറപ്പള്ളി നിവാസികൾ. റോഡില്ലാത്ത ഈ പ്രദേശത്ത് കളരിയമാക്കൽ പാലം എന്തിനുവേണ്ടി ആർക്കുവേണ്ടി എന്നാണ് ഇവിടുത്തെ ജനങ്ങൾ ചോദിക്കുന്നത്. ഭൂമി ഏറ്റെടുത്ത് റോഡ് തീർപ്പാക്കി സഞ്ചാരസൗകര്യം ഉണ്ടാക്കി കൊടുക്കണം എന്നാണ് പാറപ്പള്ളി നിവാസികളുടെ അപേക്ഷ. ഈ അപേക്ഷയും മുൻനിർത്തി ഇന്ന് 4 – 11 – 2024 തിങ്കളാഴ്ച 10 മണിക്ക് പാലാ സിവിൽ സ്റ്റേഷനും മുന്നിൽ ധർണ്ണാസമരം നടത്താൻ ഒരുങ്ങുകയാണ് പാറപ്പള്ളി നിവാസികൾ.

  • ഫോർട്ടുകൊച്ചിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ വിശദീകരണവുമായി വാട്ടർ മെട്രോ അതോറിറ്റി

ഫോർട്ടുകൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള വാട്ടർ മെട്രോ അതോറിറ്റി. യാതൊരുവിധത്തിലുള്ള സുരക്ഷാ വീഴ്ചയും ബോട്ടിൽ ഉണ്ടായിട്ടില്ല. റോ റോ സർവീസ് ക്രോസ് ചെയ്തതിന്റെ ഭാഗമായി മെട്രോ ബോട്ടുകൾ തമ്മിൽ കൂട്ടി ഉരസുകയായിരുന്നു എന്നാണ് വാട്ടർ മെട്രോ അതോറിറ്റിയുടെ വിശദീകരണം.

  • മഴ മുന്നറിയിപ്പ് പുതുക്കി ; പരക്കെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ഇന്നലെ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്കിയിരുന്നു. ഇന്നലെ പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. 

    വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
    https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
    പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
    https://whatsapp.com/channel/0029VaOkK347dmeU81dBvf2X
    പാലാ വിഷൻ ഇൻസ്റ്റാഗ്രാം
    https://www.instagram.com/pala.vision
    വിഷൻ യൂ ട്യൂബ് ചാനൽ
    https://youtube.com/@palavision
    പാലാ വിഷൻ വെബ്സൈറ്റ്
    http://pala.vision

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Subscribe

    spot_imgspot_img
    spot_imgspot_img

    Popular

    More like this
    Related

    ഇന്തോനേഷ്യയില്‍ അഗ്നിപർവത സ്ഫോടനം; കന്യാസ്ത്രീ ഉള്‍പ്പെടെ 10 പേർ കൊല്ലപ്പെട്ടു

    ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപുകളിലെ മൗണ്ട് ലെവോടോബി ലാകി ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ച്...

    എഡിഎമ്മിൻ്റെ മരണം: ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്

    എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍...

    എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഒന്നും ഒളിപ്പിക്കാനില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

    പിപി ദിവ്യയുടെ ജാമ്യപേക്ഷയിൽ വാദം തുടരുകയാണ്. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ...

    പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാന്‍ സാധിക്കില്ല

    പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ കഴിയുമെന്ന ഉത്തരവ്...