spot_img

പ്രഭാത വാർത്തകൾ 2025 നവംബർ 01

spot_img

Date:

വാർത്തകൾ

👉🗞️ 64-ാമത് കുറവിലങ്ങാട് ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4 മുതൽ 7 വരെ പെരുവയിൽ

പെരുവ: 64 മത് കുറവിലങ്ങാട് ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4 മുതൽ 7 വരെ പെരുവയിൽ നടക്കും. പെരുവ ഗവൺമെൻ്റ് ഹയർസെക്കൻഡറി
ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പെരുവ ഗവൺമെൻ്റ് ഗേൾസ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ, പെരുവ ഗവൺമെൻ്റ് എൽ. പി സ്കൂൾ, പെരുവ സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് യാക്കോബായ സിറിയൻ ചർച്ച് ഹാൾ , സെൻമേരിസ് ഓർത്തഡോക്സ് കാത്തോലിക്കേറ്റ് സെൻ്റർ ചർച്ച് ഹാൾ എന്നി വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. 5 വേദികളിലായി 110 സ്കൂളുകളിൽ നിന്നും 257 ഇനങ്ങളിലായി 4597 കൗമാര പ്രതിഭകൾ മാറ്റുരക്കും. നവംബർ 4 ന് രാവിലെ 9 .30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. കലാമേളയുടെ ഉദ്ഘാടനം സംഗീത സംവിധായകനും വയലിനിസ്റ്റുമായ
വിഷ്ണു പ്രശാന്ത് ഉദ്ഘാടനം നിർവഹിക്കും. 7 ന് നടക്കുന്ന സമാപന സമ്മേളനം വൈക്കം എം.എൽ.എ. സി.കെ. ആശ ഉദ്ഘാടനം നിർവഹിക്കും. 4 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ വാസുദേവൻ നായർ അധ്യക്ഷതവഹിക്കും. കുറവിലങ്ങാട് എ ഇ. ഒ.ജയചന്ദ്രൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല, ടി.എസ് ശരത്, ജോൺസൺ കൊട്ടുകാപ്പിള്ളി, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ മിനി മത്തായി, കോമളവല്ലി രവീന്ദ്രൻ, അംബിക സുകുമാരൻ, ബെൽജി ഇമ്മാനുവൽ,
എൻ ബി സ്മിത തുടങ്ങിയവർ പ്രസംഗിക്കും.

👉🗞️ ദീപിക വെബ്സൈറ്റിനു പുതിയ മുഖം

എറണാകുളം : ദീപിക വെബ്സൈറ്റിനും പുതിയ ന്യൂസ്‌ ചാനലും മ്യൂസിക് ചാനലുമായി ദീപിക

👉🗞️ സംസ്ഥാനത്ത് ക്രിപ്റ്റോ കറൻസി വഴി ഹവാല ഇടപാടുകൾ വ്യാപകം

ആദായ നികുതി വകുപ്പിന്റെ റെയ്ഡിലാണ് കണ്ടെത്തൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രണ്ട് ദിവസം നീണ്ട പരിശോധന. രാജ്യത്തെ ക്രിപ്റ്റോ വാലറ്റിലേക്ക് എത്തിയത് 330 കോടിയുടെ ക്രിപ്റ്റോ കറൻസിയാണ്. സൗദി അറേബ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ ബന്ധപ്പെടുത്തിയാണ് ശൃംഖല പ്രവർത്തിക്കുന്നത്. 120 കോടി രൂപ കേരളത്തിൽ നിന്ന് പിൻവലിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തി. നിലവിൽ കേസിൽ ആരെയും പിടികൂടിയതായി വിവരങ്ങൾ‌ ലഭ്യമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ആദായ നികുതി പങ്കുവെക്കുന്നത്. മ്യൂൾ അക്കൗണ്ട് വഴിയാണ് ക്രിപ്റ്റ് ഇടപാടുകൾ നടത്തിയിരിക്കുന്നത്. ക്രിപ്റ്റോ ഏജന്റുമാരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

👉🗞️ പാലാ രൂപത പാസ്റ്ററൽ കൗൺസിൽ; മൂലമറ്റം ഫൊറോനയിൽ നിന്ന് ആറ് പേരെ തിരഞ്ഞെടുത്തു

പാസ്റ്ററൽ കൗൺസിലിലേക്ക് തെരഞ്ഞെടുത്തു . മൂലമറ്റം : പാലാ രൂപതയുടെ പതിനാലാമത് പാസ്റ്ററൽ കൗൺസിലിലേക്ക് മൂലമറ്റം ഫൊറോനയിൽ നിന്നും റോയ് ജെ . കല്ലറങ്ങാട്ട് , ജിഷ സാബു (മൂലമറ്റം) , കുരുവിള ജേക്കബ് , മാത്യൂസ് കുളത്തിനാൽ , ഫ്രാൻസീസ് കുരങ്ങനാനിയിൽ (അറക്കുളം സെൻറ് മേരീസ്) , ബിന്ദു ജിമ്മി ക്രുടയത്തൂർ) എന്നിവരെ തെരഞ്ഞെടുത്തു . ഫൊറോന വികാരി ഫാ : കുര്യൻ കാലായിൽ , സഹവികാരി ഫാ : സക്കറിയ വാഴേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി .

👉🗞️ 8.14 -കോടി രൂപ ചിലവഴിച്ച്അതിരമ്പുഴ ഡിവിഷനിലെ മുഴുവൻപദ്ധതികളും നടപ്പാക്കി -ഡോ. റോസമ്മ സോണി

ഏറ്റുമാനൂർ: കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 8.14 -കോടി രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ മുഴുവൻ പദ്ധതികളും ഫണ്ടുകൾ പാഴാക്കാതെ നടപ്പിലാക്കാൻ കഴിഞ്ഞുവെന്ന്ഡിവിഷൻ മെമ്പർ ഡോ.റോസമ്മ സോണി പത്രസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസം (1. 90 കോടി), കാർഷികമേഖല (1 . 30 കോടി). റോഡ് വികസനം (1 .10 കോടി, ആരോഗ്യ സംരക്ഷണം (45 -ലക്ഷം)വനിത ശിശുക്ഷേമം (52- ലക്ഷം), പിന്നോക്കക്ഷേമം (75- ലക്ഷം) മാലിന്യ നിർമാർജനം (1. 20 കോടി), വെയിറ്റിംഗ് ഷെഡ് (7 ലക്ഷം) സ്ട്രീറ്റ് ലൈൻ (15 ലക്ഷം)
എന്നിവയാണ് പ്രധാന പദ്ധതികൾ.

👉🗞️ വയോജനങ്ങൾക്ക് കലാപരിപാടികളിൽ സൗജന്യ പരിശീലനം

ഏറ്റുമാനൂർ: വയോജനങ്ങൾക്ക് ജീവിത സായാഹ്നം സന്തോഷകരമാക്കാൻ കലാപരിപാടികളിൽ പരിശീലനം നൽകുന്നു.നവംബർ 1 കേരളപ്പിറവി ദിനത്തിൽ വൈകുന്നേരം ആറിന്
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സമീപമുള്ള ആൽഫ പാലിയേറ്റീവ് കെയർ ബിൽഡിങ്ങിൽ പദ്ധതി മാന്നാനം കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ. ജെയിംസ് മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും.സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് ആൻഡ് മാസ്റ്റേഴ്സ് കരേട്ട അക്കാദമി,ആൽഫ പാലിയേറ്റീവ് കെയർ എന്നീ സ്ഥാപനങ്ങളിലെ സന്നദ്ധ സംഘങ്ങൾ ചേർന്നാണ് പരിശീലനം ഒരുക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കീബോർഡ്, ഗിത്താർ, വയലിൻ, കരാട്ടെ ആൻഡ് ഫിറ്റ്നസ്, ഡാൻസ്, മ്യൂസിക് എന്നി മേഖലകളിൽ പരിശീലനം നൽകും.

👉🗞️ ‘പഞ്ചായത്തുകളിലെ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ല’; ഹൈക്കോടതി

പഞ്ചായത്തുകളിലെ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതി. പല വോട്ടിംഗ് ബൂത്തുകളിലും മണിക്കൂറുകൾ ക്യു നിൽക്കേണ്ട സാഹചര്യമുണ്ട്. പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബൂത്തിൽ 1300 പേർ എത്തിയാൽ 12 മണിക്കൂറിൽ വോട്ടിംഗ് പൂർത്തിയാക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ചൂണ്ടികാണിച്ചുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്.

👉🗞️ ഇന്ന് നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. ഇന്ന് നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം.

👉🗞️ ശബരിമല സ്വർണക്കൊളള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് സി.കെ വാസുദേവനെ ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊളള കേസിൽ നിർണായക നീക്കവുമായി എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് സി.കെ വാസുദേവനെ ചോദ്യം ചെയ്യുന്നു. ശബരിമലയിൽ നിന്ന് കാണാതായ പീഠം സൂക്ഷിച്ചിരുന്നത് സി കെ വാസുദേവന്റെ വീട്ടിലായിരുന്നു. ഈഞ്ചക്കൽ ഓഫീസിലാണ് ചോദ്യം ചെയ്യൽ. വൈകിട്ടാണ് വാസുദേവനെ വിളിച്ചു വരുത്തിയത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related