പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ ന്യൂസ് 🗞🏵
നവംബർ 4, 2023  ശനി 1199 തുലാം 18

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision


വാർത്തകൾ

🗞🏵 ഡൽഹിയിലും സമീപ നഗരങ്ങളിലുംഅതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന്റെ പ്രഭവകേ ന്ദ്രം നേപ്പാളാണ്.ആളുകൾ പരിഭ്രാന്തരായി വീടുകൾക്ക് പുറത്തിറ ങ്ങി. അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
 
🗞🏵 നേപ്പാളിൽ വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തിൽ 37 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി വീടുകളും കെട്ടിടങ്ങളും ഇവിടെ തകർന്നു.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടിലുണ്ട്.റെക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. രണ്ട് തവണയായി 40 സെക്കൻഡുകൾ നീണ്ടു നിന്ന ഭൂചലനമായിരുന്നു ഇവിടെയുണ്ടായത്. ഇതിന് പിന്നാലെ ഉത്തരേന്ത്യയിൽ പലഭാഗത്തും പ്രകമ്പനമുണ്ടായി.

🗞🏵 തൃശൂർ കേരള വർമ കോളജിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കെഎസ് സ്ഥാനാർ ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. നേരത്തെ, ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഹർജി ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയുടെ പരിഗണനാ വിഷയമാണിതെന്നും അധികാര പരിധിയി ൽ അല്ലാത്തതിനാൽ ഇടപെടാനാവില്ലെന്നും ചൂ ണ്ടിക്കാട്ടി മാറ്റിയിരുന്നു

🗞🏵 വനിതാ സംവരണം ഉടനടി നടപ്പിലാക്കാൻ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കോടതി ചൂ ണ്ടിക്കാണിച്ചു. അടുത്ത സെൻസസിന് ശേഷം മണ്ഡല പുനർനിർണയം പൂർത്തിയാക്കിയ ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കാൻ സാധി ക്കൂ. അതുകൊണ്ട് ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ജസ്റ്റീസ് സഞ്ജീവ് ഖന്ന ഉൾപ്പെടുന്ന രണ്ടംഗ ബെ ഞ്ചിന്റേതാണ് തീരുമാനം. വനിതാ സംവരണം നട പ്പിലാക്കാൻ കാലതാമസം വരുത്തുന്നത് എന്തിനാ ണെന്നും വരുന്ന തെരഞ്ഞെടുപ്പിന് മുൻപാകെ നി യമം പ്രാബല്യത്തിൽ വരുത്തണമെന്നും ആവശ്യ പ്പെട്ട് നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്

🗞🏵 സംസ്ഥാനത്ത് ഡോക്ടർമാർ വീ ണ്ടും സമരത്തിലേക്ക്. നവംബർ ഏട്ടിനാണ് സം സ്ഥാനത്തെ റസിഡന്റ് ഡോക്ടർമാർ പണിമുടക്കുo .എട്ടാം തീയതി അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിച്ചാണ് പിജി ഡോക്ടർമാരും ഹൗസ് സർ ജൻമാരും സമരം നടത്തുന്നത്. സ്റ്റൈപ്പന്റ് വർധന അടക്കം ആവശ്യപ്പെട്ടാണ് സമരം.
 
🗞🏵 ഡൽഹി തൊഴിൽ മന്ത്രി രാജകുമാർ ആനന്ദിന് ചൈനയിൽ അനധികൃത ബിസിനസുണ്ടെന്ന വെളിപ്പെടുത്തലുമായി ഇഡി. രാജകുമാർ ആനന്ദിന് ചൈനയിൽ കണക്കിൽപ്പെടാത്ത ബിസിനസ് നിക്ഷേപങ്ങളുണ്ടെന്നും കള്ളപണമിടപാടിന് തെളിവ് ലഭിച്ചെന്നും ഇഡി വ്യക്തമാക്കി. മന്ത്രിയുടെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ പണവും രേഖകളും കണ്ടെത്തിയെന്നും ഇഡി കൂട്ടിച്ചേർത്തു.

🗞🏵 കെ.പി.സി.സി. വിലക്കിനെ മറികടന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയുമായി ആര്യാടന്‍ ഫൗണ്ടേഷന്‍. കനത്ത മഴയേയും മറികടന്നാണ് വലിയ തോതില്‍ പ്രവര്‍ത്തകരെ അണിനിരത്തി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചത്.
 
🗞🏵 നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പിന് നാലുദിവസം മാത്രം ശേഷിക്കെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മഹാദേവ് ബെറ്റിങ് ആപ്പില്‍നിന്ന് ഭൂപേഷ് ബാഘേല്‍ 508 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.

🗞🏵കത്വ ഫണ്ട് തട്ടിപ്പുകേസില്‍ കുറ്റാരോപിതരായ മുസ്‌ലിം ലീഗ് നേതാക്കൾ സി.കെ.സുബൈറിനെയും പി.കെ.ഫിറോസിനെയും കുറ്റവിമുക്തരാക്കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ പൊലീസ് റിപ്പോര്‍ട്ട് തള്ളി, കോടതി പുറപ്പെടുവിച്ച ഉത്തരവെന്ന് അവകാശപ്പെടുന്ന രേഖകള്‍ പുറത്തുവിട്ട് കെ.ടി.ജലീല്‍ എംഎല്‍എ. ഫെയ്സ്ബുക്കിലൂടെയാണ് രേഖകൾ പുറത്തുവിട്ടത്.

🗞🏵 ഇപ്പോഴത്തെ തലമുറ വയലൻസിലേക്ക് മാറിയെന്ന് സംവിധായകൻ കമൽ. അത് സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്നും കമൽ ചൂണ്ടിക്കാട്ടി. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്പം മാറിയിട്ടുണ്ടെന്നും, അതുകൊണ്ടാണ് രജനികാന്തും വിജയ്‍യും മമ്മൂട്ടിയുമൊക്കെ അങ്ങനത്തെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും കമൽ പറഞ്ഞു. വയലൻസിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളർന്നു വരുന്നുണ്ട്. ഇത്തരം മനോഭാവം സിനിമയ്ക്ക് ഗുണകരമല്ല എന്നാണ് കമൽ ചൂണ്ടിക്കാട്ടുന്നത്.

🗞🏵 തൃശൂർ ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ബസിൽ നിന്നും തീയും പുകയും ഉയർന്നതിനെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി. ബസിന് തൊട്ടുപുറകിലുണ്ടായിരുന്ന ഫയർഫോഴ്സ് സംഘം ഉടൻ തന്നെ ബസ് തടഞ്ഞുനിർത്തി തീ അണച്ചു. ബസിന്റെ പുറകിലെ ടയറിന്റെ ഭാഗത്ത് നിന്നാണ് തീയും പുകയും ഉയർന്നത്. വീലിനുള്ളിലെ ഓയിലിന് തിപിടിച്ചതാണ് തീയും പുകയും ഉയരാൻ കാരണമായത്. 

🗞🏵 മുസ്ലിം ലീഗിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ലീഗ് നേതൃത്വത്തെ സുധാകരന്‍ ഫോണില്‍ വിളിച്ചു സംസാരിച്ചു. ‘പട്ടി’ പ്രയോഗം ഇ ടി മുഹമ്മദ് ബഷീറിനെ ഉദേശിച്ചല്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെ ഉദ്ദേശിച്ചാണ് താന്‍ ഉപമ പറഞ്ഞതെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.
 
🗞🏵 വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന ജനത്തിന് ഇരട്ടപ്രഹരവുമായി സർക്കാർ. വൈദ്യുതി നിരക്ക് വര്‍ദ്ധനക്ക് പിന്നാലെ വെള്ളക്കരവും കൂട്ടുകയാണ്. നിലവിലെ നിരക്ക് അഞ്ച് ശതമാനം കൂട്ടാനാണ് തീരുമാനം. ജല അതോറിറ്റിയുടെ ശുപാര്‍ശ ഫെബ്രുവരിയിൽ സര്‍ക്കാരിന് നൽകും. വാർത്ത വന്നത് മുതൽ സർക്കാരിനെതിരെ വിമർശനം ഉയരുന്നുണ്ട്

🗞🏵 ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.വെടിക്കെട്ട് ശബ്ദ- പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ജില്ല കലക്ടര്‍മാര്‍ ഇത് ഉറപ്പുവരുത്തണം.
 
🗞🏵 ജിഎസ്ടി സമാഹരണത്തിൽ പുത്തൻ ഉണർവ്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഒക്ടോബറിലെ ജിഎസ്ടി സമാഹരണം 1.7 ലക്ഷം കോടി രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 1.51 ലക്ഷം കോടി രൂപയായിരുന്നു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 13 ശതമാനത്തിന്റെ വർദ്ധനവ് നേടാൻ സാധിച്ചിട്ടുണ്ട്.

🗞🏵 ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായതോടെ 20 അധിക സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഡൽഹി മെട്രോ.  വിവിധ ഇടങ്ങളിലേക്ക് 20 അധിക സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ഡൽഹി മെട്രോ അധികൃതർ അറിയിച്ചു. ഡൽഹിയിലും സമീപ നഗരങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ ട്രെയിനുകൾ സർവീസ് നടത്തുന്നത്. നവംബർ 2 വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ അനുസരിച്ച്, ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 402 കവിഞ്ഞിട്ടുണ്ട്.

🗞🏵 ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയോട് രാജ്യസഭാ ചെയർമാനെ കണ്ട് മാപ്പ് പറയാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി. സഭയിൽ നടത്തിയ പരാമർശത്തെ തുടർന്നാണ് രാഘവ് ഛദ്ദയോട് ജഗ്ദീപ് ധൻങ്കറിനെ കണ്ട് മാപ്പ് പറയാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്. നിർദ്ദിഷ്ട സെലക്ട് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുന്നതിന് മുമ്പ് ചില എംപിമാരിൽ നിന്ന് അനുമതി വാങ്ങിയില്ലെന്ന ആരോപണത്തെത്തുടർന്നാണ് ആഗസ്റ്റ് 11ന് രാഘവ് ഛദ്ദയെ പാർലമെന്റിൽ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്.

🗞🏵 ഹമാസിന്റെ നീക്കങ്ങളെ തകര്‍ത്ത് ഇസ്രയേല്‍ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂര്‍ണ്ണമായും വളഞ്ഞെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങള്‍ക്കും താവളങ്ങള്‍ക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ലെബനോന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

🗞🏵 കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനായ പ്രിയങ്ക് ഖാര്‍ഗെ തിങ്കളാഴ്ച ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
 
🗞🏵 തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനുമാണ് ഇന്ത്യയുടെ കാഴ്‌ചപ്പാട് ഊന്നൽ നൽകുന്നതെന്ന് വ്യക്തമാക്കി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടും ഇതേ കാഴ്‌ചപ്പാടാണ് ഉള്ളതെന്നും ജനറൽ മനോജ് പാണ്ഡെ കൂട്ടിച്ചേർത്തു. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് കരസേനാ മേധാവി നിലപാട് വ്യക്തമാക്കിയത്.

🗞🏵 ആന്ധ്രാപ്രദേശിൽ ജാതി സെൻസസ് നടത്താനുള്ള ഈ തീരുമാനത്തിന് അംഗീകാരം നൽകി ക്യാബിനറ്റ്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, ഉപജീവനം, ജനസംഖ്യ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര സെൻസസിനാണ് ക്യാബിനറ്റ് അനുമതി നൽകിയിരിക്കുന്നത്.
 
🗞🏵 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ 2024) ലേലം ഡിസംബർ 19ന് യുഎഇയിലെ ദുബായിൽ നടക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ഐപിഎൽ ലേലം നടക്കുന്നത്. ടീമുകൾക്ക് നിലനിർത്തിയ കളിക്കാരുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 26 ആണ്.
റിപ്പോർട്ടുകൾ പ്രകാരം, ഐ‌പി‌എൽ 2024 ലേലത്തിൽ, ഓരോ ടീമിന്റെയും വാലറ്റ് തുക 100 കോടി രൂപയായിരിക്കും, 

🗞🏵 അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് നൽകാനാവില്ലെന്നും ഇതിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പങ്ക് അവഗണിക്കാൻ കഴിയില്ലെന്നുമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥിന്റെ പരാമർശത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്.
1986ൽ ബാബറി മസ്‌ജിദ് തർക്കഭൂമിയിലെ താൽക്കാലിക രാമക്ഷേത്രം രാജീവ് ഗാന്ധി തുറന്ന് കൊടുത്തത് വഴി ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി ലഭിച്ചുവെന്ന് ഒരു അഭിമുഖത്തിൽ കമൽ നാഥ് പറഞ്ഞിരുന്നു.

🗞🏵 രാജസ്ഥാനിലെ ജയ്‌പൂരിലും കോട്ടയിലും ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രണ്ട് അംഗങ്ങളെ അറസ്‌റ്റ്‌ ചെയ്‌ത്‌ എൻഐഎ. സംഘടനയുമായി ബന്ധമുള്ള മറ്റ് മൂന്ന് പേരെ കോട്ടയിൽ വെച്ച് ദേശീയ അന്വേഷണ ഏജൻസി അറസ്‌റ്റ് ചെയ്‌തു.

🗞🏵 ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേയ്ക്ക് സ്വര്‍ണക്കടത്ത്. ട്രക്ക് വഴി 60 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.  23 കാരനാണ് പിടിയിലായത്.

🗞🏵 കൊ­​ല­​പാ­​ത­​ക­ കേ​സി​ല്‍ പൊലീ­​സ് തി­​ര­​യു­​ന്ന യു­​വാ­​വി­​നെ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി. കൊ­​ണ്ടൂ​ര്‍­​ക്ക­​ര സ്വ­​ദേ­​ശി ക­​ബീ­​റിനെയാണ് മ­​രി­​ച്ച​ നിലയിൽ കണ്ടെത്തിയത്. ഭാ­​ര­​ത­​പ്പു­​ഴ­​യി​ല്‍­​നി­​ന്നാ­​ണ് ഇ­​യാ­​ളു​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ടു­​ത്ത​ത്. വ്യാ­​ഴാ­​ഴ്­​ച­​യാ­​ണ് മൂ­​ന്ന് പേ​ര്‍ ത­​മ്മി­​ലു­​ള്ള വാ­​ക്കു­​ത​ര്‍­​ക്ക­​ത്തി­​നി­​ടെ ഓ­​ങ്ങ​ല്ലൂ​ര്‍ സ്വ­​ദേ​ശി അ​ന്‍­​സാ​ർ വെ­​ട്ടേ­​റ്റ് മരിച്ചത്.

🗞🏵 ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അന്യസം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക്ക് ജീ​വ​പ​ര്യ​ന്ത​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. പെ​രി​നാ​ട് ക​വി​ത ഭ​വ​നി​ൽ ക​വി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്​ ഭ​ർ​ത്താ​വും പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യു​മാ​യ ​ദീ​പ​ക്കി​നെ​(36) കോടതി ശിക്ഷിച്ചത്. കൊ​ല്ലം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്. സു​ഭാ​ഷ് ആണ് ശി​ക്ഷ വിധി​ച്ച​ത്.

🗞🏵 പോലീസ് സംഘത്തിനു നേരെ വെടിവപ്പ്. വളപട്ടണം എസ്ഐക്കും സംഘത്തിനും നേരെയാണ് വെടിവയ്ക്കുണ്ടായത്. മർദന പരാതി അ ന്വേഷിക്കാൻ എത്തിയപ്പോഴാണ് സംഭവം.പ്രതി  രക്ഷപ്പെട്ടു. ഇയാൾക്കായി പോലീ സ് അന്വേഷണം ഊർജിതമാക്കി.
 
🗞🏵 കൊ​ര​ട്ടി​യി​ൽ ആ​ന്ധ്ര​യി​ൽ​ നി​ന്ന് ആ​ഡം​ബ​ര കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 60 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് വ​ട്ടേ​ക്കു​ന്നം പീ​ച്ചി​ങ്ങ​പ്പ​റ​മ്പി​ൽ ഷ​മീ​ർ ജെ​യ്നു​(41)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.ചാ​ല​ക്കു​ടി ക്രൈം ​സ്ക്വാ​ഡും ഡാ​ൻ​സാ​ഫും ചേ​ർ​ന്നാണ് പി​ടി​കൂ​ടി​യ​ത്. 

🗞🏵 ലോകത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ ദുരവസ്ഥ തുറന്നുക്കാണിക്കുന്ന ‘ക്രോസ്സ് ഇന്‍ ഫയര്‍’ പ്രദര്‍ശനത്തിന് ലണ്ടനിലെ ഹംഗേറിയന്‍ കള്‍ച്ചറല്‍ സെന്ററില്‍ തുടക്കമായി. ഇക്കഴിഞ്ഞ തിങ്കളാഴ്ച സായാഹ്നത്തിലായിരുന്നു പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം. ക്രൈസ്തവരുടെ ദുരവസ്ഥ എടുത്തുകാണിക്കുന്നതിനോടൊപ്പം തന്നെ ലോകത്ത് ഏറ്റവും അടിച്ചമര്‍ത്തലിന് ഇരയാകുന്ന വിഭാഗമായ ക്രൈസ്തവ സമൂഹത്തെ പിന്തുണക്കണമെന്ന ശക്തമായ സന്ദേശവും ഈ പ്രദര്‍ശനം നല്‍കുന്നുണ്ടെന്നു ഹംഗേറിയന്‍ പാര്‍ലമെന്റിന്റെ യൂറോപ്യന്‍ അഫയേഴ്സ് കമ്മിറ്റിയുടെ തലവനായ ജൂഡിറ്റ് വര്‍ഗ ഹംഗേറിയന്‍ മാധ്യമത്തോട് പറഞ്ഞു.
 
🗞🏵 സകല മരിച്ചവരുടെയും ഓർമ്മ ദിവസമായ  നവംബർ രണ്ടാം തീയതി സെമിത്തേരി സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ. രണ്ടാം ലോക മഹായുദ്ധ വേളയിൽ മരണമടഞ്ഞവരെ അടക്കം ചെയ്തിരിക്കുന്ന കോമൺവെൽത്ത് സെമിത്തേരിയിലാണ് പാപ്പ സന്ദർശനം നടത്തി വിശുദ്ധ ബലിയർപ്പിച്ചത്. വിശുദ്ധ ബലിക്കു മുൻപായി സെമിത്തേരിയിലെ ഓരോ കല്ലറക്കുമുൻപിലും അല്പസമയം മൗനമായി പ്രാർത്ഥന നടത്തിയ പാപ്പ, മരിച്ചുപോയ എല്ലാവരെയും ഓർത്തുകൊണ്ട് കല്ലറകളിൽ പുഷ്പങ്ങൾ സമർപ്പിച്ചു. തുടർന്ന് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ ബലിയർപ്പിച്ചു. ഏകദേശം മുന്നൂറോളം വിശ്വാസികൾ പാപ്പയ്‌ക്കൊപ്പം വിശുദ്ധ ബലിയിലും, പ്രാർത്ഥനകളിലും സംബന്ധിച്ചു.

🗞🏵 2025ലെ ജൂബിലി ഒരുക്കങ്ങൾക്കായി സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ നേതൃത്വത്തിൽ ഒരുക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വത്തിക്കാന്‍ പുറത്തിറക്കി. “IUBILAEUM25” എന്ന പേരിലാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജൂബിലി വർഷത്തിനായുള്ള വിവിധ തയാറെടുപ്പുകള്‍ക്കും പ്രാർത്ഥനകൾക്കും ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുക്കുന്നതിനാണ് ഈ ആപ്ലിക്കേഷന്‍ ലക്‌ഷ്യംവെയ്ക്കുന്നതെന്നു ഡിക്കാസ്റ്ററി പത്രക്കുറിപ്പിൽ വ്യക്തമാക്കി. നിലവില്‍ ആറു ഭാഷകളിൽ ലഭ്യമായ ഈ ആപ്പിലൂടെ ജൂബിലിയെ സംബന്ധിക്കുന്ന ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും അറിയുവാന്‍ സഹായിക്കും.

🗞🏵 ഇസ്രായേല്‍ – ഹമാസ് യുദ്ധത്തേത്തുടര്‍ന്ന്‍ ആളപായങ്ങളും, നാശനഷ്ടങ്ങളും വര്‍ദ്ധിക്കുമ്പോള്‍ തങ്ങളുടെ പ്രാദേശിക പങ്കാളികളുടെ മാനുഷികസഹായ പ്രവര്‍ത്തനങ്ങളെയും യുദ്ധം കാര്യമായി ബാധിച്ചിരിക്കുകയാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ‘ക്രിസ്റ്റ്യന്‍ എയിഡ്. 1950-കളുടെ തുടക്കത്തില്‍ തന്നെ ക്രിസ്റ്റ്യന്‍ എയിഡ് തങ്ങളുടെ പ്രാദേശിക പങ്കാളികള്‍ക്കൊപ്പം മധ്യപൂര്‍വ്വേഷ്യയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. നിലവില്‍ തങ്ങളുടെ ആറോളം പ്രാദേശിക പങ്കാളികള്‍ക്കൊപ്പമാണ് സംഘടന ഗാസയില്‍ സാധാരണക്കാര്‍ക്കിടയില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. തങ്ങളുടെ പ്രാദേശിക പങ്കാളിയുടെ രണ്ടു സന്നദ്ധ പ്രവര്‍ത്തകര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും, മറ്റൊരു സന്നദ്ധ പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയിലാണെന്നും സംഘടന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...