പ്രഭാത വാർത്തകൾ

Date:

 🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
നവംബർ 27 2023  തിങ്കൾ 1199 വൃശ്ചികം 11


വാർത്തകൾ

🗞🏵 കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. പാക് തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഞായറാഴ്ച കോഴിക്കോട് ടൗണിലാണ് റെയ്ഡ് നടന്നത്. പ്രതികളെന്ന് സംശയിക്കുന്നവരെ തിരയാനാണ് റെയ്ഡ് നടന്നത്. ഇവര്‍ക്ക് പാകിസ്ഥാന്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

🗞🏵 കണ്ടല ബാങ്ക് തട്ടിപ്പ് കേസ് പ്രതി ഭാസുരാംഗന് ജയിലിൽ വെച്ചുണ്ടായത് ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ. ഭാസുരാംഗൻ ഐസിയുവിൽ തന്നെ ചികിത്സയിൽ തുടരും. കേസിൽ അഞ്ചാം തീയതി വരെ റിമാൻഡിലായിരുന്ന ഭാസുരാംഗന്‍റെ ആരോഗ്യനില എറണാകുളം ജയിലില്‍ വെച്ച് മോശമാവുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ഭാസുരാംഗനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

🗞🏵 കേന്ദ്രവിഹിതത്തില്‍ കേരളത്തിനെതിരെ തെളിവുകള്‍ നിരത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളം കൃത്യമായ പ്രൊപ്പോസല്‍ നല്‍കിയില്ലെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാണിച്ചു.

🗞🏵 അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ച് ഇന്ത്യ. വിദേശ ആശ്രയത്വം പരമാവധി കുറച്ച്, സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര എണ്ണ ഉൽപ്പാദനം വലിയ തോതിൽ ഉയർത്തിയത്. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ പ്രതിമാസ ക്രൂഡോയിൽ ഉൽപ്പാദനം 2.2 ശതമാനം ഉയർന്ന്, 25 ലക്ഷം മെട്രിക് ടണ്ണിലെത്തി. ഇതോടെ, ഇന്ത്യയുടെ മൊത്തം ക്രൂഡോയിൽ ഇറക്കുമതി ബാധ്യതയിൽ 3 ശതമാനത്തിലധികമാണ് കുറവ് ഉണ്ടായിരിക്കുന്നത്. 

🗞🏵 ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. മനുഷ്യനെ ബഹിരാകാശത്ത് കൊണ്ടുപോകാൻ ഐഎസ്ആർഒയുടെ നേതൃത്വത്തിൽ വികസിപ്പിച്ച പദ്ധതിയാണ് ഗഗൻയാൻ. പദ്ധതിയുടെ അവസാന ഘട്ട പരീക്ഷണം അടുത്ത വർഷം നടത്തുന്നതാണ്. ആളില്ലാ പരീക്ഷണമാണ് 2024 ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കുക. ജിഎക്സ് എന്നാണ് ആളില്ല പരീക്ഷണ ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്.

🗞🏵 മസാല ബോണ്ട് ഇറക്കിയതിൽ നിയമലംഘനം ആരോപിച്ച് മുൻ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും പുതിയ സമൻസ് അയക്കാൻ ഇഡിയ്ക്ക് അനുമതി നൽകി കോടതി. എന്നാൽ ഇത് കോടതിയുടെ തുടർ ഉത്തരവുകൾക്കു വിധേയമായിരിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
 
🗞🏵 കുസാറ്റ് ദുരന്തത്തിന് കാരണം മഴയെ തുടര്‍ന്നുണ്ടായ തള്ളിക്കയറ്റമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തി. പരിപാടിക്കായി ഉള്ളിലേക്ക് കയറാനുള്ള ഗേറ്റ് തുറക്കാന്‍ വൈകിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഗേറ്റ് തുറന്നപ്പോള്‍ എല്ലാവരും കൂടി തള്ളിക്കയറിയത് അപകടമുണ്ടാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
 
🗞🏵 ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ ബൗളർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിനു ശേഷമാ ണ് ഷമിയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് വാ ർത്തകൾ പരന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മുഹമ്മദ് ഷമി മത്സരിക്കാൻ സാധ്യതയുണ്ടെന്നാ തരത്തിലുള്ള റിപ്പോർട്ടുകളാ ണ് ഇപ്പോൾ പുറത്തു വരുന്നത്

🗞🏵 ഇസ്രയേലി സൈന്യത്തിന്റെ ആക്രമണത്തിൽ, വടക്കൻ ഗാസയുടെ ചുമതലയുണ്ടായി രുന്ന ബ്രിഗേഡ് കമാൻഡർ അഹമ്മദ് അൽ ഖണ്ടൂ ർ അടക്കം നാലുപേർ കൊല്ലപ്പെട്ടെന്ന് ഹമാസ്. ഖണ്ടൂറിനൊപ്പം കൊല്ലപ്പെട്ട മൂന്നു പേർ സൈന്യ ത്തിലെ ഉന്നത നേതാക്കളാണ്. ഞായറാഴ്‌ചയാണ് ഹമാസ് ഇക്കാര്യം പുറത്തുവിട്ടത്. ഇവർ എന്നു കൊല്ലപ്പെട്ടുവെന്ന കാര്യം വ്യക്തമല്ല.
 
🗞🏵 സാധനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാന്‍ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പങ്കെടുത്തവരാകട്ടെ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതിനാല്‍ ടെന്‍ഡര്‍ സപ്ലൈകോ നിരസിച്ചു. 700 കോടിയിലധികം രൂപയാണ് സപ്ലൈകോ വ്യാപാരികള്‍ക്ക് നല്‍കാനുള്ളത്.

🗞🏵 കുസാറ്റ് വൈസ് ചാൻസലർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി. നാല് പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിസിക്കെതിരെ പരാതി നൽകിയിട്ടുള്ളത്.

🗞🏵 നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നതിൽ സുപ്രീംകോടതിയുടെ നിർദ്ദേശം പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിശുദ്ധ പശുവാണ് എന്നും കോടതിയുടെ നിർദ്ദേശം എന്തായാലും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെക്കാനോ വീറ്റോ ചെയ്യാനോ ഗവർണർക്ക് അധികാരമില്ലെന്നും നിയമസഭ ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും ആയിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം

🗞🏵 നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഭാഗത്തിന് അവർക്കുള്ള സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സിന്റെ മൂന്നാം ദിവസം ഓമശ്ശേരിയിൽ നടന്ന പ്രഭാതയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംവരണം ലഭിക്കുന്ന ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം കുറയ്ക്കുക എന്ന നയം സർക്കാരിനില്ല. പുതിയ ചില വിഭാഗങ്ങൾ സംവരണത്തിലേക്ക് വരും. അങ്ങനെ വരുമ്പോൾ ആ വിഭാഗത്തിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം കൂടും, മുഖ്യമന്ത്രി വിശദീകരിച്ചു.

🗞🏵 പത്താംക്ലാസ് പാസായവർക്ക് കേന്ദ്ര പൊലീസ് സേനകളിൽ വൻ അവസരം. 26,146 ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ളതിനേക്കാൾ ഒഴിവുകൾ വർധിച്ചേക്കാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ബിഎസ്എഫ്-6174, സിഐഎസ്എഫ്- 11025, സിആർപിഎഫ്- 3337, എസ്എസ്ബി- 635 , ഐടിബിപി- 3189, എആർ- 1490, എസ്എസ്എഫ്- 296 എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകൾ‌. ശമ്പള സ്കെയിൽ – 21700- 69,100 (Pay level-3). പ്രായം – 18-23 (2.1.2001 നും 1.1.2006 നും ഇടയിൽ ജനിച്ചവർ) സംവരണവിഭാഗത്തിന് ഇളവുണ്ട്.അപേക്ഷകൾ സമർപ്പിക്കാനുള്ള ്വസാന തീയതി ഡിസംബർ 31 ആണ്.

🗞🏵 ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ ചുമത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ റോബിന്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ച നടപടികള്‍ ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

🗞🏵 യുഡിഎഫിന്റെ ബഹിഷ്‌കരണ നിര്‍ദ്ദേശം തള്ളി വീണ്ടും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍. ഓമശ്ശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കൾ പങ്കെടുത്തത്.കോണ്‍ഗ്രസ് നേതാവാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷനുമായ എന്‍ അബൂബക്കര്‍, ലീഗ് നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡന്റുമായ മൊയ്തു മുട്ടായി എന്നിവരാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്.

🗞🏵 മുംബൈ ഭീകരാക്രമണത്തില്‍ പതിനഞ്ചാം വാര്‍ഷികത്തില്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് മുംബൈയില്‍ നടന്നത്, ഇത് ഇന്ത്യ ഒരിക്കലും മറക്കില്ല. ഭീകരവാദത്തെ എല്ലാ ശക്തിയുമെടുത്ത്
ഇന്ത്യ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
 
🗞🏵 ചൈനയില്‍ ന്യുമോണിയ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി കേന്ദ്രം. ആശുപത്രികളുടെ തയ്യാറെടുപ്പ് നടപടികള്‍ ഉടനടി അവലോകനം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചൈനയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.

🗞🏵 ആഗോള പ്രതിഭാസമാണ് ഭീകരവാദമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നയോര്‍ ഗിലോണ്‍. മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരതയ്ക്ക് എതിരെ പോരാടാന്‍ ലോകരാജ്യങ്ങള്‍ കൈക്കോര്‍ക്കണമെന്നും ഇന്ത്യയുടെ പോരാട്ടത്തിനൊപ്പം ഇസ്രയേല്‍ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 

🗞🏵 സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം അതിര്‍ത്തി കടന്ന് പോകാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.വിവാഹങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച സാധനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

🗞🏵 കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യതലസ്ഥാനത്തെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു. 385 ആണ് നിലവിലെ വായു മലിനീകരണത്തോത് രേഖപ്പെടുത്തിയിരിക്കുന്നത്.വരും ദിവസങ്ങളില്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും ശൈത്യം വര്‍ദ്ധിച്ചതോടെ മലിനീകരണത്തോത് വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു.

🗞🏵 അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യ സന്ദർശിക്കുന്നു. ഇന്ത്യയുമായി കൂടുതൽ സഹകരണം ഉറപ്പുവരുത്തുന്നതിനും, പുതിയ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെയും ഭാഗമായാണ് നാസ അഡ്മിനിസ്ട്രേറ്റർ ഇന്ത്യയിലേക്ക് എത്തുന്നത്. ന്യൂഡൽഹിയിൽ എത്തുന്ന അദ്ദേഹം കേന്ദ്രസർക്കാർ പ്രതിനിധികളുമായും, ശാസ്ത്രജ്ഞരുമായും കൂടിക്കാഴ്ച നടത്തുന്നതാണ്. 

🗞🏵 ഹൈദരാബാദ് മോസ്കുകളിൽ നമസ്‌കരിക്കാനെത്തുന്നവരുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന 26കാരന്‍ പിടിയില്‍. മലാക്‌പേട്ടിലെ മൂസാറംബാഗ് സ്വദേശിയായ അബ്ദുൽ നദീം (26) ആണ് പിടിയിലായത്. നമസ്‌കരിക്കാനെന്ന വ്യാജേനയാണ് ഇയാൾ എത്തുക. പിന്നീട്, മറ്റുള്ളവർ നമസ്‌കരിക്കുമ്പോൾ ലാപ്‌ടോപ്പുകൾ അടങ്ങിയ ബാഗുമായി ഇയാൾ കടന്നുകളയും.
 
🗞🏵 സ്വകാര്യ ബസിൽ യുവതിയെ കടന്ന് പിടിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജാസ്‌മോനെതിരെയാണ് നടപടി. അജാസ് മോനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

🗞🏵 ​കി​ളി​മാ​നൂ​ർ പള്ളി​ക്ക​ൽ എം.​എം മു​ക്കി​ൽ മൂ​ത​ല സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി പൊ​ലീ​സ് പി​ടിയിൽ.​ പ​ള്ളി​ക്ക​ൽ കെ.​കെ കോ​ണം ഷ​ഫീ​ഖ് മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ള്ളി​ക്ക​ൽ പൊലീസാണ് പ്രതിയെ പിടികൂടിയത്
 
🗞🏵 ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എംഎ​യു​മാ​യി ക​റ​ങ്ങി​യ സം​ഘം പൊലീസ് പിടിയിൽ. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ്സി​ൻ അ​ലി (34), വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ നൗ​ഷാ​ദ്(47), സ​ഫീ​ർ(44) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്. വ​ഞ്ചി​യൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

🗞🏵 ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ക്രൈസ്തവ വിദ്യാർത്ഥിയെ പാക്കിസ്ഥാനിൽ വെടിവെച്ചുകൊന്നു. ഇരുപതു വയസ്സുള്ള ക്രൈസ്തവ വിദ്യാർത്ഥി ഫർഹാൻ ഉൾ കമാറാണ് പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതില്‍ രോഷാകുലനായ മുഹമ്മദ് സുബൈർ എന്ന മുസ്ലീം മത വിശ്വാസി വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. 

🗞🏵 കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതം കേന്ദ്രമാക്കിയുള്ള ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ ചലച്ചിത്രം ബിഷപ്പുമാർക്കും വിശിഷ്ടാതിഥികൾക്കുമായി മാർപാപ്പയുടെ വസതിക്കു സമീപമുള്ള വേദിയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് വത്തിക്കാനിൽ ഔദ്യോഗികമായി ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന് വത്തിക്കാൻ പരിപൂർണപിന്തുണയാണ് നൽകുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ എംവിഡിയുടെ നടപടി

ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ അബ്ദുൽ അസീസാണ്...

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് മണ്ഡലത്തിൽ

മൂന്ന് കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുക്കുക. സുരേഷ് ഗോപിയും കെ സുരേന്ദ്രനും...

കരിപ്പൂരിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂർ പൊലീസ്...

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ

മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം...