പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാവിഷൻ  ന്യൂസ് 🗞🏵
നവംബർ 12, 2023  ഞായർ 1199 തുലാം 26

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 ഡൽഹിയിൽ വീണ്ടും ഭൂചലനം. ശനി യാഴ്ച വൈകുന്നേരം 3.36നാണ് 2.6 തീവ്രത രേഖ പ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

🗞🏵 കളമശേരി സ്ഫോടനത്തിൽ ഗുരുതരമാ യി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂ ടി മരിച്ചു. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാറ്റൂർ കടുവൻകുഴി വീട്ടിൽ സാലി പ്രദീപൻ (45) എന്ന സ്ത്രീ ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സാലിയുടെ മകൾ ലിബ്നയും (12) സ്ഫോടനത്തി ൽ കൊല്ലപ്പെട്ടിരുന്നു. മൂത്ത മകൻ പ്രവീൺ (24), ഇളയ മകൻ രാഹുൽ (21) എന്നിവർ ചികിത്സയിലു ണ്ട്. ഇതിൽ പ്രവീണിന്റെ നില ഗുരുതരമാണ്

🗞🏵 ലണ്ടനിൽ പലസ്തീൻ അനൂകൂല പ്രതിഷേധത്തിന്റെ ഭാഗമായി തെരുവിൽ കരിമരുന്ന് പ്രയോഗം നടത്തിയ സംഭവത്തിൽ 150 പേരെ പോലീ സ് കസ്റ്റഡിയിലെടുത്തു. മെട്രോപ്പോളിറ്റൻ പോലീസാണ് ഇവരെ കസ്റ്റഡി യിലെടുത്തത്. ബെൽഗാവിയയിലെ ഗ്രോസ് വെ നർ പ്ലേസിൽ മുഖംമൂടിയണിഞ്ഞ് കരിമരുന്ന് പ്ര യോഗം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെ ടുത്തതെന്ന് പോലീസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.


 
🗞🏵 കാന്തപുരം എ.പി. അബൂബക്കർ മു സ്ലിയാരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കോഴിക്കോട് ജില്ലയിൽ വിവിധ പരിപാടിക ൾക്കെത്തിയപ്പോഴാണ് മർകസിൽ കാന്തപുരത്തെ സന്ദർശിച്ചത്. അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. കൂടിക്കാ ഴ്ച ഹൃദ്യമായ അനുഭവമായിരുന്നുവെന്നും തിര ക്കുകൾക്കിടയിലും എത്തിയതിലുള്ള സന്തോഷം അറിയിച്ചതായും കാന്തപുരം പറഞ്ഞു.

🗞🏵 ജമ്മു കാഷ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ച് മൂന്നു വിനോദ സഞ്ചാരികൾ മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. ഇവർ താമ സിച്ച സഫീന എന്ന ഹൗസ് ബോട്ട് പൂർണമായി കത്തിനശിച്ച നിലയിലാണ്. അഞ്ച് ഹൗസ് ബോട്ടു കളാണ് കത്തി നശിച്ചത്.

🗞🏵 എല്ലാത്തരത്തിലും കർഷകരെ ദുരിതത്തിലാക്കുന്ന പ്രത്യേകിച്ചും കുട്ടനാട്ടിലെ നെൽകർഷകരെ കടക്കെണിയിലാക്കി ആത്മഹത്യയിലേയ്ക്ക് തള്ളിയിടുന്ന സർക്കാർ നയങ്ങൾ അടിയന്തിരമായി തിരുത്തണമെന്ന് മാർ പെരുന്തോട്ടം പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നെല്ല് സംഭരിച്ചാലുടൻ നെല്ല് വില നല്കിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒരു ആത്മഹത്യയാണ് കഴിഞ്ഞ ദിവസം തകഴിയിൽ സംഭവിച്ചത്.  പി.ആർ.എസ്.വായ്പ കെണിയിൽ കർഷകരെ വീഴിക്കാതെ സംരക്ഷിക്കാൻ കഴിഞ്ഞാൽ മാത്രമേ കുട്ടനാട്ടിൽ കൃഷി നിലനില്ക്കുകയുള്ളൂ എന്ന് സർക്കാർ സംവിധാനങ്ങൾ ഇനിയെങ്കിലും മനസിലാക്കണമെന്ന് മാർ പെരുന്തോട്ടം  പ്രസ്താവിച്ചു.

🗞🏵 തകഴിയിൽ ജീവനൊടുക്കിയ കർഷക ന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി ക്ഷേത്രം ജംഗ്ഷനിലായിരുന്നു ഉപരോധം. തകഴി സ്വ ദേശിയും കിസാൻ സംഘ് ജില്ലാ പ്രസിഡന്റുമായ പ്രസാദ് (55) ആണ് ജീവനൊടുക്കിയത്. മരണത്തിന് ഉത്തരവാദി സർക്കാരും ബാങ്കുകളു മെന്ന് എഴുതിവച്ചശേഷമാണ് പ്രസാദ് വിഷംകഴി ച്ച് ജീവനൊടുക്കിയത്. നെല്ല് സംഭരിച്ചതിന്റെ വിലപിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നില്ല

🗞🏵 കളമശേരി സ്ഫോടന കേസില്‍ സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോര്‍ട്ടുകൾ പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തു. വെള്ള കവറില്‍ പൊതിഞ്ഞ നിലയിൽ മാർട്ടിന്റെ ബൈക്കിൽ സൂക്ഷിച്ച റിമോട്ടുകളാണ് കൊടകര പൊലീസ് സ്റ്റേഷനില്‍ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയത്.
 
🗞🏵 അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ചന്ദ്രയാൻ സാങ്കേതിക വൈദഗ്ധ്യം. ഇത്രയും കുറഞ്ഞ ചെലവിൽ മികച്ച സാങ്കേതിക സംവിധാനങ്ങൾ ഐഎസ്ആർഒ വികസിപ്പിച്ചതാണ് നാസയെ അതിശയിപ്പിച്ച ഘടകം. ഇതോടെ, ചന്ദ്രയാൻ 3-ലെ സുപ്രധാന സെൻസറുകൾ ഞങ്ങൾക്കും നൽകിക്കൂടെയെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നാസ. ചന്ദ്രയാൻ 3-ന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ നാസ സംഘം ഐഎസ്ആർഒ സന്ദർശിച്ചിരുന്നു. 

🗞🏵 ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ശനിയാഴ്ച ഡല്‍ഹിയിലെ മൊത്തത്തിലുള്ള വായു ഗുണനിലവാരം ‘മോശം’ വിഭാഗത്തിലാണെങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത മഴയാണ് സ്ഥിതി മെച്ചപ്പെടാന്‍ കാരണം.
 
🗞🏵 ചെന്നെയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. സംഭവത്തിൽ മുരളീകൃഷ്ണ എന്നയാള്‍ പൊലീസ് പിടിയിലായി. പ്രാര്‍ത്ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു. ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ. സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല. ശനിയാഴ്ച രാവിലെയാണ് സംഭവം.

🗞🏵 ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19 മരണം. യമുനാനഗറിലെ മണ്ഡേബാരി, പഞ്ചേതോ കാ മജ്‌ര, ഫൂസ്‌ഗഡ്, സരൺ ഗ്രാമങ്ങളിലും അംബാല ജില്ലയിലുമാണ് മദ്യദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ​പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് നേതാവിന്റെയും ജനനായക് ജനതാ പാർട്ടി (ജെജെപി) നേതാവിന്റെയും മക്കളുൾപ്പെടെയുള്ളവരാണ് പിടിയിലായത്.

🗞🏵 ഐഐടിയിൽ പലസ്തീന്‍ ഭീകരരെ പിന്തുണച്ച് സംസാരിച്ച പ്രൊഫസര്‍ക്കും ഗസ്റ്റ് സ്പീക്കര്‍ക്കുമെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. നവംബര്‍ ആറിന് ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വിഭാഗം പ്രൊഫസര്‍ ശര്‍മ്മിഷ്ഠ സാഹയും ഗസ്റ്റ് സ്പീക്കര്‍ സുധന്‍വ ദേശ്പാണ്ഡെയും ഹമാസിന് അനുകൂലമായി സംസാരിച്ചെന്നും ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

🗞🏵 ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ പരിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. കശ്മീര്‍ സോണ്‍ പോലീസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.ഒക്ടോബർ 26 പുലർച്ചെ കതോഹലനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൈസർ അഹമ്മദ് ദർ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. 

🗞🏵 ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കിയേക്കും. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ, കരട് കമ്മിറ്റി യുസിസിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് സമർപ്പിച്ചേക്കാം. തുടർന്ന് അത് മന്ത്രിസഭ വേഗത്തിൽ പാസാക്കും. യുസിസിയുടെ കരട് മന്ത്രിസഭ പാസാക്കിയ ശേഷം അത് നിയമസഭയിൽ വയ്ക്കും. മന്ത്രിസഭ പാസാക്കിയ ബിൽ പാസാക്കുന്നതിനായി ഉത്തരാഖണ്ഡ് സർക്കാർ ഉടൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചേക്കും.
 
🗞🏵 ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ് പേരിൽ നാല് പേരെ തിരിച്ചറിഞ്ഞു. റാക്കിബ് ഇനാം, നവേദ് സിദ്ദിഖി, മുഹമ്മദ് നൊമാൻ, മുഹമ്മദ് നാസിം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അറസ്റ്റിലായ പ്രതികളെല്ലാം അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി സംഘടനയായ സാമുവിലെ അംഗങ്ങളാണ്

🗞🏵 2024ലെ ഗ്രാമി നോമിനേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും. നരേന്ദ്ര മോദി അവതരിപ്പിച്ച തിനയെക്കുറിച്ചുള്ള ഗാനം ഗ്രാമി പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഫാൽഗുനിയും ഗൗരവ് ഷായും ചേർന്ന് ആലപിച്ച ഗാനം ധാന്യമായ തിനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി പുറത്തിറക്കിയതാണ്.


 
🗞🏵 കൊലപാതകക്കേസിൽ പോലീസ് മരിച്ചതായി പ്രഖ്യാപിച്ച 11 വയസ്സുള്ള ഒരു ആൺകുട്ടി അടുത്തിടെ സുപ്രീം കോടതിയിൽ ഹാജരായി. താൻ ജീവിച്ചിരിപ്പുണ്ടെന്നും തന്റെ മുത്തശ്ശിമാർക്കൊപ്പം സുരക്ഷിതനാണെന്നും കുട്ടി അറിയിച്ചു. ഉത്തർപ്രദേശ് പോലീസ് നൽകിയ കൊലപാതകക്കേസിൽ ജൂലൈയിൽ മരിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്. കുട്ടിയുടെ മുത്തച്ഛനും അമ്മാവന്മാരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

🗞🏵 എറണാകുളം പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതശരീരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ അച്ഛൻ ആസാം സ്വദേശി മുക്ഷിദുൽ ഇസ്ലാം, അമ്മ മുഷിതാ ഖാത്തൂൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

🗞🏵 കാസർഗോഡ് എംഡിഎംഎയുമായി യുവതി പിടിയിൽ. എരിയാൽ വില്ലേജിൽ മൊഗ്രാൽ പുത്തൂർ പഞ്ചത്ത് കുന്നത്തെ വാടക വീട്ടിൽ നിന്നാണ് റംസൂണയെ എക്സൈസ് പിടികൂടിയത്. 9.021 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

🗞🏵 കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ കെകെ രമ രംഗത്ത്. പ്രസാദിന്റേത് ആത്മഹത്യയല്ലെന്നും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്നും കെകെ രമ പറഞ്ഞു.ധൂര്‍ത്തും ആഘോഷങ്ങളും മാത്രമായി ഒരു സര്‍ക്കാര്‍ സംവിധാനം അധഃപതിച്ചു കൊണ്ടിരിക്കുന്ന ദുരന്തകാലത്ത് വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്നും സാധാരണക്കാരന്റെയും കര്‍ഷകന്റെയും കണ്ണീരില്‍ പണിയുന്ന പൊങ്ങച്ച ഗോപുരങ്ങള്‍ ഒരുനാള്‍ തകര്‍ന്നുവീഴുകതന്നെ ചെയ്യുമെന്നും കെകെ രമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

🗞🏵 പാലക്കാട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. സൗത്ത് തൃത്താല സ്വദേശി ജാഫര്‍ സാദിഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് തൃത്താല ആടുവളവിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച 300 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടിയത്.
 
🗞🏵 ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 26 മുതല്‍ ഒരു വര്‍ഷത്തേക്ക് അല്‍മായ വര്‍ഷമായി ആചരിക്കാന്‍ പാക്ക് സഭ. ഇസ്ലാമാബാദ്-റാവല്‍പിണ്ടി അതിരൂപതയാണ് തീരുമാനിച്ചിരിക്കുന്നത്.  കുടുംബത്തിലും ജോലിസ്ഥലത്തും പാകിസ്ഥാനിലെ സാധാരണക്കാരുടെ വ്യക്തിത്വം, തൊഴില്‍, ദൗത്യം, സാക്ഷ്യം എന്നിവ സംരക്ഷിക്കുന്നതിനും നീതിയും, യോജിപ്പുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് അത്മായ വര്‍ഷം ആചരിക്കുന്നതെന്നു ഇസ്ലാമാബാദ് – റാവല്‍പിണ്ടി ആര്‍ച്ച് ബിഷപ്പ് ജോസഫ് ഇര്‍ഷാദ് പറഞ്ഞു.

🗞🏵 ഇസ്രായേല്‍ ഹമാസ് പോരാട്ടത്തിനിടെ ആക്രമത്താല്‍ പൊറുതിമുട്ടിയ ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ തിരുക്കുടുംബ ദേവാലയത്തിൽ അഭയം തേടിയിരിക്കുന്നത് എഴുന്നൂറോളം പേര്‍. ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയാണ് ഇക്കാര്യം വത്തിക്കാന്‍ ന്യൂസിനോട് പങ്കുവെച്ചത്. ഇടവക ജനങ്ങളും, അഭയാർത്ഥികളും ലോകസമാധാനത്തിനുവേണ്ടി തുടർച്ചയായി പ്രാർത്ഥിക്കുകയാണെന്നും ഗാസയുടെ മുനമ്പിൽ എങ്ങും സുരക്ഷിതമല്ലാത്ത അവസ്ഥയിൽ യേശുവിന്റെ സാന്നിധ്യവും, മുഴുവൻ സഭയുടെയും സാമീപ്യവും ശക്തി പകരുന്നതുകൊണ്ടാണ് അവര്‍ ധൈര്യപൂർവം ദേവാലയത്തിൽ അഭയം പ്രാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
🗞🏵 പാലസ്തീനിലെ ഇസ്ലാമിക തീവ്രവാദി സംഘടനയായ ഹമാസ് ഇസ്രായേലില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയ നൂറുകണക്കിന് ബന്ദികളെ മോചിപ്പിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്കു നന്ദിയര്‍പ്പിച്ച് ഇസ്രായേലി സ്വദേശിനി. ഹമാസ് ബന്ദിയാക്കിയ ഇരുപത്തിമൂന്നു വയസ്സുള്ള ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ഗിന്റെ അമ്മയായ റേച്ചല്‍ ഗോള്‍ഡ്‌ബെര്‍ഗ് പോളിനാണ് ഫ്രാന്‍സിസ് പാപ്പക്ക് നന്ദി അര്‍പ്പിച്ച് വീഡിയോ പുറത്തിറക്കിയത്. ”പരിശുദ്ധ പിതാവേ, ഗാസയില്‍ ജീവനോടെ അടക്കം ചെയ്യപ്പെട്ട 240 പേരുടെ മോചനത്തിനായി തങ്ങളെ സഹായിക്കുവാന്‍ സമയം കണ്ടെത്തിയതിന് നന്ദി” – പാപ്പയ്ക്കു നന്ദി അര്‍പ്പിച്ചുക്കൊണ്ടുള്ള വീഡിയോയില്‍ റേച്ചല്‍ പറഞ്ഞു.

🗞🏵 ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ കത്തോലിക്ക മിഷ്ണറി കൊല്ലപ്പെട്ടു. ബമെൻഡയിലെ എൻഡമുക്കോംഗ് ജില്ലയിലെ ‘കാത്തലിക് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ’ ക്ലിനിക്കിന്റെ തലവനായ ബ്രദര്‍ സിപ്രിയൻ എൻഗെയാണ് കൊല്ലപ്പെട്ടത്. സൺസ് ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ അംഗമായ അദ്ദേഹം നിര്‍ധനര്‍ക്ക് ഇടയില്‍ സേവനം ചെയ്തും ക്രിസ്തുവിനെ പകര്‍ന്നും ശുശ്രൂഷ തുടരുകയായിരിന്നു. ആശുപത്രിയിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്.

🗞🏵 താന്‍ വിശുദ്ധ ബൈബിളില്‍ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണെന്നും ബൈബിളാണ് തന്റെ ലോക വീക്ഷണമെന്നും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക് ജോണ്‍സണ്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ‘ഫോക്സ് ന്യൂസ്’ന് നല്‍കിയ അഭിമുഖത്തിലാണ് മൈക്ക് ജോണ്‍സണ്‍ തന്റെ ക്രിസ്തു വിശ്വാസം വീണ്ടും പരസ്യമാക്കിയത്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തരോട് ദൈനംദിന കാര്യങ്ങളിലെ തന്റെ കാഴ്ചപ്പാടുകളെ കുറിച്ച് അറിയണമെങ്കില്‍ വിശുദ്ധ ഗ്രന്ഥത്തിലെ തിരുവെഴുത്തുകളിലേക്ക് തിരിയൂവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...