🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
നവംബർ 9, 2023 വ്യാഴം 1199 തുലാം 23
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
വാർത്തകൾ
🗞🏵 ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ ‘ക്രിസ്മസ് ട്രീ’ പദ്ധതിയുമായി കൃഷി വകുപ്പ്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 31 ഫാമുകളിലായി 4899 ക്രിസ്മസ് ട്രീ തൈകൾ വിതരണത്തിന് തയ്യാറായതായി കൃഷി മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
🗞🏵 ഒന്നാം കേരളീയം വൻ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം കേരളീയം കേരളത്തിന്റെ പ്രൗഢിയും പെരുമയും സംസ്‌കാരവും വിളിച്ചോതിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 പുല്‍പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെ ഇഡി അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇഡി യൂണിറ്റിന്റേതാണ് നടപടി. ബാങ്ക് മുന്‍ പ്രസിഡന്റാണ് കെ.കെ എബ്രഹാം. ഇന്നലെ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. എബ്രഹാമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രേഖകള്‍ കണ്ടെത്തിയിരുന്നു.
🗞🏵 കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ അതിതീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 57400 കോടി രൂപയുടെ കുറവ് ഇതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിലുണ്ടായി. കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത്.
🗞🏵 കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആഘോഷങ്ങള്‍ക്കല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന്, കഴിഞ്ഞ ദിവസം കേരളീയം പരിപാടിയുടെ പേരില്‍ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയെ കുറ്റപ്പെടുത്തി കോടതി പറഞ്ഞു.
🗞🏵 കണ്ണട വാങ്ങുന്നത് നിയമസഭാ സമാജികർക്കുള്ള അവകാശമാണെന്നും അതിനെ മഹാ അപരാധമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയില്ലെന്നും വ്യക്തമാക്കി മന്ത്രി ആർ ബിന്ദു. കണ്ണട വാങ്ങാനായി തന്നേക്കാൾ കൂടുതൽ തുക പ്രതിപക്ഷ അംഗങ്ങൾ എഴുതിയെടുത്തിട്ടുണ്ടെന്നും ആർ ബിന്ദു പറഞ്ഞു. കോൺഗ്രസ് എംഎൽഎമാരായ ടിജെ വിനോദ് 31,600 രൂപയും എൽദോസ് കുന്നപ്പള്ളി 35,842 രൂപയും കണ്ണട വാങ്ങാനായി സർക്കാരിൽ നിന്ന് കൈപ്പറ്റിയെന്ന് മന്ത്രി പറഞ്ഞു
🗞🏵 ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലമിന്റെ സ്വഭാവത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. പ്രതിയുടെ ബിഹാറിലെ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് ഉള്‍പ്പെടെ നാല് റിപ്പോര്‍ട്ടുകള്‍ പ്രൊസിക്യൂഷന്‍ കോടതിക്ക് കൈമാറി. മുദ്രവെച്ച കവറിലാണ് അസഫാക് ആലത്തിന്റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
🗞🏵 ഇസ്രായേൽ-പലസ്തീൻ യുദ്ധത്തെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട പലസ്തീനികൾക്ക് പകരമായി ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി റിപ്പോർട്ട്.
വോയ്‌സ് ഓഫ് അമേരിക്ക ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, 90,000 പലസ്തീനികളെ പിരിച്ചുവിട്ടതിന് പകരം ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കണമെന്ന് ഇസ്രായേലിന്റെ നിർമ്മാണ മേഖല തങ്ങളുടെ സർക്കാരിനോട് ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ചു
🗞🏵 ഇന്ത്യൻ വാഹന വിപണിക്ക് കൂടുതൽ കരുത്ത് പകരാൻ പ്രമുഖ അമേരിക്കൻ വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല എത്തുന്നു. അടുത്ത വർഷം ആദ്യം ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനാണ് ടെസ്‌ലയുടെ തീരുമാനം. ഇതിനായി വിവിധ വകുപ്പുകളുടെ അനുമതികൾ അതിവേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ അതിസമ്പന്നനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നതോടെ, രാജ്യത്തെ വൈദ്യുത വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ
🗞🏵 രാജ്യത്തുടനീളം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തിയതിലൂടെ പ്രീണനരാഷ്ട്രീയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തടയൊരുക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ സമയോചിതമായ ഇടപെടൽ മൂലം പിഎഫ്‌ഐയെ അടിച്ചമർത്താൻ സാധിച്ചതായും അമിത് ഷാ ജനങ്ങളെ അറിയിച്ചു. രാജസ്ഥാനിലെ മക്രാനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്.
🗞🏵 പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയ്ക്ക് കീഴിലുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. ഈ വർഷം ഡിസംബർ 31നകം രാജ്യത്തെ മുഴുവൻ കർഷകർക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നബാർഡിന്റെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേന നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
🗞🏵 പുതുച്ചേരിയിലും തമിഴ്നാട്ടിലും എൻഐഎയുടെ മിന്നൽ റെയ്ഡ്. ചെന്നൈയിൽ 3 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഷബാബുദീൻ, മുന്ന, മിയാൻ എന്നി 3 ബംഗ്ലാദേശി പൗരൻമാരാണ് അറസ്റ്റിലായത്. ത്രിപുരയിലെ മേൽവിലാസത്തിൽ എടുത്ത വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തു. ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
🗞🏵 ഗാസയിലെ ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. നയതന്ത്ര ചര്‍ച്ചയ്ക്ക് ശേഷം ഇറാന്‍ പ്രസിഡന്റ് പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ശീതകാല അവധി പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പത് മുതല്‍ 18 വരെയാണ് അവധി. സാധാരണയായി ഡിസംബര്‍ മുതലാണ് ശീതകാല അവധി നല്‍കുന്നത്. എന്നാല്‍ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഈ അവധിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അവധി പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍, ഈ ദിവസങ്ങള്‍ ശൈത്യകാല അവധിയോടൊപ്പം ക്രമീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിപ്പില്‍ പറയുന്നു
🗞🏵 ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസംഖ്യാ നിയന്ത്രണ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സ്ത്രീകൾക്കെതിരായ ഇത്തരം പ്രസ്താവനകൾ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അമ്മമാരോടും സഹോദരിമാരോടും ഈ മോശമായ മനോഭാവം പുലർത്തുന്നവർ നമ്മുടെ രാജ്യത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഗുണയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 രാജസ്ഥാനില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജയ്പൂരില്‍ നടന്ന ‘കോണ്‍ഗ്രസ് ഗ്യാരണ്ടി യാത്ര’യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ ഇംഗ്ലീഷ് പഠിച്ചാൽ നല്ല ഭാവിയുണ്ടാകുമെന്നും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.
🗞🏵 ട്രെയിന്‍ യാത്രക്കിടെ മരിച്ച യുവാവിന്റെ മൃതദേഹത്തിനൊപ്പം മറ്റ് യാത്രക്കാര്‍ സഞ്ചരിച്ചത് 600 കിലോ മീറ്റര്‍. ചെന്നൈയില്‍ നിന്ന് ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പുറപ്പെട്ട തമിഴ്നാട് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസിലെ ജനറല്‍ കോച്ചിലായിരുന്നു സംഭവം. ചെന്നൈയില്‍ ജോലി ചെയ്യുന്ന ഉത്തര്‍ പ്രദേശ് സ്വദേശി രാംജീത് യാദവ് എന്ന 36കാരനാണ് യാത്രക്കിടെ ട്രെയിനില്‍ മരിച്ചത്.
🗞🏵 മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുൻ എംപി എ സമ്പത്തിനെ നീക്കി. കെജിഒഎ നേതാവായിരുന്ന ശിവകുമാർ ആണ് മന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള സമ്പത്തിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. 2021 ജൂലൈയിലാണ് എ സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.
🗞🏵 വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഐഐടി കാൺപൂരിലെ സംഘവുമായി കൂടിക്കാഴ്ച നടത്തി. നവംബർ 20, 21 തീയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക കുറയ്ക്കുന്നതിനായാണ് മഴ പെയ്യിക്കുന്നത്
🗞🏵 പാക്കിസ്ഥാനിൽ നിന്ന് അഫ്ഗാൻ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടിയിൽ അത പ്തി അറിയിച്ച് താലിബാൻ. ഇതുവരെ രണ്ടര ല ക്ഷം അഫ്ഗാനികളെ പാക്കിസ്ഥാൻ തിരിച്ചയച്ചെ ന്ന് അഫ്ഗാൻ വിദേശകാര്യ ആക്ടിംഗ് മന്ത്രി അമീർ ഖാൻ മുത്താഖി പറഞ്ഞു. തങ്ങളുടെ ആശങ്കകൾ പാക്കിസ്ഥാൻ അധികൃത രെ അറിയിച്ചെങ്കിലും അവർ ഒരു നടപടിയും സ്വീ കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത മായി താമസിക്കുന്ന 1.7 ദശലക്ഷം അഫ്ഗാനികൾ നാടുവിടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ഒ ക്ടോബറിൽ അന്ത്യശാസനം നൽകിയിരുന്നു. തുട ർന്ന് 250,000-ത്തിലധികം പേർ പാക്കിസ്ഥാനിൽ നി ന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു.
🗞🏵 ഛത്തീസ്ഗഡിൽ ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളയാൾ പിടിയിൽ. ഉത്ത ർപ്രദേശ് എടിഎസിന്റെയും (ആന്റി ടെററിസ്റ്റ് സ്ക്വാഡ്) ഛത്തീസ്ഗഢ് പോലീസിന്റെയും സം യുക്ത സംഘമാണ് ഇയാളെ പിടികൂടിയത്.
ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ വാജി ഹുദ്ദീൻ എന്നയാളെ ദുർഗ് ജില്ലയിലെ സുപേല പോലീസ് സ്റ്റേഷൻ പരിധിയിലെ സ്മൃതി നഗറിൽ നിന്നാണ് പിടികൂടിയത്. 24 മണിക്കൂർ നീണ്ട തിര ച്ചിലിനൊടുവിൽ ഇയാളെ പിടികൂടിയത്
🗞🏵 തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാൻ അനുവദിക്കരുതെന്നും പാർലമെന്ററി എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. ചോദ്യത്തിനു കോഴ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിശോധന നടത്തിയ സമിതിയുടേതാണ് നിര്‍ദേശം. 500 പേജുള്ള റിപ്പോർട്ടിൽ മഹുവയുടെ പ്രവൃത്തികൾ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അർഹിക്കുന്നതുമാണെന്നും വിഷയത്തിൽ എത്രയും വേഗത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും നിർദേശിക്കുന്നുണ്ട്.
🗞🏵 കണ്ടല സർവീസ് സഹകരണ ബാങ്കിൽ നൂറു കോടിയിലധികം രൂപയുടെ വായ്പാതട്ടിപ്പു കേസിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ മുതൽ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. സിപിഐ നേതാവായ ഭാസുരാംഗൻ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡന്റായിരുന്നു. ഈയിടെയാണ് ഭരണസമിതി രാജിവച്ചത്. നിലവില്‍ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ്.
🗞🏵 പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്‌ളാറ്റില്‍ കണ്ടെത്തുകയായിരുന്നു. അലന്‍ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
🗞🏵 തൃശുർ നഗരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 15കാരനടക്കം രണ്ടുപേർ അറസ്റ്റിൽ. ആക്രമണം നടത്തിയ സംഘത്തലവന് ദിവാന്‍ജിമൂല കളിയാട്ടുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് അല്‍ത്താഫ് (22), പൂത്തോള്‍ സ്വദേശിയായ 15കാരൻ എന്നിവരാണ് അറസ്റ്റിലായത്. സജദ്, അജീഷ് എന്നിവരും കണ്ടാലറിയാവുന്ന രണ്ടുപേരും കേസില്‍ കൂട്ടുപ്രതികളാണ്.
🗞🏵 സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനയും ഉന്നയിച്ചാണ് സമരം. ഈ വിഷയങ്ങൾ മുൻനിർത്തി കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ ധർണ നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
🗞🏵 ഇസ്രായേൽ – ഹമാസ് യുദ്ധത്തിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വിശുദ്ധ നാടിന് വേണ്ടി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് ജെറുസലേമിലെ ലാറ്റിൻ പാത്രീയാര്‍ക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. യുദ്ധത്തിന് മുൻപും ഉടലെടുത്ത പ്രതിസന്ധിഘട്ടങ്ങളിൽ പ്രത്യേകിച്ച് കോവിഡ് മഹാമാരി, ബെയ്‌റൂട്ട് തുറമുഖ സ്‌ഫോടനം, സിറിയയിലെ ഭൂകമ്പം തുടങ്ങിയ അവസരങ്ങളിലെല്ലാം പാവപ്പെട്ടവരുടെ നിലവിളികൾ കേട്ട് സഹായം നൽകിയ എല്ലാവർക്കും നന്ദിയർപ്പിച്ചുകൊണ്ടാണ് കർദ്ദിനാൾ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. നിലവിലെ സംഘർഷത്തെ തുടർന്നു വിശുദ്ധ നാട്ടിലും, ഗാസയിലും ഉടലെടുത്തിരിക്കുന്ന മാനുഷിക പ്രതിസന്ധികളും, സാമ്പത്തിക ക്ലേശങ്ങളും കഠിനമാണെന്നു കർദ്ദിനാൾ ചൂണ്ടിക്കാട്ടി.
🗞🏵 ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തോടെ ദുരിതാവസ്ഥയിലായ ഇറാഖി ക്രൈസ്തവരുടെ നരകയാതനകള്‍ക്ക് യാതൊരു അറുതിയുമില്ലെന്ന് ഇറാഖി കല്‍ദായ സഭാതലവന്‍ പാത്രിയാര്‍ക്കീസ് 2010-ല്‍ ബാഗ്ദാദിലെ സിറിയന്‍ കത്തോലിക്ക ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍ക്വയ്ദ നടത്തിയ ആക്രമണത്തേക്കുറിച്ചും, ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പട്ടണമായ ക്വാരഘോഷിലെ അല്‍-ഹൈത്താം ഹാളില്‍ ഉണ്ടായ തീപിടുത്തത്തേക്കുറിച്ചും കര്‍ദ്ദിനാള്‍ എടുത്തുപറഞ്ഞു.
🗞🏵 മിശിഹായുടെ ആളുകൾ എന്നർത്ഥം വരുന്ന ‘മസിഹി’ എന്ന പദം ഉപയോഗിച്ച് സർക്കാരും, സർക്കാർ വകുപ്പുകളും ക്രൈസ്തവ വിശ്വാസികളെ അഭിസംബോധന ചെയ്യണമെന്ന് പാകിസ്ഥാനിലെ സുപ്രീം കോടതിയുടെ ഉത്തരവ്. ഖൈബർ- പക്തൂങ്ക പ്രവിശ്യയിലെ ക്രൈസ്തവർക്ക് വേണ്ടിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതൊരു സുപ്രധാന ഉത്തരവായിട്ടാണ് നിരീക്ഷകർ കണക്കാക്കുന്നത്. ഇതുവരെ ഈസായ് പദമായിരുന്നു ക്രൈസ്തവരെ സംഭാവന ചെയ്യാൻ സർക്കാർ വകുപ്പുകളുടെ രേഖകളിൽ അടക്കം ഉപയോഗിച്ചുകൊണ്ടിരുന്നത്. ഖുർആനിൽ യേശുവിനെ വിളിക്കാൻ ഉപയോഗിക്കുന്ന ഈസാ എന്ന് പേരിന്റെ ഉറുദു ഭാഷയിലുള്ള വാക്കാണ് ഈസായ്
🗞🏵 അമേരിക്കന്‍ പോപ് താരം സബ്രീന കാര്‍പെന്ററിന്റെ മ്ലേച്ഛ വീഡിയോക്ക് പശ്ചാത്തലമായ ബ്രൂക്ലിന്‍ രൂപതയിലെ വില്ല്യംസ്ബര്‍ഗിലെ ചരിത്രപ്രസിദ്ധമായ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ അനണ്‍സിയേഷന്‍ ദേവാലയത്തില്‍ പരിഹാര ശുശ്രൂഷ അര്‍പ്പിച്ച് മെത്രാന്‍. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന പരിഹാര വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് ബ്രൂക്ലിന്‍ രൂപത മെത്രാന്‍ റോബര്‍ട്ട് ബ്രെന്നന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപതയുടെ വികാരി ജനറലായ മോണ്‍. ജോസഫ് ഗ്രിമാള്‍ഡി സഹകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനക്കിടെ ദേവാലയം വിശുദ്ധ ജലം തളിച്ച് വിശുദ്ധീകരിച്ചു.
🗞🏵 വടക്ക് – കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ ഡോട്ടേഴ്സ് ഓഫ് മേരി ഓഫ് ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് (എഫ്.എം.എ) സന്യാസിനി സമൂഹത്തിന്റെ കോണ്‍വെന്റില്‍ ബോംബ് പതിച്ചു. സലേഷ്യന്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 3 വെള്ളിയാഴ്ച രാവിലെയാണ് സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ദാര്‍ മരിയന്‍ കോണ്‍വെന്റില്‍ ബോംബ് പതിച്ചത്. നിരവധി അമ്മമാര്‍ക്കും കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും, രോഗികള്‍ക്കും അഭയം നല്‍കിവരുന്ന കോണ്‍വെന്റാണിത്. ഇവര്‍ക്ക് സേവനവുമായി അഞ്ചു കന്യാസ്ത്രീകളാണ് കോണ്‍വെന്റില്‍ താമസിച്ചുക്കൊണ്ടിരിന്നത്