🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മെയ് 18, 2023 വ്യാഴം 1198 ഇടവം 4
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
🎈🎈🎈🎈🎈🎈🎈🎈🎈🎈
വാർത്തകൾ
🗞🏵 കർണാടകയിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യാഴാഴ്ച രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് വിവരം
🗞🏵 സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. 500 ശിപാർശകൾ ഉൾപ്പെടുത്തി 306 പേജിലായാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
🗞🏵 സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഓൺലൈൻ വഴി വിവാഹം നടത്തണമെന്ന ആവശ്യം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഹൈക്കോടതി 2021 സെപ്റ്റംബർ ഒൻപതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
🗞🏵തിരുവനന്തപുരം ബാലരാമപുരത്ത് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അൽ അമീൻ എന്ന മതവിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു.
🗞🏵 ആഭ്യന്തര സംഘർഷം മൂലം പ്രതിസന്ധി രൂക്ഷമായ സുഡാനിൽ വച്ച് കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം വ്യാഴാഴ്ച കേരളത്തിൽ എത്തിക്കും. ആൽബർട്ടിന്റെ മൃതദേഹം വ്യാഴാഴ്ച വൈകിട്ട് കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് വിവരം. ഏപ്രിൽ 14-നാണ് ഖാർത്തുമിൽ വച്ച് ആൽബർട്ട് കൊല്ലപ്പെട്ടത്. സംഘർഷം ആരംഭിച്ച വേളയിൽ ഫ്ലാറ്റിന്റെ ജനലിന് സമീപത്ത് നിൽക്കുകയായിരുന്ന ആൽബർട്ട് വെടിയേറ്റ് വീഴുകയായിരുന്നു.
🗞🏵 എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് കൂടി ചേര്‍ക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ഫലപ്രഖ്യാപനത്തിനൊപ്പം മാര്‍ക്ക് ലിസ്റ്റ് കൂടി നല്‍കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഈ വര്‍ഷം തന്നെ ഇത് നടപ്പിലാക്കാന്‍ കഴിയുമോ എന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർഥിനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം.
🗞🏵 നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ പെൺകുട്ടികൾക്ക് പുനരധിവാസം ഉറപ്പാക്കാൻ സാമ്പത്തികസഹായം നൽകാനൊരുങ്ങി വിവാദചിത്രം “ദ കേരള സ്റ്റോറി’യുടെ അണിയറപ്രവർത്തകർ. മതപരിവർത്തനത്തിന് വിധേയരായി എന്ന് അവകാശപ്പെട്ട മൂന്നുറോളം പേർക്ക് സഹായം എത്തിക്കുമെന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ അറിയിച്ചത്. ഇതിനായി 51 ലക്ഷം രൂപ മാറ്റിവയ്ക്കുമെന്ന് നിർമാതാവ് വിപുൽ ഷാ, സംവിധായകൻ സുദിപ്തോ സെൻ എന്നിവർ അറിയിച്ചു.
🗞🏵 ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ രണ്ടു പാക് ഡ്രോണുകളിലെത്തിച്ച 15.5 കിലോഗ്രാം ലഹരിമരുന്ന് ബിഎസ്എഫ് പിടികൂടി. അമൃത്സറിലെ രാംകോട്ട് ഗ്രാമത്തിലായിരുന്നുആദ്യ സംഭവം. ഡ്രോണിന്റെ ശബ്ദം തിരിച്ചറിഞ്ഞ ബിഎസ്എഫ് ഡ്രോണിനുനേർക്ക് വെടിയുതിർത്തു. ഇതിനിടെ, മൂന്നുപേർ ലഹരിമരുന്ന് എടുക്കാനായി എത്തിയിരുന്നു. ഇവർ ഓടിയൊളിച്ചു. രണ്ടാമത്തെ സംഭവം കക്കാർ ഗ്രാമത്തിലാണ്
🗞🏵 കനത്ത മഴ മൂലം ഇറ്റലിയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ പ്രളയത്തിൽ അകപ്പെട്ട് എട്ട് പേർ മരിച്ചു. ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു. വടക്കൻ ഇറ്റലിയിലെ എമിലിയ – റൊമാന മേഖലയിലാണ് ഏറ്റവുമധികം നാശമുണ്ടായത്. ഒരു വർഷം കൊണ്ട് ലഭിക്കേണ്ട മഴയുടെ പകുതിയും കഴിഞ്ഞ 36 മണിക്കൂറിനിടെ പെയ്തിറങ്ങിയതായി അധികൃതർ അറിയിച്ചു
🗞🏵 കൊല്ലം ഉളിയകോവിലിൽ മരുന്ന് സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗോഡൗണിലാണ് രാത്രി എട്ടോടെ തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു വരികയാണ്. ആദ്യഘട്ടത്തിൽ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. പിന്നീട് ഗോഡൗണിൽ സ്പീരിറ്റ് സുക്ഷിച്ചിരുന്ന സ്ഥലത്തേയ്ക്ക് തീപടർന്നതോടെ സ്ഥിതിവഷളായി
🗞🏵 മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ ശക്തമായ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഒന്നരക്കോടി രൂപ മുടക്കി ‘മൈന്‍ ഡിറ്റക്റ്റര്‍’ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതിനെത്തുടർന്ന്, വടക്കന്‍ കേരളത്തിലെ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുമ്പോള്‍ സുരക്ഷാ ഉറപ്പാക്കാന്‍ വേണ്ടിയാണ് ‘മൈന്‍ ഡിറ്റക്റ്റര്‍’ വാങ്ങിക്കുന്നത്.
🗞🏵 ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. ആരോഗ്യ രക്ഷാ സേവന പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കിൽ 1 വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയിൽ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
🗞🏵 ഉത്തരേന്ത്യയില്‍ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ. ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എന്‍ഐഎയുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. ലഹരി ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.
🗞🏵 എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ആകാശ ചുഴിയിൽപ്പെട്ടത്. വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റു.വായുവിൽ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങൾ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണ്. എന്നാൽ, അത് യാത്രക്കാർക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂർവമായാണ്.
🗞🏵 റിഫൈന്‍ഡ് ഓയില്‍ റഷ്യയില്‍ നിന്നും വാങ്ങുന്ന ഇന്ത്യക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യുറോപ്യന്‍ യൂണിയന് ചുട്ടമറുപടി നല്‍കി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇയു കൗണ്‍സിലിന്റെ ചട്ടങ്ങളാണ് നോക്കേണ്ടതെന്ന് എസ് ജയശങ്കര്‍. യുറോപ്യന്‍ യൂണിയന്റെ വിദേശ നയ മേധാവി ജോസഫ് ബോറലാണ് ഇന്ത്യക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. കൗണ്‍സില്‍ ചട്ടം 833/2014 പരിശോധിക്കാന്‍ അദ്ദേഹം ഇ.യു തലവനോട് ആവശ്യപ്പെട്ടു.
🗞🏵 മത തീവ്രവാദികളുടെ കഥ പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന് പിന്നാലെ, മറ്റൊരു ചിത്രം കൂടി ഇപ്പോൾ തമിഴകത്ത് വിവാദം സൃഷ്ടിക്കുകയാണ്. ഐശ്വര്യ രാജേഷ് കേന്ദ്ര കഥാപാത്രമായെത്തിയ ‘ഫർഹാന’ എന്ന ചിത്രത്തിനെതിരെയാണ് സംസ്ഥാനത്തെ ഇസ്ലാമിക സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്.
ഫർഹാന എന്ന മുസ്ലീം സ്ത്രീയെ കേന്ദ്രീകരിച്ചുള്ള സിനിമയാണിത്. ചിത്രം ‘ഇസ്ലാം വിരുദ്ധം’ ആണെന്നും മുസ്ലീം സമുദായത്തെ ഒരു പ്രത്യേക രീതിയിൽ ചിത്രീകരിച്ചിരിക്കുകയാണെന്നും ഇന്ത്യൻ നാഷണൽ ലീഗ് ആരോപിച്ചു
🗞🏵 ഒഡീഷയിലെ അതിപുരാതന ക്ഷേത്രമായ കപിലേശ്വർ ക്ഷേത്രം സംരക്ഷണ സ്മാരക പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങുന്നു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് കപിലേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സംരക്ഷണ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അതേസമയം, കപിലേശ്വർ ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
🗞🏵 അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പുതിയ ചിത്രം പുറത്തു വിട്ട് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. രാമക്ഷേത്രത്തിന്റെ ഗര്‍ഭ ഗൃഹത്തിന്റെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രധാന നിലയുടെ 70 ശതമാനവും മേല്‍ക്കൂരയുടെ 40 ശതമാനവും പണി പൂര്‍ത്തീകരിച്ചതായി ട്രസ്റ്റ് അറിയിച്ചു.
🗞🏵 പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ പാകിസ്ഥാനില്‍ നിന്ന് ലഹരി കടത്താനുള്ള ശ്രമം തടഞ്ഞ് ബിഎസ്എഫ്. ഇന്ത്യയിലേക്ക് ഡ്രോണ്‍ വഴി ലഹരി കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തടഞ്ഞത്. ഡ്രോണ്‍ വെടിവെച്ചിട്ടതോടെ 15 കിലോയിലധികം വരുന്ന മയക്കുമരുന്ന് സംഘം പിടികൂടി. അമൃത്സറിലെ അതിര്‍ത്തി ഗ്രാമമായ രാംകോട്ടിലാണ് സംഭവമുണ്ടായത്.
🗞🏵 തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ വിഷമദ്യം നിർമിച്ചയാൾ പിടിയിൽ. ചിറ്റമൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്.
സംഭവശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. വ്യാജമദ്യ നിർമാണത്തിനായി മെഥനോൾ വിതരണം ചെയ്ത ചെന്നൈ സ്വദേശി ഇളയനമ്പിയെയും പിടികൂടി. 1000 ലിറ്റർ മെത്തനോൾ നൽകിയെന്നാണ് ഇയാളുടെ മൊഴി.
🗞🏵 താമരശ്ശേരി ചുരത്തില്‍ മദ്യലഹരിയില്‍ ചരക്കു ലോറിയുമായി അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർ പിടിയിൽ. ലോറി രണ്ടു കാറുകളിലിടിച്ചു നിര്‍ത്താതെ പോകുകയായിരുന്നു. നരിക്കുനി സ്വദേശി സതീഷിനെയാണ് കാര്‍ ഡ്രൈവര്‍മാരുടെ സഹായത്തോടെ വൈത്തിരി പൊലീസ് ചേലോടു വെച്ച് പിടികൂടിയത്.
🗞🏵 കരിപ്പൂരിൽ 1.17 കോടി രൂപയുടെ സ്വര്‍ണ്ണവുമായി യുവതി പിടിയില്‍. കുന്ദമംഗലം സ്വദേശി ഷബ്നയാണ് പിടിയിലായത്. ജിദ്ദയിൽ നിന്നാണ് ഇവർ എത്തിയത്. ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1,884 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. വിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റംസ് പരിശോധനയും പൂർത്തിയാക്കി ഇവർ പുറത്തു കടന്നു. ഉൾവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
🗞🏵 സോഷ്യൽ മീഡിയ വഴി വിവാഹപ്പരസ്യം നൽകിയുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പോലീസ്. ഓൺലൈൻ ഏജന്റ് എന്ന വ്യാജേനെ വിവാഹിതരാകാൻ താൽപര്യമുള്ളവരെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.
🗞🏵 മലപ്പുറം ചുങ്കത്തറയിൽ തെരുവ് നായയെ ബൈക്കിൽ കെട്ടി വലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൾ കരീമിനെ എടക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് ഇയാൾ ബൈക്കിനു പിറകിൽ നായയെ കെട്ടി വലിച്ചു കിലോമീറ്ററുകളോളം സഞ്ചരിച്ചത്.
🗞🏵 കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയുടെ സ്വർണ്ണവുമായി ദമ്പതികൾ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കപൊയിൽ ഷറഫുദീൻ, ഭാര്യ ഷമീമ എന്നിവരെയാണ് പിടികൂടിയത്. 2 കിലോയോളം തൂക്കം വരുന്ന ഒന്നേകാൽ കോടിരൂപ വില മതിക്കുന്ന സ്വർണ്ണമാണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.
🗞🏵 കാസർകോട് മൂന്ന് സ്ഥലങ്ങളിൽ നിന്നും 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു. പുലിക്കുന്നിൽ നിന്നും 30 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്. ഇവിടെ നിന്നും ചെങ്കള ചേരൂർ സ്വദേശി അബ്ദുൽഖാദർ മഹഷൂഫ് അറസ്റ്റിലായി.കാസർഗോഡ് നഗരത്തിൽ വെച്ച് 9,18,500 രൂപയാണ് പിടികൂടിയത്. ബങ്കരകുന്ന് സ്വദേശി മുഹമ്മദ് ഷാഫി, നായമാർമൂല സ്വദേശി എംഎ റഹ്‌മാൻ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇതും ബൈക്കിൽ കടത്തവെയാണ് പിടിയിലായത്
🗞🏵 ജനങ്ങളെ ഇറക്കിവിടാനല്ല, ജനങ്ങളുടെ പുനരധിവാസം സുരക്ഷിതമാക്കാ നുള്ള പദ്ധതികളുടെ ആസൂത്രണമാണ് സർക്കാർ ചെയ്യേണ്ടതെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. വെള്ളയാംകുടിയിൽ പ്രഥമ ഇടുക്കി രൂപതാദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
🗞🏵 യൂറോപ്യന്‍ ദ്വീപ് രാജ്യമായ ഐസ്ലാന്‍ഡിലെ കൊടും തണുപ്പിനെ പോലും വകവെക്കാതെ വിശ്വാസികളെ ദേവാലയവുമായി അടുപ്പിക്കുവാനും അവരുമായി സുവിശേഷം പങ്കുവെക്കുവാനും ക്രൊയേഷ്യന്‍ സ്വദേശിനിയായ കര്‍മ്മലീത്താ കന്യാസ്ത്രീയുടെ ത്യാഗം സമര്‍പ്പിത ജീവിതത്തിന്റെ ഉദാത്തമായ മാതൃകയാകുന്നു. അഞ്ഞൂറോളം കിലോമീറ്ററോളം വിസ്തൃതിയുള്ള തന്റെ ഇടവകയിലെ വിശ്വാസികളെ കാണുവാന്‍ ദിവസം തോറും 4 മണിക്കൂറാണ് സിസ്റ്റര്‍ സെലസ്റ്റീന ഗാവ്രിക്ക് സ്വന്തം ഡ്രൈവ് ചെയ്യുന്നത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ആണ് ക്രിസ്തുവിനെ പകരാന്‍ സിസ്റ്റര്‍ ഗാവ്രിക്ക് ഏറ്റെടുക്കുന്ന കഷ്ടപ്പാടുകള്‍ പുറം ലോകത്തെ അറിയിച്ചത്.
🗞🏵 പ്രശസ്ത ചിത്രകാരനായിരുന്ന ആന്ധ്രേ റുബ്ലേവ് വരച്ച ‘ദ ട്രിനിറ്റി’ എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ ചിത്രം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഓർത്തഡോക്സ് സഭയ്ക്ക് തിരികെ നൽകി. റഷ്യൻ ഓർത്തഡോക്സ് സഭ തന്നെയാണ് തിങ്കളാഴ്ച ഈ വിവരം പുറത്തുവിട്ടത്. ഓർത്തഡോക്സ് വിശ്വാസികളുടെ തുടർച്ചയായ അഭ്യർത്ഥന മാനിച്ചാണ് വ്ളാഡിമർ പുടിൻ ചിത്രം സഭയ്ക്ക് നൽകാൻ തയ്യാറായതെന്ന് പാത്രിയാർകേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മോസ്കോയുടെ പുറത്ത് സ്ഥിതി ചെയ്യുന്ന ട്രിനിറ്റി ലാവ്റ ഓഫ് സെന്റ് സെർജിയൂസ് ആശ്രമത്തിനു വേണ്ടിയാണ് ആന്ധ്രേ റുബ്ലേവ് ദ ട്രിനിറ്റി വരച്ചതെന്ന് കരുതപ്പെടുന്നു. ബോൾഷേവിക്ക് വിപ്ലവത്തിനു ശേഷം 1929ൽ ചിത്രം ട്രീറ്റ്യാക്കോവ് ഗാലറിയിലേക്ക് മാറ്റുകയായിരിന്നു.