🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മെയ് 15, 2023 തിങ്കൾ 1198 ഇടവം1
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
🌻🌻🌻🌻🌻🌻🌻🌻🌻🌻
വാർത്തകൾ
🗞🏵 കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാകക്ഷി യോഗത്തിൽ ഐക്യാഭിപ്രായം ഉടലെടുക്കാത്തതിനാൽ തീരുമാനം ഹൈക്കമാൻഡിന് വിടും.മുഖ്യമന്ത്രി പദവിയിലേക്ക് ആരെത്തണമെന്ന് നിർദേശിക്കാൻ എഐസിസിയോട് അഭ്യർഥിക്കുന്ന പ്രമേയം സംസ്ഥാനഘടകം പാസാക്കി
🗞🏵 ഐസിഎസ്ഇ, ഐഎസ്സി പത്താം ക്ലാസ്, പ്ലസ്ടൂ ഫലം പ്രഖ്യാപിച്ചു. രണ്ടരലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. www. results.icse.org എന്ന വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാം. ദേശീയ വിജയശതമാനം 98.94 ആണ്. കേരളത്തിൽ 99.97 ആണ് വിജയശതമാനം. 10, 12 ക്ലാസുകളിലെ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു.
🗞🏵 രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സച്ചിൻ പൈലറ്റിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കുപ്രചരണം നടത്തുന്നവർ അപകടകാരികൾ ആണെന്നുമാണ് ഗെഹ്ലോട്ടിന്റെ മറുപടി. ഇതിനിടെ, സച്ചിൻ പൈലറ്റിനെതിരേ രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്വിന്ദർ സിംഗ് രൺധാവയും രംഗത്തെത്തി
🗞🏵 കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ ഇതിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
🗞🏵 പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്. മാലിന്യ സംസ്‌കരണ കർമ്മ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 മറൈന്‍ഡ്രൈവില്‍ ആളുകളെ അമിതമായി കയറ്റിയ രണ്ടു ബോട്ടുകള്‍ സെന്‍ട്രല്‍ പോലീസിന്റെ പിടിയില്‍. ഇതിന്റെ ജീവനക്കാരായ നിഖില്‍, ഗണേഷ് എന്നിവാരെ പോലീസ് അറസ്റ്റ് ചെയ്തു. 13 പേരെ കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ 40 തോളം പേരെ കയറ്റിയാണ് സര്‍വ്വീസ് നടത്തിയത്.
🗞🏵 രാജ്യത്തിന്റെ മുന്നോട്ട് പോക്കിനുള്ള സൂചനയാണ് കർണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ ഹുങ്കിനുളള മറുപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും അത് ഉൾക്കൊള്ളണം. കോൺഗ്രസ്സും രാജ്യത്തിന്റെ സാഹചര്യം മനസിലാക്കണം. കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല. ബിജെപിക്ക് ഇനിയും തുടർച്ച ഉണ്ടായാൽ രാജ്യത്ത് സർവ്വനാശം ഉണ്ടാകുമെന്ന് ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം അറിയിച്ചു.
🗞🏵 2025 നവംബര്‍ ഒന്നോടെ കേരളം പരമദരിദ്രരില്ലാത്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. ഇതിനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1,77,011 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഈ സര്‍ക്കാരിന്റെ കാലത്ത് 1,21,604 പട്ടയങ്ങള്‍ വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
🗞🏵 വന്ദേഭാരതില്‍ യാത്രക്കാര്‍ കൂടുന്നു. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്കുള്ള ടിക്കറ്റിനാണ് ആവശ്യക്കാര്‍ കൂടുതല്‍. 230 ശതമാനമാണ് സീറ്റ് ബുക്കിംഗ്. തിരുവനന്തപുരം കാസര്‍കോട് ടിക്കറ്റിനേക്കള്‍ കൂടുതല്‍ പേര്‍ മധ്യദൂര യാത്രകള്‍ക്കായും ബുക്ക് ചെയ്യുന്നുണ്ട്. തിരുവനന്തപുരം എറണാകുളം ടിക്കറ്റിനാണ് ആവശ്യക്കാര്‍ കൂടുതല്‍. കേരളത്തില്‍ വന്ദേഭാരതിന് ലഭിക്കുന്ന സ്വീകാര്യതയാണ് ഇത് കാണിക്കുന്നതെന്ന് റെയില്‍വേ പറയുന്നു.
🗞🏵 സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. നിയമ പരിപാലനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
🗞🏵 സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാജ ചായപ്പൊടി വിൽപ്പന സജീവമാകുന്നു. കാസർഗോഡ് ജില്ലയിൽ നിന്നും മായം കലർന്ന 600 കിലോയോളം തേയില പാക്കറ്റുകളാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. ഇവയുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്. ബ്രാൻഡഡ് തേയിലപ്പൊടിയുടെ കൂടെയാണ് വ്യാജന്മാരും വിപണി പിടിക്കുന്നത്.
🗞🏵 കർണാടകത്തിന് പിന്നാലെ, അഞ്ചുസംസ്ഥാനങ്ങൾ കൂടി ഈവർഷം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. 2024-ലെ ലോക്‌സഭാപോരാട്ടം പടിവാതിൽക്കലെത്തി നിൽക്കുന്നതിനാൽ ഇനിയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾ ദേശീയരാഷ്ട്രീയത്തിലും ചലനമുണ്ടാക്കും
🗞🏵 ചീട്ടുകളി നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് അതിഥിത്തൊഴിലാളികളുടെ ക്യാംപിൽ പരിശോധനയ്ക്കെത്തിയ എസ്ഐ മൂന്നുനിലക്കെട്ടിടത്തിൽനിന്നു വീണുമരിച്ചു. രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൊൻകുന്നം ഇരുപതാം മൈൽ കടുക്കാമല വാഴേപ്പറമ്പിൽ ജോബി ജോർജ് (51) ആണു മരിച്ചത്. ശനിയാഴ്ച രാത്രി 11.10ന് രാമപുരം സ്റ്റേഷന്റെ 200 മീറ്ററകലെ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലായിരുന്നു സംഭവം.
🗞🏵 ഉത്തർപ്രദേശിലെ രാംപുരിൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ മോഹിച്ച സീറ്റ് സ്‌ത്രീസംവരണമായി മാറിയതോടെ കോൺഗ്രസ് നേതാവ് ഉടൻ വിവാഹം കഴിച്ചു ഭാര്യയെ മത്സരിപ്പിച്ച് വിജയിപ്പിച്ചു. നാമനിർദേശ പത്രിക നൽകുന്നതിന്റെ രണ്ട് ദിവസം മുൻപാണ് കോൺഗ്രസ് നേതാവ് വിവാഹം കഴിച്ചത്. 45 വയസ്സുകാരനായ മാമുൻ ഷാ വിവാഹം കഴിച്ചത് 36 വയസ്സുകാരിയായ സനം ഖാനുത്തിനെയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഭാര്യ വിജയിക്കുകയും ചെയ്തു.
🗞🏵 ഇന്ത്യന്‍ നാവികസേനയ്ക്ക് അഭിമാനമായി ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം മിസൈല്‍ പ്രതിരോധകപ്പലായ ഐഎന്‍എസ് മര്‍മഗോവില്‍ നിന്നാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചത്.ഇന്നലെ ഉച്ചയോടെയാണ് പരിക്ഷണം നടത്തിയത്. ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇത് അഭിമാന നിമിഷമാണ്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് നാവിക സേന അറിയിച്ചു.
🗞🏵 അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം. സ്ഫോടനത്തില്‍ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ആറരയോടെയാണ് സ്ഫോടനമുണ്ടായത്. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്.ശനിയാഴ്ച സ്ഫോടനമുണ്ടായ അതേ സ്ഥലത്താണ് സ്ഫോടനമുണ്ടായത്.
🗞🏵 ദ കേരള സ്റ്റോറി’100 കോടി ക്ലബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് ഒമ്പത് ദിവസത്തിനുള്ളിൽ ചിത്രം 112.9 കോടി രൂപ ബോക്സ് ഓഫീസിൽ നിന്ന് നേടിയതായി നിർമാതാക്കൾ അറിയിച്ചു. ശനിയാഴ്ച 19.5 കോടി രൂപ ചിത്രം കളക്ട് ചെയ്തതായും ഇതോടെ ചിത്രത്തിന്റെ ആകെ ബോക്സ് ഓഫീസ് നേട്ടം 100 കോടി പിന്നിട്ടതായും നിർമാതാക്കളായ സൺഷൈൻ പിക്ച്ചേഴ്സ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
🗞🏵 പുറംകടലില്‍ നിന്ന് പിടികൂടിയ വമ്പൻ ലഹരിമരുന്ന് ശേഖരത്തിന്റെ മൂല്യം 25,000 കോടി രൂപ ആണെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി). 15,000 കോടി രൂപ മൂല്യമുള്ള ലഹരിമരുന്ന് പിടികൂടിയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 23 മണിക്കൂർ നീണ്ട കണക്കെടുപ്പിനൊടുവിൽ, 2,525 കിലോ മെത്താംഫിറ്റമിന്‍ ആണ് പിടിച്ചെടുത്തതെന്ന് എൻസിബി വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്താംഫിറ്റമിന്‍ ശേഖരമാണിത്.
🗞🏵 കൊച്ചി പുറംകടലില്‍ ; കപ്പലില്‍ നിന്ന് 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം അതീവ ഗുരുതരമെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്. മയക്കുമരുന്ന് കടത്തില്‍ അറസ്റ്റ് ചെയ്ത പാകിസ്ഥാന്‍ സ്വദേശി സുബൈറിനെ എന്‍.സി.ബി സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ കൂട്ടാളികള്‍ ആരെല്ലാം, എവിടേക്കാണ് കടത്തിയത്, മയക്കുമരുന്ന് കടത്തിലെ സാമ്പത്തിക ഇടപാട്, അന്താരാഷ്ട്ര ബന്ധം തുടങ്ങിയവയെല്ലാം എന്‍.സി.ബി. അന്വേഷിക്കുന്നുണ്ട്.
🗞🏵 ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോക്ക ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴയാണ് ഉണ്ടാകുന്നത്. മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിൽ കരയിൽ കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
🗞🏵 കർണാടകയിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് ആഹ്ലാദപ്രകടനത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. സംഭവം വിവാദമായതോടെ കണ്ടാൽ അറിയുന്നവർക്കെതിരെ പൊലീസ് കേസെടുത്തു.ബെലഗാവിയിലെ തിലക്‌വാദി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് കോൺഗ്രസ് അനുഭാവികൾ തങ്ങളുടെ വിജയം ആഘോഷിക്കുകയായിരുന്നു.
🗞🏵 നിലവിലെ കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിനെ പുതിയ CBI ഡയറക്ടറായി നിയമിച്ചു. നിലവിലെ സിബിഐ ഡയറക്ടറായ സുബോധ് കുമാര്‍ ജയ്സ്വാളിന്റെ രണ്ട് വര്‍ഷത്തെ സേവനം മെയ് 25ന് അവസാനിക്കാനിരിക്കെയാണ് പ്രവീണ്‍ സൂദിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചത്. രണ്ട് വര്‍ഷമായിരിക്കും ഇദ്ദേഹത്തിന്റെ കാലാവധി. നേരത്തെ പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ചുരുക്കപ്പട്ടികയില്‍ പ്രവീണ്‍സൂദ് ഇടം പിടിച്ചിരുന്നു.
🗞🏵 കാട്ടാനയെ തടഞ്ഞു നിർത്തി പ്രകോപിപ്പിക്കാൻ ശ്രമിച്ചയാൾക്ക് ശിക്ഷ വിധിച്ച് കോടതി. ധർമപുരി ജില്ലയിലെ പെണ്ണാഗരത്താണ് സംഭവം. കാട്ടാനയെ തടഞ്ഞുനിർത്തി പ്രകോപിപ്പിക്കാൻ ശ്രമിച്ചയാൾക്ക് വനംവകുപ്പ് 10,000 രൂപയാണ് പിഴ ചുമത്തിയത്. മറ്റുള്ളവർ ഇത്തരം പ്രവൃത്തികൾ അനുകരിക്കുന്നത് തടയാൻ ശിക്ഷ സഹായിക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് സെക്രട്ടറി സുപ്രിയ സാഹു വ്യക്തമാക്കി.
🗞🏵 വന്‍ വിഷമദ്യ ദുരന്തം. തമിഴ്നാട്ടിൽ രണ്ട് സ്ഥലങ്ങളിലായി വ്യാജമദ്യം കഴിച്ച് എട്ട് പേർ മരിച്ചു. 30ഓളം പേർ ആശുപത്രിയിൽ ചികിത്സതേടി. വില്ലുപുരം ജില്ലയിൽ നാല് പേരും ചെങ്കൽപട്ട് ജില്ലയിൽ നാല് പേരുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പ്രതികൾക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തിവരികയാണ്.
🗞🏵 മഹാരാഷ്ട്രയിലെ അകോലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഓള്‍ഡ് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കുള്‍പ്പെടെ പരിക്കേറ്റു. അകോലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മത നേതാവിനെക്കുറിച്ചുള്ള ‘നിന്ദ്യമായ’ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആണ് സംഘര്‍ഷത്തിന് കാരണം. സംഘര്‍ഷം രൂക്ഷമായതോടെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും കല്ലെറിയുകയും തീയിടുകയും ചെയ്തു.
🗞🏵 മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ മദ്രസ അധ്യാപകനായ പിതാവിനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. 6 ലക്ഷത്തി അറുപതിനായിരം രൂപ പിഴയും പ്രതിയ്ക്ക് കോടതി ശിക്ഷയായി വിധിച്ചു. പ്രായപൂർത്തിയാകാത്ത മകളെ പ്രതി പലതവണ ബലാത്സംഗം ചെയ്തിട്ടുണ്ട്. 2021 ൽ മലപ്പുറത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.2021 മാർച്ച് മാസം മാതാവ് വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പിതാവ് മകളെ ആദ്യമായി പീഡിപ്പിച്ചത്. മുറിയിൽ പഠിച്ചു കൊണ്ടിരുന്ന 14 കാരിയായ മകളെ ഇയാൾ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാൾ തുടർച്ചയായി മകളെ പീഡിപ്പിക്കുകയും ഇതിനിടെ പെൺകുട്ടി ഗർഭിണിയാകുകയുമായിരുന്നു.
🗞🏵 പിരിവ് നൽകിയ തുക കുറഞ്ഞു പോയെന്നാരോപിച്ച് കപ്പലണ്ടി കടക്കാരനെ സിപിഐ പ്രാദേശിക നേതാവ് മർദ്ദിച്ചതായി പരാതി. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരക നിർമ്മാണത്തിന് നൽകിയ തുക കുറഞ്ഞെന്ന് ആരോപിച്ചാണ് കപ്പലണ്ടി കടക്കാരനെ സി പി ഐ പ്രാദേശിക നേതാവ് മർദ്ദിച്ചത്. പോത്തൻകോടുള്ള പ്രാദേശിക നേതാവ് ഷുക്കൂറിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്.
🗞🏵 ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി നേരിട്ടത് മാനസിക പീഡനമെന്ന് റിപ്പോർട്ട്. ഉസ്താദും മദ്രസ അദ്ധ്യാപകരും ചേർന്ന് ഉപദ്രവിച്ചുവെന്നും തന്നെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും പെൺകുട്ടി മാതാപിതാക്കളെ വിളിച്ചറിയിച്ചതായാണ് നാട്ടുകാർ പറയുന്നത്. പെൺകുട്ടിയുടെ ഫോൺവിളി വന്ന് ഒന്നര മണിക്കൂറിനുള്ളിൽ ഉമ്മയും മറ്റുള്ളവരും സ്ഥലത്തെത്തിയപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു. തിരുവനന്തപുരം ബീമാപളളി സ്വദേശിനിയായ പതിനേഴുകാരിയാണ് മരിച്ചത്.
🗞🏵 ലഹരിക്കടത്ത് കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ് വിധിച്ച് കോടതി. 3.075 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ പ്രതിക്ക് 12 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. കോഴിക്കോട് പരപ്പിൽ വെളിപ്പറമ്പ് സ്വദേശി എൻ വി അൻവറിനെയാണ് ശിക്ഷിച്ചത്.
🗞🏵 സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച കേസിൽ തെളിവ് ശേഖരണത്തിൽ അടക്കം ആദ്യ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ആദ്യഘട്ട അന്വേഷണത്തിൽ തന്നെ പ്രതികളിലേക്ക് എത്താമായിരുന്ന തെളിവുകൾ പോലീസിന്റെ കൈയിൽ നിന്ന് നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
🗞🏵 കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.8 കോടി രൂപയുടെ മൂന്നു കിലോയോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കസ്റ്റംസ് പിടികൂടി. മലപ്പുറം പുൽപറ്റ സ്വദേശിയായ പൂതനാരി ഫവാസിൽ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതവും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ് ജാസിമിൽ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവും തൃപ്പനച്ചി സ്വദേശിയായ സലീമിൽ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് പിടികൂടിയത്.
🗞🏵 ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിൽ 12 വിദ്യാർഥിനികളെ കംപ്യൂട്ടർ അധ്യാപകൻ പീഡിപ്പിച്ചു. പീഡനത്തിനിരയായവരിൽ ചില വിദ്യാർഥിനികൾ ദളിതരാണ്. സംഭവത്തിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ മുഹമ്മദ് അലി, അധ്യാപകൻ സാജിയ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision