🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മെയ് 4, 2023 വ്യാഴം 1198 മേടം 20
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://pala.vision/drwon-attack-ukrine/
🫐🫐🫐🫐🫐🫐🫐🫐🫐🫐
വാർത്തകൾ
🗞🏵 യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി യുഎഇ യാത്ര ഉപേക്ഷിച്ചത്. അബുദാബി നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം യുഎഇ സന്ദർശനം നടത്താനിരുന്നത്. മെയ് എട്ട് മുതൽ പത്ത് വരെയാണ് നിക്ഷേപ സംഗമം നടക്കുന്നത്.
🗞🏵 ഇന്ത്യൻ വംശജൻ അജയ് ബാംഗ ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റ്. ലോകബാങ്ക് അധ്യക്ഷനായി അജയ് ബാംഗയെ എക്സിക്യൂട്ടിവ് ബോർഡ് തെരഞ്ഞെടുത്തു. അഞ്ച് വർഷമാണ് കാലാവധി. ബാംഗ അടുത്ത ജൂൺ രണ്ടിന് ചുമതലയേറ്റെടുക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദേശം ചെയ്തത്
🗞🏵 *ലയണൽ മെസിയുടെ അർജന്റീനയും കിലിയൻ എംബാപെയുടെ ഫ്രാൻസും ഏറ്റുമുട്ടിയ ഖത്തർ ലോകകപ്പ് ഫുട്ബോൾ ഫൈനലിലെ ഔദ്യോഗിക മാച്ച് ബോൾ ലേലത്തിന്. കുറഞ്ഞത് 10 ലക്ഷം ഖത്തർ റിയാലാണ് (2.24 കോടി രൂപ) ലേലത്തിലൂടെ ലക്ഷ്യമിടുന്നത്. ജൂൺ ആറിന് ഇംഗ്ലണ്ടിലെ നോർതാംപ്ടൺ ഓക്ഷൻ ഹൗസ് വഴിയാണ് ലേലം നടക്കുന്നത്.
🗞🏵 ലൈംഗികന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്. ഹർജിക്കാർക്ക് കമ്മിറ്റിക്കു മുന്നിൽ നിർദേശങ്ങൾ സമർപ്പിക്കാമെന്നും തുഷാർ മേത്ത പറഞ്ഞു.
🗞🏵 പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊന്പന്റെ സഞ്ചാരപാതയുടെ സിഗ്നൽ നഷ്ടമായെങ്കിലും തിരികെ ലഭിച്ചു. ചൊവ്വാഴ്ച പുലർച്ചെ നഷ്ടമായ സിഗ്നൽ രാത്രി വൈകി ലഭിച്ചുതുടങ്ങി. സിഗ്നലിന്റെ അടിസ്ഥാനത്തിൽ മാവടി മേഖലയിൽ അരിക്കൊന്പനുണ്ടെന്നാണു വനംവകുപ്പ് നൽകുന്ന വിവരം. തുറന്നുവിട്ടതിനു ശേഷം ഇതുവരെ 20 കിലോമീറ്റർ ആന സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്
🗞🏵 അരിക്കൊമ്പന് വലുതുകണ്ണിന് ഭാഗീക കാഴ്ച മാത്രമേയുള്ളൂവെന്ന് വനംവകുപ്പ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വനംവകുപ്പ് ഇക്കാര്യം അറിയിച്ചത്. ജിപിഎസ് കോളർ ധരിപ്പിക്കുന്ന സമയത്താണ് കാഴ്ചക്കുറവ് ശ്രദ്ധയിൽപ്പെട്ടതെന്നും വനംവകുപ്പ് പറയുന്നു. പിടികൂടുന്ന സമയത്ത് തുമ്പിക്കൈയിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. ഇതിന് രണ്ട് ദിവസത്തെ പഴക്കം ഉള്ളതായാണ് കരുതുന്നത്. മുറിവിന് മരുന്ന് നൽകുകയും ചെയ്തു. കാട് കയറ്റിയ അരിക്കൊമ്പനെ പ്രത്യേകം നിരീക്ഷിക്കുന്നതായും വനംവകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു.
🗞🏵 റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിനെ വധിക്കാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് യുക്രെയ്ൻ. ഡ്രോൺ ആക്രമണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് യുക്രെയ്ൻ അറിയിച്ചു. റഷ്യ അധിനിവേശം നടത്തിയ സ്വന്തം പ്രദേശങ്ങൾ മോചിപ്പിക്കാനാണ് യുക്രെയ്ൻ ശ്രമിച്ചുവരുന്നതെന്ന് പ്രസിഡന്റ് വ്ളാദിമർ സെലൻസ്കിയുടെ വക്താവ് പറഞ്ഞു.
🗞🏵 അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് മറുപടിയായി എണ്ണക്കപ്പലുകൾ പിടിച്ചെടുക്കുന്നത് തുടർന്ന് ഇറാൻ. ദുബായ്യിൽ നിന്ന് യുഎഇയിലേക്ക് സഞ്ചരിക്കുകയായിരുന്ന നിയോവി എന്ന ടാങ്കർ ഇറാൻ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തതായി യുഎസ് നാവികസേന വ്യക്തമാക്കി.
🗞🏵 കടുത്തുരുത്തിയിൽ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റാരോപിതനായ മുൻ ആണ്‍സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. ഇയാള്‍ കോയമ്പത്തൂരിലെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം ഇവിടം കേന്ദ്രീകരിച്ചു അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
🗞🏵 ഇന്ത്യയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വെടിവച്ച് കൊലപ്പെടുത്തി. ജമ്മു കാഷ്മീരിലെ കുപ്വാരയിൽ രാജ്യാന്തര അതിർത്തിക്ക് സമീപത്താണ് സംഭവം നടന്നത്. പാക്കിസ്ഥാനിൽ നിന്നെത്തിയ കടന്നുകയറ്റക്കാരുടെ പക്കൽ നിന്ന് രണ്ട് എകെ 47 തോക്കുകൾ, ആറ് എകെ 47 മാഗസിനുകൾ, ഗ്രനേഡുകൾ, വെടിയുണ്ടകൾ, ഭക്ഷ്യവസ്തുക്കൾ, പാക് കറന്‍സി എന്നിവ കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
🗞🏵 വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനാണ് മുഖ്യമന്ത്രി കത്തയച്ചത്.
🗞🏵 പൊതുതാൽപര്യമുള്ള പൊതുപദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്‌ട്രേഷൻ ഫീസിലും ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭൂരഹിതരായ ബിപിഎൽ കാറ്റഗറിയിൽ വരുന്ന കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിന് കേരള സ്റ്റാമ്പ് ആക്ടിൽ നിഷ്‌കർഷിച്ചിരിക്കുന്ന ”കുടുംബം’ എന്ന നിർവ്വചനത്തിൽ വരുന്ന ബന്ധുക്കൾ ഒഴികെയുള്ള ആൾക്കാർ ദാനമായോ വിലയ്ക്കു വാങ്ങിയോ കൊടുക്കുന്ന കുടുംബമൊന്നിന് 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്‌ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷൻ ഫീസും ഇളവ് നൽകും.
🗞🏵 മാലിന്യം സംസ്‌കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിർമ്മിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ ബിപിസിഎല്ലുമായി തത്വത്തിൽ ധാരണയായതായി തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ്. ബിപിസിഎൽ പ്രതിനിധികളുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും വ്യവസായ മന്ത്രി പി രാജീവും ചീഫ് സെക്രട്ടറി ഡോ വി പി ജോയിയും നടത്തിയ ചർച്ചയിലാണ് തീരുമാനം. സർക്കാർ കൈമാറുന്ന സ്ഥലത്ത് ബിപിസിഎല്ലിന്റെ ചെലവിലാകും പ്ലാന്റ് നിർമ്മിക്കുക. പ്ലാന്റ് പരിപാലിക്കേണ്ട ഉത്തരവാദിത്തവും ബിപിസിഎല്ലിനാകും. ഒരു വർഷം കൊണ്ട് പ്ലാന്റ് പ്രവർത്തന സജ്ജമാക്കാനാകുമെന്നാണ് ബിപിസിഎൽ അറിയിച്ചിരിക്കുന്നത്. ബ്രഹ്മപുരത്ത് തന്നെ പ്ലാന്റ് സ്ഥാപിക്കാനാണ് നിലവിലെ ധാരണ.
🗞🏵 ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. ഇൻസ്റ്റന്റ് ലോൺ എന്ന പേരിലാകും വാഗ്ദാനമെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ലോൺ ആപ്പുകൾ പല രീതിയിലും നിങ്ങളെ ചൂഷണം ചെയ്യും എന്നത് ഓർക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ദയവായി ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
🗞🏵 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ജമ്മു കാശ്മീരിൽ പുരോഗമിക്കുന്നു. 1,315 മീറ്റർ നീളമുള്ള പാലമാണ് സജ്ജമാക്കുന്നത്. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ചെനാബ് റെയിൽ പാലം നിർമ്മിക്കുന്നത്. പാരീസിലെ ഈഫൽ ടവറിനേക്കാൾ ഏകദേശം 35 മീറ്റർ ഉയരമാണ് ചെനാബ് റെയിൽ പാലത്തിന് ഉള്ളത്.
🗞🏵 കുടുംബ വ്യവസ്ഥയും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളിൽ, ബന്ധങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിൽ വിവാഹമോചന കേസുകൾ ഒരു ശതമാനം മാത്രമാണ്, അതേസമയം 94 ശതമാനം വരെ ബന്ധങ്ങൾ തകരുന്ന നിരവധി രാജ്യങ്ങളുണ്ട്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഏഷ്യൻ രാജ്യങ്ങളിൽ ബന്ധങ്ങൾ തകരുന്നത് കുറവാണ്, യൂറോപ്പിലെയും അമേരിക്കയിലെയും കുടുംബങ്ങൾ കൂടുതൽ ശിഥിലമാകുകയാണ്.
🗞🏵 റിലീസിന് മുന്‍പേ വിവാദമായ ‘ദി കേരള സ്റ്റോറി’ക്ക് തമിഴ്നാട്ടില്‍ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണുള്ളത്. ചിത്രം റിലീസ് ചെയ്യുന്നത് സംസ്ഥാനത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, സിനിമയിൽ വസ്തുതാവിരുദ്ധമായ പരാമർശങ്ങളുണ്ടെന്നും അതു നീക്കാതെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് കേരള സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമയ്ക്ക് അടിയന്തര സ്റ്റേ നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി ഹൈക്കോടതി തള്ളി.
🗞🏵 മകന്റെ പാസ്‌പോർട്ടിൽ നിന്നും അച്ഛന്റെ പേര് ഒഴിവാക്കണമെന്ന ആവശ്യമായി എത്തിയ സിംഗിൾ മദർ ആയ യുവതിക്ക് അനുകൂലമായി ഹർജി തീർപ്പാക്കി ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത മകന്റെ പാസ്‌പോർട്ടിൽ നിന്ന് പിതാവിന്റെ പേര് നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി പാസ്‌പോർട്ട് അധികാരികൾക്ക് നിർദേശം നൽകി. കുട്ടി ജനിക്കുന്നതിന് മുമ്പ് പിതാവ് ഉപേക്ഷിച്ചതാണെന്നും കുട്ടിയെ താൻ ഒറ്റയ്ക്ക് വളർത്തിയതാണെന്നും യുവതി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
🗞🏵 വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് സിനിമയ്ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
🗞🏵 പാ രഞ്ജിത്തിന്റെ ‘തങ്കലാന്‍’ ചിത്രീകരണത്തിനിടെ നടന്‍ വിക്രമിന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ വിക്രമിന്റെ വാരിയെല്ലൊടിഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ സര്‍ജറി നിര്‍ദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിക്രം ‘തങ്കലാന്‍’ ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുക്കും
🗞🏵 ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഭാര്യ ഹസിൻ ജഹാൻ. ഷമിക്കെതിരെ ലോക്കല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്ന ഹര്‍ജി തള്ളിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹസിൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്നും ബി.സി.സി.ഐ യാത്രകളില്‍ ബി.സി.സി.ഐ അനുവദിക്കുന്ന ഹോട്ടല്‍ മുറികളില്‍വെച്ച് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും ഭാര്യ ഹർജിയിൽ ആരോപിക്കുന്നു.
🗞🏵 പ്രഭാത സവാരിക്ക് ഇറങ്ങിയ ഗൃഹനാഥനെ മുളകുപൊടി എറിഞ്ഞ് ആക്രമിക്കാൻ ക്വട്ടേഷൻ. അയൽവാസികളായ അമ്മയും മകളും ആണ് ഗൃഹനാഥനെതിരെ ക്വട്ടേഷൻ നൽകിയത്. തൊടുപുഴയിലാണ് സംഭവം. ഇഞ്ചിയാനി പുറക്കാട്ട് സ്വദേശിയായ ഓമനക്കുട്ടന് നേരെയാണ് ആക്രമണം നടന്നത്.
🗞🏵 വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ കോഴിക്കോട് വെള്ളയിൽ സ്വദേശി നാലുകുടിപറമ്പ് അജ്മൽ കെ പി (30) യെ അറസ്റ്റ് ചെയ്തു. പെയിന്റിംഗ് തൊഴിലാളിയായ അജ്മൽ കൂടെ ജോലി ചെയ്യുന്ന യുവാവിന്റെ അമ്മയെ ആണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ഇയാളുമായി അടുപ്പത്തിലായ അജ്മൽ പിന്നീട് ഇയാളുടെ അമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. യുവാവിനെ കള്ള കേസിൽ കുടുക്കുമെന്നും, കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവാവിന്‍റെ അമ്മയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്
🗞🏵 സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ. 1165 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മലപ്പുറം പെരുംപൊയിൽകുന്ന് സ്വദേശിയായ പുളിക്കൻ ഷഹീമിനെയാണ് അറസ്റ്റ് ചെയ്തത്. 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമിശ്രിതമായിരുന്നു ഇയാളുടെ ശരീരത്തിനകത്ത് ഉണ്ടായിരുന്നത്.
🗞🏵 വിവാഹം വാഗ്ദാനം നൽകി പണം തട്ടിയ യുവതി അറസ്റ്റിൽ. ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ അശ്വതി അച്ചുവാണ് തിരുവനന്തപുരത്ത് പൊലീസിന്‍റെ പിടിയിലായത്. പൂവാർ സ്വദേശിയായ 68 കാരനിൽ നിന്നാണ് അശ്വതി പണം തട്ടിയെടുത്തത്.
🗞🏵 തൃശൂരിലും ആലപ്പുഴയിലും നടന്ന ലഹരി വേട്ടയിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി. തൃശൂരിൽ സ്വകാര്യ എയർ ബസ്സിൽ കടത്തികൊണ്ടുവന്ന 11. 635 കിലോഗ്രാം കഞ്ചാവ് ഓട്ടോറിക്ഷയിലേക്ക് കൈമാറുന്നതിടെ എക്‌സൈസ് പിടികൂടി. ആന്ധ്രപ്രദേശ്-നെല്ലൂർ സ്വദേശിയായ അപ്പാടി ശിവശങ്കരൻ എന്നയാൾ ചാവക്കാടുള്ള ഷബീർ, അബ്ബാസ് എന്നിവർക്ക് കൈമാറ്റം ചെയ്യുന്നതിനായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. ഓട്ടോറിക്ഷാ ഡ്രൈവർ ആയ ഷബീറിനെയും, ആന്ധ്രാ സ്വദേശി അപ്പാടി ശിവശങ്കരനെയും കഞ്ചാവ് കൈമാറ്റത്തിനിടെ എക്‌സൈസ് അറസ്റ്റ് ചെയ്തു
🗞🏵 കക്കുകളി’ നാടകത്തിലും ‘കേരള സ്റ്റോറി’ സിനിമയിലും ഭരണ പ്രതിപക്ഷങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയാണ്. ‘കേരള സ്റ്റോറി” കേരളത്തിൽ നിരോധിക്കാൻ ഭരണ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുകയാണെന്ന വാക്കുകളോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഈ മതേതരത്വം എന്ന് പറഞ്ഞാൽ “വോട്ടുബാങ്ക്” എന്നാണോയെന്ന് പരിഹാസ രൂപേണ ചോദ്യമുയര്‍ത്തിയ ബിഷപ്പ് ക്രിസ്ത്യാനി വലിയ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല, ‘കേരള സ്റ്റോറി’ അങ്ങനെയല്ലല്ലോയെന്നും കുറിച്ചു. നിരവധിയാളുകളാണ് ബിഷപ്പിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്.
🗞🏵 ഇറാഖി ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഡിജിറ്റല്‍ ഡാറ്റാബേസ് തയാറാക്കുന്നതിനായി ഇലക്ട്രോണിക് വിവര ശേഖരണത്തിനു തുടക്കമിട്ടുകൊണ്ട് ഇറാഖി ഭരണകൂടം. രാജ്യത്ത് ക്രൈസ്തവര്‍ ഏതൊക്കെ മേഖലകളിലാണ് ഉള്ളതെന്നും, അവരുടെ വിദ്യാഭ്യാസ നിലവാരം, തൊഴില്‍ വൈദഗ്ദ്യം, വിവാഹിതരാണോ അല്ലയോ, കുടുംബത്തിലെ അംഗങ്ങള്‍, തൊഴില്‍, വീടിന്റെ നിലവാരം തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മൈനോരിറ്റി ഫെയിത്ത് കമ്മ്യൂണിറ്റീസിന്റെ എന്‍ഡോവ്മെന്റ് ഓഫീസിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിസ്ത്യന്‍ അഫയേഴ്സ് തയാറാക്കിയ ഇലക്ട്രോണിക് ഫോം വഴിയാണ് വിവരശേഖരണം.
🗞🏵 ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പോളണ്ടിലും, അയര്‍ലണ്ടിലും ഉത്ഭവിച്ച് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ച ‘പുരുഷന്‍മാരുടെ ജപമാല’ (മെന്‍സ് റോസറി) മെയ് 6 ശനിയാഴ്ച നാല്‍പ്പതില്‍പരം രാജ്യങ്ങളിലെ പൊതുസ്ഥലങ്ങളില്‍ നടക്കും. “നമ്മുടെ മാതാവായ കന്യകാമറിയത്തോടുള്ള വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഈ പൊതു പ്രകടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരെ ഒരുമിച്ച് കൊണ്ടുവരികയെന്നതാണ്” മെന്‍സ് റോസറിയിലൂടെ സംഘാടകര്‍ ലക്ഷ്യംവെയ്ക്കുന്നത്. പോളണ്ടില്‍ ആരംഭിച്ച ‘മെന്‍സ് റോസറി’ പിന്നീട് ലാറ്റിന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം പ്രചരിക്കുകയായിരുന്നു.