പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
മെയ് 29, 2023 തിങ്കൾ 1198 ഇടവം 15

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em

വാർത്തകൾ

🗞🏵 പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായർ രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദര്‍ശിച്ചു.

🗞🏵 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച മണിപ്പുര്‍ സന്ദര്‍ശിക്കാനിരിക്കെ, കുകി വിഭാഗത്തില്‍നിന്നുള്ള പ്രക്ഷോഭകാരികളെ തീവ്രവാദികളായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 40 കുകി തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്നുവെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രംഗത്തെത്തി.

🗞🏵 പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത് ‘ഭാരത്’ എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലുമുണ്ടാകും.
 
🗞🏵 തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തയ്യിപ് എർദൊഗാന് ജയം. 53% വോട്ടുകൾ നേടിയാണ് ജയം.  20 വർഷമായി തുർക്കി ഭരിക്കുന്ന തയ്യിപ് എർദൊഗാന്റെ പ്രധാന എതിരാളി 6 പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർഥി കമാൽ കിലിച്ദാറുലുവാണ്. 47% വോട്ടുകളാണ് ഇയാൾക്ക് ലഭിച്ചത്.

🗞🏵 സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനറിപ്പോര്‍ട്ട്. പദ്ധതിയില്‍ പുനര്‍വിചിന്തനം വേണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കെ- റെയില്‍പോലെ വലിയൊരു പദ്ധതിക്ക് ഉണ്ടാകേണ്ട വിശദാംശങ്ങള്‍ ഡി.പി.ആറില്‍ ഇല്ല. അപൂര്‍ണമായ ഡി.പി.ആര്‍. തന്നെയാണ് വലിയ ന്യൂനത. ഹരിതപദ്ധതിയെന്ന വാദം തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുവെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്

🗞🏵 കെ.എസ്.യു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. കെ.പി.സി.സി. ആസ്ഥാനത്ത് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രായപരിധി കഴിഞ്ഞവരും വിവാഹം കഴിഞ്ഞവരും സംസ്ഥാന ഭാരവാഹികളായി തുടരുന്ന വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു തര്‍ക്കം.

🗞🏵 ക്യാൻസർ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓങ്കോളജി ഫാർമ പാർക്കിന് തിങ്കളാഴ്ച്ച തറക്കല്ലിടുകയാണ്. 231 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത്ത് പദ്ധതി 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി കിഫ്ബി സാമ്പത്തിക സഹായം ലഭ്യമാക്കും. 

🗞🏵 അ​രി​ക്കൊ​മ്പ​ൻ മേ​ഘ​മ​ല റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​യ​താ​യി ത​മി​ഴ്‌​നാ​ട് വ​നം മ​ന്ത്രി ഡോ. ​മ​തി​വേ​ന്ത​ൻ. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഗ്രൗ​ണ്ട് സ്റ്റാ​ഫും അ​ട​ങ്ങു​ന്ന സം​ഘം ആ​ന​യെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​മ്പ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മേ​ഘ​മ​ല റി​സ​ർ​വ് ഫോ​റ​സ്റ്റി​നു​ള്ളി​ലാ​ണ് ആ​ന​യു​ള്ള​തെ​ന്ന് റേ​ഡി​യോ കോ​ള​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.
 
🗞🏵 യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ന് നേ​ർ​ക്ക് ഡ്രോ​ൺ മി​സൈ​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി റ​ഷ്യ. 24 മ​ണി​ക്കൂ​റി​നി​ടെ 54 കാ​മി​കാ​സെ ഡ്രോ​ണു​ക​ൾ കീ​വ് ല​ക്ഷ്യ​മാ​ക്കി റ​ഷ്യ തൊ​ടു​ത്തെ​ന്ന് യു​ക്രെ​യ്ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 52 ഡ്രോ​ണു​ക​ൾ പ്ര​തി​രോ​ധ സേ​ന വെ​ടി​വ​ച്ചി​ട്ട​താ​യും ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​യും യു​ക്രെ​യ​ൻ അ​റി​യി​ച്ചു

🗞🏵 ഭൂ​ക​ന്പ​ത്തി​ൽ ത​ക​ർ​ന്ന തു​ർ​ക്കി​ക്കും സി​റി​യ​യ്ക്കു​മാ​യി പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. 10 കോ​ടി​യു​ടെ സ​ഹാ​യ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ഴി ഇ​ത് അ​നു​വ​ദി​ച്ച് നോ​ർ​ക്ക ഉ​ത്ത​ര​വി​റ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നേ​രി​ട്ടു തു​ർ​ക്കി​ക്ക് പ​ണം കൈ​മാ​റാ​നാ​കാ​ത്ത​തി​നാ​ലാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ഴി പ​ണം ന​ൽ​കു​ന്ന​ത്.
 
🗞🏵 തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് പെ​യ്തു തു​ട​ങ്ങു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. സാ​ധാ​ര​ണ​യാ​യി ജൂ​ണ്‍ ഒ​ന്നി​നാ​ണ് സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം പെ​യ്തു തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കു​റി കാ​ല​വ​ർ​ഷ​മെ​ത്താ​ൻ വൈ​കു​മെ​ന്നും ജൂ​ണ്‍ ഒ​ന്നി​നു മു​ൻ​പ് കാ​ല​വ​ർ​ഷം എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം കാ​ല​വ​ർ​ഷ​ക്കാ​റ്റ് ശ​ക്തി​പ്രാ​പി​ച്ചു തു​ട​ങ്ങി​യ​താ​യാ​ണ് നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

🗞🏵 വ​യ​നാ​ട്ടി​ലെ തി​രു​നെ​ല്ലി​യി​ൽ ക​ട​ബാ​ധ്യ​ത മൂ​ലം ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി. അ​ര​മം​ഗ​ലം സ്വ​ദേ​ശി തി​മ്മ​പ്പ​ൻ ആ​ണ് മ​രി​ച്ച​ത്. ഇ​ന്നലെ വൈ​കി​ട്ടാ​ണ് തി​മ​പ്പ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​മ​പ്പ​ന് പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ ക​ട​ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​താ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

🗞🏵 ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ഒ​രു വ​ർ​ഷം കൂ​ടി നീ​ട്ടി വ​നം വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. മ​നു​ഷ്യ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ടി​വ​യ്ക്കാ​നു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞ 26 മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​യ്ക്കു കൂ​ടി നീ​ട്ട​യ​ത്.

🗞🏵 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 41 റി​പ്പോ​ർ​ട്ടു​ക​ൾ ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ​ക്കു കൈ​മാ​റി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 71 ഇ​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.പ​രി​ശോ​ധ​ന​ക​ളി​ൽ ഫ​യ​ലു​ക​ൾ വ​ച്ചു താ​മ​സി​പ്പി​ക്കു​ന്ന​തും കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലെ പി​ഴ​വു​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം വ​കു​പ്പ് മ​ന്ത്രി​ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കും.

🗞🏵 മുസ്ലിം യുവാവ് ഹിന്ദു പെൺകുട്ടിയെ തന്റെ പേര് വിഷ്ണുവെന്നു പറഞ്ഞു പറ്റിച്ച് പ്രണയിച്ച് ലൈംഗീകമായി പീഡിപ്പിച്ച് സ്വർണവും പണവും തട്ടി. എറണാകൂളം അബ്ദുള്‍കലാം മാര്‍ഗില്‍  എത്താറുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുത്ത് പണയംവയ്ക്കുകയും വില്‍ക്കുകയും ചെയ്യുകയായിരുന്നു.സംഭവത്തിൽ വയനാട് ബത്തേരി ബീനാച്ചി സ്വദേശി താഹിര്‍, കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ആഷിന്‍ തോമസ് എന്നിവര്‍ പിടിയിലായി. 
 
🗞🏵 മലപ്പുറം കിഴിശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ആയുധവും മാവിന്റെ കൊമ്പും കൊണ്ടാണ് ആക്രമിച്ചത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. 12 മണി മുതൽ 2.30 വരെ ചോദ്യം ചെയ്യലും മർദ്ദനവും തുടർന്നുവെന്നാണ് വിവരം.

🗞🏵 പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. മതനിരപേക്ഷത ആണ് അംഗീകരിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ഉദ്ഘാടനം എന്ന നിലയിൽ കാട്ടിയ കാര്യം പൊതുവേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല. മതപരമായ കാര്യം നിർവഹിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം അറിയിച്ചു.
 
🗞🏵 ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു. ആൻറി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമാൻഡോയും തിരുവനന്തപുരം പാങ്ങോട് എസ്.എൻ.വില്ലയിൽ ഷാജിയുടെ മകനുമായ ജെ.റാസിയാണ്(33) മരിച്ചത്.

🗞🏵 കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള ഉദയനിധി സ്റ്റാലിന്‍ ഫൗണ്ടേഷന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 36.3 കോടിയുടെ സ്വത്തുക്കളും ബാങ്കിലെ 34.7 ലക്ഷം നിക്ഷേപവുമാണ് ഇഡി കണ്ടുകെട്ടിയത്. ലൈക ഗ്രൂപ്പിന്റെ 300 കോടി രൂപ കല്ലാല്‍ ഗ്രൂപ്പും മറ്റ് ചിലരും ചേര്‍ന്ന് കബളിപ്പിച്ചു എന്ന കേസിലാണ് ഇഡിയുടെ നടപടി. 

🗞🏵 അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന് നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ. വേറെ എവിടെക്കൊണ്ടുപോയി പാർപ്പിച്ചാലും അത് തിരികെ വരുമെന്നും നാട്ടിലെ ആളുകളെ അരിക്കൊമ്പന് ഭയമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. തമിഴ്നാട്ടിൽ കപട ആന പ്രേമികളില്ലെന്നും ഇവിടെ എല്ലാം പബ്ലിസിറ്റിക്കു വേണ്ടി ചെയ്യുന്നതാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ഈ വിഷയത്തിൽ സർക്കാരിനെ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🗞🏵 കർണാടകയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ഭാര്യയ്ക്ക് മുൻ സര്‍ക്കാര്‍ നല്‍കിയ താത്കാലിക നിയമനം റദ്ദാക്കിയ തീരുമാനം മാറ്റി സിദ്ധരാമയ്യ സര്‍ക്കാര്‍. കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യ നൂതന്‍ കുമാരിക്ക് നൽകിയ താത്കാലിക നിയമനമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്നലെ റദ്ദാക്കിയത്. ഇതാണ് പിന്നീട് പിൻവലിച്ചത്. നിയമനം റദ്ദാക്കി ഒരു ദിവസത്തിന് ശേഷം വീണ്ടും നൂതൻ കുമാരിക്ക് ജോലി നല്‍കുന്നതായി സിദ്ധരാമയ്യ അറിയിച്ചു. മാനുഷിക കാരണങ്ങളിലാണ് ജോലി തിരികെ നല്‍കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

🗞🏵 ഇന്ത്യയിലെ ഏറ്റവും വലിയ കടൽ പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഉടൻ തുറക്കും. പാലം തുറക്കുന്നതോടെ സെൻട്രൽ മുംബൈ സെവ്രിയിൽ നിന്നും നവി മുംബൈയിലെ ചിർലെയിലേക്ക് 20 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ സാധിക്കും. നിലവിൽ, മുംബൈയിൽ വെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പാലം തുറക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി അവലോകനം നടത്തിയിട്ടുണ്ട്.

🗞🏵 രാജ്യത്ത് വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഐ എസ് ബന്ധമുള്ള 3 പേരാണ് പിടിയിലായതെന്നും എന്‍ഐഎ വ്യക്തമാക്കി. മധ്യ പ്രദേശില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സയ്യിദ് മമ്മൂര്‍ അലി, മുഹമ്മദ് ആദില്‍ ഖാന്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. പതിമൂന്ന് ഇടങ്ങളില്‍ റെയ്ഡ് നടത്തിയെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി. 
 
🗞🏵 പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സര്‍വമത പ്രാര്‍ത്ഥന നടന്നു. വിവിധ മതപുരോഹിതന്മാര്‍ പ്രാര്‍ത്ഥനയോടെ ആശിര്‍വാദമരുളി. ഇന്ത്യ ജനാധിപത്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും ശ്രീകോവിലാണ് എന്ന് തെളിയിക്കുന്ന ചടങ്ങുകളാണ് പാര്‍ലമെന്റില്‍ നടന്നത്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ക്രൈസ്തവ മതം, ഇസ്ലാം മതം, സിക്ക് മതം, ജൂത മതം, സൊറോസ്ട്രിയന്‍ മതം, ബഹായി മതം തുടങ്ങിയ മതങ്ങളിലെ പ്രാര്‍ത്ഥനകളാണ് പാര്‍ലമെന്റില്‍ മുഴങ്ങിയത്.

🗞🏵 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റിനെ കുറിച്ച് വിവാദ ട്വീറ്റുമായി ആര്‍ജെഡി രംഗത്ത് ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനെന്നാണ് ആര്‍ജെഡിയുടെ വിമര്‍ശനം. ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്റിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച ട്വീറ്റില്‍ ഇത് എന്താണെന്നാണ് ആര്‍ജെഡിയുടെ ചോദ്യം. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തിയെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു.
 
🗞🏵 ചെങ്കോല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. നെഹ്റുവിന്റെ ഊന്നുവടി എന്നു പറഞ്ഞ് ഗാന്ധി കുടുംബം ചെങ്കോല്‍ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് വച്ചിരിക്കുകയായിരുന്നു എന്ന് സ്മൃതി ഇറാനി വിമര്‍ശിച്ചു. രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് നിലപാടിനെതിരെയാണ് കേന്ദ്രമന്ത്രി രംഗത്തുവന്നത്.

🗞🏵 ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. മലപ്പുറം നിലമ്പൂർ ആനയ്ക്കക്കൽ സ്വദേശി നിഥിൻ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണ് മരിച്ചത്.

🗞🏵 തിരുവനന്തപുരത്ത് ലഹരി വേട്ട. മണക്കാട് നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.76 ഗ്രാം എംഡിഎംഎ ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രതി വള്ളക്കടവ് സ്വദേശി 34 വയസുള്ള അൽ അമീനിനെ അറസ്റ്റ് ചെയ്തു. ഇയാൾ മുമ്പും എഡിഎംഎ കേസിൽപ്പെട്ട് ജയിലിൽ കഴിഞ്ഞശേഷം ജാമ്യത്തിൽ ഇറങ്ങിയ ആളാണ്.

🗞🏵 പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ മദ്രസ അദ്ധ്യാപകന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് അദ്ധ്യാപകന്‍ പീഡനത്തിനു വിധേയനാക്കിയത്. അദ്ധ്യാപകന്‍ പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂര്‍ ആണ് കുട്ടികളെ പീഡിപ്പിച്ചത്.
. മൂന്നു ദിവസം മുൻപാണ് ഇയാള്‍ മദ്രസയില്‍ പഠിപ്പിക്കാന്‍ എത്തിയത്.  ഇയാളെ പോലീസ് തിരയുകയാണ്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...