2025 മെയ് 27 ചൊവ്വ 1199 ഇടവം 12
വാർത്തകൾ
🗞️👉 കൊച്ചിയില്‍ മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് തടസപ്പെട്ട റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
കൊച്ചിയില്‍ മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് തടസപ്പെട്ട റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ആലുവ അമ്പാട്ടുകാവിലാണ് റെയില്‍ ട്രാക്കില്‍ മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. ഇരു ട്രാക്കിലൂടെയും ട്രെയിന്‍ കടത്തി വിടാന്‍ തുടങ്ങി.
🗞️👉 മൈക്രോസോഫ്റ്റിന്റെ എഐ അറോറ ഇനി മുതല്‍ വായു ഗുണനിലവാരവും പ്രവചിക്കും
എഐ മോഡലായ അറോറയെ കൂടുതല്‍ പരിഷ്‌ക്കരിച്ച് മൈക്രോസോഫ്റ്റ്. ചുഴലിക്കാറ്റ് പോലെയുള്ള കാലാവസ്ഥ പ്രതിഭാസങ്ങള്‍ പരമ്പരാഗത രീതിയെക്കാള്‍ വേഗത്തില്‍ പ്രവചിക്കുന്നതിനായാണ് കമ്പനി അറോറ വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഇനി വായു ഗുണനിലവാരം പ്രവചിക്കാനും എഐ അറോറയ്ക്ക് സാധിക്കും. പരമ്പരാഗത കാലാവസ്ഥാ രീതികളേക്കാള്‍ കൃത്യതയോടെയും വേഗതയോടെയും ചുഴലിക്കാറ്റുകള്‍, ടൈഫൂണുകള്‍ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ പ്രവചിക്കുന്നതിനായി അറോറ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് കമ്പനി തന്നെയാണ് ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. അറോറയുടെ സോഴ്സ് കോഡും മോഡല്‍ വെയ്റ്റുകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
🗞️👉 ഓപ്പറേഷന്‍ സിന്ദൂര്‍: സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ഖത്തറില്‍
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്നതിനുള്ള സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ഖത്തര്‍ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിയുമായി കൂടിക്കാഴ്ച നടത്തി.ഇന്ന് രാവിലെയാണ് ബഹുകക്ഷി പ്രതിനിധി സംഘം വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ഭീകരതയ്ക്കെതിരായ ദേശീയ സമവായം എന്നിവയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ മന്ത്രിയെ അറിയിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി X-ല്‍ പോസ്റ്റ് ചെയ്തു.
🗞️👉 കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2025 മേയ് 27 ന് അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്ക് 2025 മേയ് 27 ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം. കുട്ടികൾ ജലാശയങ്ങളിലും വെളിക്കെട്ടിലും ഇറങ്ങരുത്. ശക്തമായ കാറ്റ് മരങ്ങളെ കടപുഴക്കുന്നുണ്ട്. യാത്രകളിൽ അതീവ ശ്രദ്ധ പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണം.
🗞️👉 തുർക്കിയിലെത്തി എർദോഗന് നന്ദി അറിയിച്ച് പാക് പ്രധാനമന്ത്രി
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന് ആഴ്ചകൾക്ക് ശേഷം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ചർച്ച നടത്തി. ഇന്ത്യയ്‌ക്കെതിരായ ‘ദൃഢമായ പിന്തുണയ്ക്ക്’ ഷെഹ്ബാസ് എർദോഗന് നന്ദി പറഞ്ഞു. തുർക്കിയിലെത്തിയാണ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എർദോഗാനെ കണ്ടത്.
🗞️👉 ശക്തമായ മഴ – കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടിലും ഇറങ്ങരുത്
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്ക് 2025 മേയ് 27 ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം. കുട്ടികൾ ജലാശയങ്ങളിലും വെള്ളക്കെട്ടിലും ഇറങ്ങരുത്. ശക്തമായ കാറ്റ് മരങ്ങളെ കടപുഴക്കുന്നുണ്ട്. യാത്രകളിൽ അതീവ ശ്രദ്ധ പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണം.