spot_img

പ്രഭാത വാർത്തകൾ 2025 മെയ് 26

spot_img
spot_img

Date:

വാർത്തകൾ

🗞️👉 കാലവര്‍ഷക്കെടുതിയില്‍ വലഞ്ഞ് കേരളം; മരണം ഏഴായി; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട , ഇടുക്കി,കോട്ടയം, എറണാകുളം , തൃശൂര്‍ ,കണ്ണൂര്‍,മലപ്പുറം , കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. തൃശൂര്‍ ജില്ലയിലെ നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍,ഉള്‍പ്പെടെ അവധിയായിരിക്കും.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അവധി ആണെങ്കിലും ഇടുക്കി ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടാകില്ല. വയനാട് ജില്ലയിലെ സര്‍വകലാശാല പരീക്ഷകള്‍ക്കും , പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകള്‍ മാറ്റിവച്ചു.

🗞️👉 നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മ ദിനത്തിൽ നസ്രാണി സമുദായ ഐക്യ യോഗം

എഴു (7 )നസ്രാണി സഭകളിൽ നിന്നുമുള്ള അഭി. മെത്രാന്മാരും വൈദികരും അൽമായ വിശ്വാസികളും പങ്കെടുക്കും. നസ്രാണി ജാതൈയിക്യ സംഘം എന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ സമാപനത്തിൽ ഉണ്ടായിരുന്ന മഹത്തായ പ്രസ്ഥാനവും ആശയവും പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെയും നിധീരിക്കൽ മാണിക്കത്തനാരുടെയും സംയുക്ത നേതൃത്വത്തിൽ ഉള്ളതായിരുന്നല്ലോ. ഈ മഹത്തായ ആശയത്തിന് ഇന്നും പ്രസക്തിയുണ്ട്. മാർത്തോമാ നസ്രാണികൾ ഒന്നിച്ചുനിൽക്കുന്നതിനുള്ള അടിസ്ഥാനദർശനത്തിലൂന്നി ആണ് ഈ കൂട്ടായ്മ ഉദ്ദേശിക്കുന്നത്.

🗞️👉 സത്യവിശ്വാസം തെറ്റ് കൂടാതെ കൈമാറ്റം ചെയ്യപ്പെടണം :മാർ ജോസഫ് കല്ലറങ്ങാട്ട് .

പാല: എ. ഡി. മുന്നൂറ്റിയി രൂപത്തഞ്ചിൽ നടന്ന നിഖ്യ സുനഹദോസ് ഇന്നും ഏറ്റവും പ്രസക്തമാണെന്നും സത്യവിശ്വാസം തെറ്റ് കൂടാതെ തലമുറ തോറും കൈമാറ്റം ചെയ്യപ്പെടേണ്ടത് എങ്ങനെയെന്ന് ഈ സുനഹദോസ് പഠിപ്പിക്കുന്നുവെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് . ഈ ദൃഢമായ വിശ്വാസത്തിലുള്ള അടിത്തറയാണ് സഭയുടെ അടിത്തറ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ക്രിസ്ത്യൻ സഭകളും നിഖ്യാ വിശ്വാസപ്രമാണത്തെ ചേർത്തുപിടിക്കുന്നു എന്നത് സഭകളുടെ ഐക്യത്തിനുള്ള അടിത്തറയാണ്. നിഖ്യ സുനഹദോസിൻ്റെ ആയിരത്തി എഴുനൂറാം വാർഷികത്തിൽ പാലാ രൂപത വിശ്വാസ പരിശീലീനകേന്ദ്രവും കത്തോലിക്കാ കോൺഗ്രസും സംയുക്തമായി നടത്തിയ സിമ്പോസിയം ഉൽഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.

🗞️👉 നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത് ; രാജീവ്‌ ചന്ദ്രശേഖർ

ജൂൺ 19 ന് നടക്കാൻ പോകുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

🗞️👉 നെല്ലാപ്പാറ സെന്റ് മേരീസ് ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

മൂന്നിലവ്: അൻപതാം വർഷത്തിലേയ്ക്ക് പ്രവേശിച്ച നെല്ലാപ്പാറ സെന്റ് മേരീസ് പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. പാലാ രൂപത പ്രോട്ടോ സിഞ്ചെലുസ് മോൺ. ഡോ. ജോസഫ് തടത്തിൽ ആഘോഷമായ വി.കുർബാന അർപ്പിച്ചു ജൂബിലി ദീപം തെളിയിച്ചു. വികാരി ഫാ. ജോർജ് ഈറ്റയ്ക്കകുന്നേൽ, ഫാ.ജേക്കബ് വടക്കേൽ OCD, കൈക്കാരന്മാരായ ശ്രീ. സിബി തോമസ് കുന്നത്ത്, ശ്രീ. തോമസ് ജോർജ് കളപ്പുരയ്ക്കൽപറമ്പിൽ,ശ്രീ. അബിൻ അലക്സ് കുരുവിനാക്കുന്നേൽ, യോഗപ്രധിനിധികൾ ഇടവകാംഗങ്ങൾ പങ്കെടുത്തു. രൂപത പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഇടവകയിലെ 70 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ സംഗമം (എൽഡേഴ്സ‌് മീറ്റ്), നടത്തി അവരെ ആദരിച്ചു. മൂന്നാം ക്ലാസ് വരെ പഠിക്കുന്നവരുടെ സംഗമം (എൽഡേഴ്സ‌് മീറ്റ് ) നടത്തി മധുരം വിതരണം ചെയ്തു്. ഇടവകയിലെ എല്ലാ കുടുംബങ്ങളിലും തെളിയിക്കാനുള്ള ജൂബിലി ദീപവും ജൂബിലി വർഷ പ്രാർത്ഥനയും വിതരണം ചെയ്തു.

🗞️👉 മകന്‍ തേജ് പ്രതാപ് യാദവിനെ പുറത്താക്കി ലാലു പ്രസാദ് യാദവ്

പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും മകന്‍ തേജ് പ്രതാപ് യാദവിനെ പുറത്താക്കി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. തേജ് പ്രതാപിന്റേത് നിരുത്തരവാദിത്തപരമായ പെരുമാറ്റം ആണെന്നും ഇത് പാര്‍ട്ടിക്കും കുടുംബത്തിനും യോജിച്ചതല്ലെന്നും ലാലുപ്രസാദ് യാദവ് വ്യക്തമാക്കി.

🗞️👉 അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവ് പിടിയിൽ

അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തമിഴ്നാട് സ്വദേശിയെ കഠിനംകുളം പോലീസ് എറണാകുളത്ത് നിന്നും അതിസാഹികമായി പിടികൂടി. തമിഴ്നാട് നാഗർകോവിൽ സുനാമി കോളനിയിലെ ഡാനിയൽ (32) ആണ് കഠിനംകുളം പൊലീസിൻ്റെ പിടിയിലായത്. കന്യാസ്ത്രീ മഠമായ സെന്റ് ആൻ്റണീസ് കോൺവെൻ്റിൽ നിന്നും മോഷണം നടത്തിയ സംഭവത്തിലാണ് ഇപ്പോൾ പ്രതി അറസ്റ്റിലായത്. കേരളത്തിലും തമിഴ്നാട്ടിലും മാറി മാറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. എറണാകുളത്തെ ലോഡ്ജിൽ ഒളിവിൽ താമസിച്ച് വരവേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ കഠിനംകുളം വെട്ടുതുറയിലെ കോൺവെൻ്റിൽ മോഷണം നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

🗞️👉 താജ് മഹലിന്റെ സുരക്ഷ വർധിപ്പിക്കും

താജ് മഹലിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. വ്യോമാക്രമണ ഭീഷണികളെ ചെറുക്കുന്നതിനായി താജ് മഹൽ കോംപ്ലെക്സിൽ ആന്റി-ഡ്രോൺ സംവിധാനം സ്ഥാപിക്കാനാണ് തീരുമാനം. പാക് -ഭീകരവാദത്തിനെതിരായ നടപടികൾ ഇന്ത്യ ശക്തമാക്കിയ പശ്ചതലത്തിലാണ് നടപടി. നിലവിൽ താജ് മഹലിന് സുരക്ഷ ഒരുക്കുന്നത് സിഐഎസ്എഫും ഉത്തർപ്രദേശ് പൊലീസും ചേർന്നാണ്.

🗞️👉 നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം ഇന്ന് എറണാകുളത്ത് കോണ്‍ഗ്രസ് നേതൃയോഗം കൈക്കൊള്ളും. ഇന്ന് രാവിലെ 9.30 നാണ് യോഗം

🗞️👉 വയനാട് അപ്പപ്പാറയില്‍ യുവതി വെട്ടേറ്റു മരിച്ചു

വയനാട് തിരുനെല്ലി അപ്പപ്പാറയില്‍ യുവതി വെട്ടേറ്റു മരിച്ച നിലയില്‍. വാകേരി സ്വദേശി പ്രവീണയാണ് മരിച്ചത്. ഇവരുടെ ഒരു കുട്ടിക്ക് ചെവിക്കും പരുക്കേറ്റു. ഭര്‍ത്താവ് സുധീഷുമായി അകന്ന് ദിലീഷ് എന്നയാള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു പ്രവീണ. ദിലീഷാണ് ആക്രമണത്തിന് പിന്നില്‍ എന്ന പ്രാഥമിക വിവരമാണ് ലഭിക്കുന്നത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related