spot_img

പ്രഭാത വാർത്തകൾ 2025 മെയ് 17

spot_img
spot_img

Date:

വാർത്തകൾ

🗞️👉  കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടു കൂടി; റിമാൻഡ് റിപ്പോർട്ട്

എറണാകുളം നെടുമ്പാശേരിയിൽ ഐവിൻ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാർ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ എന്ന് റിമാൻഡ് റിപ്പോർട്ട്. തർക്കത്തിനിടെ പ്രതികൾ കാറെടുത്ത് പോകാൻ ശ്രമിച്ചപ്പോൾ പോലീസ് എത്തിയിട്ട് പോയാൽ മതിയെന്ന് ഐവിൻ പറഞ്ഞത് പ്രകോപനത്തിന് കാരണമായി. കാറിനടിയിൽപെട്ട ഐവിനെ 37 മീറ്റർ വലിച്ചിഴച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശം.

🗞️👉 ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കങ്ങളിൽ തീരുമാനമെടുക്കേണ്ടത് സിവിൽ കോടതി

ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കങ്ങളിൽ തീരുമാനമെടുക്കേണ്ടത് സിവിൽ കോടതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ. റവന്യു അധികാരികൾക്ക് തീരുമാനമെടുക്കാൻ അധികാരമില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വ്യക്തമാക്കി. റവന്യു വകുപ്പ് ഭൂനികുതി സ്വീകരിച്ചാലും പ്രസ്തുത വസ്തുവിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് നിർണയിക്കാനുള്ള അധികാരം റവന്യു വകുപ്പിന് നഷ്ടമാകില്ലെന്നും ഉത്തരവിൽ പറയുന്നു.

🗞️👉 ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേഓഫ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി വിദേശ താരത്തിന്റെ തീരുമാനം. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക് ഐപിഎല്ലിലെ തുടര്‍ മത്സരങ്ങളില്‍ നിന്ന് പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിന്റെ സമീപകാല ചരിത്രത്തിലില്ലാത്ത വിധം മത്സരങ്ങള്‍ മാറ്റിവെക്കേണ്ടി വന്നതും റീഷെഡ്യൂളിംഗുമാണ് താരത്തിന്റെ പിന്‍മാറ്റത്തിന് കാരണമെന്നാണ് പറയുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലെ അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഐപിഎല്ലിലെ വിദേശതാരങ്ങള്‍ക്കൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങിയ സ്റ്റാര്‍ക് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കില്ലെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു.

🗞️👉 ദിനബത്ത ഇപ്പോഴും കിട്ടുന്നില്ലെന്ന് ദുരിതബാധിതർ; സണ്ണി ജോസഫ്

എൻ. എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എല്ലാം ഉചിതമായി ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് എല്ലാവരും തന്നെ പിന്തുണച്ചിട്ടുണ്ട്. സഭയുടെ പിന്തുണയും തനിക്ക് ലഭിച്ചിട്ടുണ്ട്. സുധാകരൻ എല്ലാ പിന്തുണയും സണ്ണി ജോസഫിനു എന്നല്ലേ പറഞ്ഞത്. ശശീ തരൂരിന്റെ പ്രസ്താവനകളിൽ AICC നിലപാട് പറയും.

🗞️👉 ബിജെപിയെ പോലെ സംഘടിതമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായിട്ടില്ല’; പി ചിദംബരം

കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കി പി ചിദംബരം. ഇന്ത്യ സഖ്യം നിലവില്‍ ദുര്‍ബലമെന്ന പ്രസ്താവനയാണ് പി ചിദംബരം നടത്തിയത്. ബിജെപിയെ പോലെ ശക്തമായി സംഘടിതമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായിട്ടില്ല എന്നും പരാമര്‍ശം. പി ചിദംബരത്തിന്റെ പ്രസ്താവന ആയുധമാക്കി ബിജെപിയും രംഗത്തെത്തി. സത്യം പുറത്തുവന്നു എന്നാണ് ബിജെപി വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.

🗞️👉 യുവ അഭിഭാഷകയെ മര്‍ദിച്ച കേസ് : ബെയിലിന്‍ ദാസിന് ജാമ്യമില്ല

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച പ്രതി ബെയിലിന്‍ ദാസിന് ജാമ്യമില്ല. പ്രതിയെ 14 ദിവസത്തേക്ക് വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ഉച്ചയോടെ പ്രതിയെ പൂജപ്പുര ജയിലില്‍ എത്തിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കുറ്റകൃത്യത്തിന്റെ ആഴം കോടതിക്ക് ബോധ്യമായെന്ന് ശ്യാമിലി പ്രതികരിച്ചു.

🗞️👉 പഹൽ​ഗാം ഭീകരാക്രമണം; TRFനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം

പഹൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ. യുഎൻ ഉപരോധ കമ്മറ്റിയുമായി കൂടിക്കാഴ്ച നടത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ തെളിവുകളും കൈമാറി. ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ടിആർഎഫ് ആണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്.

🗞️👉 പാകിസ്താനെ നിരീക്ഷിക്കുകയാണ്, പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്; രാജ്‌നാഥ് സിംഗ്

പാകിസ്ഥാനെ നിരീക്ഷിക്കുകയാണ്, അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്. അല്ലെങ്കിൽ കഠിനശിക്ഷ പാകിസ്താന് നൽകുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസിലൂടെ പാകിസ്താനിൽ അർധരാത്രി സൂര്യനുദിച്ചു. രാജ്യം എങ്ങനെയാണ് പാകിസ്താനെതിരെ പ്രതിരോധം തീർത്തത് എന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. നിയന്ത്രണരേഖ മറികടക്കാതെയാണ് തങ്ങൾ ദൗത്യം നിറവേറ്റിയത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related