spot_img

പ്രഭാത വാർത്തകൾ 2025 മെയ് 16

spot_img
spot_img

Date:

വാർത്തകൾ

🗞️👉 എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ ഉജ്വല വിജയം നേടി പാലാ അൽഫോൻസാ കോളേജ്

പാലാ: എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ തിളങ്ങുന്ന വിജയം സ്വന്തമാക്കി പാലാ അൽഫോൻസാ കോളേജ്. യൂണിവേഴ്സിറ്റി തലത്തിൽ 25 റാങ്കുകളും 1 എസ് ഗ്രേഡും 46 എ പ്ലസുകളും 41 എ ഗ്രേഡുകളും നേടി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇത്തവണയും അൽഫോൻസയുടെ വിദ്യാർത്ഥിനികൾക്കു സാധിച്ചു. വർഷങ്ങളായി എംജി യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഏറ്റവും കൂടുതൽ റാങ്കുകളും എ പ്ലസും കരസ്ഥമാക്കി വരുന്ന കോളേജിൻ്റെ, അക്കാദമിക രംഗത്തെ അദ്വിതീയ സ്ഥാനത്തിന് അടിവരയിടുന്നതാണ് ഇത്തവണത്തെ പരീക്ഷാഫലം. നാക് റി അക്രഡിറ്റേഷനിൽ എ പ്ലസ് നേടിയ കോളേജിലെ ശാന്തമായ പഠനാന്തരീക്ഷവും മികവാർന്ന അടിസ്ഥാന സൗകര്യങ്ങളും ഫലപ്രദവും വിദ്യാർത്ഥിനീ കേന്ദ്രീകൃതവുമായ അധ്യാപന ശൈലിയും സ്ഥിരോത്സാഹമുള്ള വിദ്യാർത്ഥിനീ സമൂഹവുമാണ് ഈ നേട്ടങ്ങളുടെയെല്ലാം ചാലകശക്തിയായി വർത്തിക്കുന്നത്.

🗞️👉 നീറിയ മനസ്സിൽ നിന്നും സന്തോഷത്തിന്റെ പുഞ്ചിരികളുമായി 71 കാരി വൽസമ്മ തിരിച്ചെത്തി

പാലാ . സ്നേഹത്തിന്റെ മാധുര്യം പങ്ക് വച്ച് വയല സ്വദേശിനി വൽസമ്മ ജോൺ (71) വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. ​ഗുരുതര പൊള്ളലേറ്റതിനെ തുടർന്നു 78 ദിവസം മാർ സ്ലീവാ മെഡിസിറ്റിയിലെ ബേൺ ഐ.സി.യുവിൽ ചികിത്സ തേടി സുഖം പ്രാപിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ വൽസമ്മയ്ക്ക് ആശുപത്രി അധികൃതർ നൽകിയത് സ്നേഹോഷ്മളമായ യാത്രയയപ്പാണ്.

🗞️👉 ബാബു ചാഴികാടൻ യുവത്വത്തിന് ദിശാബോധം നൽകിയ നേതാവ് – ഡോ.എൻ ജയരാജ്

ഏറ്റുമാനൂർ : കേരളീയ യുവത്വത്തിന് ദിശാബോധം നൽകിയ യുവജന നേതാവായിരുന്നു ബാബു ചാടികാടൻ എന്ന് ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ്.സമകാലീന കേരളത്തിലെ സാമൂഹിക ദുരന്തമായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മൂന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് ബാബു ചാഴികാടൻ തുടങ്ങിവച്ച പോരാട്ടം ഇന്ന് സമൂഹമാകെ ഏറ്റെടുത്തിരിക്കുകയാണ്.സ്കൂൾ കോളേജ് പരിസരങ്ങളിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച മയക്കുമരുന്ന് വിരുദ്ധ ജനകീയ വിജിലൻസ് സമിതികൾ ഇന്നത്തെ കേരളത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്നും ഡോ.എൻ ജയരാജ് പറഞ്ഞു.

🗞️👉 ഇന്ത്യയിൽ ചുവടുവയ്ക്കാൻ വിൻഫാസ്റ്റ്

ഇന്ത്യൻ വാഹ​ന വിപണിയിലേക്ക് ചുവടുവയ്ക്കാൻ വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ്. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലൂടെയാണ് വിന്‍ഫാസ്റ്റിന്റെ ഇവികള്‍ ഇന്ത്യയിൽ അവതരിപ്പിച്ചത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 400 ഏക്കര്‍ സ്ഥലത്താണ് വിൻഫാസ്റ്റിന്റെ വൈദ്യുത കാര്‍ നിര്‍മാണ ഫാക്ടറി ഉയരുന്നത്.

🗞️👉 തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് പിന്നാലെ തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയും. അടുത്തിടെയുണ്ടായ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ തുര്‍ക്കി പാകിസ്താന് നല്‍കിയ പിന്തുണ കണക്കിലെടുത്താണ് സര്‍വകലാശാലയുടെ സുപ്രധാന തീരുമാനം. തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്നും തങ്ങള്‍ രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്നും ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വ്യക്തമാക്കി. 

🗞️👉 യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുത്; കെ കെ രാഗേഷ്

ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ തള്ളിയിട്ടില്ല എന്ന മുദ്രാവാക്യത്തിനെതിരെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ആ കത്തിയുമായി വന്നാൽ വരുന്നവന് ഞങ്ങൾ ഒരു പുഷ്പചക്രം ഒരുക്കിവെക്കുമെന്ന് കെ കെ രാഗേഷ് പറഞ്ഞു. മലപ്പട്ടത്ത് സിപിഐഎം പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ കെ രാഗേഷ്.

🗞️👉 അന്വേഷണത്തിൽ പൂർണ തൃപ്തി; മർദനത്തിനിരയായ അഭിഭാഷക ശ്യാമിലി

അഡ്വ. ബെയ്ലിൻ ദാസിനെ പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് മർദനത്തിനിരയായ അഭിഭാഷക ശ്യാമിലി. പിന്തുണച്ചവർക്ക് നന്ദിയെന്ന് ശ്യാമിലി പറ‍ഞ്ഞു. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും പ്രതിയെ വേ​ഗം പിടികൂടിയ പൊലീസിന് നന്ദിയെന്നും ശ്യാമിലി പറഞ്ഞു. മറ്റൊന്നും പറയാനില്ലെന്നും തുടരന്വേഷണം നടക്കുമെന്നും ശ്യാമിലി പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകുമെന്ന് ശ്യാമിലി വ്യക്തമാക്കി.

🗞️👉 കെ.യു.ജനീഷ് കുമാര്‍ MLAയ്ക്ക് എതിരെ കേസ്

കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവത്തിൽ കെ.യു.ജനീഷ് കുമാര്‍ MLAയ്ക്ക് എതിരെ കേസ് എടുത്തു. പരാതിക്കാരായ വനം വകുപ്പ് ജീവനക്കാരുടെ മൊഴി എടുക്കുന്നു. ഭാരതീയ ന്യായസംഹിത 132, 351 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെയു ജനീഷ് കുമാറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയിരുന്നു. ജോലി തടസപ്പെടുത്തിയെന്നാണ് പരാതി നൽകിയിരുന്നത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related