പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
മെയ് 14, 2023 ഞായർ 1198 മേടം 30

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ

🗞🏵 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസിന്റെ തേരോട്ടം. ദക്ഷിണേന്ത്യയിൽ ബിജെപി അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനമാണ് കോൺഗ്രസ് 136 സീറ്റു നേടി  കൈപ്പിടിയിലൊതുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചരണം നടത്തിയെങ്കിലും തുടർഭരണം നൽകില്ല എന്ന ചരിത്രം തിരത്താൻ കഴിയാതെ ബിജെപി വൻ പരാജയത്തിലേക്ക് കൂപ്പുകുത്തി. എക്സിറ്റ് പോളിൽ പ്രതീക്ഷ അർപ്പിച്ച് ‘കിങ് മേക്കറാ’കാൻ കാത്തിരുന്ന കാലിടറി.

🗞🏵 കൊച്ചിയിൽ 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്ന് എൻബിസി-നേവി സംയുക്ത പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരു പാകിസ്താൻ സ്വദേശിയെ പിടികൂടി.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.2500 കിലോ മെത്തഫിറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹാശിഷ് ഓയിൽ എന്നിവയാണ്. ഇതുവരെ പിടികൂടിയിട്ടുള്ളതിൽ ഏറ്റവും വലിയ മെത്തഫിറ്റമിൻ ശേഖരമാണിത്.

🗞🏵 വനിതകളുടെ അവസ്ഥ പരിതാപകരം കർണാടകത്തിൽ ഇത്തവണ പ്രധാന പാർട്ടികളായ ബിജെപി 12 വനിതകൾക്കും കോണ്‍ഗ്രസ് 11 പേർക്കും ജെഡിഎസ് 13 പേർക്കും മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയത്. ആകെ 185 വനിതാ സ്ഥാനാർഥികളിൽ ജയിച്ചു കയറിയത് 11 പേർ മാത്രം. വെറും 4.9 ശതമാനം. 

🗞🏵 വ​ണ്ടി​പ്പെ​രി​യാ​റി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വി​ജ​യിച്ചതി​നെ തു​ട​ർ​ന്നു​ള്ള ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് മ​ര​ണം. കു​റു​പ്പു​പാ​ലം പ്ര​ഭു ഭ​വ​ന​ത്തി​ൽ സെ​ൽ​വ കു​മാ​ർ(49) ആ​ണ് മ​രി​ച്ച​ത്. പ​ട​ക്കം വാ​ങ്ങാ​ൻ ക​ട​യി​ൽ ക​യ​റി​യ​പ്പോ​ൾ ദേ​ഹാ​സ്വ​സ്ഥ്യം വ​ന്ന​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

🗞🏵 ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ പ​​​രാ​​​ജ​​​യം രു​​​ചി​​​ച്ച​​​ത് 14 മ​​​ന്ത്രി​​​മാ​​​ർ. ബി. ​​​ശ്രീ​​​രാ​​​മ​​​ലു​​​വാ​​​ണു തോ​​​റ്റ​​​വ​​​രി​​​ൽ പ്ര​​​മു​​​ഖ​​​ൻ. ബെ​​​ല്ലാ​​​രി​​​യി​​​ൽ 29,300 വോ​​​ട്ടി​​​നാ​​​ണു ശ്രീ​​​രാ​​​മ​​​ലു ത​​​റ​​​പ​​​റ്റി​​​യ​​​ത്. ജെ.​​​സി. മ​​​ധു​​​സ്വാ​​​മി, ഗോ​​​വി​​​ന്ദ കാ​​​ർ​​​ജോ​​​ൾ, ഡോ. ​​​കെ. സു​​​ധാ​​​ക​​​ർ, എം.​​​ടി.​​​ബി. നാ​​​ഗ​​​രാ​​​ജ്, ബി.​​​സി. പാ‌​​​ട്ടീ​​​ൽ, മു​​​രു​​​ഗേ​​​ഷ് നി​​​രാ​​​നി, കെ.​​​സി. നാ​​​രാ​​​യ​​​ണ​​​ഗൗ​​​ഡ, ബി.​​​സി. നാ​​​ഗേ​​​ഷ്, ശ​​​ങ്ക​​​ർ പാ​​​ട്ടീ​​​ൽ, വി. ​​​സോ​​​മ​​​ണ്ണ എ​​​ന്നി​​​വ​​​ർ തോ​​​റ്റ മ​​​ന്ത്രി​​​മാ​​​രിൽ ഉൾപ്പെടുന്നു.

🗞🏵 ക​ർ​ണാ​ട​ക​യി​ലെ ജ‌​യ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ വീ​ണ്ടും എ​ണ്ണാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. കോ​ൺ​ഗ്ര​സി​ന്‍റെ സൗ​മ്യ റെ​ഡ്ഡി​യും ബി​ജെ​പി​യു​ടെ സി.​കെ. രാ​മ​മൂ​ർ​ത്തി​യു​മാ​ണ് ഇ​വി​ടെ ഏ​റ്റു​മു​ട്ടു​ന്ന​ത്. രാ​മ​മൂ​ർ​ത്തി 57,591 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. രാ​മ​മൂ​ർ​ത്തി​യേ​ക്കാ​ൾ 294 വോ​ട്ടു​ക​ളു​ടെ ലീ​ഡാ​ണ് സൗ​മ്യ​യ്ക്കു​ള്ള​ത്.

🗞🏵 കൊല്ലം ജില്ലാ ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ആയത്തിൽ സ്വദേശി വിഷ്ണുവാണ് കയേറ്റശ്രമം നടത്തിയത്. പ്രതി പരിശോധന ടേബിൾ ചവിട്ടി മറിച്ചു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും ഹൗസ് സർജന്മാരും ഓടി മാറിയതിനാലാണ് ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്.
 
🗞🏵 ക​ർ​ണാ​ട​ക  മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് എ​ല്ലാ​വ​രും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് പ്ര​ത്യേ​ക മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ മു​ന്നോ​ട്ട് വ​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ സി​ദ്ധ​രാ​മ​യ്യ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഡി.​കെ. ശി​വ​കു​മാ​ർ, എം.​ബി. പാ​ട്ടീ​ൽ, ജി. ​പ​ര​മേ​ശ്വ​ര എ​ന്നി​വ​രാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യി പ​രി​ഗ​ണ​ന​യി​ൽ.​ പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രു​ന്ന ഡി.​കെ. ശി​വ​കു​മാ​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ്ഥാ​ന​വും വ​ഹി​ച്ചേ​ക്കും.

🗞🏵 ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​ർ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ തൂ​ത്തെ​റി​ഞ്ഞ് ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് മി​ന്നും ജ​യം. എ​എ​പി​യി​ലെ സു​ശീ​ൽ കു​മാ​ർ റി​ങ്കു 58,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

🗞🏵 കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം. ഇരിട്ടി അയ്യൻ കുന്നിൽ മാവോയിസ്റ്റുകൾ എത്തിയതായാണ് നാട്ടുകാർ പറയുന്നത്. കളി തട്ടുംപാറയിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മണ്ണുരാം പറമ്പിൽ ബിജുവിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷ്യ സാമഗ്രികൾ മേടിച്ച ശേഷം കാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം.

🗞🏵 കെഎസ്ആർടിസിയെ ഇനി മുതൽ മൂന്നാക്കാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, നാലോ അഞ്ചോ ജില്ലകൾ ചേർത്ത് 3 സ്വതന്ത്ര കോർപ്പറേഷനുകളാക്കി മാറ്റാനാണ് പദ്ധതിയിടുന്നത്. ജൂൺ മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകുക. ജൂൺ മുതൽ ഓരോ കോർപ്പറേഷനുകൾക്കും ഓരോ പേര് വീതം നൽകുന്നതാണ്. തുടർന്ന് കോർപ്പറേഷനുകളാണ് സർവീസുകളെ നിയന്ത്രിക്കുക.
ദീർഘദൂര സർവീസുകളെ കോർപ്പറേഷനുകളുടെ പരിധിയിൽ ഉൾപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവ സ്വിഫ്റ്റ് വഴിയാണ് നടത്തുക

🗞🏵 ഐഎസിന്റെ ഭീകരവാദപ്രവര്‍ത്തനങ്ങളെ ചിത്രീകരിക്കുന്ന കേരള സ്‌റ്റോറി അമേരിക്കയിലും കാനഡയിലുമായി 200-ഓളം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തി. ലോകവിപത്തിനെ തുടച്ചുനീക്കുകയാണ് ഈ സിനിമയിലൂടെ തന്റെ ലക്ഷ്യമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍ ചൂണ്ടിക്കാട്ടി.

🗞🏵 പശ്ചിമ ബംഗാളില്‍ 36,000 പ്രൈമറി അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി കൊല്‍ക്കൊത്ത ഹൈക്കോടതി. അഴിമതി നടന്നുവെന്ന് കണ്ടെത്തിയാണ് കോടതിയുടെ ഇടപെടല്‍. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളാണ് റദ്ദാക്കിയത്. 2016ല്‍ നിയമനം നടക്കുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മതിയായ പരിശീലനം ലഭിച്ചിരുന്നില്ലെന്നും നിയമന നടപടിക്രമങ്ങള്‍ വ്യക്തമായി പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

🗞🏵 തന്റെ പേരിൽ വ്യാജപരസ്യം പ്രചരിക്കുന്നതിനെതിരെ പരാതി നൽകി മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. മുംബൈ പോലീസിൽ ആണ് അദ്ദേഹം പരാതി നൽകിയത്. തന്റെ ശബ്ദവും ഫോട്ടോയും പേരും ആളുകളെ കബളിപ്പിക്കാൻ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്റർനെറ്റ് വഴിയാണ് ഇത്തരത്തിൽ കബളിപ്പിക്കൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
 
🗞🏵 പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പരാജയത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ല. പല കാരണങ്ങൾ ഉള്ളതിനാൽ ഈ പരാജയത്തെക്കുറിച്ച് സമഗ്രമായ ഒരു വിശകലം നടത്തേണ്ടതുണ്ടെന്നും ബൊമ്മെ പറഞ്ഞു.

🗞🏵 കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിന് അഭിനന്ദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോൺഗ്രസിന് അഭിനന്ദനം അറിയിച്ചത്. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
 
🗞🏵 ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ ഇനി മടങ്ങിവരില്ലെന്ന് വിദഗ്ധരുടെ കണ്ടെത്തൽ. തമിഴ്‌നാട് വനമേഖലയിൽ തന്നെയാണ് അരിക്കൊമ്പൻ ഇപ്പോഴുമുള്ളത്. രണ്ട് ദിവസമായി അരിക്കൊമ്പൻ ഇവിടെ തമ്പടിച്ചിട്ട്. നിലവിൽ ആന പൂർണ ആരോഗ്യവാനാണ്. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാലിലെ പോലെ മേഘമലയിൽ അരിക്കൊമ്പൻ ആക്രമണങ്ങൾ നടത്തുന്നില്ല.

🗞🏵 പ​റ​വൂ​ർ ത​ട്ടു​ക​ട​വ് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മു​ങ്ങി​മ​രി​ച്ചു. ര​ണ്ടു​പേ​രെ കാ​ണാ​താ​യി. ഓ​ട്ടോ ഡ്രൈ​വ​റാ​യ പ​ല്ലം​തു​രു​ത്ത് മ​രോ​ട്ടി​ക്ക​ൽ ബി​ജു​വി​ന്‍റെ​യും ക​വി​ത​യു​ടെ​യും മ​ക​ൾ ശ്രീ​വേ​ദ (10) ആ​ണ് മ​രി​ച്ച​ത്.ക​വി​ത​യു​ടെ സ​ഹോ​ദ​ര പു​ത്ര​ൻ മ​ന്നം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ത​ളി​യി​ല​പാ​ടം വീ​ട്ടി​ൽ വി​നു-​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന അ​ഭി​ന​വ് (13), ക​വി​ത​യു​ടെ ത​ന്നെ സ​ഹോ​ദ​രീ​പു​ത്ര​ൻ ഇ​രി​ങ്ങാ​ല​ക്കു​ട കു​ണ്ടാ​ട​വീ​ട്ടി​ൽ രാ​ജേ​ഷ് – വി​നീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​രാ​ഗ് (13) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

🗞🏵 വാട്‌സാപ്പ് സ്പാം കോളുകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. രാജ്യാന്തര നമ്പരുകളിൽ നിന്നുള്ള അജ്ഞാത സ്പാം കോളുകളും സന്ദേശങ്ങളും വാട്‌സ് ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാട്‌സ് ആപ്പും ഉപയോക്താൾക്ക് ഇത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇന്തോനേഷ്യ (+62), വിയറ്റ്‌നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നമ്പറുകളിൽ നിന്നാണ് കോളുകൾ വരുന്നത്.

🗞🏵 കായംകുളത്ത് പതിനാലുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ നാൽപത് വയസുകാരിക്കെതിരെ കേസെടുത്ത് പൊലീസ്. വീട്ടിലെ പൈപ്പ് ശരിയാക്കാൻ എന്ന് പറഞ്ഞ് കുട്ടിയെ യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു.

🗞🏵 ദേഹപരിശോധന നടത്താതെ പോക്സോ കേസ് പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് പൊലീസിന് കാരണം കാണിക്കൽ നോട്ടീസ്. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- രണ്ടാണ് വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നോട്ടീസ് നൽകിയത്.
ബുധനാഴ്ച രാത്രിയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതി കൈമുറിച്ചത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുമ്പുള്ള നടപടി ക്രമങ്ങള്‍ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.

🗞🏵 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാലദ്വീപ് സ്വദേശി യൂസഫ് ഫൗദില്‍ നിന്നും 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിന്‍ പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ മാലിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. സി.ഐ.എസ്.എഫിന്റെ ദേഹപരിശോധനയ്ക്കിടെയായിരുന്നു യൂസഫ് കുടുങ്ങിയത്. 325 ഗ്രാം മയക്കുമരുന്ന് 33 കാപ്സ്യൂളുകളാക്കി തുടയില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു.
 
🗞🏵 മലപ്പുറം കീഴ്ശേരിയിൽ അതിഥി തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. പ്രതികളായ ഒൻപതുപേർ പൊലീസ് കസ്റ്റഡിയിലാണ്.

🗞🏵 മനുഷ്യ ജീവനെക്കാൾ വളർത്തുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ശൈലിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. “ദ ജനറൽ സ്റ്റേറ്റ് ഓഫ് ദ ബർത്ത് റേറ്റ്” എന്ന പേരിൽ വത്തിക്കാന് സമീപത്ത് കോൺസിലിയാസിയോൺ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പാപ്പ. അടുത്തിടെ ഏകദേശം അന്‍പതു വയസ്സുള്ള ഒരു സ്ത്രീ ‘എന്റെ കുട്ടി’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു നായയെ ആശീര്‍വദിക്കാൻ തന്റെ പക്കൽ കൊണ്ടുവന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ലോകത്തിൽ വിശപ്പ് അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ വലിയ സംഖ്യ ചൂണ്ടിക്കാണിച്ചുകൊണ്ട് താൻ ആ സ്ത്രീയെ ശകാരിച്ചതായും പാപ്പ പറഞ്ഞു. സമൂഹത്തിന്റെ ഭാവിക്ക് ജനസംഖ്യാ വർദ്ധനവിന് വലിയ പ്രാധാന്യമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു വ്യക്തമാക്കി.
 
🗞🏵 മണിപ്പൂരിലെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ സര്‍ക്കാര്‍ ഒത്താശയോടെയാണെന്ന ഗുരുതര ആരോപണവുമായി മുംബൈയില്‍ സമാനമനസ്കരായ മതനിരപേക്ഷ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പത്രസമ്മേളനം. വിരമിച്ച ജസ്റ്റിസ് അഭെയ് തിപ്സെ, ഷക്കീര്‍ ഷെയിഖ്, ഡോള്‍ഫി ഡിസൂസ എന്നിവര്‍ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് എഗൈന്‍സ്റ്റ് ഇന്‍ ജസ്റ്റിസ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എന്ന സംഘടനയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെ ‘സി.എസ്.എം.ടി’യില്‍ പത്രസമ്മേളനം സംഘടിപ്പിച്ചത്. മണിപ്പൂരിലെ ക്രിസ്ത്യന്‍ ഗോത്ര സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങളെ സംഘടന ശക്തമായ ഭാഷയില്‍ അപലപിച്ചു.

🗞🏵 വരുന്ന ജൂണില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ സുരക്ഷാസമിതി യോഗത്തില്‍ ചരിത്രപരമായ പ്രസംഗം നടത്തുവാന്‍ ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പക്കും, അല്‍-അസ്ഹര്‍ ഗ്രാന്‍ഡ്‌ ഇമാം അഹമദ് എല്‍-തയ്യേബിനും സുരക്ഷ സമിതിയുടെ പ്രത്യേക ക്ഷണം. “സമാധാനം നിലനിര്‍ത്തുന്നതിലും, പ്രോത്സാഹിപ്പിക്കുന്നതിലും മാനുഷിക സാഹോദര്യ മൂല്യങ്ങള്‍ക്കുള്ള പ്രാധാന്യം” എന്ന പ്രമേയവുമായി ജൂണ്‍ പകുതിയോടെ യു.എന്‍ ആസ്ഥാനത്ത് നടക്കുവാനിരിക്കുന്ന ഉന്നത തല യോഗത്തിന് മുന്‍പായിരിക്കും ഇരു മതനേതാക്കളുടെയും പ്രസംഗമെന്നു അല്‍-മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

🗞🏵 മാര്‍പാപ്പയും, മെത്രാപ്പോലീത്തയും, കത്തോലിക്ക സഭയുമായി യാതൊരു പ്രശ്നമുണ്ടാക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലായെന്ന് പറഞ്ഞ് സംഘാംഗങ്ങള്‍ തട്ടിക്കൊണ്ടു വന്ന കത്തോലിക്ക കന്യാസ്ത്രീയെ ഗുണ്ടാത്തലവന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മോചിപ്പിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 26-ന് തെക്കു കിഴക്കന്‍ കോംഗോയിലെ ലുബുംബാഷി നഗരത്തില്‍ വെച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് വിര്‍ജിന്‍ മേരി ഓഫ് കോംഗോ സമൂഹാംഗമായ സിസ്റ്റര്‍ ലൂസി എംവാസെങ്ങായാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മോചിതയായതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കന്‍ വിഭാഗമായ ‘എ‌സി‌ഐ ആഫ്രിക്ക’ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/J1OhTO1Pr5L2XK9U1Z9n2j
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...

ചേലക്കരയിൽ എൽഡിഎഫിന് ലീഡ്

ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. വിവരം പ്രകാരം 10955 വോട്ട് ലീഡാണ്...