2025 മെയ് 13 ചൊവ്വ 1199 മേടം 30
വാർത്തകൾ
🗞️👉 മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്രാ നഴ്സസ് ദിനാചരണം നടത്തി
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്രാ നഴ്സസ് ദിനാചരണം നടത്തി. വ്യാവസായിക തൊഴിൽതർക്ക പരിഹാര കോടതി ജഡ്ജി സുനിത വിമൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന സൈനികരുടെ സേവനം പോലെ തന്നെയാണ് ആതുരസേവരംഗത്ത് നഴ്സുമാർ രോഗികൾക്കു നൽകുന്ന പരിചരണവും കരുതലുമെന്നു ജഡ്ജി സുനിത വിമൽ പറഞ്ഞു.
🗞️👉 പാക് സൈന്യം ഭീകരർക്കൊപ്പം; സംയുക്ത സേന
പാകിസ്താൻ സൈന്യം ഭീകരർക്ക് വേണ്ടി ഇടപ്പെട്ടു ഈ സാഹചര്യത്തിൽ മറുപടി നൽകേണ്ടത് ആവശ്യം ആയിരുന്നുവെന്ന് എയർ മാർഷൽ എ കെ ഭാരതി. ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കര-വ്യോമ-നാവിക സേനാ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം പറഞ്ഞത്.
🗞️👉 ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിടയിൽ വിരാട് കോലിയുടെ വിരമിക്കലും ചര്‍ച്ചയായി
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സായുധ സേന പത്രസമ്മേളനം നടത്തിയപ്പോൾ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയെക്കുറിച്ചും പറഞ്ഞു. “ഒരു ക്രിക്കറ്റ് പരാമർശം നടത്താമെന്ന് ഞാൻ കരുതുന്നു. വിരാട് കോലി ഇന്ന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എല്ലാ ഇന്ത്യക്കാരെയും പോലെ, അദ്ദേഹവും എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു.
🗞️👉 ഫിക്കാവോ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഏറ്റുമാനൂർ:ഫിലിം ഇൻഡസ്ട്രി ആൻഡ് കൾച്ചറൽ ആർട്ടിസ്റ്റ് വെൽഫെയർ ഓർഗനൈസേഷൻ (ഫിക്കാവോ)വാർഷിക യോഗം സംസ്ഥാനഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡണ്ടായി ദിലീപ് കുമാർ നാട്ടകം,വൈസ് പ്രസിഡന്റുമാരായി സജിമോൻ, തോമസ്എബ്രഹാം,ജനറൽ സെക്രട്ടറിയായി ഗിരീഷ് ജി കൃഷ്ണ.ജോ. സെക്രട്ടറിമാരായി
സതീഷ് കാവ്യധാര ,അജിത സുധാകർ , ട്രഷററായി വിമല ഗോപി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഭാരവാഹികൾ പത്രസമ്മേളന അറിയിച്ചു.
🗞️👉 റാസൽഖൈമയിൽ വെടിയേറ്റ് 3 സ്ത്രീകൾ കൊല്ലപ്പെട്ടു
യുഎഇയിലെ റാസൽഖൈമയിൽ വെടിയേറ്റ് 3 സ്ത്രീകൾ കൊല്ലപ്പെട്ടു. വീതികുറഞ്ഞ വഴിയിലൂടെ വാഹനം കടന്ന് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിവെപ്പ് നടന്നയുടൻ പൊലീസ് സംഭവ സ്ഥലത്തെത്തി അക്രമിയെ പിടികൂടി. ഇയാളിൽ നിന്ന് വെടിവെപ്പിനുപയോഗിച്ച തോക്കും കണ്ടെടുത്തു. മരിച്ചവരുടെയും പ്രതിയെയും പറ്റിയുള്ള വിശദംശങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
🗞️👉 ജമ്മുവില്‍ ബ്ലാക്ക്ഔട്ട് ; നഗരത്തിലുടനീളം സൈറനുകള്‍ മുഴങ്ങുന്നു
ജമ്മുവില്‍ ബ്ലാക്ക്ഔട്ടെന്നും നഗരത്തിലുടനീളം സൈറനുകള്‍ മുഴങ്ങിക്കേള്‍ക്കുന്നുവെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്സില്‍ കുറിച്ചു. ഇരുണ്ട ആകാശത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഒമര്‍ അബ്ദുല്ലയുടെ പ്രതികരണം. നിലവില്‍ ജമ്മുവിലാണ് ഒമര്‍ അബ്ദുള്ള ഉള്ളത്.
🗞️👉 പാകിസ്താൻ സൂപ്പർ ലീഗ് യുഎഇയിലും നടക്കില്ല
പാകിസ്താൻ സൂപ്പർ ലീഗ് യുഎഇയിലും നടക്കില്ല. അനുമതി നിഷേധിച്ച് യുഎഇ. ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി പിസിബി അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിൽ നിന്ന് ഉയർന്നുവരുന്ന സുരക്ഷാ ആശങ്കകൾ കാരണം, പിഎസ്എൽ നടത്താനുള്ള പിസിബിയുടെ അഭ്യർത്ഥന എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് തള്ളുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
🗞️👉 പാലിയേക്കര ടോൾ പ്ലാസിൽ ജീവനക്കാരന് ക്രൂര മർദ്ദനം
പാലിയേക്കര ടോൾ പ്ലാസിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് ക്രൂര മർദ്ദനം. ഉത്തർപ്രദേശ് ഫൈസാബാദ് സ്വദേശി പപ്പു കുമാറിനാണ് മർദനമേറ്റത്. തൃശൂർ ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറിയിലെ ഡ്രൈവറാണ് പപ്പുവിനെ മർദ്ദിച്ചത്. ലോറിയിലെ ഫാസ്റ്റ് ടാഗ് റീഡ് ചെയ്യാത്തതിനെ തുടർന്ന് വാഹനം നീക്കിയിടാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മർദ്ദനം.












