spot_img

പ്രഭാത വാർത്തകൾ 2025 മെയ് 10

spot_img
spot_img

Date:

വാർത്തകൾ

🗞️👉 SSLC പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സ്കൂൾ ഉജ്ജ്വല വിജയം നേടി

മൂന്നിലവ്: 2025 മാർച്ച് മാസത്തിൽ നടത്തിയ SSLC പരീക്ഷയിൽ വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻ്ററി സ്കൂൾ ഉജ്ജ്വല വിജയം നേടി. പരീക്ഷ എഴുതിയ 67 കുട്ടികളും ഉന്നതപഠനത്തിന് യോഗ്യത നേടി. 10 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. 3 കുട്ടികൾക്ക് 9 A+ ഗ്രേഡുകളും ലഭിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവർക്ക് ചിട്ടയായ പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ, പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം തുടങ്ങിയവർ അഭിനന്ദിച്ചു.

🗞️👉 ക്രിസ്ത്യൻ സ്കൂളിന് നേരെയുണ്ടായ പാക് ഷെല്ല് ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിച്ചു

പൂഞ്ചിൽ‌ പാക് ‍ഷെല്ല് ആക്രമണത്തിൽ കോൺവെന്റ് സ്കൂൾ തകർന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. മെയ് 7ന് പാകിസ്താൻ നടത്തിയ ഷെല്ല് ആക്ര​മണത്തിലാണ് സ്കൂൾ തകർന്നത്. രണ്ട് കുട്ടികൾ മരിക്കുകയും പുരോഹിതർക്കുൾപ്പെടെ പരുക്കേൽക്കുകയും ചെയ്തു. 7 പുരോഹിതർക്കും കന്യസ്ത്രീകൾക്കും പരിക്കേറ്റു.

🗞️👉 വൈലോപ്പിള്ളിയുടെ കവിത ‘കൃഷ്ണാഷ്ടമി’ വെള്ളിത്തിരയിലേക്ക്

1958ൽ പുറത്തിറങ്ങിയ വൈലോപ്പിള്ളിയുടെ സമാഹാരമായ “കടൽക്കാക്കകളി”ലെ ശ്രദ്ധേയമയായ കവിത ‘കൃഷ്ണാഷ്ടമി’ ‘സിനിമയാകുന്നു. ”ആലോകം: Range of Vision”, “മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…” (Dust Art Redrawn in Respiration) എന്നീ സ്വതന്ത്ര പരീക്ഷണ സിനിമകൾ സംവിധാനം ചെയ്ത ഡോക്ടർ അഭിലാഷ് ബാബു ആണ് ”കൃഷ്ണാഷ്ടമി: the book of dry leaves” ചിത്രമെടുക്കുന്നത് .നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു പറ്റം ആൾക്കാരുടെ ജയിൽവാസവും അവിടെ സന്തോഷവും സ്വൈര്യജീവിതവും കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങളും ഒടുവിൽ അവരിലേക്ക് വന്നെത്തുന്ന ദുരന്തവും ആണ് സിനിമയുടെ പ്രമേയം.

🗞️👉 എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം നേടിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയെഴുതിയ 4,26,697 വിദ്യാര്‍ഥികളില്‍ 4,24,583 പേര്‍ക്കും (99.5%) ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. വിദ്യാഭ്യാസ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലു വിജയപൂര്‍വ്വം പിന്നിട്ട വിദ്യാര്‍ത്ഥികളുടേയും അവരെ അതിനായി സജ്ജരാക്കിയ അദ്ധ്യാപകരുടേയും കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🗞️👉 ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ ആ​ഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

🗞️👉 പാകിസ്താൻ ലക്ഷ്യം വെച്ചത് 24 നഗരങ്ങളെ

പാകിസ്താൻ ഇന്നലെ രാത്രി നടത്തിയ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ്യത്തെ 24 ന​ഗരങ്ങളെ ലക്ഷ്യം വെച്ചാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്നലെ രാത്രി 8 നും 11.30 നും ഇടയിൽ പാകിസ്ഥാൻ 500 ലേറെ ഡ്രോണുകൾ പ്രയോഗിച്ചതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളെയാണ് പാകിസ്താൻ ലക്ഷ്യം വെച്ചിരുന്നത്.

🗞️👉 എസ് പി പിള്ള അനുസ്മരണം ജൂണ്‍ 12-ന്

ഏറ്റുമാനൂര്‍: കേരളത്തിന്റെ ചാര്‍ളി ചാപ്ലിന്‍ എന്ന് അറിയപ്പെടുന്ന ഹാസ്യ സിനിമാതാരം എസ് പി പിള്ളയുടെ 40-ാം ചരമവാര്‍ഷികം ജൂണ്‍ 12 ന് എസ് പി പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുമെന്ന് ട്രസ്റ്റ്് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വാര്‍ഷിക ആഘോഷത്തിനുള്ള വിപുലമായ സ്വഗതസംഘ രൂപവത്കരണം മെയ് 18- ന് ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടത്തും.

🗞️👉 ജമ്മുവില്‍ ബ്ലാക്ക്ഔട്ട് ; നഗരത്തിലുടനീളം സൈറനുകള്‍ മുഴങ്ങുന്നു

ജമ്മുവില്‍ ബ്ലാക്ക്ഔട്ടെന്നും നഗരത്തിലുടനീളം സൈറനുകള്‍ മുഴങ്ങിക്കേള്‍ക്കുന്നുവെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. ഇരുണ്ട ആകാശത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഒമര്‍ അബ്ദുല്ലയുടെ പ്രതികരണം. നിലവില്‍ ജമ്മുവിലാണ് ഒമര്‍ അബ്ദുള്ള ഉള്ളത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related