2024 മെയ് 05 തിങ്കൾ 1199 മേടം 20
വാർത്തകൾ
🗞️ 👉 കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനം ശ്ലാഘനീയം: മാർ കല്ലറങ്ങാട്ട് .
കൊഴുവനാൽ: കത്തോലിക്ക കോൺഗ്രസ് കേരള സമൂഹത്തിലും സമുദായത്തിലും ഒരു നൂറ്റാണ്ടിലേറെയായി ചെയ്തു പ്രവർത്തനങ്ങൾ അത്യന്തം ശ്ലാഘനീയമാണെന്ന് പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് . കത്തോലിക്ക കോൺഗ്രസിൻ്റെ നൂറ്റിയേഴാം ജന്മദിനാഘോഷം കൊഴുവനാൽ പള്ളി ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞️ 👉 കൈപ്പൻപ്ലാക്കലച്ചൻ പാവങ്ങളുടെ സുവിശേഷം
ആ ഞായറാഴ്ച പാലാ പട്ടണം കരഞ്ഞു. അസാധാരണമായ രീതിയിൽ പാവങ്ങൾക്ക് വേണ്ടി ദൈവത്തിനു മുമ്പിൽ കരഞ്ഞ ഒരു മനുഷ്യൻ്റെ ദേഹവിയോഗത്തിൽ പാല നെടുവീർപ്പെട്ടു. പാവങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച ഒരു നല്ലിടയൻ ദൈവപിതാവിൻ്റെ മടിയിലേക്കു മടങ്ങി.
2014 മെയ് 4 ഞായറാഴ്ച രാവിലെ 11:30 ഉത്ഥിതനിൽ ഉയിർക്കാൻ പാവങ്ങളുടെ സ്വന്തം ബഹു കൈപ്പൻപ്ലാക്കൽ അബ്രാഹമച്ചൻ നിത്യതയിൽ ചേർന്നു. ആ പാവനാത്മാവ് പറന്നകന്നിട്ട് ഇന്നലെ 11
വർഷം തികയുന്നു. “എന്റെ മക്കളെ, പാവങ്ങളെ മറക്കരുത്. പാവങ്ങളെ മറന്നാൽ ദൈവം നമ്മെ മറക്കും; പാവങ്ങൾ നമ്മുടെ സമ്പത്താണ്. പാവങ്ങൾ ദൈവത്തിന്റെ കൂദാശയാണ്. പ്രിയ മക്കളെ, നിങ്ങൾ വളർന്നു പോയേക്കാം. എന്നാൽ നിങ്ങളുടെ സമ്പത്ത് പാവങ്ങളാണെന്ന് ഓർക്കുക.” കരുണയുടെ സുവിശേഷഷത്തിന് ജീവിതംകൊണ്ട് വ്യാഖ്യാനം നൽകിയ ബഹു. അബ്രാഹം കൈപ്പൻപ്ലാക്കലച്ചൻ തൻ്റെ ആത്മപ്രിയരായ സ്നേഹഗിരിമക്കളെ ഓർമ്മിപ്പിച്ചതാണ് ഈ വാക്കുകൾ
🗞️ 👉 പാക് യുവതിയെ വിവാഹം ചെയ്തത് പിരിച്ചുവിട്ട ജവാൻ മുനീർ അഹമ്മദ്
പാകിസ്താൻ പൗരയായ യുവതിയെ വിവാഹം ചെയ്തത് CRPF ന്റെ അനുമതിയോടെ എന്ന് പിരിച്ചുവിട്ട ജവാൻ മുനീർ അഹമ്മദ്. കല്യാണത്തിന് മുൻപും ശേഷവും എല്ലാ വിവരങ്ങളും സിആർപിഎഫിനെ അറിയിച്ചിരുന്നു. താൻ വിവാഹം ചെയ്തത് തന്റെ ബന്ധുവിനെ ആണെന്നാണ് മുനീർ അഹമ്മദിന്റെ വിശദീകരണം. യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചതിന് ഇന്നലെയാണ് സി ആർ പി എഫിൽ നിന്ന് മുനീർ അഹമ്മദിനെ പിരിച്ചുവിട്ടത്.
🗞️ 👉 ശ്രീഗോകുലം ചിറ്റ്സ് ഡയറക്ടർ തോമസ് അന്തരിച്ചു
ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് ഡയറക്ടർ – ഓപ്പറേഷൻസ്, ലീലാമ്മ തോമസ് അന്തരിച്ചു. 63 വയസായിരുന്നു. സംസ്കാരം നാളെ
ചെങ്ങന്നൂർ, തിട്ടമേൽ മാർത്തോമാ പള്ളിയിൽ.
🗞️ 👉 പഹൽഗാം ആക്രമണം നടത്തിയ ഭീകരർ നേരെത്തെ 2 ആക്രമണങ്ങളിൽ പങ്കെടുത്തതായി സൂചന
പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ ചോദ്യം ചെയ്തു. നിസാർ അഹമ്മദ്, മുഷ്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. 2023 ലെ ഭീകരാക്രമണ കേസിൽ ജയിലിലാണ് ഇരുവരും. ജമ്മുവിലെ കോട്ട് ഭൽവാൽ ജയിലിൽ വച്ചാണ് ഇതുവരെയും ചോദ്യം ചെയ്തത്. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ നേരെത്തെ 2 ആക്രമണങ്ങളിൽ പങ്കെടുത്തതായി സൂചന ലഭിച്ചു.
🗞️ 👉 ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് നയതന്ത്ര പ്രതിനിധി
ഇന്ത്യക്കെതിരെ ആണവായുധമടക്കം എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് പാകിസ്താൻ. റഷ്യയിലെ പാക് നയതന്ത്ര പ്രതിനിധി മുഹമ്മദ് ഖാലിദ് ജമാലിയുടേതാണ് ഭീഷണി. പാകിസ്താൻ റേഞ്ചർ ബിഎസ്എഫ് കസ്റ്റഡിയിലാണെന്ന് പാകിസ്താൻ സ്ഥിരീകരിച്ചു. സംഘർഷ സാഹചര്യം തുടരുന്നതിനിടെ പാകിസ്താൻ നാളെ പാർലമെന്റ് സമ്മേളനം ചേരും.