2024 മെയ് 02 വെള്ളി 1199 മേടം 19
വാർത്തകൾ
🗞️ 👉 മുതിർന്നവരുടെ സംഗമത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകനടത്തിയ വയോജന സംഗമം ശ്രദ്ധേയമായി
വെള്ളികുളം:തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ ഔസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ചു മെയ് ഒന്നാം തീയതി വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ മുതിർന്നവരുടെ സംഗമത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തിയ വയോജന സംഗമം ശ്രദ്ധേയമായി.സെൻ്റ് തോമസ് ഹാളിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ.പോൾ ചിറപ്പുറത്ത് വയോജന സംഗമം ഉദ്ഘാടനം ചെയ്തു .സിസ്റ്റർ ഷാൽബി മുകളേൽ ആമുഖ പ്രഭാഷണം നടത്തി.”വാർധക്യകാലം അനുഗ്രഹീതമാക്കാൻ” എന്ന വിഷയത്തെക്കുറിച്ച് ഫാ.സ്കറിയ വേകത്താനം മുഖ്യ പ്രഭാഷണം നടത്തി.സമ്മേളനത്തിൽ ഏറ്റവും പ്രായം കൂടിയ ചാക്കോ പാലക്കുഴയിൽ ബ്രിജീത്ത കൊല്ലി തടത്തിൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.ഫിലോമിന കാലാപറമ്പിൽ
സമ്മേളനത്തിൽ ഭാഗ്യശാലിയായി തെരഞ്ഞെടുത്തു. വിവിധ കലാ മത്സരങ്ങൾ നടത്തി. വിജയികൾക്ക് ഫാ. പോൾ ചിറപ്പുറത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. വയോജനസംഗമത്തിൽ പുതിയ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. വയോജന സംഗമത്തോട നുബന്ധിച്ച് വിശുദ്ധ കുർബാന, കുമ്പസാരം,മരിച്ചവരെ അനുസ്മരിക്കൽ ആരാധന എന്നിവ നടത്തി.എല്ലാവർക്കും സ്നേഹവിരുന്ന് നൽകി.വർക്കിച്ചൻ മാന്നാത്ത്,സിസ്റ്റർ മെറ്റി സി.എം.സി, സിസ്റ്റർ ഷാൽബി മുകളേൽ, സി.എം.സി, ജോസഫ് കടപ്ലാക്കൽ, റിയാ തെരേസ് മാന്നാത്ത്, സ്റ്റഫി മൈലാടൂർ , ബ്രദർ ജോയൽ ഇലവുങ്കൽ,മെൽബി ബിപിൻ ഇളംതുരുത്തിയിൽ, സാന്റോ തേനംമാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
🗞️ 👉 അമേരിക്കൻ സഹായത്തിന് പകരം ധാതു വിഭവങ്ങൾ പങ്കുവെക്കാൻ യുക്രൈൻ
യുക്രൈനിലെ ധാതു വിഭവങ്ങൾ കരാറിൽ ഒപ്പുവച്ച് യുഎസും യുക്രൈനും.
മാസങ്ങൾ നീണ്ട ചർച്ചക്ക് ഒടുവിലാണ് കരാർ ഒപ്പുവച്ചത്. അമേരിക്ക നൽകുന്ന സാമ്പത്തിക സഹായങ്ങൾക്ക് പകരം ധാതു വിഭവങ്ങൾ പങ്കു വെക്കാനാണ് ധാരണ.യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസറ്റും യുക്രൈൻ ഉപ പ്രധാനമന്ത്രിയുമാണ് കരാറിൽ ഒപ്പുവച്ചത്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നിരുന്നു. യുക്രൈനെതിരെ റഷ്യ നടത്തി വരുന്ന യുദ്ധനടപടികള്‍ നിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
🗞️ 👉 ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവെപ്പ്, തിരിച്ചടിച്ച് സുരക്ഷാസേന
നിയന്ത്രണ രേഖയിൽ വീണ്ടും പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുകൾ. കുപ്വാര, ഉറി, അഖ്നൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയായാണ് ആക്രമണം നടന്നത്. ഇന്ത്യ അതീവ ജാഗ്രതയിലാണ്, പാക് വെടിവെപ്പിന് തക്കതായ മറുപടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇത് തുടർച്ചയായി ഏഴാം ദിവസമാണ് പാക് സൈന്യം നിയന്ത്രണ രേഖയിൽ അശാന്തി സൃഷ്ടിക്കുന്നത്.
🗞️ 👉 പൊന്നാനിയിൽ 30 ലക്ഷം വിലയുള്ള മത്സ്യങ്ങൾ ചത്തുപൊങ്ങി
മലപ്പുറം പൊന്നാനിയിൽ ഭാരതപ്പുഴയിൽ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങൾ ചത്തുപൊങ്ങി. മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ഇതോടെ മത്സ്യകൃഷി നടത്തിയ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. മത്സ്യകർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കൽ അസ്ഹർ എന്നിവർ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് ചത്തത്. മത്സ്യങ്ങൾ കൂട്ടത്തോടെ ചാവാനുണ്ടായ കാരണം വ്യക്തമല്ല.
🗞️ 👉 തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന് ദേവസ്വങ്ങൾ
തൃശൂർ പൂരത്തിന് മതിയായ ആനകളെ ലഭിക്കുന്നില്ലെന്ന് ദേവസ്വങ്ങൾ. ഫിറ്റ്‌നെസ് പരിശോധന കഴിയുന്നതോടെ ലിസ്റ്റിലുള്ള ആനകളുടെ എണ്ണം കുറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന് ദേവസ്വങ്ങൾ. കഴിഞ്ഞവർഷം ആവശ്യത്തിന് ആനകളെ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആനകൾ കുറഞ്ഞു. പ്രതിസന്ധി കൂടികൂടി വരികയാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറയുന്നു.
🗞️ 👉 ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ; വീണ്ടും പ്രകോപനം
ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാക് ദാർ. സിന്ധു നദീജലം തടസപ്പെടുത്തിയാൽ ആക്രമണമായി കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ, ഹാഫിസ് സെയിദ് അടക്കമുള്ള ഭീകരർക്ക് പാകിസ്ഥാൻ കനത്ത സുരക്ഷ ഒരുക്കിയതായും റിപ്പോർട്ടുണ്ട്. ഇതിനിടെ ജമ്മു കശ്മീരിൽ അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ. ഉറി, കുപ്വാര, അഖ്നൂർ മേഖലകളിൽ പാകിസ്താൻ സൈന്യം വെടിവെയ്പ്പ് നടത്തി.
🗞️ 👉 അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ മുഖാമുഖം
അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ മുഖാമുഖം. ഇരു സേനകളും അടുത്തെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഇരു സേനകൾ അടുത്തെന്ന് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഗുജറാത്ത് തീരത്തിന് 85 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ നാവികസേനയുടെ നേവൽ ഫയറിംഗ്. പാക് നാവിക സേനയും ആഭ്യാസങ്ങൾ നടത്തി. ‘ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വലുതുമല്ല’ എന്ന കുറിപ്പോടെ പടക്കപ്പലുകളുടെ ചിത്രം നാവികസേന കഴിഞ്ഞദിവസം എക്‌സിൽ പങ്കുവച്ചിരുന്നു.
🗞️ 👉 KSRTC ജീവനക്കാർക്ക് ഏപ്രിൽ 30ന് ശമ്പളമെത്തി
കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും മെയ് മാസത്തെ ശമ്പളം മുപ്പതിന് അക്കൗണ്ടിലെത്തി. ഓവർഡ്രാഫ്റ്റും സർക്കാർ സഹായവും ചേർത്താണ് ശമ്പളം നൽകിയത്. മുഴുവൻ ജീവനക്കാർക്കും മേയ് മാസത്തെ ശമ്പളം ഇന്നലെ അക്കൗണ്ടിൽ എത്തി. പ്രതിസന്ധികൾ ഉണ്ടെങ്കിലും ശമ്പളം കൃത്യമായി നൽകുമെന്ന് വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിരുന്നു.
🗞️ 👉 ലോകമെമ്പാടുമുള്ള വിശ്വാസികളോട് പ്രാര്‍ത്ഥന യാചിച്ച് കര്‍ദ്ദിനാള്‍ സംഘം
ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനായി ഈമാസം ഏഴിന് ആരംഭിക്കുന്ന കോൺക്ലേവിനായി പ്രാർത്ഥിക്കണമെന്ന് ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോട് അഭ്യർത്ഥിച്ച് കർദ്ദിനാൾ സംഘം. കർദ്ദിനാളുമാരുടെ ഇന്നലെ നടന്ന ഏഴാമത് പ്രീ കോൺക്ലേവ് ജനറൽ കോൺഗ്രിഗേഷനിലാണ് തങ്ങൾക്കു മുന്നിലെ ഭാരിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നതിന് പ്രാർത്ഥനാസഹായം തേടിയത്. പരിശുദ്ധാത്മാവിന്റെ നിവേശനത്തിനു വിധേയരായി, സ്വർഗസ്ഥനായ പിതാവിന്റെ അനന്തമായ ജ്ഞാനത്തിന്റെയും കരുതലിന്റെയും എളിമയുള്ള ഉപകരണങ്ങളായി തങ്ങളെ തന്നെ മാറ്റേണ്ടത് ആവശ്യമാണെന്നും ഭരമേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെന്നും കർദ്ദിനാൾ സംഘം പ്രസ്താവിച്ചു.
🗞️ 👉 ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ സിസ്റ്റര്‍ ഇനാ കാനബാരോ വിടവാങ്ങി
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിന്ന ബ്രസീലിയൻ കത്തോലിക്ക സന്യാസിനിയായ സിസ്റ്റര്‍ ഇനാ കാനബാരോ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഇന്നലെ ബുധനാഴ്ച 116ാം വയസ്സിലാണ് അന്ത്യം. റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തിലെ സാൻ്റോ എൻറിക് ഡി ഓസ്സോ ഹോമിലെ പോർട്ടോ അലെഗ്രെയില്‍ സ്ഥിതി ചെയ്യുന്ന ബ്രസീൽ തെരേസിയൻ സിസ്റ്റേഴ്സിന്റെ പ്രോവിൻഷ്യൽ ഹൗസില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരിന്നു. സിസ്റ്ററുടെ ആജീവനാന്ത സമർപ്പണത്തിനു പോർട്ടോ അലെഗ്രെയിലെ ബ്രസീലിലെ തെരേസിയൻ സിസ്റ്റേഴ്‌സ് സന്യാസ സമൂഹം നന്ദി അറിയിച്ചു.
🗞️ 👉 വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു
വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചയത് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കും മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും. ഏപ്രിലിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുരച്ചരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിലകുറച്ചത്. അതേസമയം, കഴിഞ്ഞ മാസമാണ് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചത്.
🗞️ 👉 ആശ സമരം; പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി
ആശാ സമരത്തിന് പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി. തൃശൂരിൽ ആശമാർക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഇന്നുച്ചയ്ക്ക് മല്ലിക സാരാഭായി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. മല്ലിക സാരാഭായിയെ പിന്തിരിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ടുണ്ട്. തുടർന്ന് ചാൻസിലർ ആയാൽ മിണ്ടാതിരിക്കണമോ എന്ന ചോദ്യമുയർത്തി ഫേസ്ബുക്കിൽ മല്ലിക സാരാഭായി പോസ്റ്റ് ഇട്ടു.
🗞️ 👉 കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിൽ നിന്നും ഫോൺ പിടിച്ചെടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
🗞️ 👉 ആശാവർക്കേഴ്സ് നിരാഹാര സമരം അവസാനിപ്പിച്ചു
ആശാവർക്കേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 43-ാം ദിവസമാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. രാപകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലെ രാപകൽ സമരം തുടരും. മെയ് അഞ്ച് മുതല്‍ ജൂണ്‍ 17വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്കപുരം രാപകല്‍ സമരയാത്ര നടത്തും.