2026 മാർച്ച് 31 ചൊവ്വ 1199 മീനം 17
വാർത്തകൾ
👉📰 രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 706 മാവോയിസ്റ്റുകളെ വധിച്ചു. 4800-ൽ അധികം മാവോയിസ്റ്റുകൾ കീഴടങ്ങിയെന്നും അമിത് ഷാ. രാജ്യത്ത് ഒരു തീവ്ര മാവോയിസ്റ്റ് ബാധിത മേഖലയും അവശേഷിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. കോൺഗ്രസും , ഇന്ദിരാഗാന്ധിയും മാവോയിസ്റ്റുകളെ പിന്തുണച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
👉📰 പാർട്ടിയിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വളരെ ഗൗരവത്തിൽ എടുക്കണമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. ജി സുധാകരൻ പാർട്ടിയെ ഞെട്ടിച്ചു. സുധാകരൻ ചെയ്തത് രാഷ്ട്രീയ ചെറ്റത്തരം തന്നെയാണെന്നും എ കെ ബാലൻ. ട്വന്റിഫോറിന്റെ ‘ആൻസർ പ്ലീസിൽ ‘ ദീപക് ധർമ്മടത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
👉📰 യുഡിഎഫ് അധികാരത്തിൽ വന്നാൽ റബർ വില 250 ആയി ഉയർത്തുമെന്ന് രാഹുൽ ഗാന്ധി. കോട്ടയത്തെ പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മനും KC വേണുഗോപാലും ഒപ്പം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ റബ്ബർ ഒരു പ്രധാന ചർച്ച വിഷയമാണ്.
👉📰 ലോകത്ത് ഏറ്റവും തണുപ്പുള്ള സ്ഥലം എന്നു അറിയപ്പെടുന്ന സൈബീരിയയിലെ ഉമൈക്കോൺ (Oymyakon) സന്ദർശിച്ച് കേരളത്തിലെ ആദ്യ സംഘം തിരിച്ചെത്തി. കേരള ടൂറിസം ചരിത്രത്തിൽ ആദ്യമായാണ് ഒരു സംഘം ഉമൈക്കോൺ സന്ദർശിക്കുന്നത്. ഉമൈക്കോണ് ടൂറിസം ബോർഡും,കേരളത്തിലെ മുൻനിര ട്രാവൽ കമ്പനിയായ ബെന്നിസ് റോയൽ ടൂർസും ചേർന്നാണ് ഈ പര്യവേഷണ യാത്ര ഒരുക്കിയത്. കമ്പനി എം. ഡി. ബെന്നി പാനികുളങ്ങര നേതൃത്വം കൊടുത്ത10 പേരടങ്ങുന്ന ഈ സംഘത്തിൽ 85 വയസ്സ് വരെയുള്ള വ്യക്തികൾ വരെയുണ്ടായിരുന്നു.
👉📰 എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ക്രൈസ്തവസഭകളിലെ ആശങ്കക്കിടെ അനുനയ നീക്കവുമായി മുൻ ഗോവ ഗവർണറും, ബിജെപി നേതാവുമായ പി എസ് ശ്രീധരൻപിള്ള. തൃശൂരിൽ കൽദായ സുറിയാനി സഭ ആസ്ഥാനത്ത് , സഭ അധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസുമായി കൂടിക്കാഴ്ച നടത്തി. എഫ് സി ആർ എ ഭേദഗതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശ്രീധരൻപിള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
👉📰 ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പുതിയ ഭരണ നേതൃത്വവുമായി കരാറിലെത്താൻ കഴിയാതെ വരികയോ, ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാനായില്ലെങ്കിലോ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ഖാർഗ് ദ്വീപും കടൽവെള്ള ശുദ്ധീകരണ പ്ലാന്റും നശിപ്പിക്കുമെന്ന് ട്രംപ്. ഏപ്രിൽ ആറ് വരെയാണ് വൈദ്യുത നിലയങ്ങൾക്കു നേരെയുള്ള ആക്രമണം അമേരിക്ക നിർത്തിവച്ചിരിക്കുന്നത്.
👉📰 എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ക്രൈസ്തവസഭകളിലെ ആശങ്കക്കിടെ നിർണായക കൂടിക്കാഴ്ചയുമായി മുൻ ഗോവ ഗവർണറും , ബിജെപി നേതാവുമായ പി എസ് ശ്രീധരൻപിള്ള. തൃശൂരിൽ കൽദായ സുറിയാനി സഭ ആസ്ഥാനത്ത് , സഭ അധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസുമായി കൂടിക്കാഴ്ച്ച നടത്തുകയാണ്.
👉📰 പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി ഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു. ഇത് ഓരോന്നായി എൽ ഡി എഫ് പൊളിച്ചു കൊണ്ടിരിക്കുകയാണ്. സിപിഐഎം – എസ്ഡിപിഐ ഡീൽ എന്നത് കള്ളപ്രചരണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
👉📰 രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, എല്‍പിജി, പിഎൻഴജി എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. അനാവശ്യ പരിഭ്രാന്തി മൂലമാണ് പമ്പുകളില്‍ തിരക്കുണ്ടാകുന്നത്. കരിഞ്ചന്തയിൽ എൽപിജി വില്‍പ്പനയ്ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ യൂറിയ ഉല്‍പ്പാദനത്തെ പശ്ചിമേഷ്യൻ സംഘർഷം ബാധിച്ചുവെന്ന് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം അറിയിച്ചു. അതിനിടെ പശ്ചിമേഷ്യന്‍ സംഘർഷത്തിനിടെ എട്ട് ഇന്ത്യക്കാർ മരിച്ചെന്നും ഒരാളെ കാണാതായി എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.















