2024 മാർച്ച് 30 ഞായർ 1199 മീനം 16
വാർത്തകൾ
- നിമിഷ പ്രിയയുടെ വധശിക്ഷ; ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ
നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ. നിമിഷയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന സാമുവൽ ജെറോമിനെയാണ് ജയിൽ അധികൃതർ ഇക്കാര്യം അറിയിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നറിയിച്ച് അഭിഭാഷകയുടെ ഫോൺ കോൾ വന്നിരുന്നുവെന്നും വധശിക്ഷ നടപ്പാക്കാൻ തീയതി നിശ്ചയിച്ചുവെന്നും ഇക്കാര്യം ജയിലധികൃതരെ അറിയിച്ചു എന്നുമായിരുന്നു നിമിഷയ്ക്ക് ലഭിച്ച സന്ദേശം. ആക്ഷൻ കൗൺസില്‍ ഭാരവാഹികള്‍ക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് നിമിഷ പ്രിയ ഇക്കാര്യങ്ങൾ പറയുന്നത്.
- ഇന്ത്യയിൽ ഫാക്ടറിയൊരുക്കാൻ ബിവൈഡി
ഇലോൺ മസ്കിന്റെ ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വിപണി പിടിക്കാനൊരുങ്ങുകയാണ് ചൈനീസ് വൈദ്യുത വാഹന നിർമാതാക്കളായ ബിവൈഡി. ഇന്ത്യയിൽ തന്നെ ഉല്പാദനം തുടങ്ങാനുള്ള തീരുമാനവുമായാണ് ബിവൈഡി ഇന്ത്യയിലേക്ക് ഗ്രാൻഡ് എൻട്രി നടത്തുക. തെലങ്കാനയിൽ ഹൈദരാബാദിനടുത്ത് 500 ഏക്കറിലായി ഫാക്ടറിയൊരുക്കാനുള്ള സാധ്യതകളാണ് ബിവൈഡി പരിശോധിക്കുന്നത്. സർക്കാർ മൂന്ന് സ്ഥലങ്ങളാണ് കമ്പനിക്ക് തെരഞ്ഞെടുക്കാൻ നൽകിയത് എന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
- കോഴിക്കോട് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം
കോഴിക്കോട് നാദാപുരത്ത് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ. നാദാപുരം കടമേരി ആർഎസി എച്ച്എസ്എസിലാണ് സംഭവം. ഇൻവിജിലേറ്ററിന്റെയും പ്രിൻസിപ്പാളിന്റെയും ഇടപെടലാണ് ആൾമാറാട്ടത്തിന് തടയിട്ടത്. ഇന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിന്റെ ഇമ്പ്രൂവ്മെന്റ് പരീക്ഷയുണ്ടായിരുന്നു. ഇതിനിടയിലാണ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിക്ക് പകരമായി ബിരുദ വിദ്യാർത്ഥി പരീക്ഷ എഴുതിയത്. ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹാൾ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടർന്ന് പ്രിൻസിപ്പാളിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
- മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; സമ്മതപത്രം നൽകാൻ ഇനി 44 പേർ മാത്രം
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് സമ്മതപത്രം നൽകാൻ ഇനി 44 പേർ മാത്രം. ടൗൺഷിപ്പിലേക്കുള്ള 402 ഗുണഭോക്താക്കളിൽ 358 പേർ ഇതു വരെ സമ്മതപത്രം കൈമാറി. ഇതിൽ 264 പേർ വീടിനായും 94 പേർ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നൽകിയത്.
- ഭൂകമ്പം തകർത്ത മ്യാൻമറിന് താങ്ങാകാൻ ഇന്ത്യ
ഭൂകമ്പം തകർത്ത മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും സഹായം നൽകുന്നതിനായി 80 അംഗ ദേശീയ ദുരന്ത പ്രതികരണ സേന. 80 അംഗ NDRF സംഘം ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് തിരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിവരം അറിയിച്ച് എക്‌സിൽ പോസ്റ്റ് പങ്കുവച്ചു. നിലവിൽ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി എൻഡിആർഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
- ഹാർദിക് പണ്ഡ്യ തിരിച്ചെത്തി, മുംബൈയ്ക്ക് ബൗളിംഗ്
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.
- ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യന്‍സിന് 197 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈയ്ക്ക് 197 റൺസ് വിജയലക്ഷ്യം. ഗുജറാത്ത് ടൈറ്റൻസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുബൈക്ക് രോഹിത് ശർമയുടെയും റികിൽടണിന്റെയും വിക്കറ്റുകൾ നഷ്ടമായി. സിറാജിനാണ് രണ്ടുവിക്കറ്റും.