2024 മാർച്ച് 29 ശനി 1199 മീനം 15
വാർത്തകൾ
കടുത്തുരുത്തി: ഗ്രാമങ്ങളിലും ലഹരി പിടിമുറുക്കിയതായും ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളിൽ വരെ മാരക ലഹരി എത്തിയെന്നും ഏല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കാഞ്ഞിരത്താനം സെൻ്റ ജോൺസ് ഹൈസ്‌കൂളിൻ്റെ നവീകരിച്ച വിദ്യാലയത്തിന്റെ ആശീർവാദവും സമർപണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളിൽ ലഹരിക്കെതിരേ കുട്ടികൾക്ക് അവബോധം നൽകണം. അധ്വാനിക്കാതെ എളുപ്പത്തിൽ ഏങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ കണ്ടുപിടിച്ച മാ ർഗമാണ് ലഹരി വിൽപന. ഇത്തരക്കാർ സമൂഹത്തെയും രാജ്യത്തെയും നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബിഷപ്പ് പറഞ്ഞു.
വിശുദ്ധ വാരത്തോട് അനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന തിരുക്കര്‍മ്മങ്ങളുടെ ഔദ്യോഗിക സമയക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 13 ഓശാന ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക് ജെറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയമായ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് ദിവ്യബലിയോടെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് പേപ്പല്‍ മാസ്റ്റർ ഓഫ് സെറിമണി ആർച്ച് ബിഷപ്പ് ഡീഗോ റാവെല്ലി മാധ്യമങ്ങളെ അറിയിച്ചു. ഏപ്രിൽ 17 വ്യാഴാഴ്ച രാവിലെ 9:30 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസം കുർബാന നടക്കും. ഈ സമയത്ത് വിശുദ്ധ തൈലങ്ങൾ കൂദാശ ചെയ്യുകയും വൈദികര്‍ തങ്ങളുടെ പൗരോഹിത്യ വ്രതം പുതുക്കുകയും ചെയ്യും.
- എസ് എം എസ് എം പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിക്കപ്പെട്ടു
ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ കേരളം പൂർണ്ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുന്നതിനായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് ലൈബ്രറി ഹരിത ഗ്രന്ഥശാല പ്രവർത്തനം ഏറ്റെടുക്കുക്കുന്നത്. ലൈബ്രറിയും പരിസരവും ഹരിതമാക്കൽ, സമീപ പ്രദേശങ്ങളിലെ ഹരിത പ്രവർത്തനങ്ങൾ, മാലിന്യമുക്ത ബോധവത്കരണങ്ങൾ, ലൈബ്രറി അംഗങ്ങളുടെ വീടുകൾ മാതൃക ശുചിത്വ ഭവനങ്ങളാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ലൈബ്രറി എറ്റെടുക്കുന്നത് .
- ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം- മോൺ പയസ് മലക്കണ്ടത്തിൽ
ഇന്നത്തെ കാലഘട്ടത്തിൽ ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കോതമംഗലം രൂപത വികാരി ജനറാൾ മോൺ പയസ് മലക്കണ്ടത്തിൽ. ലഹരി വിപത്തിനെതിരെ കാരിത്താസ് ഇന്ത്യ, കേരളാ സോഷ്യൽ സർവ്വീസ് ഫോറം, ടെമ്പറൻസ് കമ്മീഷൻ എന്നിവയുടെ നേതൃത്ത്വത്തിൽ കേരളത്തിലെ 32 രൂപതകളുടെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന സജീവം – ആൻറി ഡ്രഗ് കാമ്പയിൻ മദ്ധ്യകേരളാ സമ്മേളനം കോതമംഗലം രൂപതയുടെ ആതിഥേയത്വത്തിൽ മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററിൽ സെൻററിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്‌ദ്ദേഹം . ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നിലവിലുള്ള നിയമങ്ങൾ ഭേദഗതിചെയ്ത് ശക്തമായ നിയമങ്ങൾ ഉണ്ടാവണം എന്നും അദ്ദ്ദേഹം ആവശ്യപ്പെട്ടു.
- ചടയമംഗലത്ത് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം ചടയമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര സ്വദേശി ചെല്ലപ്പന്റെ (70) മൃതദേഹമാണ് തോട്ടത്തറയിലെ വാടകവീട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
- ഇടത് മന്ത്രിമാരുടെ കൈ ശുദ്ധമാണ് : മന്ത്രി സജി ചെറിയാൻ
ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ മന്ത്രിമാരുടെ കൈ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി കൈകൾ ഉയർത്തി പറഞ്ഞതാണ് ഈ കൈകൾ ശുദ്ധമാണെന്ന്. സിപിഎമ്മിനെ ആകർക്കും തകർക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
- കോപ്പിയടിച്ച് പരീക്ഷ ജയിക്കുന്നത് പോലെയല്ല കോടതിയിൽ ജയിക്കുന്നത്; ഇ പി ജയരാജൻ
സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നുള്ള ഹൈക്കോടതി വിധിയിൽ മാത്യു കുഴൽനാടനെ പരിഹസിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. കോപ്പി അടിച്ച് പരീക്ഷ പാസാകും പോലെയല്ല കേസും കോടതിയിലെ വാദങ്ങളും എന്ന് ഇ പി ജയരാജൻ പരിഹസിച്ചു. കുഴൽനാടനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിച്ച് ശാസിക്കണമെന്നും, മുഖ്യമന്ത്രിയോടും മകളോടും ജനങ്ങളോടും മാപ്പ് പറയണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
- ലഹരി വിരുദ്ധ ക്യാമ്പയിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളെ ഉപയോഗിക്കണം: മുഖ്യമന്ത്രി
ലഹരി വിരുദ്ധ ക്യാംപയിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളെ നല്ലനിലയില്‍ ഉപയോഗിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള സ്‌കൂൾതല പരിശീലകരായി പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം അതത് സ്ഥലത്ത് ലഭ്യമാക്കണം. എസ്.പി.സി ശക്തിപ്പെടുത്തുന്നതിന് ആക്ഷൻ പ്ലാൻ വികസിപ്പിക്കും എസ്.പി.സി, എസ്.സി.ഇ.ആർ.ടി, സീമാറ്റ്, ഐ.എം.ജി, കില മുതലായ ഏജൻസികളിലെ വിദഗ്‌ധരെ ആക്ഷൻ പ്ലാൻ വികസിപ്പിക്കൽ ശില്പശാലകളിൽ പങ്കെടുപ്പിക്കണം.
കൊച്ചി: ലഹരി വിപത്തിനെതിരേ മുഖ്യമന്ത്രി 30ന് വിളിച്ചിരിക്കുന്ന സുപ്രധാന യോഗത്തെ പിന്തുണയ്ക്കുന്നെന്നും എന്നാൽ കെസിബിസി മദ്യവിരുദ്ധ സമിതിയെ യോഗത്തിൽനിന്ന് ഒഴിവാക്കിയതെന്തിനെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. കാൽ നൂറ്റാണ്ടിലധികമായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിവിധ കൂട്ടായ്മകളിലും ഗ്രാമങ്ങളിലും ലഹരിക്കെതിരേ ബോധവത്കരണ, ചികിത്സ, പ്രതികരണ പരിപാടികൾ നടത്തിവരുന്ന പ്രസ്ഥാനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കേണ്ടതില്ലെന്നതു സർക്കാർ നിലപാടാണോയെന്ന് വ്യക്തമാക്കണം. ഒഴുകിയെത്തുന്ന മാരക ലഹരിയുടെ ഉറവിടത്തെ തളയ്ക്കാനാകണം. മാതാപിതാക്കളും പൊതുസമൂഹവും ലഹരിവിഷയത്തിൽ ഭയപ്പാടോടെയാണു കഴിയുന്നത്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾക്കുള്ള ആർജവമാണ് സർക്കാരിനു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമ്മുകശ്മീർ കത്വയിലെ ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൂടി വീരമൃത്യു. സേനയുടെ തിരച്ചിലിടയിൽ മൃതദേഹം കണ്ടെത്തി. ഇതോടെ ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയാണ് സേന വധിച്ചത്. കഴിഞ്ഞ ഞായറാഴ്ചയോടെയാണ് കത്വയിലെ വനമേഖലയിൽ ഭീകരസാന്നിധ്യം സുരക്ഷാസേന തിരിച്ചറിയുന്നത്. ഇതോടെ മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ സേന ആരംഭിച്ചു. ഇതിനിടയിലാണ് ജുത്താനയിൽ സുരക്ഷസേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തത്.