2024 മാർച്ച് 27 വ്യാഴം 1199 മീനം 13
വാർത്തകൾ
- നഷ്ടപ്പെടുത്തലുകൾ ഉണ്ടാകാതിരിക്കാൻ കൂടുതൽജാഗ്രത അനിവാര്യം : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: ലഹരിവസ്‌തുക്കളുടെ ഉപയോഗത്തിലൂടെ കുടുംബങ്ങളിലെ കെട്ടുറുപ്പ് കുറഞ്ഞുപോകുകയാണെന്നും മാരകമായ വിപത്തുകൾ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കളും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത്‌ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഗർഭപാത്രത്തിൽ വച്ച് പിഞ്ചു കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെയാണ് ആദ്യകാലങ്ങളിൽ പ്രോലൈഫ് പ്രവർത്ത കർ എതിർത്തിരുന്നതെങ്കിൽ ഇന്ന് ജീവനെ ഹനിക്കുന്ന ശക്തികൾ പിടിമുറുക്കിയി രിക്കുന്നതിനാൽ പ്രോലൈഫ് പ്രവർത്തകരുടെ ജോലിയും ഉത്തരവാദിത്വവും പതിന്മ ടങ്ങ് വർദ്ധിച്ചിരിക്കുകയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.
- ആന്റിബയോട്ടിക്ക് ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് മാതൃക
ആന്റിബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) റിപ്പോര്‍ട്ട്. കേരളം എ.എം.ആര്‍. പ്രതിരോധത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടുന്നത് അഭിമാനകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
- വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫെയർവെല്ലും മെറിറ്റ് ഈവനിംഗും
ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾക്കായി ഫെയർവെല്ലും യൂണിവേഴ്സിറ്റി മത്സരവിജകൾക്കായി മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ അധ്യക്ഷനായ ചടങ്ങ് റവ. ഡോ. ജോർജ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും, യൂണിവേഴ്സിറ്റി കലോത്സവ മത്സരവിജയികൾക്കും, ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകി. ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡൻറ് അവാർഡ് അഭിറാം റെജിക്ക് നൽകി. കോളേജ് ഡയറക്ടർ ഡോ. ദിലീപ് കെ , മുൻ പ്രിൻസിപ്പൽ ഡോ. ഫെഡ് മാത്യു , പ്രൊഫ. ജോസഫ് വി ജെ , PRO ഷാജി ആറ്റുപുറം , HOD മാരായ പ്രൊഫ. മനോജ് ഇ വി , പ്രൊഫ. ജീനാ കെ പീറ്റർ ,കോളേജ് യൂണിയൻ ചെയർമാൻ അതുൽ അനിൽ , ജനറൽ സെക്രട്ടറി അജയ് എൻ എസ് , റ്റിoസൺ വർഗീസ് വിശ്വാമിത്രൻ പി എന്നിവർ സംസാരിച്ചു.
- മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: ഏറ്റെടുക്കുന്ന ഭൂമിക്ക് കനത്ത തുക നഷ്ടപരിഹാരം
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് കനത്ത തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ്. 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം. ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കണം. സര്‍ക്കാര്‍ തീരുമാനിച്ച 26 കോടി രൂപ മതിയായതല്ലെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വ്യക്തമാക്കുന്നു.