പ്രഭാത വാർത്തകൾ 2024 മാർച്ച്‌ 26

spot_img

Date:

വാർത്തകൾ

  • പാലാ ജനറൽ ആശുപത്രിയ്ക്കായി വീണ്ടും ജോസ് കെ.മാണി എം.പിയുടെ കൈതാങ്ങ്

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലേയ്ക് മൊബൈൽ സിസ്പൻസറിക്കായി വാഹനസൗകര്യം ലഭ്യമാക്കുവാൻ പത്ത് ലക്ഷം രൂപ യുടെ ഭരണാനുമതി ലഭ്യമാക്കിയതായി ജോസ്.കെ.മാണി എം.പി.അറിയിച്ചു.ഈ വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്.

  • “മഞ്ചേരികുള്ളൻ ” വാഴവിത്ത്‌ വിതരണം ചെയ്തു.

കാഞ്ഞിരമറ്റം: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ടുചെയ്യുന്ന കാഞ്ഞിരമറ്റം കർഷക ദള ഫെഡറേഷൻ മഞ്ചേരി കുള്ളൻ വാഴ വിത്തുകൾ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം ഫെഡറേഷൻ ഡയറക്ടർ ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ സമ്മിശ്ര കർഷകനായ ഷിബു ചുളയില്ലാപ്ലാക്കലിന് നൽകി നിർവ്വഹിച്ചു. ഫെഡറേഷൻ പ്രസിഡൻ്റ് ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷനായിരുന്നു.

  • കേരളത്തിന് എയിംസ് അനുവദിക്കും; ജെ.പി നദ്ദ

കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. പരിഗണനാ ക്രമത്തിൽ എയിംസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ് അനുവദിക്കുമെന്നും കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞു.പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ശ്രമമെന്നും നദ്ദ പറഞ്ഞു.

  • ഏറ്റുമാനൂര്‍ കോടതിയുടെ പരിധിയില്‍ നിന്നും പോലീസ് സ്റ്റേഷന്‍ മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്- ഒന്ന് കോടതിയുടെ കീഴില്‍ വരുന്ന ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ കോട്ടയം ഫസ്റ്റ് ക്ലാസ്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി – രണ്ടിലേക്ക്
മാറ്റാനുള്ള നടപടിക്കെതിരെ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഇന്ന് ബുധനാഴ്ച രാവിലെ 10-മുതല്‍ വൈകിട്ട് അഞ്ച്‌വരെകോടതി പരിസരത്ത് ഉപവാസ സമരം നടത്തും.

  • ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ 1.40- കോടി രൂപയുടെ വികസന പദ്ധതി

ഏറ്റുമാനൂര്‍ :ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ വികസന പദ്ധതികള്‍ക്കായി അതിരമ്പുഴ, ആര്‍പ്പുക്കര, അയ്മനം, നീണ്ടൂര്‍ പഞ്ചായത്തുകളിലായി ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ അനു വദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി പത്രസമ്മേളനത്തില്‍ അറിയിച്ചു.
അതിരമ്പുഴ ഡിവിഷനില്‍ നിലവിലെ ഒരു കോടി അറുപത് ലക്ഷം രൂപയുടെ പദ്ധതികള്‍ ഒരു മാസത്തിനകം പൂര്‍ത്തീയാകുമെന്നും അവര്‍ പറഞ്ഞു. പുതിയതായി അനുവദിച്ച ഒരു കോടി നാല്പത് ലക്ഷം രൂപയുടെ പദ്ധതികള്‍ മൂന്നു മാസം കൊണ്ട് നടപ്പിലാക്കും.
നാളിതു വരെ നാല് വര്‍ഷം കൊണ്ട് അഞ്ചു കോടി യുടെ വികസന പദ്ധതികള്‍ അതിരമ്പുഴ ഡിവിഷനിലെ നാല് പഞ്ചായത്തുകളില്‍ നടപ്പിലാക്കി.

  • വയനാടിന് കേന്ദ്രം 898 കോടി രൂപ നൽകി; അമിത് ഷാ

മുണ്ടക്കൈ-ചൂരൽമല ദുരന്തനിവാരണത്തിന് കേന്ദ്രസഹായം നൽകിയില്ലെന്ന കേരള എംപിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് ദുരന്ത സമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു. വയനാട്ടിലേത് അതി തീവ്ര ദുരന്തമെന്ന് പ്രഖ്യാപിച്ചു. മന്ത്രി തല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപ കൂടി നൽകി. 2219 കോടി രൂപയുടെ പുനരധിവാസ പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 530 കോടി രൂപ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

  • പെൻഷൻ കൊടുത്തു മുടിഞ്ഞെന്ന് പറയരുത്; സജി ചെറിയാനെതിരെ ജി സുധാകരൻ

മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി ജി സുധാകരൻ. മുതിർന്നവരെ ബഹുമാനിക്കണം. താനും മുതിർന്ന ആളാണ്, തന്നെ മർക്കട മുഷ്ടിക്കാരനെന്ന് പറഞ്ഞ് അപഹസിച്ചു. 62 വർഷക്കാലം പാർട്ടി മെമ്പറായതിന് കിട്ടിയ അവാർഡാണ് ആ പരിഹാസമെന്നും യോഗ്യതയില്ലാത്തവർ അധികകാലം സ്ഥാനത്തിരിക്കില്ലെന്നുമാണ് വിമർശനം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related