പ്രഭാത വാർത്തകൾ

Date:

 🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
മാർച്ച് 26,2023 ഞായർ 1198 മീനം 12 

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/BXFwtUhe5ZJGNrol1M1iPE
👒👒👒👒👒👒👒👒👒👒👒
വാർത്തകൾ

🗞🏵 രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണംവർധിക്കുമ്പോൾ പട്ടികയിൽ ഒന്നാമത് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 26.4 ശതമാനം രോഗികൾ കേരളത്തിലാണ്ശനിയാഴ്ച ഇന്ത്യയിൽ 1500 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഉയർന്ന നിരക്കാണിത്. ഫെബ്രുവരി പകുതിമുതലാണ് രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചത്
 
🗞🏵 ചിന്നക്കനാൽ മേഖലയിലെ പ്രശ്നക്കാരുടെ തലവൻ അരിക്കൊമ്പനാണെന്നും അവനെ പിടികൂടി ഇവിടെനിന്ന് മാറ്റിയാൽ ആനയാക്രമണങ്ങൾ കുറയുമെന്നും ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സഖറിയ. കുങ്കിയാനകളായ കുഞ്ചുവിനും കോന്നി സുരേന്ദ്രനുമൊപ്പം ചിന്നക്കനാൽ സിമന്റുപാലത്തെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

🗞🏵 സം​സ്ഥാ​ന​ത്തെ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ മാ​ർ​ച്ച് 28ന് ​പ​ണി​മു​ട​ക്കും. പ്ര​തി​സ​ന്ധി​യി​ലാ​യ ച​ര​ക്കു ഗ​താ​ഗ​ത മേ​ഖ​ല​യെ അ​നാ​വ​ശ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യും പി​ഴ ചു​മ​ത്തി​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും സം​യു​ക്ത​മാ​യി പ​ണി​മു​ട​ക്കു​ന്ന​തെ​ന്ന് വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഓ​ൾ കേ​ര​ള ഗു​ഡ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഓ​ണേ​ഴ്സ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

🗞🏵 ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്ക​പ്പെ​ട്ട ലോ​ക്സ​ഭാം​ഗ​ത്വം അ​നു​കൂ​ല വി​ധി ല​ഭി​ച്ചി​ട്ടും പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ന്ന് കാ​ട്ടി ല​ക്ഷ്വ​ദീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ സു​പ്രീം കോ​ട​തി​യി​ൽ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി ന​ൽ​കി. ത​ന്‍റെ എം​പി സ്ഥാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്നു​വെ​ന്ന് ഫൈ​സ​ൽ ഹ​ർ​ജിയിൽ ആ​രോ​പി​ക്കുന്നുണ്ട്.

🗞🏵 ലോ​ക ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം സ്വ​ർ​ണ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. 81 കി​ലോ​ഗ്രാം ലൈ​റ്റ് ഹെ​വി​വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ൽ സ​വീ​തി ബൂ​റാ​യി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യ​ത്. ചൈ​ന​യു​ടെ വാം​ഗ ലി​ന​യെ 4 -3 എ​ന്ന സ്കോ​റി​ന് വീ​ഴ്ത്തി​യാ​ണ് ബൂ​റാ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. 
 
🗞🏵 ഹയർ സെക്കൻഡറി സീറ്റ് കുറവിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സീറ്റുകൾ പുനക്രമീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തലത്തിൽ നോക്കുമ്പോൾ സീറ്റുകൾ കുറവില്ലെന്നും ജില്ല, താലൂക്ക് തലത്തിൽ നോക്കുമ്പോൾ സീറ്റ് കുറവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

🗞🏵 മീഡിയാ വൺ ചാനലിൽ നിന്നും പടിയിറങ്ങിയ മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാട് ഇനിമുതൽ റിപ്പോർട്ടർ ചാനലിൽ. റിപ്പോർട്ടർ ടിവി എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റ വിവരം ചാനൽ തന്നെയാണ് പുറത്തുവിട്ടത്. ഒരിടവേളക്ക് ശേഷമാണ് സ്മൃതി റിപ്പോർട്ടർ ടിവിയിലേക്ക് മടങ്ങിയെത്തുന്നത്. കൈരളി ചാനലിലൂടെ ടെലിവിഷൻ രംഗത്ത് പ്രവർത്തനമാരംഭിച്ച സ്മൃതി ഇന്ത്യാ വിഷൻ, മനോരമ ന്യൂസ് എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
 
🗞🏵 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർദ്ധിപ്പിച്ചു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ദിവസക്കൂലി 333 രൂപയായി ഉയരും. 22 രൂപയാണ് സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലിയിലെ വർദ്ധനവ്. ഹരിയാനയിലാണ് നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്നത്. 357 രൂപയാണ് ഇവിടെ ലഭിക്കുന്ന കൂലി.

🗞🏵 ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കമ്മിറ്റിക്ക് ദുരന്ത നിവാരണ നിയമത്തിലെ 24 (L) പ്രകാരമുള്ള അധികാരങ്ങൾ നൽകി സർക്കാർ ഉത്തരവായി. ഇതനുസരിച്ച്, മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കാനും, കോർപറേഷൻ മുഖേന നടപ്പിലാക്കാൻ നിർദേശം നൽകാനും എംപവേർഡ് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.

🗞🏵 ലണ്ടനിലെയും യുഎസിലെയും ആക്രമണത്തിന് പിന്നാലെ കാനഡയിലും ഇന്ത്യാ വിരുദ്ധ അക്രമം അഴിച്ചുവിട്ട് ഖാലിസ്ഥാനി അനുകൂലികള്‍. കാനഡയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കുകയും ഖാലിസ്ഥാന്‍ അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ചുവരെഴുതുകയും ചെയ്തു. ഒന്റാറിയോ പ്രവിശ്യയിലെ ഹാമില്‍ട്ടണിലെ സിറ്റി ഹാളിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിമ തകര്‍ത്തത്. ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മാനിച്ച ആറടി ഉയരമുള്ള പ്രതിമ തകര്‍ത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി വെക്കുകയും ചെയ്തു.

🗞🏵 കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കേന്ദ്രം 4 ശതമാനം വർധിപ്പിച്ചു. 2023 ജനുവരി 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് വർധന. നിലവിൽ 38 ശതമാനമുണ്ടായിരുന്ന ക്ഷാമബത്ത 42 ശതമാനമായിട്ടാണ് ഉയർത്തിയത്. രാജ്യത്തെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് ഡിഎയില്‍ വര്‍ധന വരുത്തിയത്. കേന്ദ്ര മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 2023 ജനുവരി മുതല്‍ ഡിഎയിലും ഡിആറിലും ഈ വര്‍ദ്ധനവ് ബാധകമാകും.

🗞🏵 ഈ വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യക്ക് വളരെ തിരക്കേറിയ സീസൺ ആണ് ഇത്. ഈ മാസം ആരംഭിക്കുന്ന ഐപിഎല്ലും സെപ്റ്റംബറിൽ ആരംഭിക്കുന്ന ഏഷ്യാകപ്പും ഇന്ത്യൻ താരങ്ങൾക്ക് വലിയ രീതിയിലുള്ള ജോലിഭാരം ആയിരിക്കും നൽകുക. അതേ സമയം, ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന താരങ്ങൾക്ക് വേണമെങ്കിൽ ഐപിഎൽ ഉപേക്ഷിക്കാം എന്ന് രോഹിത് ശർമ.
 
🗞🏵 പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അപകീര്‍ത്തി കേസില്‍ ശിക്ഷപ്പെട്ടതിനെത്തുടര്‍ന്ന്‌ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ ശേഷം ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു രാഹുൽ. മാപ്പ് പറയുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും ഗാന്ധി ഒരിക്കലും മാപ്പ് പറയില്ലെന്നുമാണ് രാഹുല്‍ മറുപടി നല്‍കിയത്.

🗞🏵 കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച്ച. ദാവനഗരെയിലെ റോഡ് ഷോയ്ക്കിടെയാണ് സുരക്ഷാ വീഴ്ച്ച ഉണ്ടായത്. റോഡ് ഷോയ്ക്കിടെ ഓടിയെത്താൻ ശ്രമിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ കോൺവോയ്ക്ക് സമീപത്തേക്ക് ഓടി എത്താൻ ശ്രമിക്കുകയായിരുന്ന ഒരാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 
 
🗞🏵 ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിക്ക് നേരെ ബസ്സിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. ബനാറസ് ബസ്സിലെ കണ്ടക്ടർ  കൽപ്പള്ളി സ്വദേശി മുഹമ്മദ് സിനാനെ(22)യാണ്  മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

🗞🏵 മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശി പിടിയിൽ. എം ഡി എം എ കൈവശം വെച്ച കേസ്സിൽ കാക്കനാട് സ്വദേശി ഷെമിം ഷാ അറസ്റ്റിലായ കേസിന്റെ തുടരന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശി ഒകോങ്ക്വോ ഇമ്മാനുവൽ ചിദുബ് എന്നയാൾ അറസ്റ്റിലായത്. തൃക്കാക്കര – അസി. പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

🗞🏵 എംഡിഎംഎയുമായി ബസ് കണ്ടക്ടർ പിടിയിൽ. ഓർക്കാട്ടേരി പയ്യത്തൂർ സ്വദേശി കണ്ണങ്കണ്ടി താഴെ കുനിയിൽ അഷ്കറാണ് പിടിയിലായത്. വടകര പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് 10 .08 ഗ്രാം എംഡിഎംഎ പിടികൂടി. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടറിൽ പ്രതി.

🗞🏵 ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. പാലക്കാടാണ് സംഭവം. തിരൂർ അണ്ണാര സ്വദേശി കറുകപറമ്പിൽ മുഹമ്മദ് നിഷാലാണ് അറസ്റ്റിലായത്. മണ്ണാർക്കാട് വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെയാണ് പെൺകുട്ടിയെ ഇയാൾ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടത്.

🗞🏵 വ​യ​നാ​ട് പൊ​ഴു​ത​ന​യി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ അ​നു​ജ​നെ സ​ഹോ​ദ​ര​ൻ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. അ​ച്ചൂ​ര്‍ അ​ഞ്ചാം ന​മ്പ​ര്‍ കോ​ള​നി​യി​ലെ എ​ല​പ്പു​ള്ളി റെ​ന്നി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹോ​ദ​ര​ന്‍ ബെ​ന്നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മ​ദ്യ​പി​ച്ചു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.മ​ദ്യ​ല​ഹ​രി​യി​ല്‍ ബെ​ന്നി ചു​റ്റി​ക​യെ​ടു​ത്തു അ​നു​ജ​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

🗞🏵 ആലപ്പുഴ ത​ക​ഴി​യി​ൽ ന​ദി​യി​ൽ കു​ളി​ക്കാ​റി​നി​റ​ങ്ങി​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. പ​ട​ഹാ​രം പു​ത്ത​ൻ​പു​ര​യി​ൽ ഗ്രി​ഗ​റി​യു​ടെ മ​ക​ൻ ജീ​വ​ൻ(17) ആ​ണ് മ​രി​ച്ച​ത്.* കു​ന്നു​മ്മ പു​ലി​മു​ഖം മേ​ഖ​ല​യി​ൽ വ​ച്ച് ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ജീവൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പ​മ്പാ ന​ദി​യി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

🗞🏵 റഷ്യ അധിനിവേശം നടത്തിയ യുക്രൈനില്‍ നിന്നും റഷ്യന്‍ ഫെഡറേഷന്റെ ദേശീയ സുരക്ഷാസേന കസ്റ്റഡിയിലെടുത്ത രണ്ടു യുക്രൈന്‍ വൈദികരെക്കുറിച്ച് നാലുമാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു വിവരവുമില്ല. ഫാ. ഇവാന്‍ ലെവിറ്റ്സ്കി, ഫാ. ബോഹ്ദാന്‍ ഹെലെറ്റാ എന്നീ വൈദികര്‍ ജീവനോടെ ഉണ്ടോയെന്ന കാര്യത്തില്‍ പോലും ഇപ്പോഴും തീര്‍ച്ചയില്ല. ഇവരേക്കുറിച്ച് യാതൊരു വിവരവും നല്‍കുവാന്‍ മെലിറ്റോപ്പോളിലെ റഷ്യന്‍ മിലിട്ടറി കൂട്ടാക്കുന്നില്ലെന്ന് നോര്‍വെജിയന്‍ മനുഷ്യാവകാശ സംഘടനയായ ‘ഫോറം 18’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
 
🗞🏵 യൂറോപ്യൻ യൂണിയനിലെ വിവിധ മെത്രാൻ സമിതികൾ ചേർന്നുള്ള കമ്മീഷന്റെ പ്രസിഡന്റായി ഇറ്റലിയില്‍ നിന്നുള്ള ബിഷപ്പ് മരിയാനോ ക്രൊച്ചാത്തയെ യൂറോപ്യൻ മെത്രാൻ സമിതികളുടെ പ്രതിനിധികൾ തിരഞ്ഞെടുത്തു. മാർച്ച് 22 ബുധനാഴ്ച റോമിൽ നടന്ന യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതികളുടെ കമ്മീഷന്റെ 2023-ലെ വസന്തകാല പ്ലീനറി അസംബ്ലിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമായി പങ്കെടുത്ത ദേശീയ മെത്രാൻ സമിതികളുടെ പ്രതിനിധികളാണ് എഴുപതുകാരനായ ബിഷപ്പ് ക്രൊച്ചാത്തയെ തിരഞ്ഞെടുത്തത്.

🗞🏵 *ഭരണകൂട ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തിയതിനും, ജനാധിപത്യമൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതിനും പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം 26 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ച മതഗല്‍പ്പ രൂപതാ മെത്രാന്‍ മോണ്‍. റോളണ്ടോ അല്‍വാരെസിനെ മോചിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍.  ഡാനിയല്‍ ഒര്‍ട്ടേഗയുടെ ജനാധിപത്യ വിരുദ്ധ അടിച്ചമര്‍ത്തലിനെതിരെ ധൈര്യപൂര്‍വ്വം ശബ്ദമുയര്‍ത്തിയതിനാണ് ബിഷപ്പ് റോളണ്ടോ ജയിലിലടക്കപ്പെട്ടതെന്ന് ബ്ലിങ്കന്‍ പറഞ്ഞു.

🗞🏵 വിശുദ്ധ നാടിന്റെ സംരക്ഷണത്തിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്കാ ദേവാലയങ്ങളിൽ ഈ വർഷത്തെ ദുഃഖ വെള്ളിയാഴ്ചയും പ്രത്യേക സഹായ ശേഖരണം നടക്കും. പ്രോ ടെറാ സാൻങ്ത എന്ന പേരിലുള്ള സ്തോത്രക്കാഴ്ച ശേഖരണം 1974 മുതൽ വത്തിക്കാന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. ഇതിനു വേണ്ടി ദുഃഖ വെള്ളിയാഴ്ച തെരഞ്ഞെടുത്തത് പോൾ ആറാമൻ മാർപാപ്പയാണ്. ലഭിക്കുന്ന സാമ്പത്തിക സഹായത്തിൽ 65 ശതമാനം ജെറുസലേമിലെ ക്രൈസ്തവരുടെ പരിപാവന കേന്ദ്രങ്ങൾ സംരക്ഷിക്കുന്ന ഫ്രാൻസിസ്കൻ കസ്റ്റഡി ഓഫ് ദ ഹോളി ലാൻഡിനാണ് ലഭിക്കുക. ശേഷിക്കുന്ന 35 ശതമാനം പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിക്ക് കൈമാറും.

ഇന്നത്തെ വചനം | മാർച്ച് 26 | യോഹന്നാൻ 10:11-18
https://youtu.be/9XLWHNCOeg8

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....