2026 മാർച്ച് 25 ബുധൻ 1199 മീനം 11
വാർത്തകൾ
👉📰പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക. ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ്. എണ്ണ-പ്രകൃതിവാതകവുമായി ബന്ധപ്പെട്ട പ്രസക്തമായ ഒരു സമ്മാനം തനിക്ക് ലഭിച്ചു. യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും, ഇറാനിൽ പുതിയൊരു സംഘം നേതാക്കൾ ഉദയം ചെയ്തുവെന്നും അവരാണ് കരാർ ഉണ്ടാക്കാൻ പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക. ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ്. എണ്ണ-പ്രകൃതിവാതകവുമായി ബന്ധപ്പെട്ട പ്രസക്തമായ ഒരു സമ്മാനം തനിക്ക് ലഭിച്ചു. യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും, ഇറാനിൽ പുതിയൊരു സംഘം നേതാക്കൾ ഉദയം ചെയ്തുവെന്നും അവരാണ് കരാർ ഉണ്ടാക്കാൻ പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
👉📰 നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 1,637 പത്രികകള്‍ അംഗീകരിച്ചു. 337 പത്രികകള്‍ തള്ളി.
രണ്ടു നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചു. 2125 നാമനിര്‍ദേശ പത്രികകള്‍ ആണ് ആകെ ലഭിച്ചത്. 6 മണി വരെയുള്ള കണക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടത്.
👉📰 സിപിഐഎമ്മിൽ ആശയദാരിദ്രം പിടിപെട്ടിരിക്കുകയാണെന്നും ആലപ്പുഴയിൽ പത്ത്, പതിനഞ്ച് വർഷത്തിനുള്ളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളൊന്നും ബാക്കിയുണ്ടാകില്ലെന്നും ജി സുധാകരൻ. ഈ രാഷ്ട്രീയ പോരാട്ടം ആശയങ്ങൾ വീണ്ടെടുക്കാൻ ആണ്. സെക്യുലർ ആയതുകൊണ്ടാണ് ജനങ്ങൾ തനിക്ക് വോട്ട് ചെയ്യുന്നത്. താൻ എം എൽ എ ആയിരുന്നപ്പോൾ അമ്പലപ്പുഴയിൽ ഒരു വർഗീയ പ്രശ്നമുണ്ടായിരുന്നില്ലെന്നും ഇപ്പോൾ ആക്രമണം നടക്കുന്നുവെന്നും ജി സുധാകരൻ.
👉📰 പശ്ചിമ ഏഷ്യയിലെ സംഘർഷം മൂന്നാഴ്ച പിന്നിട്ടു, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടിയോളം ഇന്ത്യക്കാർ ഈ മേഖലയിൽ കഴിയുന്നു. കപ്പലുകളിലും നിരവധി ഇന്ത്യക്കാരും ഉണ്ട്. നയതന്ത്ര ഇടപെടലിന്റെ ഭാഗമായി സംഘർഷ സമയത്തും ഇന്ത്യയുടെ കപ്പലുകൾ സുരക്ഷിതമായി മടങ്ങിയെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നുവെന്നും പ്രധനമന്ത്രി അറിയിച്ചു.
👉📰 സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. പതിവ് ആരോഗ്യപരിശോധനകളുടെ ഭാഗമെന്ന് റിപ്പോർട്ട്. സോണിയാ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നെന്നും റിപ്പോർട്ടുണ്ട്. ജനുവരിയിലും സോണിയ ഗാന്ധിയെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ആശുപത്രി ചെയർമാൻ ഡോ.അജയ് സ്വരൂപ് പറഞ്ഞു.
👉📰 രാജ്യത്തെ പ്രകൃതിവാതക ശൃംഖല ശക്തിപ്പെടുത്താൻ അടിയന്തര ഇടപെടലുമായി കേന്ദ്രസർക്കാർ. അവശ്യസാധന നിയമം പ്രകാരം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അംഗീകൃത ഏജൻസികൾക്ക് തടസ്സമില്ലാതെ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കാനും വ്യാപിപ്പിക്കാനും സൗകര്യമൊരുക്കും. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ഭരണകൂടം അനുമതി നൽകണം. അനുമതി നൽകിയില്ലെങ്കിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി കണക്കാക്കുമെന്ന് ഉത്തരവിൽ പറയുന്നു.
👉📰 പെസഹാ ആഴ്ചയിലെ എൻജിനീയറിങ് പ്രവേശന പരീക്ഷ പ്രതിഷേധാർഹം എന്ന് സീറോ മലബാർ സഭ. ഇത്തരം തീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആസൂത്രിതമായ നീക്കമാണെന്നും ക്രൈസ്തവ വിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനാദിനങ്ങളെ തുടർച്ചയായി സർക്കാർ അവഗണിക്കുകയാണെന്നും സീറോ മലബാർ സഭ. ക്രൈസ്‌തവസമൂഹത്തിൻ്റെ വികാരങ്ങളെ മാനിച്ചുകൊണ്ട് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും സീറോ മലബാർ സഭ ആവശ്യപ്പെട്ടു.
📰👉 ഏത് കായിക മത്സരങ്ങളിലാണെങ്കിലും തുല്യപോരാളികള്‍ ഏറ്റുമുട്ടുമ്പോള്‍ ശ്വാസമടക്കിപിടിച്ചെന്ന പോലെയായിരിക്കും കാണികളില്‍ ഭൂരിപക്ഷവും അത് വീക്ഷിക്കുക. എന്നാല്‍ മത്സരം അങ്ങനെ മുറുകി നില്‍ക്കുമ്പോള്‍ കാണികളാരെങ്കിലും മത്സരം ഉപേക്ഷിച്ച് പുറത്തിറങ്ങിയാലോ? അത്തരത്തില്‍ ഒരു സംഭവത്തിന് വേദിയായിരിക്കുകയാണ് മിയാമി ഓപ്പണ്‍. ബെലിന്‍ഡ ബെന്‍സിക്കും അമാന്‍ഡ അനിസിമോവയും തമ്മിലുള്ള നാലാം റൌണ്ട് ഏറ്റുമുട്ടലിനിടെയായിരുന്നു പിരിമുറുക്കവും നാടകീയവുമായ നിമിഷം. മത്സരം ഏറ്റവും നിര്‍ണായക ഘട്ടത്തിലെത്തിയപ്പോള്‍ രണ്ട് കാണികള്‍ സീറ്റ് വിടാന്‍ ശ്രമിച്ചതാണ് മത്സരത്തെ പോലെ തന്നെ ശ്രദ്ധയാകര്‍ഷിച്ചത്. തിങ്ങി നിറഞ്ഞ കോര്‍ട്ട് അല്ലെങ്കിലും രണ്ട് കാണികളുടെ ഇറങ്ങിപ്പോക്ക് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതായി. മറ്റു കാണികള്‍ ഉച്ചത്തില്‍ പ്രതികരിക്കുകയും അവരുടെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തതോടെയാണ് ഒരു സാധാരണ സംഭവം വേറിട്ടതായത്.
📰👉 പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഗൃഹനാഥന്‍ മരിച്ചു. കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി ആണ് മരിച്ചത്. ഈ മാസം ഒന്‍പതിനാണ് വീടിനു മുന്നില്‍ വച്ച് കാട്ടാന ആക്രമിച്ചത്. പുലര്‍ച്ചെ ഷോളയൂരിലെ ഉന്നതിക്ക് സമീപമുള്ള തോട്ടിലേക്ക് നടക്കുമ്പോഴാണ് രങ്കസ്വാമിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് കാര്യമായി പരുക്കേറ്റിരുന്നു. ആദ്യം കോട്ടത്തറയിലെ ട്രൈബല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.















