പ്രഭാത വാർത്തകൾ – മാർച്ച് 25

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
മാർച്ച് 25,2023 ശനി 1198 മീനം 11 

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em

വാർത്തകൾ

🗞🏵 രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് ഇനി ലോക്‌സഭയിൽ പ്രവേശിക്കാനോ നടപടകളിൽ ഭാഗമാകാനോ സാധിക്കില്ല.മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു.

🗞🏵 വിഴിഞ്ഞം തുറമുഖപദ്ധതി നിർമാണത്തിന് അദാനി ഗ്രൂപ്പിന് നൽകാൻ സർക്കാരിന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം 550 കോടി രൂപ വായ്പനൽകും. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽനടന്ന മന്ത്രിതല ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

🗞🏵 വ​ൺ​വെ​ബ് ഇ​ന്ത്യ-2 ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ഇ​സ്രോ​യു​ടെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു ന​ട​ക്കും. എ​ൽ​വി​എം 3 (ജി​എ​സ്എ​ൽ​വി മാ​ർ​ക്ക്-3) റോ​ക്ക​റ്റാ​ണ് വി​ക്ഷേ​പ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. യു​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ൺ​വെ​ബി​ന്‍റെ 36 ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ക്കു​ക

🗞🏵 സം​​​സ്ഥാ​​​ന​​​ത്ത് അ​​​ടു​​​ത്ത മാ​​​സം ഒ​​​ന്നുമു​​​ത​​​ൽ കെ​​​ട്ടി​​​ടനി​​​ർ​​​മാ​​​ണ ഫീ​​​സും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു. എ​​​ത്ര വ​​​ർ​​​ധ​​​ന​​​യുണ്ടാ​​​കും എ​​​ന്ന​​​തി​​​നെ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​പ്പോ​​​ൾ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ പെ​​​ർ​​​മി​​​റ്റ് ഫീ​​​സ് കു​​​റ​​​വാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ഫീ​​​സ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി എം.​​​ബി.​​​ രാ​​​ജേ​​​ഷ് പ​​​റ​​​ഞ്ഞു.

🗞🏵 ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ മാ​ർ​ച്ച് 31ന് ​വി​ധി. ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. ഈ ​മാ​സം 31 വൈ​കു​ന്നേ​രം നാ​ലി​ന് വി​ധി പ​റ​യു​മെ​ന്ന് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എം.​കെ. നാ​ഗ്പാ​ൽ പ​റ​ഞ്ഞു.
 
🗞🏵 കി​ഴ​ക്ക​ൻ സി​റി​യ​യി​ലെ ദേ​ർ അ​സ് സോ​ർ പ​ട്ട​ണ​ത്തി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 11 ഇ​റാ​നി​യ​ൻ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് പോ​രാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് യു​എ​സ് വ്യോ​മ​സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

🗞🏵 ഇ​ടു​ക്കി, കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് ര​ണ്ടാം വ​ർ​ഷ എം​ബി​ബി​എ​സ് കോ​ഴ്സി​നു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ചു നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ ക​ത്ത് സ​ർ​ക്കാ​രി​നു ല​ഭി​ച്ചു.
 
🗞🏵 ഒ​ന്നി​ലേ​റെ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ഓ​രോ കു​ടും​ബ​ത്തി​നും പ്ര​ത്യേ​കം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ എ​ന്ന ആ​വ​ശ്യം റേ​ഷ​നിം​ഗ് ഇ​ൻ​സ്‌​പെ​ക്ട​ർ​ക്ക് പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ട്ട​ശേ​ഷം അ​നു​വ​ദി​ക്കാ​മെ​ന്ന് സം​സ്ഥാ​ന ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ.​ ഒരു മേ​ൽ​ക്കൂ​ര​ക്ക് കീ​ഴി​ൽ ഒ​ന്നി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു അ​ടു​ക്ക​ള എ​ന്ന രീ​തി​യി​ൽ ആ​ണെ​ങ്കി​ൽ പ്ര​ത്യേ​കം റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ക്കി​ല്ല.

🗞🏵 ച​ര​ക്ക് വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ളും വാ​ഹ​ന ഉ​ട​മ​ക​ളും 28ന് ​പ​ണി​മു​ട​ക്കും. ക​രി​ങ്ക​ല്ല്, ചെ​ങ്ക​ല്ല്, മ​ണ​ൽ, മ​ണ്ണ് വി​ഭാ​ഗ​ങ്ങ​ളി​ലെ ച​ര​ക്ക് നീ​ക്കം ന​ട​ത്തു​ന്ന വി​ഭാ​ഗ​ങ്ങ​ളോ​ട് റ​വ​ന്യൂ, പോ​ലീ​സ്, ആ​ർ​ടി​ഒ, മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി, ഭ​ക്ഷ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം.

🗞🏵 കോ​വി​ഡ് കാ​ല​ത്ത് പ​രോ​ളി​ൽ പോ​യ എ​ല്ലാ ത​ട​വ് പു​ള്ളി​ക​ളും 15 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​താ​ത് ജ​യി​ലു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്ത​ണ​മെ​ന്ന് സു​പ്രീം​ കോ​ട​തി. വി​ചാ​ര​ണ ത​ട​വു​കാ​രും ശി​ക്ഷി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞി​രു​ന്ന കു​റ്റ​വാ​ളി​ക​ളെ​യും ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ ശി​പാ​ർ​ശ അ​നു​സ​രി​ച്ചാ​ണ് പ​രോ​ളി​ൽ വി​ടാ​ൻ കോ​വി​ഡ് കാ​ല​ത്ത് സു​പ്രീം ​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

🗞🏵 മു​സ്‌ലിം വി​ഭാ​ഗ​ത്തി​ന് സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സീ​റ്റു​ക​ളി​ലും അ​നു​വ​ദി​ച്ചി​രു​ന്ന നാ​ല് ശ​ത​മാ​നം സം​വ​ര​ണം റ​ദ്ദാ​ക്കി ക​ർ​ണാ​ട​ക. പ്ര​സ്തു​ത സം​വ​ര​ണാ​നു​കൂ​ല്യം വൊ​ക്ക​ലി​ഗ, ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് തു​ല്യ​മാ​യി വീ​തി​ച്ച് ന​ൽ​കും. കാ​ബി​ന​റ്റ് ച​ർ​ച്ച​യ്ക്കൊ‌​ടു​വി​ൽ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​യാ​ണ് ഈ ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ആ​കെ സം​വ​ര​ണ ക്വോ​ട്ട 50 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 56 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി
 
🗞🏵 കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര മ​ന്ത്രി​സ​ഭ. കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത നാ​ല് ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച് 42 ശ​ത​മാ​ന​മാ​ക്കി. 2023 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി

🗞🏵 ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ അദാനിയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ചതിന്‌  താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്ന് എ.എ റഹിം എം.പി. പോലീസ് വാഹനത്തില്‍ കിങ്‌സ് പോലീസ് ക്യാമ്പിലേയ്ക്കാണ് തങ്ങളെ കൊണ്ടുവന്നത്. ‘ഈ കുറിപ്പെഴുതുന്നത് ഡല്‍ഹിയിലെ കിങ്‌സ് പോലീസ് ക്യാമ്പില്‍ ഇരുന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
 
🗞🏵 60 ചതുരശ്ര മീറ്റര്‍ വരെയുള്ള (650 ചതുരശ്ര അടി ) വീടുകള്‍ക്ക് നികുതി ഒഴിവാക്കി. നേരത്തേ ബിപിഎല്‍ വിഭാഗങ്ങളുടെ 30 ചതുരശ്ര മീറ്റര്‍ വരെയുള്ളവയ്ക്ക് മാത്രമായിരുന്നു ഇളവ്. ഒരാള്‍ക്ക് ഒരു വീടിനേ ഇളവുണ്ടാകൂ. ലൈഫ്, പുനര്‍ഗേഹം പദ്ധതികള്‍ക്കു കീഴിലുള്ള ബഹുനില കെട്ടിടങ്ങള്‍ക്കും ഇളവ് ലഭിക്കും. ഫ്ളാറ്റ്, വില്ലകള്‍ക്ക് ഇളവുണ്ടാകില്ല. 9എച്ച് ഫോമില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

🗞🏵 രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ടുകളിൽ നിന്നുള്ള വരുമാനം വൻ തോതിൽ കുതിച്ചുയരും. ഏവിയേഷൻ കൺസൾട്ടൻസി സി.എ.പി.എ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ട് വരുമാനത്തിൽ 26 ശതമാനത്തിന്റെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, ആകെ വരുമാനം 3.9 ബില്യൺ ഡോളറായി ഉയരുന്നതാണ്.

🗞🏵 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരി. രാജ്യസഭയില്‍ മോദി തന്നെ ശൂര്‍പ്പണഖയെന്ന് പരിഹസിച്ചിരുന്നുവെന്നാണ് രേണുകയുടെ പരാതി. സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്താണ് മുന്‍ കേന്ദ്രമന്ത്രി മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് വ്യക്തമാക്കിയത്.

🗞🏵 ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി. 2019-ലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.

🗞🏵 ജാതി അധിക്ഷേപ കേസില്‍ ശിക്ഷവിധിക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഗാന്ധി കുടുംബത്തിന് മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
 
🗞🏵 നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. 2011ലെ വിധി തിരുത്തി കൊണ്ടാണ് രാജ്യത്ത് തന്നെ നിര്‍ണായകമായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

🗞🏵 പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരൻമാരായ ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെള്ളിയാഴ്ച പുതിയ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്ക് നിരോധിത ബബ്ബർ ഖൽസ ഇന്റർനാഷണലുമായും (ബികെഐ) ഖാലിസ്ഥാൻ അനുകൂല ഭീകര സംഘടനകളുമായും ബന്ധമുണ്ടെന്ന് ഫെഡറൽ ഭീകരവിരുദ്ധ ഏജൻസി പറഞ്ഞു.
 
🗞🏵 ജമ്മുകശ്മീരിലെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ജമ്മുകശ്മീർ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 2,800 മുതൽ 3,000 മീറ്റർ വരെ ഉയരത്തിൽ അപകടനിലയിലുള്ള ഹിമപാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പ്രവചിക്കുന്നത്. ബാരാമുള്ള, ദോഡ, ഗന്ധർബാൽ, കിഷ്ത്വാർ, കുപ്വാര, കുപ്വാര പൂഞ്ച്, രംബാൻ, റിയാസി, അനന്ത്‌നാഗ്, കുൽഗാം തുടങ്ങിയ സ്ഥലങ്ങളിൽ ഹിമപാതം ഉണ്ടാകാനിടയുണ്ടെന്നാണ് വിവരം.

🗞🏵 കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നു സുപ്രിം കോടതി. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ണായകമായ ഉത്തരവ്.

🗞🏵 തൃശൂർ സ്വദേശിനിയായ യുവതിയെ മൈസൂരിലെ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം ചെമ്പകശേരിയിൽ പരേതനായ ഷാജിയുടെയും രഹനയുടെയും മകൾ 30 കാരിയായ സെബീന ആണ് മരിച്ചത്. സംഭവത്തിൽ സെബീനയുടെ ആൺസുഹൃത്തിനെ പോലീസ് പിടികൂടി. സെബീനയുടെ ബന്ധുക്കളുടെ പരാതിയിലാണ് ആൺസുഹൃത്ത് ഷഹാസിനെ പോലീസ് പിടികൂടിയത്. ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

🗞🏵 യു​കെ​യി​ല്‍ മ​ല​യാ​ളി വൈ​ദി​ക​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ലി​വ​ര്‍​പൂ​ളി​നു സ​മീ​പം റെ​ക്സ് ഹാം ​രൂ​പ​ത​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി ഫാ. ​ഷാ​ജി തോ​മ​സ് പു​ന്നാ​ട്ടി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.  ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണം സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

🗞🏵 മാർ ജോസഫ് പവ്വത്തിൽ  വിവിധ ക്രൈസ്തവ സഭകളുടെ  ഉറ്റസുഹൃത്തും സഭൈക്യരംഗത്തെ അതുല്യ വ്യക്തിത്വവുമായിരുന്നുവെന്ന് ഓർത്തഡോക്സ് സഭയുടെ തലവൻ ബസേലിയോസ് മാർത്തോമാ മാത്യുസ് ത്രിതീയൻ കാതോലിക്കാ ബാവ പ്രസ്താവിച്ചു. ചങ്ങനാശേരി മെത്രാപ്പോലീത്തൻപള്ളിയിൽ മാർ പൗവത്തിലിൻ്റെ ഏഴാം ചരമദിനത്തോടനുബന്ധിച്ചു ഇന്നലെ  നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. രാവിലെ 9.30 ന് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ അനുസ്മരണ കർമങ്ങൾ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ വചനപ്രഘോഷണം നടത്തി. പൊതുസമ്മേളനത്തിൽ മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷനായിരുന്നു.  മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ തുടങ്ങിയ പ്രമുഖരുൾപ്പെടെ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു.

🗞🏵 *രാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തെത്തിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും നിയമസഭകളിലും കോണ്‍ഗ്രസ് പ്രതിഷേധം.
 
🗞🏵 രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയിലും എംപി സ്ഥാനത്തുനിന്ന് ആയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. വെള്ളയമ്പലം ജംക്‌ഷനിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കും നേരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജും പ്രയോഗിച്ചു. നിരവധി പ്രവർത്തകരുടെ തലയ്ക്ക് ഉൾപ്പെടെ പരുക്കേറ്റു.

🗞🏵 മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇസ്ലാമിക തീവ്രവാദി സംഘടനയായ അലൈഡ് ഡെമോക്രാറ്റിക്‌ ഫോഴ്സസ് (എ.ഡി.എഫ്) രണ്ടാഴ്ചകള്‍ക്കുള്ളില്‍ കൊലപ്പെടുത്തിയത് 72 ക്രൈസ്തവരെ. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ ഭയാനകമായിരുന്നുവെന്ന് നോര്‍ത്ത് കിവുവിലെ ക്രിസ്ത്യന്‍ നേതാവായ മുലിണ്ടെ എസെമോ, വെളിപ്പെടുത്തി.

🗞🏵 വത്തിക്കാനുമായി വിവിധ മേഖലകളിൽ സഹകരണത്തിന് രാജ്യം സന്നദ്ധമാണെന്നും രാജ്യത്തിന് സഭ നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുകയാണെന്നും ആഫ്രിക്കൻ രാജ്യമായ ഘാനയുടെ പ്രസിഡന്റ് നാന അടോ. ഫ്രാൻസിസ് പാപ്പ കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് രാജ്യത്തു നടന്ന പരിപാടിയിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മനുഷ്യക്കടത്ത്, ആരോഗ്യ പുരോഗതി, കാലാവസ്ഥാ വൃതിയാനം തുടങ്ങിയ മേഖലകളിൽ സഹകരണം സാധ്യമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...