2024 മാർച്ച് 24 തിങ്കൾ 1199 മീനം 10
വാർത്തകൾ
അമേരിക്കയിൽ ഇന്ത്യൻ വംശജനായ 56കാരനും ഇദ്ദേഹത്തിൻ്റെ 24 കാരിയായ മകളും വെടിയേറ്റ് മരിച്ചു. വിർജീനിയ സംസ്ഥാനത്തെ ഒരു കടയിലാണ് സംഭവം. കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. പ്രദീപ് കുമാർ പട്ടേൽ എന്നയാളും മകളുമാണ് കൊല്ലപ്പെട്ടത്.അക്കോമാക് കൗണ്ടിയിലെ ലങ്ക്ഫോർഡ് ഹൈവേയിലെ കടയിൽ ജോലി ചെയ്യുകയായിരുന്നു പട്ടേലും മകളും. വിർജീനിയയുടെ കിഴക്കൻ തീരത്താണ് അക്കോമാക് കൗണ്ടി. മാർച്ച് 20 ന് പുലർച്ചെ 5:30 നാണ് ആക്രമണം നടന്നത്. പിന്നാലെ കടയിലേക്ക് പൊലീസ് എത്തിയപ്പോഴേക്കും മാരകമായി വെടിയേറ്റ് ചലനമില്ലാതെ കിടക്കുകയായിരുന്നു പ്രദീപ്.
രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം രോഗം ഭേദപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. അഞ്ച് ആഴ്ചകള്‍ക്ക് ശേഷം ആദ്യമായി മാര്‍പാപ്പ ഇന്ന് വിശ്വാസികള്‍ക്ക് മുന്നിലെത്തി. ജെമിലി ആശുപത്രിയിയിലെ പത്താം നിലയില്‍ ജനലരികില്‍ വീല്‍ ചെയറിലിരുന്നുകൊണ്ട് മാര്‍പ്പാപ്പ വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കുകയും അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വിജയസൂചകമായി അദ്ദേഹം വിശ്വാസികള്‍ക്ക് നേരെ പെരുവിരല്‍ ഉയര്‍ത്തിക്കാട്ടി. നൂറുകണക്കിന് വിശ്വാസികളാണ് ആശുപത്രി പരിസരത്ത് മാര്‍പാപ്പയെ ഒരുനോക്ക് കാണാനായി തടിച്ചുകൂടിയത്.
- തദ്ദേശീയ കര്‍ഷകര്‍ക്ക് പിന്തുണയുമായി ലുലു
തദ്ദേശീയ കര്‍ഷകര്‍ക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആഗോള കാര്‍ഷിക ഉല്‍പ്പാദന പദ്ധതിക്ക് പൊള്ളാച്ചിയില്‍ തുടക്കമിട്ടു. സുരക്ഷിതമായ കൃഷിക്കൊപ്പം നിലയുറപ്പിച്ച് ലുലു എന്ന ലക്ഷ്യവുമായിട്ടാണ് പുതിയ കാര്‍ഷികോത്പാദന പദ്ധതിക്ക് ലുലു ഫെയര്‍ ആരംഭം കുറിച്ചത്. ലുലു ഗ്രൂപ്പിന്റെ ഉമസ്ഥതയിലുള്ള ഗണപതി പാളയത്തെ 160 ഏക്കറില്‍ കാര്‍ഷികോല്‍പ്പാദനത്തിന്റെ വിത്തിടല്‍ കര്‍മ്മം നടന്നു. ആദ്യഘട്ടത്തില്‍ 50 ഏക്കറിലാണ് കൃഷി തുടങ്ങുന്നത്. വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം തുടങ്ങി നിത്യോപയോഗ പച്ചക്കറികള്‍ ഏറ്റവും ഗുണമേന്മയോടെ ആഗോള വിപണിയിലേക്ക് എത്തിക്കുകയാണ് ലുലുവിന്റെ ലക്ഷ്യം.
സാമ്പത്തിക പ്രതിസന്ധി നേരിടാനും ധന വിനിയോഗത്തിൽ അച്ചടക്കം ഉറപ്പാക്കാനും സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കർശന നിർദേശങ്ങളുമായി ധനവകുപ്പ്. ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, ജീവനക്കാരെ പുനർവിന്യസിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളിൽ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് നിയമനങ്ങൾ നിർത്തലാക്കണമെന്നും ഉത്തരവിൽ പറയുന്നു. ആവശ്യമെങ്കിൽ ഈ തസ്തികകളിലേക്ക് കരാർ നിയമനം നടത്താമെന്നാണ് നിർദേശം.
ലഹരി കേസുകൾ വർധിക്കുന്ന കോഴിക്കോട് താമരശ്ശേരിയിൽ എക്സൈസിന് വാഹനമില്ല.കാലാവധി കഴിഞ്ഞതോടെ ഉണ്ടായിരുന്ന ഏക വാഹനം കട്ടപ്പുറത്തായി. പുതിയ വാഹനത്തിനായി അപേക്ഷ നൽകിയിട്ടും നടപടിയില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ 2 കൊലപാതകം, എംഡിഎംഎ വിഴുങ്ങി മരണം എന്നിവ സംഭവിച്ച താമരശേരിയിലാണ് ദുരവസ്ഥ.
- DCMS സപ്തതി വർഷത്തോടനുബന്ധിച്ചുള്ള ഭവന നിർമ്മാണം
DCMS സപ്തതി വർഷത്തോടനുബന്ധിച്ചുള്ള ഭവന നിർമ്മാണത്തിന്റെ ഭാഗമായി, വലവൂർ സെന്റ്. മേരീസ് ഇടവകയിലെ, വിനോദ് പുത്തൻ കണ്ടത്തിൽ എന്ന ആളിന് വേണ്ടി, വിൻസെന്റ് ഡി പോൾ സംഘടന സംഭാവന നൽകിയ സ്ഥലത്ത്, വീട് നിർമ്മിക്കുന്നതിന്റെ മുന്നോടിയായി, സ്ഥലം സന്ദർശിക്കുകയും, അതിനാവശ്യമായ നിർദ്ദേശങ്ങളും, ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനും വേണ്ടി എത്തിചേർന്ന, പാലാ രൂപത വികാരി ജനറാൾബഹു :ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, വലവൂർ സെൻറ്. മേരീസ് ഇടവക വികാരി ബഹു :ഫാ.കുര്യാക്കോസ് പാത്തിക്കൽ പുത്തൻ പുരയിൽ, DCMS രൂപത ഡയറക്ടർ ബഹു :ഫാ. ജോസ് വടക്കേകുറ്റ്, DCMS രൂപത അസി. ഡയറക്ടർ ഫാ. മാണി കുഴുപ്പൻകുറ്റി, രൂപത പ്രസിഡന്റ് ശ്രീ. ബിനോയ് ജോൺ, വിൻസെന്റ് ഡി പോൾ സംഘടനയുടെ നേതാക്കളായ, ബഹു :ജിൻസ് ഫിലിപ്പ് കുഴികുളം, സാനിച്ചൻ മാധവത്ത്, DCMS വലവൂർ യുണിറ്റ് സെക്രട്ടറി ശ്രീമതി. റോസിലി ജോസകുട്ടി കുഴിതോട്ടിയിൽ, ശ്രീ. ജോഷി ജോസഫ് എർത്തയിൽ എന്നിവർ.
ചേർപ്പുങ്കലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നുകളുടെ ഉപയോഗം കൂടിയതിനാൽ, 4പഞ്ചായത്തുകളിലെ ചേർപ്പുങ്കൽ ചുറ്റുവട്ട പ്രദേശത്തെ ജനപ്രതിനിധികളെയും, സമൂഹത്തിലെ നാന തുറയിലുള്ള ആളുകളെയും ഉൾപ്പെടുത്തി, ഒരു സമിതി രൂപീകരിക്കുകയും ചെയ്തു.