2024 മാർച്ച് 23 വ്യാഴം 1199 മീനം 09
വാർത്തകൾ
- ശുചിത്വ- മാലിന്യ നിർമ്മാർജ്ജനം, ആരോഗ്യം എന്നിവയുടെ വികസനത്തിനും കരൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
ലഹരിവിരുദ്ധ പ്രചരണത്തിനും ഊന്നൽ നൽകി കരൂർ ഗ്രാമപഞ്ചായത്ത്
പാലാ : ശുചിത്വ മാലിന്യ നിർമാർജ്ജനത്തിന് ഒരു കോടി 40 ലക്ഷം രൂപയും ആരോഗ്യമേഖലക്കായി പാലിയേറ്റീവ് കെയർ, ഓപ്പൺ ജിം, എന്നിവ ഉൾപ്പെടെ 50 ലക്ഷം രൂപയും ഭവന പദ്ധതിക്കായി 1 കോടി രൂപയും. ദാരിദ്ര്യ നിർമാർജനത്തിന് 3 കോടി 25 ലക്ഷം രൂപ ഉൾപ്പെടുത്തിക്കൊണ്ടും കരൂർ പഞ്ചായത്തിൻ്റെ അടിസ്ഥാന വികസന പദ്ധതിയായി കരൂർ ശർക്കര, കരൂർ ബ്രാൻഡ് റൈസ് എന്നിവയ്ക്ക് ഊന്നൽ നൽകികൊണ്ട് കാർഷിക വാണിജ്യ മേഖലയിൽ 90 ലക്ഷം രൂപ വകയിരുത്തുകയും വനിതാ ഘടക പദ്ധതി എന്നിവർക്കായി 60 ഭിന്നശേഷി രൂപയും ലക്ഷം വയോജനങ്ങൾ, വകയിരുത്തി കൊണ്ടും കുട്ടികൾക്കായി വിദ്യാഭ്യാസമേഖല, ലഹരി വിരുദ്ധ പ്രചാരണം എന്നിവക്കായി 35 ലക്ഷം രൂപയും പാലാ കെ.എം. മാണി സ്മാരക ഗവൺമെൻ്റ് ജനറൽ ആശുപത്രി ക്യാൻസർ ചികിത്സാ കേന്ദ്രത്തിന് 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.ഗ്രാമീണ റോഡുകൾ, കെട്ടിട നിർമ്മാണം, തെരുവ് വിളക്ക് പരിപാലനം, ചെക്ക് ഡാമുകൾ, പൊതു കിണർ നവീകരണം എന്നിവയ്ക്കായി മൂന്നു കോടി രൂപപി.എച്ച്.സി. കരൂർ, കുടക്കച്ചിറ ഹോമിയോ ഡിസ്പെൻസറി എന്നിവയ്ക്കായി 40 ലക്ഷം രൂപയും വകയിരുത്തി.
- വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപി ശ്രമം: പിണറായി വിജയൻ
മണ്ഡല പുനർനിർണയ നീക്കം ബിജെപിക്ക് വേണ്ടിയാണെന്നും വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കേ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് അറിയാവുന്നതു കൊണ്ടാണ് ബിജെപി മണ്ഡല പുനർനിർണയവുമായി മുന്നോട്ട് പോകുന്നത്. കൊളോണിയൽ കാലത്തെ ഓർമിപ്പിക്കുന്ന നീക്കമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
- ഹയര്‍സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷരതെറ്റുകള്‍
ഹയര്‍സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷര തെറ്റുകളില്‍ അന്വേഷണം. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. മലയാളം ചോദ്യപേപ്പറാന്ന് പിന്നാലെ പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ 14 ഉം, പ്ലസ് ടു കെമിസ്ട്രി ചോദ്യപേപ്പറില്‍ 6 അക്ഷരത്തെറ്റുകളാണ് കണ്ടെത്തിയത്. ഹയര്‍സെക്കന്‍ഡറി നാല് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലായിരുന്ന അക്ഷരതെറ്റുകള്‍ കടന്നു കൂടിയത്. പ്ലസ് ടൂ എക്കണോമിക്‌സ് ചോദ്യപേപ്പറിലെ വാചകത്തില്‍ ഉപഭോക്താവിന്റെ വരുമാനം കുറയുന്നു എന്നതിന് പകരം കരയുന്നു എന്നതുള്‍പ്പെടെയുള്ള അക്ഷരത്തെറ്റുകളാണ് ചോദ്യപേപ്പറില്‍ കടന്നുകൂടിയത്.
- തൃശ്ശൂരില്‍ പതമഴ;ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍
തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്. ചെറിയ ചാറ്റല്‍ മഴക്കൊപ്പം പാറിപ്പറന്ന് പത എത്തിയപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് പലര്‍ക്കും മനസ്സിലായില്ല. കുട്ടികള്‍ പത കയ്യിലെടുത്ത് കളിച്ചു. മുതിര്‍ന്നവര്‍ കാര്യം തിരക്കി. സംഭവം പതമഴ തന്നെ ഫോം റെയിന്‍ എന്ന് പിന്നീട് വിദഗ്ധര്‍ തന്നെ സ്ഥിരീകരിച്ചു.
- തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി
ഇടുക്കി തൊടുപുഴ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ കേറ്ററിങ് ഗോഡൗണിലെ മാൻഹോളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാൻഹോളിൽ മൃതദേഹം ഒളിപ്പിച്ചുവെന്നാണ് കസ്റ്റഡിയിലുള്ള പ്രതികൾ പൊലീസിൽ നൽകിയ മൊഴി.ഇതേത്തുടർന്നായിരുന്നു ഇവിടെ പൊലീസം ഫോറെൻസിക്കും പരിശോധന ആരംഭിച്ചത്.
- കളിക്കളത്തിൽ ധോണിയെ പിടിച്ചുകെട്ടാൻ അത്ര എളുപ്പമല്ല: സൂര്യകുമാർ യാദവ്
ധോണിയെ കളിക്കളത്തിൽ എളുപ്പം പിടിച്ചുകെട്ടാൻ ആകില്ലെന്ന് മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അദ്ദേഹത്തെ വീണ്ടും കാണാൻ കാത്തിരിക്കുന്നു. ധോണിക്ക് എതിരെ ടീമിനെ നയിക്കുന്നത് രസകരം ആയിരിക്കുമെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. മാർച്ച് 23നാൻ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.
- ആറ്റിങ്ങലിൽ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ചു
ആറ്റിങ്ങലിൽ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ. കൊല്ലം പുള്ളിക്കട വടക്കുംഭാഗം സ്വദേശനി ലക്ഷ്മി(26), കൊല്ലം മയ്യനാട് സ്വദേശി സാലു( 26 )എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.