🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 23,2023 വ്യാഴം 1198 മീനം 9
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ
🗞🏵 മാർ ജോസഫ് പവ്വത്തിലിന് ആദരവോടെ നാടിന്റെ യാത്രാമൊഴി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങില്‍ സഭാതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള പ്രമുഖര്‍ അടക്കമുള്ള അനേകരുടെ സാന്നിധ്യമുണ്ടായിരിന്നു. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങിയത്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉൾപ്പെടെ അൻപതോളം ബിഷപ്പുമാരും അതിരൂപതയ്ക്കകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിനു വൈദികരും സഹകാർമികരായി. മാർ പവ്വത്തിലിന്റെ ജീവിതരേഖ ഭൗതികശരീരത്തോടൊപ്പം പെട്ടിയിൽ അടക്കം ചെയ്തു.
🗞🏵 ഡൽഹിയിൽ വീണ്ടും ഭൂചലനം. റിക്ടർസ്കെയിലിൽ 2.7 രേഖപ്പെടുത്തിയ ചെറുഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 4.42 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പടിഞ്ഞാറൻ ഡൽഹിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
🗞🏵 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട് വിട്ടു കന്യാകുമാരിയില്‍ നിന്നും മല്‍സരിച്ചേക്കുമെന്ന് സൂചന. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ പ്രിന്റ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. തമിഴ്‌നാട്ടിലെ ഡി എം കെ- കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി കന്യാകുമാരിയില്‍ നിന്നും മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ഉദ്ദേശിക്കുന്നുവെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍തന്നെയാണ് വെളിപ്പെടുത്തിയതെന്നും ദ പ്രിന്റ് പറയുന്നു.
🗞🏵 സംസ്ഥാനത്ത് വീണ്ടും കോവിഡ് വർധിക്കുന്നു. ഇന്നലെ 210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളതാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 50 പേർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. 36 പേർക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
🗞🏵 പാക്കിസ്ഥാനിൽ കടുത്ത വെള്ളപ്പൊക്കം വ്യാപകനാശം വിതച്ച് ആറുമാസം പിന്നിടവേ ഒരു കോടിയിലധികം ആളുകൾ ശുദ്ധജലത്തിന് സൗകര്യമില്ലാതെ കഴിയുകയാണെന്ന് വെളിപ്പെടുത്തൽ. ലോക ജലദിനത്തോട് അനുബന്ധിച്ച് യുനിസെഫ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
🗞🏵 വനിതാ ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ നാലു ഉറപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ നാലു താരങ്ങൾ സെമി ഫൈനലിൽ പ്രവേശിച്ചതോടെയാണിത്. 48 കിലോഗ്രാം വിഭാഗത്തിൽ നിതു ഗംഗാസ, 81 കിലോഗ്രാം വിഭാഗത്തിൽ സവീതി ബോറ, 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീൻ, 75 കിലോഗ്രാം വിഭാഗത്തിൽ ലോവ്ലിന ബോർഗോഹെയിൻ എന്നിവരാണ് സെമിയിൽ കടന്നത്.
🗞🏵 ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവൻസ് പോർട്ടൽ പുറത്തിറക്കി. ആരോഗ്യ മന്ത്രി വീണാ ജോർജാണ് പോർട്ടൽ പുറത്തിറക്കിയത്. ഈ പോർട്ടലിൽ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പരാതികൾ നേരിട്ടറിയിക്കാൻ സാധിക്കും. പരാതിയിൻമേൽ എടുത്ത നടപടികളും അറിയാൻ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യാനും സാധിക്കും. https://www.eatright.foodsafety.kerala.gov.in/
🗞🏵 മുടങ്ങിക്കിടക്കുന്ന ജഡ്ജി നിയമനങ്ങളിൽ എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയം. ആവര്‍ത്തിച്ച് ശിപാര്‍ശ ചെയ്ത പേരുകള്‍ പോലും അംഗീകരിക്കാതെ പിടിച്ചുവച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് ജഡ്ജിമാരുടെ സീനിയോറിറ്റിയെ ബാധിക്കുമെന്ന് കൊളീജിയം വ്യക്തമാക്കി.
🗞🏵 ജലദൗർലഭ്യം ഇല്ലാതാക്കി എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന ലോകജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ 2015 മാർച്ച് 13നു നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള ഇടതു നേതാക്കൾ ഈ മാസം 27നു നേരിട്ടു ഹാജരാക്കണം. കേസിൽ കുറ്റപത്രം വായിക്കുവാൻ വേണ്ടിയാണ് കോടതി പ്രതികളെ ഹാജരാകാൻ നിർദേശിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
🗞🏵 വന്യജീവി ആക്രമണം അനുഭവപ്പെടുന്ന മേഖലകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് അഞ്ച് വനം സർക്കിളുകളിലും ഉത്തരവ് പുറപ്പെടുവിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വന്യജീവി ആക്രമണം സംബന്ധിച്ച പ്രശ്നങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഉള്ള നോഡൽ ഓഫീസർമാരാണ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം സ്പെഷ്യൽ ടീമുകൾ രൂപീകരിച്ചത്.
🗞🏵 തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിലേക്ക് ക്ഷണിച്ച് സംസ്ഥാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപത്രം മന്ത്രി സജി ചെറിയാന്‍ കൈമാറി. സ്റ്റാലിനെ പരിപാടിയിലേക്ക് മന്ത്രി ക്ഷണിച്ചത് ചെന്നൈയില്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു.
🗞🏵 ആഗോള തലത്തിൽ വിവിധ രാജ്യങ്ങൾ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇന്ത്യ മുന്നേറ്റം കൈവരിക്കുമെന്ന് ധനമന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7 ശതമാനം വളർച്ചയാണ് കൈവരിക്കുക. കൂടാതെ, രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം മൊത്ത വിലക്കയറ്റത്തിന് അനുസൃതമായി 25 മാസത്തെ താഴ്ന്ന നിലയിൽ എത്തുമെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
🗞🏵 പടക്ക നിർമാണശാലയ്ക്ക് തീപിടിച്ച് 9 പേർ വെന്തുമരിച്ചു. 19 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട് കാഞ്ചീപുരത്താണ് പടക്ക നിർമാണശാലയ്ക്ക് തീപിടിച്ചത്. നിർമാണശാലയ്ക്ക് പുറത്ത് ഉണക്കാൻ വച്ച പടക്കങ്ങളിൽ നിന്നാണ് തീപിടിച്ചത്.
🗞🏵 ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനുള്ള സുരക്ഷ കുറച്ച് കേന്ദ്രസര്‍ക്കാര്‍. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് നടപടി.ബുധനാഴ്ച ഉച്ചയോടെയാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേഡുകള്‍ നീക്കം ചെയ്തത്. ഹൈക്കമ്മീഷണറുടെ വസതിക്കുമുന്നിലെ സുരക്ഷയും കുറച്ചിട്ടുണ്ട്.
🗞🏵 രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ പേര് മാറ്റണമെന്നാവശ്യവുമായി ഹിന്ദുസേന രംഗത്ത്. ഡല്‍ഹി എന്ന പേരുമാറ്റി ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാണ് ആവശ്യം.
ഈ ആവശ്യവുമായി ഹിന്ദു സേന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചിരിക്കുകയാണ്.
🗞🏵 സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് ചുറ്റും ബിസിനസ് ശൃംഖല സൃഷ്ടിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, അപ്പാര്‍ട്‌മെന്റുകള്‍ തുടങ്ങിയവ നിര്‍മിക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്.
🗞🏵 ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്നും അറുപതോളം പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ട്ടപ്പെട്ട കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40കാരിയായ ഈശ്വരിയെയാണ് അറസ്റ്റിലായിരിക്കുന്നത്. മോഷണം സംബന്ധിച്ച പരാതിയിൽ വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായി ഐശ്വര്യ വ്യക്തമാക്കിയിരുന്നു. 2019 മുതൽ 60 പവനിലധികം ആഭരണങ്ങൾ ചെറുതായി മോഷ്ടിച്ച് വിൽപ്പന നടത്തിയതായി ഇരുവരും സമ്മതിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
🗞🏵 *മദ്യപിച്ച് സര്‍വീസ് നടത്തിയ രണ്ട് ഡ്രൈവര്‍മാര്‍, ടിക്കറ്റില്‍ തിരിമറി നടത്തിയ കണ്ടക്ടര്‍, അമതി വേഗതയില്‍ അപകടം ഉണ്ടാക്കിയ ഡ്രൈവര്‍ ,മേലുദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയ കണ്ടക്ടര്‍ ഉള്‍പ്പെടെ അച്ചടക്ക ലംഘനം നടത്തിയ അഞ്ച് ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി സസ്‌പെന്‍ഡ് ചെയ്തു.
🗞🏵 കൊച്ചിയില്‍ വീട്ടിൽനിന്ന് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്ത സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയും ഖലീലയുടെ മകനുമായ രാഹുൽ ഒളിവിലാണ്. കഴിഞ്ഞദിവസം ഖലീലയുടെ വീട്ടിൽ പോലീസും എക്‌സൈസും നടത്തിയ പരിശോധനയിൽ 70 മില്ലിഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു.
🗞🏵 സിറോ മലബാര്‍ സഭയിലെ ആരാധനക്രമം സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ മധ്യസ്ഥത ആവശ്യമില്ലെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണണമെന്ന ഹര്‍ജി നിലനില്‍ക്കില്ല. മധ്യസ്ഥതയ്ക്ക് ആരെയും കോടതി നിര്‍ബന്ധിക്കരുതെന്നും സര്‍ക്കാര്‍ തലത്തിലുള്ള മധ്യസ്ഥതയ്ക്ക് നിയമപരമായി ചുമതയില്ലെന്നും കര്‍ദിനാള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നൂ.
🗞🏵 കിഴക്കൻ ജെറുസലേമിലെ ഏറെ പ്രസിദ്ധമായ ഗത്‌സമനി ദേവാലയത്തിൽ രണ്ട് ഇസ്രായേലി യുവാക്കൾ അതിക്രമിച്ചു കയറി ആക്രമണം നടത്തി. മാർച്ച് 19നാണ് സംഭവം. ദേവാലയത്തിലെ വിശുദ്ധ വസ്തുക്കൾ നശിപ്പിക്കാൻ ശ്രമിച്ച അക്രമികള്‍ തിരുകർമ്മങ്ങൾ അർപ്പിച്ചു കൊണ്ടിരുന്ന ഒരു മെത്രാനെയും, രണ്ട് വൈദികരെയും ആക്രമിക്കുകയും ചെയ്തു. ദേവാലയത്തിൽ ഉണ്ടായിരുന്ന വിശ്വാസികൾ തന്നെ ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ വിശുദ്ധ സ്ഥലങ്ങൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് ജെറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് തെയോഫിലസ് മൂന്നാമൻ പ്രസ്താവന ഇറക്കി. ദൈവമാതാവിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽ ഞായറാഴ്ച നടന്ന അക്രമത്തെ അദ്ദേഹം അപലപിച്ചു.
🗞🏵 വടക്കൻ അറേബ്യയുടെ പുതിയ അപ്പസ്തോലിക് വികാരിയായി നിയമിതനായ മോണ്‍. അൽഡോ ബെരാർഡിയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും നടന്നു. മാർച്ച് 18 ശനിയാഴ്ച ബഹ്‌റൈനിലെ അവാലിയില്‍ സ്ഥിതി ചെയ്യുന്ന ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ നടന്ന ചടങ്ങില്‍വെച്ചാണ് മെത്രാഭിഷേകവും അപ്പസ്തോലിക് വികാരിയായുള്ള സ്ഥാനാരോഹണവും നടന്നത്. പരിശുദ്ധ സിംഹാസനത്തിലെ മതാന്തര സംവാദങ്ങളുടെ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ മിഗ്വൽ ഏഞ്ചൽ അയൂസോ ഗിക്‌സോട്ട് ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
🗞🏵 പരിശുദ്ധ അമ്മയ്ക്കു സ്വയം സമർപ്പിക്കുവാനും, സമാധാനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രാർത്ഥിക്കണമെന്നുമുള്ള ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിയഞ്ചാം തീയതി, ആഗോള മെത്രാന്മാരോടു ചേർന്നുകൊണ്ട് സഭയെയും ആഗോള സമൂഹത്തെയും പ്രത്യേകമായി യുക്രൈൻ – റഷ്യ രാജ്യങ്ങളെയും മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചതിന്റെ ഓര്‍മ്മ ഇത്തവണയും പുതുക്കണമെന്ന് പാപ്പ പറഞ്ഞു. മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതി സഭ മംഗളവാർത്ത തിരുനാൾ ആഘോഷിക്കുന്ന സുദിനമാണ്. ഇന്നു ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച വേളയിലാണ് പാപ്പ വിമലഹൃദയ പുനഃപ്രതിഷ്ഠയ്ക്കു ആഹ്വാനം ചെയ്തത്.