പ്രഭാത വാർത്തകൾ

spot_img

Date:


🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 22,2023 ചൊവ്വ 1198 മീനം 8

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വാർത്തകൾ

🗞🏵 കാലം ചെയ്ത മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 9.30ന് ആരംഭിക്കും.  ആദ്യം കർമ്മക്രമത്തിൻ്റെ രണ്ടാംഭാഗം നടത്തപ്പെടും. തുടർന്ന് വി.കുർബാന, നഗരി കാണിക്കൽ, സർക്കാർ ബഹുമതിക്കുള്ള അവസരം, മൃതസംസ്കാരം എന്നിവ നടത്തപ്പെടും. കർദിനാൾ മാർ ജോർജ് ആലഞ്ചരി മുഖ്യ കാർമ്മികനായിരിക്കും. മാർ ജോസഫ് പെരുന്തോട്ടം മറ്റു അർച്ചുബിഷപ്പുമാർ, ബിഷപ്പുമാർ തുടങ്ങിയവർ സഹകാർമ്മികരായിരിക്കും. കർമ ക്രമത്തിൻ്റെ ഒന്നാം ഭാഗം ചൊവ്വാഴ്ച മാർ പെരുന്തോട്ടം പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ടിരുന്നു.

🗞🏵 ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. 10.17ന് അനുഭവപ്പെട്ട പ്രകമ്പനം മൂന്നു സെക്കൻഡ് നീണ്ടുനിന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഭയചികിതരായ ജനങ്ങൾ വീടുവിട്ട് പുറത്തേക്ക് ഓടി. ശാകർപുരിൽ കെട്ടിടം ചരിഞ്ഞതായി സൂചനയെന്ന് ഡൽഹി അഗ്നിരക്ഷാസേന അറിയിച്ചു

🗞🏵 ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിയ്ക്കണമെന്ന നിര്‍ദേശവുമായി സുപ്രിംകോടതി. എല്ലാ കെട്ടിടങ്ങളും പൂര്‍ണ്ണമായും പൊളിച്ചു മാറ്റില്ലെങ്കില്‍ കോടതിലക്ഷ്യ നടപടി ഉണ്ടാകുമെന്നും, വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു.

🗞🏵 അടഞ്ഞു കിടക്കുന്ന കൊല്ലത്തെ കശുവണ്ടി ഫാക്ടറികൾ തുറക്കാൻ സര്‍ക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികളും തൊഴിലാളികളും നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. വായ്പയെടുത്ത വ്യവസായികൾക്ക് സര്‍ക്കാർ ഉത്തരവ് പ്രകാരമുള്ള ഇളവുകളൊന്നും ലഭിക്കുന്നില്ലെന്നാണ് പരാതി. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപടപെടൽ ഉണ്ടാകണമെന്നാണ് സമരക്കാരുടെ ആവശ്യം.

🗞🏵 സംസ്ഥാനത്ത് മാർച്ച് 24, 25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.
 
🗞🏵 എല്‍ഡിഎഫ് സർക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം. മേയ് രണ്ടാം വാരം സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നീളുന്നത്.

🗞🏵 മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത നിർമാണത്തിലെ കരാർ ലംഘനങ്ങളുടെ പേരിൽ ടോൾകമ്പനിക്കെതിരെ ദേശീയപാത അതോറിറ്റി പിഴയിട്ടതു നിർമാണച്ചെലവിന്റെ ഇരട്ടിയോളം. ! 1279 കോടി രൂപ പിഴയീടാക്കണമെന്നു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിർദേശിച്ചപ്പോൾ, കരാർ വ്യവസ്ഥ ഏകപക്ഷീയമായി മാറ്റിയതിനു നഷ്ട പരിഹാരമായി 1736.73 കോടി രൂപ അതോറിറ്റിയിൽ നിന്നു തിരികെയാവശ്യപ്പെട്ട് ടോൾ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്. ‘ചേഞ്ച് ഓഫ് സ്കോപ്’ ചട്ടപ്രകാരം നഷ്ടപരിഹാരം എത്രയുംവേഗം നൽകണമെന്നാവശ്യപ്പെട്ട് ടോൾകമ്പനി ആർബിട്രൽ ട്രൈബ്യൂണലിനു പരാതിയും നൽകി.
 
🗞🏵 ചിന്ന​ക്ക​നാ​ൽ – ശാ​ന്ത​ൻ​പാ​റ മേ​ഖ​ക​ളി​ൽ നാ​ശം വി​ത​യ്ക്കു​ന്ന അ​രി​ക്കൊ​മ്പ​നെ ശ​നി​യാ​ഴ്ച മ​യ​ക്കു​വെ​ടി വ​ച്ച് ത​ള​യ്ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​റി​യി​ച്ചു. ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ക്കും. ദൗ​ത്യം ന​ട​ക്കു​ന്ന ചി​ന്ന​ക്ക​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ല്‍ ശ​നി​യാ​ഴ്ച നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. 

🗞🏵 ആ​റ് ദി​വ​സ​ത്തെ കേ​ര​ള-​ത​മി​ഴ്‌​നാ​ട്-​ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങി. ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്ന് വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ രാ​ഷ്ട്ര​പ​തി​യെ മ​ന്ത്രി പി. ​രാ​ജീ​വ് യാ​ത്ര​യാ​ക്കി

🗞🏵 വൈ​ദ്യു​തി ബി​ല്ല് അ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ണ​ക്‌​ഷ​ൻ വിഛേ​ദി​ക്കും​മു​ന്പ് ഉ​പ​യോ​ക്താ​വി​നെ വി​വ​രം അ​റി​യി​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​ദേ​ശി​ച്ചു. ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്കു​ന്ന കാ​ര്യം എ​സ്എം​എ​സ്, ഇ​മെ​യി​ൽ എ​ന്നി​വ വ​ഴി ഉ​പ​യോ​ക്താ​ക്ക​ളെ അ​റി​യി​ക്കും. ഇ​തി​ലേ​ക്കാ​യി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഫോ​ണ്‍ ന​ന്പ​ർ മീ​റ്റ​ർ റീ​ഡ​ർ​മാ​ർ വ​ഴി​യും കാ​ഷ് കൗ​ണ്ട​ർ വ​ഴി​യും അ​പ്ഡേ​റ്റ് ചെ​യ്യും.

🗞🏵 സം​സ്ഥാ​ന​ത്തു സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഈ ​മാ​സം 25-നു ​മു​ന്പേ പാ​ഠ​പു​സ്ത​ക​ങ്ങ​ളും യൂ​ണി​ഫോ​മും വി​ത​ര​ണം ചെ​യ്യു​മെ​ന്നു മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്കു​ള്ള അ​ഞ്ചു കി​ലോ അ​രി​യു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് 10.5 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പു​തു​താ​യി പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി. 3000 കോ​ടി രൂ​പ സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നു സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

🗞🏵 ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വേസ്റ്റ് മാനേജ്മെന്റ് പദ്ധതി ഊർജിതമാക്കും. ഇതിന് സഹായം നൽകാമെന്ന് ലോകബാങ്ക് അറിയിച്ചു. സംസ്ഥാനത്തെ മാലിന്യനിക്ഷേപകേന്ദ്രങ്ങളിൽ ഡ്രോൺ സർവ്വേ ഉടൻ നടത്താൻ ലോക ബാങ്കുമായി ധാരണയായി. ലോകബാങ്ക് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.
 
🗞🏵 ലണ്ടന് പിറകെ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഖലിസ്ഥാൻ അനുകൂലികൾ. ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിലെ ഇന്ത്യൻ പതാക നീക്കിയതിന് പിന്നാലെയാണ് സാൻഫ്രാൻസിസ്കോയിൽ ആക്രമണം ഉണ്ടാവുന്നത്.ആക്രമണം നടക്കുന്ന സമയത്ത് പശ്ചാത്തലത്തിൽ പഞ്ചാബി പാട്ടുകൾ കേൾക്കാമായിരുന്നു. ആക്രമണത്തിന്റെ വിവിധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു വരുന്നു.

🗞🏵 ലണ്ടനിലെ ഇന്ത്യൻ മിഷനിൽ ഖാലിസ്ഥാൻ അനുകൂല അനുകൂലികൾ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് സിഖ് സമുദായ അംഗങ്ങൾ ന്യൂഡൽഹിയിലെ യുകെ ഹൈക്കമ്മീഷനു പുറത്ത് തടിച്ചുകൂടി. ദേശീയ തലസ്ഥാനത്ത് സിഖ് സമൂഹത്തിന്റെ പ്രതിഷേധത്തിന് മുന്നോടിയായി യുകെ മിഷനിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
 
🗞🏵 ഐക്യരാഷ്ട്രസഭയുടെ സസ്റ്റെയിനബിൾ ഡെവലപ്‌മെന്റ് സൊല്യൂഷ്യൻസ് നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് അനുസരിച്ച് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്. നേരത്തെയും ഈ റിപ്പോർട്ടിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം ശക്തമായിരുന്നു. നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം.

🗞🏵 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ച് ജ്വല്ലറി. സൂറത്തിലെ രാധിക ചെയിൻസ് ജ്വല്ലറിയാണ് പ്രധാനമന്ത്രിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ചത്. 156 ഗ്രാം ആണ് പ്രതിമയുടെ ഭാരം. 18 കാരറ്റ് സ്വർണ്ണത്തിലാണ് പ്രതിമ നിർമ്മിച്ചത്.

🗞🏵 തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദർ മാർഗം വേണമോ എന്നതിൽ വിശദമായ പരിശോധന നടത്താനൊരുങ്ങി സുപ്രീം കോടതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി.

🗞🏵 ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്താൻ സാധ്യത. മാർച്ച് 23ന് ഒമാൻ സന്ദർശനത്തിനിടെ നായിക്കിനെ കസ്റ്റഡിയിലെടുക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഒമാൻ അധികൃതരുമായി ബന്ധപ്പെട്ടതായി റിപ്പോർട്ട്. ഒമാനിൽ രണ്ട് പ്രഭാഷണങ്ങൾ നടത്താൻ നായിക്കിനെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ പ്രഭാഷണം ‘ഖുറാൻ എ ഗ്ലോബൽ നെസെസിറ്റി’ ഒമാനിലെ ഔഖാഫ്, മതകാര്യ മന്ത്രാലയം സംഘടിപ്പിക്കുകയും റമദാൻ-മാർച്ച് 23 ആദ്യ ദിനത്തിൽ ഷെഡ്യൂൾ ചെയ്യുകയും ചെയ്തു.

🗞🏵 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധനം സംബന്ധിച്ച് സർക്കാർ ഉത്തരവ് പരിശോധിക്കാനാണ് ട്രൈബ്യൂണലിനെ കേന്ദ്രം നിയമിച്ചിരുന്നത്.
 
🗞🏵 തീവ്രവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ കശ്മീരിലെ മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മെഹബൂബ മുഫ്തി രംഗത്ത് എത്തി. എന്‍ജിഒ തീവ്രവാദത്തിന് ഫണ്ടിംഗ് നല്‍കിയ കേസിലാണ് മാദ്ധ്യമപ്രവര്‍ത്തകനായ ഇര്‍ഫാന്‍ മെഹ്രാജിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ശ്രീനഗര്‍ സ്വദേശിയായ മെഹ്രാജിന് ജമ്മു കശ്മീര്‍ കോലിഷന്‍ ഓഫ് സിവില്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഖുറം പര്‍വേസ് എന്ന ആക്ടിവിസ്റ്റുമായി ബന്ധം പുലര്‍ത്തിയിരുന്നതായി എന്‍ഐഎ അറിയിച്ചു.

🗞🏵 കേരളത്തിലേക്ക് മടങ്ങുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പട്ട് അബ്ദുള്‍ നാസര്‍ മദനി സുപ്രിം കോടതിയില്‍. ആയുര്‍വേദ ചികത്സക്കായി കേരളത്തിലേക്ക് മടങ്ങുന്നതിനായാണ് മദനി സുപ്രിം കോടതിയോട് ഇളവ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.അപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും

🗞🏵 കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം. കാഞ്ചിയാറിലാണ് സംഭവം. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ (അനുമോൾ) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

🗞🏵 തൃശൂർ കോർപറേഷൻ പരിധിയിൽ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളിൽ ക്യൂ ആർ കോഡ് പതിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ ഓട്ടോറിക്ഷ ഉടമയുടെ പേര്, വാഹന നമ്പർ, പെർമിറ്റ് നമ്പർ, പെർമിറ്റ് കാലാവധി തുടങ്ങിയ വിവരങ്ങൾ ലഭിക്കും. രാത്രി വൈകി തനിച്ചു യാത്ര ചെയ്യുന്നവർക്കും മറ്റും വാഹനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നത് സഹായകരമാകും. സുരക്ഷിത യാത്രയ്ക്ക് സുപ്രധാന നടപടിയാകും ഇത്.

🗞🏵 റമദാന്‍ പ്രമാണിച്ച് മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സര്‍ക്കാര്‍. റമദാന്‍ മാസം മുഴുവന്‍ എല്ലാ മുസ്ലീം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കരാര്‍, ഔട്ട് സോഴ്‌സിംഗ്, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ പ്രാര്‍ത്ഥനക്കായി ഒരു മണിക്കൂര്‍ നേരത്തേ ജോലി അവസാനിപ്പിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് തെലങ്കാന സര്‍ക്കാര്‍ പുറത്തിറക്കി. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 23 വരെയാണ് ഉത്തരവുകള്‍ പ്രാബല്യത്തിലുള്ളത്.
 
🗞🏵 തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. തിരുവനന്തപുരം മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലായിരുന്നു പരിശോധന നടന്നത്. 

🗞🏵 പാക്കിസ്ഥാനിൽ ഏഴാമത് ജനസംഖ്യ സെൻസസ് ആരംഭിച്ചതോടെ കൃത്യമായ വിവരങ്ങൾ നൽകാൻ ക്രൈസ്തവരുടെ ഇടയിൽ പ്രചരണം. മുൻ സെൻസസുകളിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ വഴിയാണ് അധികൃതർ വിവരങ്ങൾ ശേഖരിക്കുന്നത്. വീട്ടിലെ അംഗങ്ങളുടെ വിവരങ്ങളോടൊപ്പം, മതവിശ്വാസം സംബന്ധിച്ചും സെൻസസിൽ ചോദ്യങ്ങളുണ്ട്. അതിനാൽ തന്നെ നിരക്ഷരരായ ക്രൈസ്തവരെ കൊണ്ട് ശരിയായ വിവരങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. ഇതിനുവേണ്ടി മെത്രാന്മാരും, വൈദികരും, സാമൂഹ്യപ്രവർത്തകരും, രാഷ്ട്രീയ നേതാക്കളും സജീവമായി തന്നെ രംഗത്തുണ്ട്.
 
🗞🏵 നൈജീരിയയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 18 ന് നടന്ന സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പില്‍ കത്തോലിക്ക വൈദികന് മിന്നും വിജയം. നൈജീരിയയുടെ ‘അപ്പകുട്ട’ എന്നറിയപ്പെടുന്ന ബെന്യു സംസ്ഥാനത്തിന്റെ ഗവര്‍ണറായി ഓള്‍ പ്രോഗ്രസ്സീവ് കോണ്‍ഗ്രസ്സ് (എ.പി.സി) പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫാ. ഹയാസിന്ത് ആലിയയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാന എതിരാളിയും പീപ്പിള്‍സ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി (പി.ഡി.പി) സ്ഥാനാര്‍ത്ഥിയുമായ ടൈറ്റസ് ഉബായെ രണ്ടരലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ഫാ. ആലിയ പരാജയപ്പെടുത്തിയത്. ഫാ. ആലിയ 4,73,933 വോട്ടുകള്‍ നേടിയപ്പോള്‍, ഉബാക്ക് ലഭിച്ചത് 2,23,913 വോട്ടുകളാണ്. 

🗞🏵 മൈതാനത്തു പ്രാര്‍ത്ഥന നടത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട അമേരിക്കയിലെ ബ്രിമെര്‍ട്ടണ്‍ സ്കൂള്‍ ഫുട്ബോള്‍ കോച്ച് ജോസഫ് കെന്നഡി ഈ മാസം ജോലിയില്‍ തിരികെ പ്രവേശിക്കും. കെന്നഡിക്കു അനുകൂലമായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത്. കോടതിവിധിയേ തുടര്‍ന്ന്‍ ബ്രിമെര്‍ട്ടണ്‍ സ്കൂള്‍ ബോര്‍ഡ് ഏതാണ്ട് 20 ലക്ഷം ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തുകയായിരിന്നു.

🗞🏵 പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മിഷ്ണറി സന്നദ്ധ പ്രവര്‍ത്തകനും, ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനും മോചിതരായി. അമേരിക്കന്‍ മിഷ്ണറിയായ ജെഫ്രി വുഡ്കെയെ 6 വര്‍ഷങ്ങള്‍ക്ക് മുന്‍പും, ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ഒലിവിയര്‍ ഡുബോയിസ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പുമാണ്‌ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം കൂടാതെയാണ് ജെഫ്രിയുടെ മോചനം സാധ്യമായതെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഡുബോയിസിന്റെ മോചനം സാധ്യമായതിനേക്കുറിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related