2026 മാർച്ച് 21 ശനി 1199 മീനം 07
വാർത്തകൾ
📰👉 അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. പത്രിക സമർപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് യുഡിഎഫ് സ്വതന്ത്രൻ എന്ന് ജി സുധാകരൻ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം തീരദേശം വഴി റോഡ് ഷോ നടത്തുമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
📰👉 തൃശൂരിൽ വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശിപാർശ. മരിച്ച മുഹ്സിനയുടെ ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അശാസ്ത്രീയമായി അക്യുപങ്ചർ ചികിത്സ നൽകിയ യുവതിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുകയാണ്.
📰👉 പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളിൽ. യുഡിഎഫിന്റെ വിജയമാണ് തന്റെ ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് സജീവമാകുമെന്നും എൽദോസ് കുന്നപ്പിള്ളിൽ നിലപാട് വ്യക്തമാക്കി. പാർട്ടിയുടെ നീതികേട് കാണിക്കാൻ തനിക്ക് കഴിയില്ല തിരികെ പെരുമ്പാവൂരിൽ എത്തും. എ കെ ആൻറണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തന്നോട് സംസാരിച്ചിരുന്നുവെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു.
📰👉 കാസര്‍ഗോഡ് മണ്ഡലത്തില്‍ ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഐഎന്‍എല്‍, സിപിഐഎം നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ഇതോടെ കാസര്‍ഗോഡ് മണ്ഡലം ഒരു ത്രികോണ പോരിലേക്ക് പോകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
📰👉 കുന്നംകുളം കാട്ടകാമ്പലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു. സ്രായില്‍ കടവ് സ്വദേശി വെളിയത്ത് വീട്ടില്‍ സുഗതന്റെ മകന്‍ (19) സഞ്ജയ്ക്കാണ് പരുക്കേറ്റത്. ചിറയങ്ങാട് സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോസ്റ്റില്‍ പെയിന്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടന്നത്. സഞ്ജയ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
📰👉 മധ്യപൂർവേഷ്യൻ സംഘർഷത്തിനിടെ സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഈ മാസം 18 നാണ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. റിയാദിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സൗദിയിൽ ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുന്നത്. മരിച്ച വ്യക്തിയുടെ കുടുംബവുമായി എംബസി അധികൃതർ ആശയവിനിമയം നടത്തി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും എംബസി ചെയ്തു നൽകുമെന്ന് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി.
📰👉 ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കണക്കാനാകില്ലെന്ന് സുപ്രീംകോടതി. കാലം മാറുകയാണെന്നും ഭര്‍ത്താവും വീട്ടുജോലികളില്‍ സഹായിക്കണമെന്നുമാണ് കോടതി നിരീക്ഷണം. വിവാഹ മോചനക്കേസിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
📰👉 കോഴിക്കോട് 5 പഞ്ചായത്തുകളിൽ പക്ഷിപ്പനി. പനങ്ങാട്,ഒളവണ്ണ , കക്കോടി, പെരുമണ്ണ, നല്ലളം എന്നിവടങ്ങളിലാണ് പക്ഷിപ്പനി. 15000 പക്ഷികളെ നാളെ കൊന്നെടുക്കും. 20 അംഗ RRT സംഘത്തെ രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.ആശങ്ക വേണ്ടയെന്ന് മൃഗ സംരക്ഷണ വകുപ്പ്. മനുഷ്യരിലേക്ക് പകരില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച 10 കീമി പരിധിയിൽ നിരീക്ഷണം നടത്തും. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ വിൽപ്പന അനുവദിക്കില്ലല്ലെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ പറഞ്ഞു.
📰👉 രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു. ലിറ്ററിന് 2 മുതല്‍ 2.23 വരെയാണ് കൂടിയത്. ഇന്ത്യന്‍ ഓയിലിന്റെ XP95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പവര്‍ പെട്രോള്‍ തുടങ്ങിയവക്കാണ് വില കൂടിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം വില വര്‍ധനവിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. സാധാരണ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നു.
📰👉 പശ്ചിമ ബംഗാളിൽ മാനിഫെസ്റ്റോ പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ദീദിയുടെ 10 പ്രതിജ്ഞകൾ എന്നാണ് പ്രകടനപത്രികയെ പാർട്ടി വിശേഷിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി ഭണ്ഡാർ പദ്ധതിക്ക് കീഴിൽ വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർദ്ധിപ്പിച്ച് 1500 രൂപ നൽകുമെന്ന് അറിയിച്ചു.














