spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 20

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 20

spot_img

Date:

വാർത്തകൾ

📰👉 ഏറെ കാത്തിരിപ്പുകള്‍ക്കും സസ്‌പെന്‍സുകള്‍ക്കും പൊട്ടിത്തെറിയെക്കുറിച്ചുള്ള സൂചനകള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്. കെ സുധാകരന്റെ വാശിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയില്ലെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കെ സുധാകരന് സീറ്റില്ല പകരം കണ്ണൂരില്‍ ടി ഒ മോഹനനാണ് മത്സരിക്കുക. കൂടാതെ അടൂര്‍ പ്രകാശ്, എല്‍ദോസ് കുന്നപ്പള്ളി, അലോഷ്യസ് സേവ്യര്‍, ദീപ്തി മേരി വര്‍ഗീസ്, പാലോട് രവി തുടങ്ങിയവരുടെ പേരുകളും രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലില്ല. 37 പേരുകളാണ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. 

📰👉 സീറ്റ് കിട്ടാത്തതിന് പിന്നാലെ, കെഎസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വാര്‍ത്തകള്‍ വ്യാജമെന്ന് അലോഷ്യസിന്റെ സന്ദേശമെത്തിയത്. അലോഷ്യസ് സേവ്യറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം ആരംഭിച്ചു. സീറ്റ് നല്‍കാമെന്ന് കെസി വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് സൂചന.

📰👉 കണ്ണൂര്‍ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു പകലാണ് ഇന്ന് കടന്നുപോയത്. കണ്ണൂര്‍ സീറ്റില്‍ നിന്ന് കെ. സുധാകരനെ മാറ്റിയെന്ന വാര്‍ത്തയില്‍ തുടങ്ങിയ അങ്കലാപ്പ്, പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലും ആവേശക്കടലിളക്കത്തിനുമാണ് സാക്ഷ്യം വഹിച്ചത്. ഒടുവില്‍ പാര്‍ട്ടിക്ക് വഴങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ സുധാകരന്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ഒരു പകല്‍ നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്ക് അന്ത്യമായത്. ഒടുവില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തെത്തിയപ്പോള്‍ പ്രതീക്ഷിച്ചതുപോലെ കെ സുധാകരന്റെ പേര് ഇല്ലാതിരിക്കുകയും പകരം ടി ഒ മോഹനന്റെ പേര് ഉറപ്പിക്കപ്പെടുകയും ചെയ്തു.

📰👉 കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തന്റെ പേരില്ലാത്തതില്‍ വൈകാരിത പ്രതികരണവുമായി എല്‍ദോസ് കുന്നപ്പള്ളി. താന്‍ അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നുവെന്നും ആദ്യമേ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ മാറി നില്‍ക്കാന്‍ താന്‍ സന്നദ്ധനായിരുന്നുവെന്നും എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. എംഎല്‍എമാര്‍ക്കെല്ലാം സീറ്റുണ്ടെന്ന് തനിക്ക് വാക്ക് ലഭിച്ചതാണ്. അതിന് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ താന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ വികാരം തനിക്ക് അനുകൂലമായിരുന്നിട്ടും അതിനെ പാര്‍ട്ടി മാനിക്കാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

📰👉 മന്ത്രി വി അബ്ദുറഹിമാന്‍ തിരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. താനൂര്‍ മണ്ഡലത്തില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും അബ്ദുറഹിമാന്റെ ആവശ്യം പരിഗണിച്ച് തിരൂര്‍ സീറ്റ് നല്‍കുകയാണെന്നാണ് വിവരം. താനൂരില്‍ സ്ഥാനാര്‍ഥിഥ്വം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പ്രചാരണത്തിനിറങ്ങാത്തത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് ശേഷമാണ് ഇതില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും വന്നിട്ടുണ്ട്. കോട്ടയ്ക്കലില്‍ കെ പ്രീതിയാകും സ്ഥാനാര്‍ഥിയെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൊണ്ടോട്ടിയില്‍ ഡോ പി ജിജിയാകും സ്ഥാനാര്‍ഥി.

📰👉 നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനായുള്ള തന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് വഴങ്ങില്ലെന്ന് ഏതാണ്ട് ഉറപ്പായ പശ്ചാത്തലത്തില്‍ താന്‍ പാര്‍ട്ടിക്ക് വഴങ്ങുകയാണെന്ന തീരുമാനത്തിലേക്ക് കെ സുധാകരന്‍. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും ഇല്ലെങ്കില്‍ ഇല്ല എന്നാണ് ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തിലേക്ക് ഇറങ്ങും വഴി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 

📰👉 ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നതായി ലെബനന്‍ ആരോഗ്യമന്ത്രാലയം. മാര്‍ച്ച രണ്ടിന് മുതല്‍ തുടങ്ങിയ ആക്രമണത്തില്‍ 2584 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 33 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related