2024 മാർച്ച് 20 വ്യാഴം 1199 മീനം 06
വാർത്തകൾ
- NHM ഡയറക്ടർ വിളിച്ച ചർച്ച പരാജയം; അതിശക്തമായ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ്
ആവശ്യങ്ങൾ അംഗീകരിച്ചില്ല, സർക്കാർ വിളിച്ച ചര്‍ച്ച പരാജയമെന്ന് സമരം ചെയ്യുന്ന ആശാ വർക്കേഴ്‌സ്. വരും ദിവസങ്ങളിൽ അതിശക്തമായ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ് അറിയിച്ചു. സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചര്‍ച്ച നടന്നത്. എൻഎച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. എൻഎച്ച്എം ഡയറക്ടർ വിനോയ് ഗോയലിന്റെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെയാണ് ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വിളിച്ചത്.
- എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഓഫീസിൽ ഡ്രൈവറുടെ അനധികൃത താമസം
സർക്കാർ ഓഫീസിൽ ഡ്രൈവറുടെ അനധികൃത താമസം. എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഓഫീസിലാണ് സംഭവം. പ്രദീപ് എന്ന ഡ്രൈവറാണ് ഓഫീസ് സമയത്തിന് ശേഷം ഓഫീസിനുള്ളിൽ താമസിക്കുന്നത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുമ്പോഴാണ് ഓഫീസിനുള്ളിൽ എ സി ഇട്ട് ഉദ്യോഗസ്ഥന്റെ അനധികൃത താമസം. ട്വന്റിഫോർ വാർത്തക്ക് പിന്നാലെ ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തി. വ്യവസായ കേന്ദ്രത്തിൽ പൊലീസ് പരിശോധന നടക്കുകയാണ്.
- ആന്ധ്രയും കർണാടകയും മുന്നിൽ, സമ്പന്ന എംഎൽഎമാരുടെ കണക്കിൽ കേരളം ഏറ്റവും പിന്നിൽ
രാജ്യത്തെ ഏറ്റവും കൂടുതൽ ധനികരായ നിയമസഭാംഗങ്ങൾ ഉള്ളത് ആന്ധ്രപ്രദേശിൽ നിന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ ഏറ്റവും പുതിയ കണക്ക്. നാഷണൽ ഇലക്ഷൻ വാച്ച് എന്ന സന്നദ്ധ സംഘടനയുമായി ചേർന്നാണ് രാജ്യത്തെ 28 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്ള 4092 എംഎൽഎമാരുടെ സ്വയം സമർപ്പിത അഫിഡവിറ്റുകൾ പരിശോധിച്ചാണ് പഠനം നടത്തിയത്.
- വടക്കാഞ്ചേരിയിൽ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു
തൃശ്ശൂർ വടക്കാഞ്ചേരിയിൽ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുത്തിപറമ്പ് കനാൽ പാലം പരിസരത്ത് വെച്ചാണ് മോഹനൻ, മകൻ ശ്യാം എന്നിവരെ വെട്ടിയത്.
- കടന്നൽ കുത്തേറ്റു പരുക്കേറ്റു
പാലാ : കടന്നലിൻ്റെ കുത്തേറ്റ് പരുക്കേറ്റ വഴിയാത്രക്കാരായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44 ) , എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനികളായ കുമ്മണ്ണൂർ സ്വദേശി മരിയ റോസ് ജോർജ് (16 ) തിരുവല്ല സ്വദേശി മിഷാൽ അന്ന ( 15 ) എന്നിവർക്കാണ് പരുക്കേറ്റത്.
- ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയും പരാജയം; സമരം തുടരുമെന്ന് ആശാ വര്‍ക്കേഴ്‌സ്
ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ആശ വര്‍ക്കേഴ്‌സ് അറിയിച്ചു. യാഥാര്‍ത്ഥ്യബോധ്യത്തോടെ ആശമാര്‍ പെരുമാറണമെന്ന് ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി പറഞ്ഞു. ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞെന്ന് ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു
- ആശാവര്‍ക്കര്‍മാരുടെ സമരം : ജെ പി നഡ്ഡയുമായി ചര്‍ച്ച നടത്തും
ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നാളെ ഡല്‍ഹിയിലേക്ക് പോകും. ആശമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ചര്‍ച്ച നടത്തും. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക തുക നല്‍കണമെന്നും സംസ്ഥാനം ആവശ്യപ്പെടും. നാളെ രാവിലെ ആറു മണിക്ക് തിരുവനന്തപുരത്ത് നിന്നാണ് ആരോഗ്യമന്ത്രി ഡല്‍ഹിയിലേക്ക് തിരിക്കുന്നത്.