പ്രഭാത വാർത്തകൾ

Date:

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 20 , 2023 തിങ്കൾ 1198 മീനം 6

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
വാർത്തകൾ

🗞🏵 മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ മാർച്ച് 21, 22 ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിൻ്റെ  ഔദ്യോഗിക ബഹുമതികളോടെ നടത്തപ്പെടും.
ചൊവ്വ  7.00 am – അതിരൂപതാഭവനത്തിൽ വി. കുർബാന, മൃതസംസ്കാര ശുശ്രൂഷ ഒന്നാംഭാഗം
9.00 am – വിലാപയാത്ര സെൻട്രൽ ജംഗ്‌ഷൻ വഴി മാർക്കറ്റ് ചുറ്റി മെത്രാപ്പോലീത്തൻ പള്ളിയിലേയ്ക്ക്
11.00 am – പൊതുദർശനം
ബുധൻ  9. 30 am –  മൃതസംസ്കാരശുശ്രൂഷ രണ്ടാംഭാഗം, വി. കുർബാന, നഗരി കാണിക്കൽ, സമാപനശുശ്രൂഷ, സംസ്കാരം എന്നിങ്ങനെ യാണ് സമയക്രമീകരണം.
 
🗞🏵 സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളിലും നേരിയ വേനല്‍ മഴ പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത.

🗞🏵 ത​ക​ർ​ച്ച നേരിടുന്ന ക്രെ​ഡി​റ്റ് സ്വീ​സ് ബാ​ങ്കി​നെ ഏ​റ്റെ​ടു​ത്ത് ബി​സി​ന​സ് വൈ​രി​ക​ളാ​യ യു​ബി​എ​സ്. അ​ന്താ​രാ​ഷ്ട്ര ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ ത​ള​ർ​ച്ച ഒ​ഴി​വാ​ക്കാ​നാ​യി സ്വി​സ് സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് യു​ബി​എ​സ് ക്രെ​ഡി​റ്റ് സ്വീ​സി​നെ ഏ​റ്റെ​ടു​ത്ത​ത്.
 
🗞🏵 ജ​പ്പാ​ൻ – യു​എ​സ് സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​നാ​യി മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി ഉ​ത്ത​ര കൊ​റി​യ. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കൊ​റി​യ​ൻ ക​ട​ലി​ടു​ക്കി​ലേ​ക്ക് ഉ​ത്ത​ര കൊ​റി​യ ഹ്ര​സ്വ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ക്ഷേ​പി​ച്ച​ത്.

🗞🏵 ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​യാ​യ അ​മൃ​ത്പാ​ൽ സിം​ഗി​നെ​തി​രാ​യ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച ജ​ന​ക്കൂ​ട്ടം ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മീ​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ദേ​ശീ​യ പ​താ​ക അ​ഴി​ച്ചു​മാ​റ്റി. സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഡ​ൽ​ഹി​യി​ലെ ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ​വ​കു​പ്പ് ത​ല​വ​നെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

🗞🏵 ക​ർ​ഷ​ക സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ വീ​ണ്ടും പ്ര​തി​ഷേ​ധ​ത്തി​ന്. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കു​ന്ന​ത് ഉ​ൾ​പെ​ടെ ക​ർ​ഷ​ക​ർ മു​ന്നോ​ട്ടുവ​ച്ച എ​ട്ടി​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നു പോ​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടിക്കാ​ട്ടി ഡ​ൽ​ഹി​യി​ലെ രാം​ലീ​ല മൈ​താ​നി​യി​ൽ ക​ർ​ഷ​ക​ർ തിങ്കളാഴ്ച പ്ര​തി​ഷേ​ധി​ക്കും.

🗞🏵 റ​ഷ്യ​ന്‍ സൈ​ന്യം കീ​ഴ​ട​ക്കി​യ യു​ക്രെ​യ്ൻ തു​റ​മു​ഖ ന​ഗ​ര​മാ​യ മ​രി​യു​പോ​ളി​ൽ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ. അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​യു​ടെ വാ​റ​ണ്ടി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പു​ടി​ന്‍റെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം.
ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പു​ടി​ൻ മ​രി​യു​പോ​ളി​ൽ പ​റ​ന്നി​റ​ങ്ങി​യ​ത്. ഹെ​ലി​കോ​പ്ട​റി​ൽ ഇ​വി​ടെ​യെ​ത്തി​യ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് ന​ഗ​ര​ത്തി​ലൂ​ടെ കാ​ർ ഓ​ടി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളോ​ട് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വീ​ഡി​യോ​യും റ​ഷ്യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ടു.

🗞🏵 ആ​ല​ക്കോ​ട്ട് ന​ട​ന്ന ക​ർ​ഷ​ക റാ​ലി​യി​ലെ ത​ന്‍റെ പ്ര​സം​ഗം ക​ർ​ഷ​ക​രു​ടെ ദു​രി​ത​ത്തി​നു മു​ന്നി​ൽ ഉ​റ​ച്ച നി​ല​പാ​ടു​ക​ളോ​ടെ പ​റ​ഞ്ഞ​താ​ണെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ഒ​രു മു​ന്ന​ണി​യു​മാ​യും സം​ഘ​ർ​ഷ​ത്തി​ന്‌ താ​ത്പ​ര്യ​മി​ല്ല. ഇ​ട​ത്‌ സ​ർ​ക്കാ​രി​ൽ വി​ശ്വാ​സം പോ​യി എ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി സ​ർ​ക്കാ​ർ ഒ​രു​പാ​ട്‌ കാ​ര്യ​ങ്ങ​ൾ ചെ​യ്‌​തി​ട്ടു​ണ്ട്‌. റ​ബ​റി​ന്‌ വ​ല വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ക​ക്ഷി​ക​ളെ ക​ർ​ഷ​ക​ർ സ​ഹാ​യി​ക്കും. അ​ത്‌ ബി​ജെ​പി​യും സ​ഭ​യും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​യി ക​രു​ത​ണ്ട. രാ​ഷ്‌​ട്രീ​യ​ല​ക്ഷ്യ​ത്തോ​ടെ​യ​ല്ല പ്ര​സ്‌​താ​വ​ന ന​ട​ത്തി​യ​ത്. കേ​ന്ദ്ര​മോ സം​സ്ഥാ​ന​മോ ആ​രു സ​ഹാ​യി​ച്ചാ​ലും അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കും. ത​ന്‍റെ വാ​ക്കു​ക​ളെ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ നി​ല​പാ​ടാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും റ​ബ​ര്‍ ക​ര്‍​ഷ​ക​രു​ടെ വി​കാ​ര​മാ​ണ് താ​ന്‍ പ​ങ്കു​വ​ച്ച​തെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു.
 
🗞🏵 വിവരാവകാശ പ്രകാരം അപേക്ഷകർക്ക് വിവരം നൽകുന്നതിൽ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസർമാർക്ക് 37,500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മീഷൻ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയർ എസ് ഡി രാജേഷ് 20,000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോ 15000 രൂപയും ചവറ ബ്ലോക്ക്പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയർ വി ലത 2500 രൂപയും പിഴയൊടുക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കിം ഉത്തരവിട്ടു.

🗞🏵 സർഗ്ഗാത്മകതയുടെ പേരിലുള്ള ദുരുപയോഗം ഒരിക്കലും വച്ചു പൊറിപ്പിക്കാനാവില്ലെന്നും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അസഭ്യ കണ്ടന്‍റുകള്‍ വർധിക്കുന്നുവെന്ന പരാതി ​ഗൗരവത്തോടെ കാണുന്നുവെന്നും വ്യക്തമാക്കി കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാ​ഗ് താക്കൂ‌ർ. നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ക്രിയേറ്റിവിറ്റിയുടെ പേരിൽ എന്തും അനുവദിച്ചു നൽകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി. ഗാര്‍ഹിക പീഡനം നേരിടുന്ന വിവാഹിതരായ പുരുഷന്മാര്‍ക്ക് വേണ്ടി ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് മഹേഷ് കുമാര്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. 2021 ല്‍ ആത്മഹത്യ ചെയ്തതില്‍ 72 ശതമാനവും പുരുഷന്‍മാരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യ തടയുന്നതിന് വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🗞🏵 ഭൂമി സംബന്ധമായ രേഖകൾ ഡിജിറ്റൽ വൽക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ രംഗത്ത്. ഇതിന്റെ ഭാഗമായി ഭൂ- ആധാറിന് രൂപം നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഗ്രാമ വികസനം ആൻഡ് പഞ്ചായത്ത് രാജ് മന്ത്രി ഗിരിരാജ് സിംഗാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഭൂ- ആധാർ അഥവാ യൂണിക് ലാൻഡ് പാർസൽ ഐഡന്റിഫിക്കേഷൻ നമ്പർ പദ്ധതി നടപ്പിലാക്കുന്നതോടെ, ഭൂമി ഇടപാടുകളിൽ സുതാര്യത വരുത്താനും, സാമ്പത്തികമായും സാമൂഹികപരമായും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സാധിക്കുന്നതാണ്.

🗞🏵 ക്ലാസുകൾ ആരംഭിക്കേണ്ട തീയതിയെ കുറിച്ച് സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകി സിബിഎസ്ഇ. ഏപ്രിൽ ഒന്നിന് മുൻപ് ക്ലാസുകൾ ആരംഭിക്കരുതെന്നാണ് മുന്നറിയിപ്പ്. മുൻകൂട്ടി ക്ലാസുകൾ ആരംഭിക്കുന്നത് കുട്ടികളിൽ ആശങ്കയുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് മുന്നറിയിപ്പ്. പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിനായി നേരത്തെ തന്നെ ക്ലാസുകൾ ആരംഭിച്ചുവെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നിർദേശം.

🗞🏵 ഗതാഗത മേഖലയില്‍ തുടങ്ങി കായിക രംഗത്ത് വരെ കുറഞ്ഞ സമയം കൊണ്ട് രാജ്യം സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ ഹരിത ബജറ്റിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രണ്ടര മാസത്തിനുള്ളില്‍ വ്യോമയാന രംഗത്ത കുതിച്ചാട്ടമാണ് ഉണ്ടായത്. ഏഷ്യയിലെ ഏറ്റവും വലിയ അത്യധുനിക ഹെലികോപ്റ്റര്‍ ഫാക്ടറി തുംകുരുവില്‍ ആരംഭിച്ചു. അതുപൊലെ കര്‍ണാടകയിലെ ശിവമോഗയില്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് എയര്‍ ഇന്ത്യ, നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

🗞🏵 മുൻ ബിഡിജെഎസ് നേതാവും റിലയൻസ് കമ്മ്യൂണിക്കേഷൻസ് കേരളത്തിലെ സിഇഒയുമായിരുന്ന വി ഗോപകുമാർ ആം ആദ്മി പാർട്ടിയിൽ ചേർന്നു. അദ്ദേഹത്തെ ആം ആദ്മി പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തത് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജരിവാൾ ആണ്. ഗോപകുമാറിന്റെ പ്രവൃത്തി പരിചയം പാർട്ടിയുടെ കേരള ഘടകത്തിന്റെ മുന്നോട്ട് പോക്കിനെ സഹായിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു

🗞🏵 പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന രാഹുലിന്റെ കശ്മീരിലെ പ്രസംഗം വിവാദമായതോടെ വിവരങ്ങള്‍ ചോദിച്ചറിയാനായി രാഹുലിന്റെ ഡല്‍ഹിയിലെ വീട്ടിലേയ്ക്ക് പൊലീസ് എത്തി. എന്നാല്‍ പൊലീസ് രണ്ട് മണിക്കൂറോളം രാഹുലിന്റെ വീട്ടില്‍ ചെലവഴിച്ചെങ്കിലും അദ്ദേഹം പൊലീസിനെ കാണാന്‍ തയ്യാറായില്ല. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന കശ്മീരിലെ പ്രസംഗത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പൊലീസ് എത്തിയത്.

🗞🏵 ഗുജറാത്തിലെ മുന്ദ്രയിൽ ആരംഭിച്ച 34,900 കോടി രൂപയുടെ പെട്രോകെമിക്കൽ പദ്ധതി നിർത്തിവച്ചതായി അദാനി ഗ്രൂപ്പ്. കച്ച് ജില്ലയിൽ അദാനിയുടെ ഭൂമിയിൽ നിർമിക്കുന്ന മുന്ദ്ര പെട്രോകെം ലിമിറ്റഡിന്റെ കൽക്കരിയെ പിവിസി ആക്കി മാറ്റുന്ന പ്ലാന്റിന്റെ നിർമാണമാണ് നിർത്തിവച്ചത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനാണ് നിർദേശം.

🗞🏵 കോഴിക്കോട്  ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ അറ്റൻഡർ‌ പീഡിപ്പിച്ചു. പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിലാണ്. ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ നിന്ന് ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം.

🗞🏵 ട്രക്കിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ ബിഎസ്എഫിന്റെ പിടിയിൽ. 2.78 കോടി രൂപ വിലമതിക്കുന്ന 40 സ്വർണ്ണ ബിസ്‌ക്കറ്റുകളുമായി ബംഗ്ലാദേശ് സ്വദേശി സുശങ്കർ ദാസാണ് പിടിയിലായത്. ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ച ട്രക്ക് പിടികൂടിയത്.

🗞🏵 ആഗോള സ്വർണ ഇ.ടി.എഫുകളിലെ നിക്ഷേപം നിറം മങ്ങുമ്പോഴും, മുന്നേറ്റം തുടർന്ന് ഇന്ത്യ. ആഗോള തലത്തിൽ തുടർച്ചയായ പത്താം മാസമാണ് സ്വർണ ഇ.ടി.എഫുകളിലെ നിക്ഷേപം ഇടയുന്നത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാൻ അമേരിക്കൻ കേന്ദ്ര ബാങ്ക് സ്വീകരിച്ച നടപടി സ്വർണ ഇ.ടി.എഫുകളിലെ നിക്ഷേപത്തെ വൻ തോതിലാണ് ബാധിച്ചത്. അടിസ്ഥാന പലിശ നിരക്ക് കുത്തനെ കൂട്ടുകയും, ഡോളറിന്റെ മൂല്യവും ട്രഷറി ബോണ്ട് യീൽഡും കുതിച്ചുയരുകയും ചെയ്തതാണ് സ്വർണ ഇ.ടി.എഫുകളുടെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കാൻ കാരണം.

🗞🏵 ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഭീഷണി ഉയര്‍ത്തി ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയി. ജയിലില്‍ ഇരുന്ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയത്. സല്‍മാന്റെ സുരക്ഷ നീക്കം ചെയ്യുന്ന ദിവസം സല്‍മാന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കുമെന്നും ലോറന്‍സ് പറഞ്ഞു.

🗞🏵 കോൺഗ്രസിനെപ്പോലെ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്ന ബിജെപിയും ദേശീയ രാഷ്ട്രീയത്തിൽ ഇല്ലാതാവുന്ന കാലം വിദൂരമല്ലെന്ന് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കോണ്‍ഗ്രസും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞു.‘തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരുടെ സമീപത്തേക്ക് ഇ.ഡിയെയും സിബിഐയെയും ഇന്‍കംടാക്സിനെയും അയക്കുന്നു. ഇതാണ് കോൺഗ്രസും ചെയ്തിരുന്നത്. ഇപ്പോൾ ബിജെപിയും അത് തന്നെയാണ് ചെയ്യുന്നത്

🗞🏵 കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും സീറ്റുകള്‍ പിടിച്ചടക്കാനുള്ള തന്ത്രങ്ങളുമായി രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ എത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്.

🗞🏵 സഹകരണ സംഘത്തില്‍ ജോലി ലഭിക്കുമെന്ന് കരുതി പണം നല്‍കി തട്ടിപ്പിനിരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തനിക്കും ഭാര്യയ്ക്കും ജോലി ലഭിക്കാന്‍ വേണ്ടിയാണ് പോത്തന്‍കോട് സ്വദേശി രജിത്ത് എട്ടു ലക്ഷത്തോളം രൂപ നല്‍കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ രജിത്തിനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

🗞🏵 ഇടുക്കിയിലെ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ആദ്യ ദൗത്യസംഘം വയനാട്ടില്‍ നിന്നും പുറപ്പെട്ടു. വിക്രം എന്ന കുങ്കി ആനയുമായുള്ള സംഘമാണ് പുറപ്പെട്ടത്. വരും ദിവസങ്ങളിലായി കോന്നി സുരേന്ദ്രന്‍, കുഞ്ചു, സൂര്യന്‍ എന്നീ കുങ്കിയാനകളെയും മുത്തങ്ങയില്‍ നിന്നും കൊണ്ടുപോകും.
 
🗞🏵 കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ 70 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. മൂ​ന്ന് പേ​രി​ൽ​നി​ന്നാ​യാ​ണ് 1.3 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം കെ.​പു​രം വെ​ള്ളാ​ട​ത്ത് ഷി​ഹാ​ബ് (31), കാ​ഞ്ഞ​ങ്ങാ​ട് ബേ​ലി​കോ​ത്ത് ഷാ​ന​വാ​സ് (26), കോ​ഴി​ക്കോ​ട് ശി​വ​പു​രം പ​റ​യ​രു കു​ന്നു​മ്മേ​ൽ അ​ൻ​സ​ൽ (32) എ​ന്നി​വ​രെ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

🗞🏵 ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 1.5 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി 28 സ്വ​ർ​ണ​ക്ക​ട്ടി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.ബാ​ങ്കോ​ക്കി​ൽ​നി​ന്നും സിം​ഗ​പ്പൂ​രി​ൽ​നി​ന്നും എ​ത്തി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.
 
🗞🏵 ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 54.66 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണ്ണം പി​ടി​കൂ​ടി. ദോ​ഹ​യി​ൽ നി​ന്നെ​ത്തി​യ കാ​സ​ർ​ഗോഡ് കു​മ്പ​ള സ്വ​ദേ​ശി മു​ഹ​മ്മ​ദി​ൽ നി​ന്നാ​ണ് 930 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. സ്വ​ർ​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാക്കി ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് പ്ര​തി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

🗞🏵 ആ​ലു​വ​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ആ​ലു​വ പു​ഴ​യി​ൽ നി​ന്നാ​ണ് ഒ​രു അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ഹ​രി​ത​വ​നം ക​ട​വി​ലാ​ണ് 55 വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി

🗞🏵 മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ (SEERI) ഡയറക്ടറായ റവ. ഡോ. ജേക്കബ് തെക്കേപറമ്പിലിനെ വത്തിക്കാനിലുള്ള പൗരസ്ത്യ സഭാകാര്യാലയത്തിന്റെ ഭാഗമായ ആരാധനാക്രമത്തിനുവേണ്ടിയുള്ള പ്രത്യേക കമ്മീഷന്റെ കൺസൾട്ടന്റായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലുള്ള ഇരുപത്തിമൂന്ന് പൗരസ്ത്യ സഭകളുടെ ആരാധനക്രമ സംബന്ധമായ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് പൗരസ്ത്യ തിരുസംഘം ഉപദേശം തേടുന്നത് ഈ കമ്മീഷനോടാണ്.

🗞🏵 മാർ ജോസഫ് പവ്വത്തിലിൻ്റെ  നിര്യാണത്തെ തുടർന്ന് അടിയന്തിരമായി ചേർന്ന കുവൈറ്റിലെ സീറോ മലബാർ സഭ അംഗങ്ങളുടെ കൂട്ടായ്മയായ  കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻറെ മാനേജിംഗ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന  യോഗം അദ്ദേഹത്തിൻറെ     ആത്മശാന്തിക്ക് വേണ്ടി  പ്രാർത്ഥനകൾ നേർന്ന് നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി. കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ് ശ്രീ ആന്റോ കെ മാത്യു കുമ്പിളിമൂട്ടിലിൻ്റെ  അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ കുവൈറ്റിലെ സഭാ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ  മാർ ജോസഫ് പവത്തിൽ പിതാവിനെ അനുസ്മരിച്ച് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...