🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
2024 മാർച്ച് 02, ശനി 1199 കുംഭം 18
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 സംസ്ഥാനത്തെ ബിഎസ് സി നഴ്‌സിംഗ് പ്രവേശനം എൻട്രൻസ് പരീ ക്ഷ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി വീ ണാ ജോർജ്. 2024-25 അധ്യായന വർഷം മു തൽ ഇത് നടപ്പിലാക്കുമെന്ന് മന്ത്രിയുടെ ഓ ഫീസ് അറിയിച്ചു.
🗞🏵 വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ മാർച്ച് 1-ാം തിയതി കുരിശിന്റെ വഴിക്ക് പാലാ രൂപതയിലെ മണിയംകുന്ന്, അടുക്കം ഇടവകകൾ നേതൃത്വം നൽകി. മണിയംകുന്ന് ഇടവക വികാരി ഫാ. ജോർജ് തെരുവിൽ കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി. രാവിലെ 9 മണിക്ക് അരംഭിച്ച ആഘോഷമായ കുരിശിൻ്റെ വഴി 10:15 ന് സമാപിച്ചു.
🗞🏵 വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകി രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. വാണിജ്യ സിലി ണ്ടറിന്റെ വില 23.50 രൂപയാണു വർധിപ്പിച്ചിരി ക്കുന്നത്. ഇതോടെ സിലിണ്ടർ ഒന്നിന് 1960.50 രൂപയാണ്. തുടർച്ചയായി ഇതു രണ്ടാം മാസമാണ് പാച കവാതക സിലിണ്ടറിന്റെ വില കൂടുന്നത്.
🗞🏵 മർദനത്തെ തുടർന്ന് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വിദ്യാർ ഥി മരിച്ച സംഭവത്തിൽ ഒരാൾക്കൂടി കീഴടങ്ങി. മലപ്പുറം സ്വദേശി അമീൻ അക്ബർ അലി വെള്ളിയാഴ്‌ച കൽപ്പറ്റാ കോടതിയി ൽ കീഴടങ്ങി.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി
🗞🏵 സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്കു കടന്നതോടെ ചരിത്രത്തിലാദ്യമായി കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. മുൻപും ട്രഷറി പ്രതിസന്ധിയിലായി ബില്ലുകൾ പാസാക്കുന്നതു നിർത്തിവച്ചിട്ടുണ്ടെങ്കിലും അതൊന്നും ശമ്പളദിവസങ്ങളിലായിരുന്നില്ല. അതിനാൽ ശമ്പളം മുടങ്ങുന്നത് ഒഴിവായിരുന്നു.
🗞🏵 ബെംഗളൂരുവിലെ കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വൈറ്റ്ഫീല്‍ഡ് ഏരിയയിലെ എച്ച്എഎല്‍ പോലീസ് സ്റ്റേഷനു സമീപത്തെ കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത്. കഫേയിലുണ്ടായ സ്ഫോടനത്തിന് പിന്നിലെ കാരണം അജ്ഞാതമാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ കഫേയിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു.
🗞🏵 അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഓടയില്‍ ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം. അമ്മ ശ്രീപ്രിയ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൃശൂരില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
🗞🏵 *രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബം ഗളൂരു സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വി ട്ടിട്ടില്ല. ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.ബംഗളൂരുവിലെ കുന്ദലഹള്ളിയിൽ പ്രശ സമായ രാമേശ്വരം കഫേയിൽ വെള്ളിയാ ഴ്ച ഉച്ചയോടെയുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കു പരിക്കേറ്റിരുന്നു.
🗞🏵 കേരളത്തിന് നികുതിവിഹിതമായി 2,736 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. 28 സംസ്ഥാനങ്ങൾക്കായി അനുവദിച്ചത് 1,42,122 കോടി രൂപയാണ്. ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത്. 25495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.
🗞🏵 ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദൽ ശബരി കെ റൈസ് ഉടൻ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുന്നു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും 10 കിലോ അരി വാങ്ങാം. ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു.
🗞🏵 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന കാര്യം പരിഗണിച്ച് ബിജെപി നേതൃത്വം. ദക്ഷിണേന്ത്യയില്‍ കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാമത്തെ മണ്ഡലമായി തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലമാണ് പരിഗണിക്കുന്നത്.
🗞🏵 കാണക്കാരിയുടെ ഹിറ്റ്മാൻ. കാണക്കാരി സ്വദേശി ഹരീഷ് ഇന്ത്യൻ സ്ട്രീറ്റ് പ്രിമിയർ ലീഗിൽ
കുട്ടിക്കാലം മുതലുള്ള ഇഷ്ടമായ ക്രിക്കറ്റിന്റെ പുതിയ ലോകത്തിലേക്ക് കാണക്കാരിയിൽ നിന്നും കെ.കെ.ഹരീഷ് കുമാർ എത്തിച്ചേർന്നിരിക്കുന്നു.
🗞🏵 പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച ഷോർട്ലിസ്റ്റ് പിൻവലിച്ചു. ലിസ്റ്റിൽ അട്ടിമറി നടന്നെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പി എസ് സി റാങ്ക് പട്ടിക പിൻവലിച്ചത്. സബ് ഇൻസ്പെക്ടർ (ഓപ്പൺ / മിനിസ്റ്റീരിയൽ / കോൺസ്റ്റാബുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപ്പൺ / കോൺസ്റ്റാബുലറി) എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കുള്ള റാങ്ക് പട്ടികയിൽ അനർഹരും കടന്നുകൂടുകയായിരുന്നു.
🗞🏵 മന്ത്രി മന്ദിരങ്ങളിലെ മരപ്പട്ടി ശല്യവും ചോർച്ചയെയും പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പ്രതികരിച്ചത് ഏറെ വാർത്തയായിരുന്നു. എന്നാൽ അതിനു മുമ്പേതന്നെ മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 48.91 ലക്ഷം രൂപ അനുവദിച്ചു.പൊതുമരാമത്ത് വകുപ്പാണ് ഭരണാനുമതി നൽകി ഉത്തരവിറക്കിയത്.
🗞🏵 ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞതോടെ വിസി നിയമന നടപടികളുമായി രാജ്ഭവന്‍ മുന്നോട്ട്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നല്‍കാന്‍ മുഴുവന്‍ വിസിമാരോടും വീണ്ടും ആവശ്യപ്പെടും. അതേസമയം, രാഷ്ട്രപതിയുടെ തീരുമാനത്തിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
🗞🏵 സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി കേന്ദ്രത്തിന്റെ കൈത്താങ്ങ്. കേരളത്തിന് 4000 കോടി അനുവദിച്ചു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ഉറപ്പായി.
🗞🏵 തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. സ്പൈസി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അല്‍ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.ഹെല്‍ത്ത് സ്‌ക്വാഡും സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പും സ്പൈസി റസ്റ്റോറന്റ് പൂട്ടിച്ചു.
🗞🏵 കർണാടകയിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അപകടം നടക്കുന്നതിന് മുൻപും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിട്ടുണ്ട്. കഫേയിൽ അജ്ഞാതനായ ഒരാൾ ബാഗ് ഉപേക്ഷിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഫേയിൽ ഭക്ഷണം കഴിക്കാൻ എത്തിയശേഷം അവിടെ വെച്ച് ബാഗ് ഉപേക്ഷിക്കുകയായിരുന്നു. ബാഗിൽ ഉണ്ടായിരുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ ഉച്ചയോടെയാണ് നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ പൊട്ടിത്തെറി നടന്നത്
🗞🏵 സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെന്ന് പിതാവ് ജയപ്രകാശ്. മന്ത്രിമാരുടെ ഉറപ്പുകളില്‍ വിശ്വാസമില്ലെന്നും നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.സംഭവം നടന്നിട്ട് പത്ത് ദിവസം ആകുന്നു. ആദ്യം പ്രതിചേര്‍ത്ത 12 പേരില്‍ പ്രധാനപ്പെട്ട പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. വെറും പ്രവര്‍ത്തകരല്ല, എസ്എഫ്ഐ ഭാരവാഹികളാണ്.
🗞🏵 നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന ക്യാമ്പുകള്‍ക്ക് വേണ്ടി മാത്രം 9.10 കോടി രൂപ അനധികൃതമായി സമാഹരിച്ചതിന്റെ തെളിവുകള്‍ എന്‍ഐഎ കണ്ടെത്തി. ബെംഗളൂരു, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും പിഎഫ്‌ഐയിലേക്ക് കടന്നുവന്ന യുവാക്കള്‍ക്ക് കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് ആയുധ പരിശീലനം നല്‍കിയതെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി.
🗞🏵 സിദ്ധാര്‍ത്ഥിന്റെ കൊലയാളികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍. എസ്എഫ്‌ഐക്ക് പങ്കില്ലെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവന കേസ് അട്ടിമറിക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളം പോലും കൊടുക്കാതെ വാരിയെല്ലുകള്‍ തകര്‍ത്ത് താലിബാന്‍ മോഡലില്‍ മണിക്കൂറുകളോളം കെട്ടിയിട്ട് വിചാരണ ചെയ്താണ് എസ്എഫ്‌ഐക്കാര്‍ സിദ്ധാര്‍ഥിനെ ക്രൂരമായി കൊല ചെയ്തതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
🗞🏵 കേരള സർവകലാശാല കലോത്സവ പേരായ ‘ഇൻതിഫാദ’യെ ചൊല്ലി വിവാദം. ‘ഇൻതിഫാദ’ എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തീവ്രവാദവുമായി ബന്ധമുള്ള പേരാണ് ഇതെന്നാണ് ഉയരുന്ന ആരോപണം. ഹർജി പരിശോധിച്ച ഹൈക്കോടതി വ്യക്തത തേടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും സർവ്വകലാശാലക്കും നോട്ടീസ് അയച്ചു. പലസ്തീൻ ഐക്യദാർഢ്യമാണ് ഉദ്ദേശിച്ചതെന്നാണ് യൂണിയൻ്റെ നിലപാട്.
🗞🏵 പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികത്തിന് സെക്രട്ടേറിയേറ്റ് കെട്ടിടവും പൂന്തോട്ടവും ദീപാലങ്കാരം ചെയ്തത് 11.26 ലക്ഷം രൂപയ്ക്ക്. പൊതുകാര്യങ്ങൾക്കായി ഒന്നിനും പണം തികയില്ലെന്നും കേന്ദ്രം വിഹിതം തരുന്നില്ലെന്നും പത്രസമ്മേളനങ്ങളിലും കിട്ടുന്ന അവസരങ്ങളിലുമൊക്കെ പരാതി പറയുന്ന ധനമന്ത്രി കെ എൻ ബാലഗോപാലൻ തന്നെയാണ് ധൂർത്തിനായി തുക അനുവദിച്ചത്.
🗞🏵 പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അയാളുടെ ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് സ്വദേശികളാണ് പ്രതികൾ. ഇവർ മൂന്നുമാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. മലപ്പുറം തിരൂരിലാണ് സംഭവം. തമിഴ്നാട് കടലൂർ സ്വദേശിനി ശ്രീപ്രിയ ഭർത്താവിനെ ഉപേക്ഷിച്ച് നെയ്വേലി സ്വദേശിയായ കാമുകൻ ജയസൂര്യനൊപ്പം മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്.
🗞🏵 പൂക്കോട് വെറ്റിനറി കേളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തെ തുടര്‍ന്ന് സിപിഎമ്മിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡ് ചര്‍ച്ചയാകുന്നു. മരിച്ച സിദ്ധാര്‍ത്ഥിനെ എസ്എഫ്‌ഐക്കാരനാക്കി കൊണ്ടുള്ള ഫ്‌ളക്‌സ്‌ബോര്‍ഡാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
🗞🏵 പറവൂര്‍ നഗരസഭയുടെ ശരണാലയത്തിലെ അന്തേവാസിയുടെ നാല് ലക്ഷം രൂപ നഗരസഭയിലെ 2 ഹെല്‍ത്ത് ജീവനക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ അന്തേവാസിയുടെ വീട്ടിലെത്തി പണം കൈമാറി കേസില്‍ നിന്ന് രക്ഷപ്പെടാനും ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചു. പറവൂര്‍ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായിരുന്ന ശ്യാം , ജിന്‍സി എന്നിവരാണ് പണം തട്ടിയെടുത്തത്.
🗞🏵 കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എഞ്ചിനീയറിങ് അധ്യാപകന്‍ ജയചന്ദ്രനാണ് കുത്തേറ്റത്. പൂര്‍വ വിദ്യാര്‍ഥിയായ തമിഴ്‌നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിലെ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
🗞🏵 കേരള സർവകലാശാലാ കാര്യവട്ടം ക്യാംപസിലെ ജല അതോറിറ്റിയുടെ പഴയ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം ആരുടെതെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. സമീപത്ത് നിന്ന് കണ്ടെത്തിയിരുന്ന ലൈസൻസ് തലശ്ശേരിക്കാരനായ 29 വയസ്സുള്ള അവിനാഷ് ആനന്ദിന്റേതാണ്. മരിച്ചത് അവിനാഷ് തന്നെ ആണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അസ്ഥികൂടം പുരുഷന്റേതാണെന്ന് കണ്ടെത്തി. ഒരു വർഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടത്തിനു സമീപത്തു നിന്നു ഡ്രൈവിങ് ലൈസൻസ്, തൊപ്പി, കണ്ണട, ടൈ, ബാഗ്, ഷർട്ട് എന്നിവ കണ്ടെടുത്തിരുന്നു.
🗞🏵 ആൾക്കൂട്ട വിചാരണയ്ക്കിരയായി വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ ജീവനൊടുക്കിയ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ പ്രതികളായ 19 വിദ്യാർഥികൾക്ക് മൂന്നുവർഷത്തേക്ക് പഠനവിലക്ക്. പൂക്കോട് വെറ്റിനറി കോളേജ് ആന്റി റാഗിങ് കമ്മറ്റിയുടെതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ എവിടെയും ഇവർക്ക് പഠനം തുടരാനാവില്ല.
🗞🏵 മുന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ സമയത്ത് കെ.എസ്.ആര്‍.ടി.സി മധ്യനിര മാനേജ്മെന്റ് ശക്തിപ്പെടുത്താന്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഏഴുപേരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടു. എച്ച്.ആര്‍. മാനേജര്‍ ഷെജു, ഫിനാന്‍സ് ജനറല്‍ മാനേജര്‍ ബീനാ ബീഗം, സിവില്‍ വിഭാഗത്തിലെ രണ്ട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, അക്കൗണ്ട്സ് വിഭാഗത്തിലെ മൂന്ന് ട്രെയിനികള്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.
🗞🏵 ഹോങ്കോങ്ങിലെ ജയിലിൽ തടവിൽ കഴിയുന്ന ജനാധിപത്യ ആക്ടിവിസ്റ്റും, കത്തോലിക്കാ വിശ്വാസിയുമായ ജിമ്മി ലായിയുടെ ചിത്രം കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക ക്യാമ്പസിൽ സ്ഥാപിച്ചു. ലായ് വരച്ച ക്രിസ്തുവിന്റെ കുരിശിലെ ചിത്രത്തിൻറെ രണ്ട് വശത്തായി 8 ഓറഞ്ച് നിറത്തിലുള്ള പുഷ്പങ്ങളുമുണ്ട്. ബുഷ് സ്കൂൾ ഓഫ് ബിസിനസ് വിഭാഗത്തിൻറെ വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള ചാപ്പലിലാണ് ചിത്രം സ്ഥാപിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റിയുടെ ചാപ്ലിൻ ഫാദർ അക്വീനാസ് ഗുൽബിയുവാണ് ചിത്രം വെഞ്ചിരിച്ചു.