പാലാ വിഷൻ ന്യൂസ് മാർച്ച് 2 , 2023 വ്യാഴം 1198 കുംഭം 18
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
🗞🏵 അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കുമെന്ന നിര്‍ദ്ദേശത്തില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്മാറി നികുതി വര്‍ധന ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികള്‍ക്കും അടഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു.
🗞🏵 രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയിൽ വർദ്ധനവ്. ഗാർഹിക പാചകവാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ, കൊച്ചിയിൽ സിലിണ്ടറിന്റെ വില 1,110 രൂപയായി ഉയർന്നു. മുൻപ് 1,060 രൂപയായിരുന്നു വില. മറ്റു ജില്ലകളിൽ നേരിയ വില വ്യത്യാസം ഉണ്ടാകുന്നതാണ്. അതേസമയം, വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ, വാണിജ്യ സിലിണ്ടറിന്റെ വില 1,773 രൂപയായി.
🗞🏵 സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി. ഇതുസംബന്ധിച്ച ഉത്തരവ് അധികൃതർ പുറത്തിറക്കി. രണ്ട് മാസത്തേക്കാണ് മാറ്റം വരുത്തിയിട്ടുള്ളത്. മാർച്ച് രണ്ട് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.
🗞🏵 രാജ്യത്തെ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) വരുമാനം 2023 ഫെബ്രുവരിയിൽ 1,49,577 കോടി രൂപയായി ഉയർന്നു. 2022 ഫെബ്രുവരിയിലെ 1,33,026 കോടിയെ അപേക്ഷിച്ച് 12 ശതമാനം വർധന. തുടർച്ചയായ 12-ാം മാസമാണ് 1.4 ലക്ഷത്തിനു മുകളിൽ ജി.എസ്.ടി. വരുമാനം നേടുന്നതെന്ന് കേന്ദ്ര ധന മന്ത്രാലയം വ്യക്തമാക്കി.
🗞🏵 ഉയർന്ന പണപ്പെരുപ്പവും വിദേശനാണ്യശേഖരത്തിലെ ഇടിവും പാകിസ്താനിലെ സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമാക്കി. സൈനികച്ചെലവുകൾക്ക് പണം കണ്ടെത്താനാകാതെ വിയർക്കുകയാണ് ഭരണകൂടം. പല പട്ടാളക്യാമ്പുകളിലും ഭക്ഷണംപോലും ലഭ്യമാക്കാനാകുന്നില്ലെന്നാണ് റിപ്പോർട്ട്
🗞🏵 പാക്കിസ്ഥാനിലെ സിഖ് ആരാധനാലയങ്ങളുടെ നടത്തിപ്പും ഇന്ത്യയിലെ സിഖ് കാര്യങ്ങളും നിയന്ത്രിക്കാൻ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ കൂടുതൽ ശ്രമങ്ങൾ നടത്തുന്നതായി ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളുടെ റിപ്പോർട്ട്. ജനുവരിയിൽ പാക്ക് സർക്കാർ ഒരു ഐഎസ്ഐ ഉദ്യോഗസ്ഥനെ ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ സിഇഒ ആയി നിയമിച്ചതായും ഗുരുദ്വാര ദർബാർ സാഹിബ് കർതാർപുരിന്റെ മേൽനോട്ടം വഹിക്കാൻ ഇയാളെ ചുമതലപ്പെടുത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
🗞🏵 കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. പെൻഷൻ പ്രായം 58 ആയി ഉയർത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സർക്കാർ തള്ളി. ഹൈക്കോടതി ജീവനക്കാരുടെയും സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം 56 ആണ്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താത്തതിനാൽ ശിപാർശ അംഗീകരിക്കാനാകില്ലെന്ന് സർക്കാർ മറുപടി നൽകി
🗞🏵 പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. സ്വയം പ്രഖ്യാപിത സിഖ് മതപ്രഭാഷകനും ഖാലിസ്ഥാനി അനുഭാവിയുമായ അമൃതപാൽ സിംഗും അനുയായികളും തന്റെ സഹായിയെ മോചിപ്പിക്കുന്നതിനായി അമൃത്സറിലെ പോലീസ് സ്റ്റേഷനിൽ പോലീസുമായി ഏറ്റുമുട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
🗞🏵 ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 38 ആയി ഉയർന്നു. രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. അഗ്നിശമന സേനയുടെ 24 യൂണിറ്റുകൾ സ്ഥലത്തുണ്ട്. ഡിഎൻഎ സാമ്പിളുകൾ ഉപയോഗിച്ചാണ് മരിച്ചവരെ തിരിച്ചറിയുന്നത്. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് ദുരന്തസ്ഥലം സന്ദർശിച്ചു.
🗞🏵 ഈ വർഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇതേറെ സഹായിക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്.എ.ടി.യിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ജനിറ്റിക് ലാബ് ആരംഭിക്കും
🗞🏵 രജിസ്‌ട്രേഷൻ വകുപ്പിന് 2022-23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോൾ ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ വരുമാനം നേടിക്കഴിഞ്ഞു. സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ 4711.75 കോടി രൂപ ഫെബ്രുവരിയിൽത്തന്നെ ലഭിച്ചു.
🗞🏵 ആഗോളവത്കരണ കുത്തകവിരുദ്ധ നിലപാടെടുക്കുമെങ്കില്‍ ലീഗിനെ കൂടെകൂട്ടുമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രഖ്യാപനം. ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി തിരൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. മതനിരപേക്ഷ ഉള്ളടക്കത്തില്‍ വെള്ളംചേര്‍ക്കരുത്, ആഗോളവത്കരണത്തിനെ എതിര്‍ക്കണം, കുത്തകവിരുദ്ധ നിലപാട് സ്വീകരിക്കണം, ഇത്തരത്തില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതംചെയ്യുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
🗞🏵 സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതലകൂടി നൽകി ഗവർണർ നിയമിച്ച ഡോ. സിസാ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റുകയും പകരം നിയമനം നൽകാതിരിക്കുകയും ചെയ്ത സർക്കാർ നടപടിക്ക് തിരിച്ചടി. സിസാ തോമസിന് തിരുവനന്തപുരത്ത് തന്നെ നിയമനം നൽകണമെന്നു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവാണ് സർക്കാരിന് തിരിച്ചടിയായത്.
🗞🏵 കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാർച്ച് 30ന് കേരളത്തിൽ. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന ഒരു വര്‍ഷം നീളുന്ന പരിപാടികളുടെ ഉദ്ഘാടനത്തിനായി ആണ് ഖാര്‍ഗെ കേരളത്തിലെത്തുന്നത്.
🗞🏵 കേരള സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കറ്റും ബോർഡ് ഓഫ് ഗവർണേഴ്സും എടുത്ത തീരുമാനങ്ങൾ സസ്പെൻഡ്ചെയ്ത ഗവർണറുടെ ചട്ടവിരുദ്ധമായ നടപടി പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർവകലാശാലകളിൽ കാവിവൽക്കരണ അജണ്ട നടപ്പാക്കാനാണ് ഗവർണറുടെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
🗞🏵 ഇന്ത്യയില്‍ കടന്ന് പോയത് 1901 ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ഫെബ്രുവരിയെന്ന് കാലാവസ്ഥാ വിദഗ്ധര്‍. മെയ് 31 വരെയുള്ള അടുത്ത മൂന്ന് മാസം ഉഷ്ണ തരംഗത്തിന് .സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ എസ്.സി ഭാന്‍ പറഞ്ഞു.
🗞🏵 ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മൂവായിരത്തോളം ക്ഷേത്രങ്ങൾ പണിയാൻ ഒരുങ്ങി ആന്ധ്ര സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ക്ഷേത്രം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് സർക്കാർ നടപടിയെന്നും മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചതെന്നും ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ അറിയിച്ചു.
🗞🏵 വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ അപമാനിച്ച് പാകിസ്ഥാൻ സൂപ്പർ ലീഗ്. പിഎസ്എലിൻ്റെ സ്ട്രറ്റേജിക് ഇടവേളയിൽ അഭിനന്ദൻ്റെ ചിത്രം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചാണ് പിഎസ്എൽ പ്രകോപനം നടത്തിയത്. ലാഹോർ ഖലന്ദേഴ്സും ഇസ്ലാമാബാദ് യുണൈറ്റഡും തമ്മിലുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെയാണ് ഇന്ത്യൻ ഫൈറ്റർ ജെറ്റ് പൈലറ്റ് അഭിനന്ദന്റെ അരോചകമായ ചിത്രം പാകിസ്ഥാൻ പ്രദർശിപ്പിച്ചത്.
🗞🏵 തന്റെ മന്ത്രിസഭയിലെ മുൻ മന്ത്രിമാരായ മനീഷ് സിസോദിയയെയും സത്യേന്ദർ ജെയ്‌നിനെയും കേന്ദ്ര സർക്കാർ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യനയത്തിൽ അഴിമതിയില്ലെന്നും നല്ല പ്രവൃത്തി ചെയ്യാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. അഴിമതി തടയുകയല്ല കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്ന് പറഞ്ഞ കെജ്‌രിവാൾ, ഡൽഹിയിൽ ചെയ്ത നല്ല പ്രവൃത്തികൾ തടയുക എന്നതാണ് അവർ ലക്ഷ്യമിടുന്നതെന്നും ആരോപിച്ചു.
🗞🏵 പതിനെട്ടുകാരിയായ മകളെ മൂന്ന് വർഷത്തോളമായി നിരന്തരം ബലാത്സംഗം ചെയ്തുവന്ന പിതാവ് അറസ്റ്റിൽ. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സമയം മുതൽ ഇയാൾ പീഡനത്തിനിരയാക്കിയിരുന്നു. മകളുടെ പരാതി ഗൗരവമായി കണ്ട പോലീസ് ഉടൻ തന്നെ വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ രേവാരിയിലാണ് സംഭവം.
🗞🏵 രാജ്യാന്തര വിമാനത്താവളത്തിൽ 24 ലക്ഷത്തിലധികം രൂപ മൂല്യം വരുന്ന 439 ഗ്രാം സ്വർണം പിടികൂടി. സംഭവത്തിൽ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷിഹാബുദീനെ അറസ്റ്റ് ചെയ്തു. ദുബായ്യിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ഷിഹാബുദീന്റെ ബാഗേജിനുള്ളിൽ നിന്നാണ് സ്വർണം പിടിച്ചത്.
🗞🏵 കൊച്ചി കങ്ങരപ്പടിയില്‍ വൻ ലഹരിമരുന്ന് വേട്ട. വീട്ടില്‍ സൂക്ഷിച്ച 104 ഗ്രാം എംഡിഎംഎയുമായി കങ്ങരപ്പടി സ്വദേശി മുഹമ്മദ് ഷമീമാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ബംഗളൂരില്‍ നിന്ന് യുവാവ് മാരക മയക്കുമരുന്നുകൾ കൊച്ചിയില്‍ എത്തിച്ച് കച്ചവടം നടത്തുന്നു എന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
🗞🏵 ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ സൗത്ത് സിറ്റി മുൻസിപ്പൽ കോർപ്പറേഷൻ തെലുങ്ക് ഭാഷ സംസാരിക്കുന്ന ആയിരത്തോളം ക്രൈസ്തവരെ അവരുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കി. ജത്രബാരി ജില്ലയിലെ ധോൽപൂരില്‍ അനധികൃത നിർമ്മിതികളാണെന്ന പറഞ്ഞ് വീടുകളും, രണ്ട് ദേവാലയങ്ങളും അധികൃതർ തകര്‍ത്തതായി ഏഷ്യ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശുചീകരണ തൊഴിലിനു വേണ്ടി പത്തൊന്‍പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരാണ് ഇവരെ ബംഗ്ലാദേശിലേക്ക് കൊണ്ടുവന്നത്. ശുചീകരണ തൊഴിൽ തന്നെയാണ് ഇവര്‍ ഇപ്പോഴും ചെയ്തുക്കൊണ്ടിരിന്നത്. ഭവനരഹിതരായ ക്രൈസ്തവർ കത്തോലിക്ക സഭ, ഗോൽഗോത്ത ബാപ്റ്റിസ്റ്റ് ചർച്ച്, ജോർദാൻ ചർച്ച് ഓഫ് ക്രൈസ്റ്റ് എന്നീ സമൂഹങ്ങളിലെ അംഗങ്ങളാണ്.
🗞🏵 ഏകാധിപത്യ ഭരണത്തെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഒര്‍ട്ടേഗ സര്‍ക്കാരിന്റെ കത്തോലിക്ക സഭാവിരോധം തുടരുന്നു. ഏറ്റവും ഒടുവിലായി കുരിശിന്റെ വഴി പൊതു സ്ഥലങ്ങളില്‍ നിരോധിച്ചുക്കൊണ്ടാണ് ഭരണകൂടത്തിന്റെ കിരാത നടപടി. ദുഃഖവെള്ളിയാഴ്ച പോലും കുരിശിന്റെ വഴിയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ലാറ്റിന്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
🗞🏵 ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് പുറത്തുവിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ബെംഗളുരു അതിരൂപത ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവയ്ക്കു ബെംഗളുരുവിൽ നൽകിയ സ്വീകരണചടങ്ങിലായിരുന്നു വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയുടെ നിലപാടിലേക്കുള്ള സൂചന കൂടിയായ പരാമർശങ്ങൾ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision