2025 മാർച്ച് 19 വ്യാഴം 1199 മീനം 05
വാർത്തകൾ
📰👉 കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നു. രാത്രിയിൽ നടന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സീറ്റുകളിൽ ധാരണയായില്ല. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി രാത്രിയിലും ചേരുകയാണ്. പാനലിട്ട സീറ്റുകളിൽ നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമാണ്. ഏകദേശം ഒരു മണിക്കൂറോളമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേതാക്കളുമായി ചർച്ച തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എം പിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഉപേക്ഷിച്ചതിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഖർഗെ രംഗത്തെത്തിയിരുന്നു. ഇതാണ് നേത്യത്വത്തെ യഥാർത്ഥത്തിൽ ആശയകുഴപ്പത്തിലാക്കിയത്. ഈ സങ്കീർണ സാഹചര്യം പരിഹരിക്കുന്നതിനുള്ള യോഗംമാണ് ഇപ്പോഴും ഡൽഹിയിൽ തുടരുന്നത്
📰👉 നിയമസഭാ തിരഞ്ഞെടുപ്പിൽ എം പിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ വിട്ടുവീഴ്ച ചെയ്തതിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് അതൃപ്തി.കെ സുധാകരൻ എം പിയും അടൂർ പ്രകാശിനും മത്സരിക്കാൻ സമിതി അനുമതി നൽകിയിരുന്നു. എ ഐ സി സി യുടെ തീരുമാനമായിരുന്നു എം പിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്ന തീരുമാനം. എന്നാൽ ഖർഗെയെ അനുനയിപ്പിക്കാൻ യോഗത്തിൽ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
📰👉 ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട അഡ്വ. നോബിൾ മാത്യുവിന്റെ സസ്പെൻഷൻ പിൻവലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് സസ്‌പെൻഷൻ പിൻവലിച്ചത്.നോബിൾ മാത്യു നൽകിയ ഖേദപ്രകടനം പരിഗണിച്ചാണ് നടപടി. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോർജ് കുര്യനെ സ്ഥാനാർഥിയാക്കിയതിനെതിരെ നോബിൾ മാത്യു പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി എടുത്തത്.
📰👉 പാലക്കാട് പ്രചാരണം തുടങ്ങി കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി. യുഡിഎഫിന് എന്നും പിന്തുണ നൽകുന്ന ജില്ലയാണ് പാലക്കാട് ഇത്തവണയും അത് തന്നെ തുടരുമെന്ന് രമേശ് പിഷാരടി പ്രതികരിച്ചു. രണ്ട് മുഖ്യമന്ത്രിമാരെ നൽകിയ ജില്ലയാണിത്. പാലക്കാട് മെഡിക്കൽ കോളജ് വരുന്നത് ഷാഫി പറമ്പിൽ ഉള്ള സമയത്താണ്, അവിടം മുതലേ ജനങ്ങളുടെ പിന്തുണ യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടെന്നും രമേശ് പിഷാരടി പറഞ്ഞു.
📰👉 മൂന്നാം തവണയും ധർമ്മടത്ത് നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. ഇത് ഏഴാം തവണയാണ് മുഖ്യമന്ത്രി ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ധർമ്മടത്ത് നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈകിട്ട് മമ്പുറത്ത് നടന്ന എൽഡിഎഫ് കൺവെൻഷനിൽ പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള പണം കൈമാറി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം,ശ്രേയസ് കുമാർ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.
📰👉 ഇറാന്റെ ഭരണ നേതൃത്വത്തില്‍ ആരെയും ബാക്കി വച്ചേക്കില്ലെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . ഇറാന്‍ ഭീകര രാഷ്ട്രമെന്നും ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ ഉത്തരവാദിത്തം കാണിക്കണമെന്നും ട്രംപ് പറഞ്ഞു. പ്രതികരണശേഷിയില്ലാത്ത സഖ്യകക്ഷികളെന്ന് അദ്ദേഹം മറ്റ് രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. ഹോര്‍മൂസ് കടലിടുക്ക് കടക്കുന്ന കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ അകമ്പടിയ്ക്കായി യുദ്ധക്കപ്പലുകള്‍ ഒരുമിച്ച് അയയ്ക്കാനുള്ള തന്റെ നിര്‍ദേശം അവഗണിച്ച രാജ്യങ്ങള്‍ക്കെതിരെയാണ് ട്രംപിന്റെ രൂക്ഷ വിമര്‍ശനം.
📰👉 ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന് കുവൈത്തിലേക്കും കുവൈത്തില്‍ നിന്ന് തിരിച്ചും പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ ജസീറ എയര്‍വേയ്‌സ്. 2026 ഫെബ്രുവരി 28 മുതല്‍ കുവൈറ്റ് വ്യോമമേഖല താല്‍ക്കാലികമായി അടച്ചതിനെ തുടര്‍ന്ന് ഉണ്ടായ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തിയതിന്റെ ഫലമായാണ് തീരുമാനം.
📰👉 ഇറാനെതിരെ ഇസ്രയേൽ – അമേരിക്ക സംയുക്ത ആക്രമണം ആരംഭിച്ചതിന് ശേഷം പശ്ചിമേഷ്യയിൽ കൊല്ലപ്പെട്ടത് 2465 പേർ. ഇറാനിൽ 1444 പേരും ലെബനോണിൽ 912 പേരും കൊല്ലപ്പെട്ടു. അമേരിക്കൻ സൈന്യത്തിലെ 13 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 17 പേരും ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
📰👉 കൊച്ചിയിലെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. പോസ്റ്റർ അടിച്ചതും നാമനിർദേശ പത്രിക പൂരിപ്പിക്കാൻ വരെ തുടങ്ങിയതും അതുകൊണ്ടാണ്, പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നും
ദീപ്തി മേരി വർഗീസ് പറഞ്ഞു. തനിക്കെല്ലാം പാർട്ടിയാണ്, പാർട്ടി പറയുന്നത് അനുസരിക്കുമെന്നും തീരുമാനം നെഗറ്റീവ് ആയോ എന്നറിയില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
📰👉 ടി കെ ഗോവിന്ദനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. തളിപ്പറമ്പിൽ ഒരു കൈ തരുമെന്ന വിശ്വാസത്തിലിരിക്കുകയാണ് ചിലർ. ‘കെ സുധാകരനും അടൂർപ്രകാശും ഹൈക്കമാൻഡിന് കീഴടങ്ങി എം പി മാർക്ക് നിയമസഭയിൽ മത്സരിക്കാൻ സീറ്റ് നൽകില്ലെന്ന തീരുമാനം റദ്ദാക്കി, എന്നിട്ടും മൂന്ന് നാല് സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല.















