spot_img

പ്രഭാത വാർത്തകൾ 2024 മാർച്ച്‌ 19

spot_img
spot_img

Date:

വാർത്തകൾ

  • ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ ചിലെയിൽ വത്തിക്കാൻ സ്ഥാനപതി

തെക്കേ അമേരിക്കന്‍ രാജ്യമായ ചിലെയിലെ വത്തിക്കാൻ സ്ഥാനപതിയായി (അപ്പോസ്‌തലിക് നുൺഷ്യോ) ആർച്ച് ബിഷപ് മാ‍ർ കുര്യൻ മാത്യു വയലുങ്കലിനെ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. ഈസ്റ്ററിനു ശേഷം ചുമതലയേൽക്കും. കോട്ടയം അതിരൂപതയിലെ നീണ്ടൂർ ഇടവകാംഗമാണ്. 1966 ഓഗസ്റ്റ് നാലിനാണ് കുര്യൻ മാത്യു വയലുങ്കൽ ജനിച്ചത്. 2021 മുതൽ അൾജീരിയ, തുനീസിയ എന്നിവിടങ്ങളിലെ സ്ഥാനപതിയാണ്. 1991 ഡിസംബർ 27നു വൈദിക പട്ടം സ്വീകരിച്ചു. 1998ൽ റോമിലെ ഹോളിക്രോസ് പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്നു കാനൻ നിയമത്തിൽ പിഎച്ച്ഡി നേടിയശേഷം വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനം ആരംഭിച്ചു.

  • വെള്ളികുളം പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ തിരുനാൾ

വെള്ളികുളം സെൻറ് ആ ൻ്റണീസ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ 19 ബുധനാഴ്ച ഇന്ന് വിവിധ പരിപാടികളോടെ ആഘോഷിക്കും.6.10 am കുരിശിൻ്റെവഴി . 6.30 am ആഘോഷമായ പാട്ടു കുർബാന ,നൊവേന, ലദീഞ്ഞ് .ജോസഫ് നാമധാരികളുടെ സംഗമം ,ജോസഫ് നാമധാരികളെ ആദരിക്കൽ. തുടർന്ന് മധുര പലഹാര വിതരണം .വികാരി ഫാ.സ്കറിയ വേകത്താനം, വർക്കിച്ചൻ മാന്നാത്ത്,സണ്ണി കണിയാംകണ്ടത്തിൽ ,ജയ്സൺ വാഴയിൽ, ജോബി നെല്ലിയേകുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

  • ഓപ്പോളിന്റെ കൂടെ ഒരു ​ദിനം

നിഷാ ജോസ് കെ മാണിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യസന്ദേശ യാത്ര ബ്രസ്റ്റ് ക്യാൻസർ ബോധവത്ക്കരണ പരിപാടിയുടെ ഭാ​ഗമായി
പാലാ റോട്ടറി ക്ലബ്ബും പാലാ അൽഫോൻസാ കോളേജ് നാഷണൽ സർവ്വീസ് സ്കീമുമായി സഹകരിച്ച് സംഘടിപ്പിച്ച ഓപ്പോളിന്റെ കൂടെ ശ്രദ്ധേയമായി. കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പാലാ റോട്ടറി ക്ളബ്ബ് പബ്ലിക്ക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ ഡോ. സി. മിനിമോൾ മാത്യൂ ഫ്ലാ​ഗ് ഓഫ് ചെയ്തു. നിഷാ ജോസ് കെ മാണി അവേർനസ് പ്രോ​ഗ്രാമിൽ ക്ലാസ് നയിച്ചു. അടുത്ത ജൂലൈ മുതൽ ​രാജ്യത്താകമാനമുള്ള വിവിധ സ്കൂളുകളിലും സൗജന്യ മാമോ​ഗ്രാം ടെസ്റ്റ് നടത്തുന്നതിന് സംവിധാനമൊരുക്കുമെന്ന് നിഷാ ജോസ് കെ മാണി പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ യാത്രകളും പരിപാടികളും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

  • JCOM പാലാ ടേബിളിൻ്റെ ഉദ്ഘാടനം മാർച്ച് 20 ന്

Junior Chamber International ( JCI) ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന Business Growth Organisation (BGO)ആയ Jaycees Chamber of Commerce ( JCOM ) ൻ്റെ പുതിയ ടേബിൾ പാലായിൽ ആരംഭിക്കുന്നു. 2025 മാർച്ച് 20 വ്യാഴാഴ്ച വൈകിട്ട് 7.00 മണിക്ക് ഹോട്ടൽ ഒലിവ് ഇൻ്റർനാഷണലിൽ വച്ചാണ് ഉദ്ഘാടനം . JCOM ദേശീയ ചെയർമാൻ JC വേണുഗോപാൽ ഉദ്ഘാടനം നിർവ്വഹിക്കും . JCI zone 22 വിന്റെ സോൺ പ്രസിഡന്റ് JC Acewin Augustine, JCOM Zone chairman JC ശ്രീനാഥ് എന്നിവർ അതിഥികൾ ആയിരിക്കും. JCOM ൻ്റെ വരവ് പാലായിലെ വ്യാപാര മേഖലക്ക് പുത്തൻ ഉണർവ്വ് നൽകുമെന്നും വ്യാപാരികൾക്ക് പുതിയ ദിശാബോധം നൽകുമെന്നും JCOM പാലാ ടേബിളിൻ്റെ കോച്ച് JC ഷിജോ സക്കറിയ, നിർദ്ദിഷ്ട ചെയർമാൻ JC ഹാൻസ് അഗസ്റ്റ്യൻ, ഭാരവാഹികളായ JC ജിൻസൺ ആൻ്റണി, JC അഡ്വ. ജോസ് ചന്ദ്രത്തിൽ , JC പ്രിൻസ് ജേക്കബ്, JC ജോബി മാത്യു എന്നിവർ അറിയിച്ചു.

  • വിവോയുടെ ഏറ്റവും പുതിയ മോഡൽ ആയ VIVO V50 സീരിസ് പാലാ പയ്യപ്പള്ളിൽ ഡിജിറ്റൽസിൽ ആഘോഷിച്ചു

വിവോയുടെ ഏറ്റവും പുതിയ മോഡൽ ആയ VIVO V50 സീരിസിന്റെ കോട്ടയം ജില്ലയിലെ സക്സസ്സ് സെലിബ്രേഷൻ പ്രശസ്ത സിനിമാതാരം അനുമോളോടൊപ്പം പാലാ പയ്യപ്പള്ളിൽ ഡിജിറ്റൽസിൽ ആഘോഷിച്ചു. വിവോയുടെ V50 സീരീസ് ഫോണുകൾക്ക് കേരള മാർക്കറ്റിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് VIVO സോണൽ ഹെഡ് ജോസഫ് ജേക്കബ് അറിയിച്ചു. അതോടൊപ്പം കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ V50 സീരീസ് വില്പന നടത്തിയതിന് പയ്യപ്പള്ളിൽ ഡിജിറ്റൽ മാനേജിങ് ഡയറക്ടർ സുനിൽ പയ്യപ്പള്ളിയെ അഭിനന്ദിച്ചു.വിവോ കേരളയെ പ്രതിനിധീകരിച്ചു രത്‌നദാസ് വി, ജോഷി ജോൺ, ഫിയാസ് സാദത്ത്,വിഷ്ണു കെ തുടങ്ങിയവർ പങ്കെടുത്തു.

  • പാലായിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വിൽക്കുന്ന രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു

പാലാ മുത്തോലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിലായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു.

  • കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവിനെ സസ്‌പെൻഡ് ചെയ്തു

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാല്‍ വീട്ടില്‍ സുജന്യ ഗോപി (42) യെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പഞ്ചായത്ത് സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തത്. സുകന്യയെ ബിജെപിയുടെ പ്രാഥമിക അംഗത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ അധ്യക്ഷൻ സന്ദീപ് വചസ്പതി അറിയിച്ചു .

  • ഭൂമിയിലേക്ക് തിരികെയെത്തുന്ന സുനിത വില്യംസിനെയും, ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്

ഇരുവരുടെയും സുരക്ഷിതമായ വരവിനായി എല്ലാവരും പ്രാർത്ഥിക്കുമ്പോഴും ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് പ്രത്യേകിച്ച് ഭൂമിയിലെ ഗുരുത്വാകർഷണവുമായുള്ള പൊരുത്തപ്പെടൽ. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്ന യാത്രികർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ഭൂമിയിലെത്തിയാൽ കാലുകൾ ഉറപ്പിച്ച് നിൽക്കാനോ, നടക്കാനോ ഉള്ള ബുദ്ധിമുട്ട്. ശരീരത്തിലെ മൈക്രോഗ്രാവിറ്റിയാണ് ഈ അവസ്ഥയ്ക്ക് കാരണം.

  • വിശുദ്ധ നാടിനുവേണ്ടി സഹായം അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി

വിശുദ്ധ നാടിന്റെ പ്രത്യേകമായ സംരക്ഷണത്തിന് എല്ലാവർഷവും ദുഃഖവെള്ളിയാഴ്ച്ച ദിവസമോ, രൂപതാധ്യക്ഷൻ നിശ്ചയിക്കുന്ന മറ്റേതെങ്കിലും ദിവസമോ ധനശേഖരണം നടത്തുന്ന പാരമ്പര്യം തുടരുവാന്‍ സഹായ അഭ്യര്‍ത്ഥനയുമായി പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി. കടുത്ത ദുരിതമനുഭവിക്കുന്നവരുടെ നിലവിളി ശ്രവിക്കുവാനുള്ള കത്തോലിക്ക സഭയുടെ ഉത്തരവാദിത്വം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിക്കൊണ്ടാണ് വിശുദ്ധ നാടിനുവേണ്ടി പ്രത്യേക ധനശേഖരണം നടത്തണമെന്നു പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള ഡിക്കാസ്റ്ററി ആഹ്വാനം ചെയ്തിരിക്കുന്നത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related