2025 മാർച്ച് 17 ചൊവ്വ 1199 മീനം 03
വാർത്തകൾ
📰👉 സിപിഐഎമ്മില്‍ നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ടികെ ഗോവിന്ദന് പിന്തുണ നല്‍കാനുള്ള നീക്കത്തിന് എതിരെ തളിപ്പറമ്പ് കോണ്‍ഗ്രസില്‍ പ്രതിഷേധം. മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ രാജിക്ക് ഒരുങ്ങുന്നതായി വിവരം. മയ്യില്‍, കുറ്റിയാട്ടൂര്‍, കൊളച്ചേരി, ചേലേരി മണ്ഡലം കമ്മറ്റി ഭാരവാഹികളാണ് രാജിക്കൊരുങ്ങുന്നത്.
📰👉വട്ടിയൂർക്കാവിൽ തികഞ്ഞ വിജയപ്രതീക്ഷയെന്ന് ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ. പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ആർ ശ്രീലേഖ പറഞ്ഞു. മാറ്റം അനിവാര്യമാണ് അതിനായി എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ വികസനം സാധ്യമാകൂ. ലോക്സഭാ – തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിൽ എൻഡിഎയ്ക്ക് വോട്ട് ശതമാനം ഉയർന്നിട്ടുണ്ട്. ജനങ്ങളുടെ മനസ്സിൽ ബിജെപിയെ സ്വീകരിച്ചുകഴിഞ്ഞുവെന്നും അത് വലിയൊരു മുതൽകൂട്ടാകുമെന്നും ആർ ശ്രീലേഖ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ പ്രതികരിച്ചു.്ടിയൂർക്കാവിൽ തികഞ്ഞ വിജയപ്രതീക്ഷയെന്ന് ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ. പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ആർ ശ്രീലേഖ പറഞ്ഞു.
📰👉 രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർട്ടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ എതിർക്കുന്നു എന്ന മുദ്രാവാക്യമുയർത്തി ജനങ്ങളോട് വോട്ട് ചോദിക്കുന്ന കോൺഗ്രസ്, നിർണായക ഘട്ടങ്ങളിൽ ബിജെപിക്ക് വിജയവഴി തുറന്നുകൊടുക്കുന്ന രാഷ്ട്രീയമാണ് തുടർച്ചയായി സ്വീകരിക്കുന്നത്.
📰👉 എല്‍ഡിഎഫ് പ്രചാരണം നയിക്കാന്‍ മുഖ്യമന്ത്രി കളത്തിലേക്ക്. കണ്ണൂര്‍ വിമാനത്താവളം മുതല്‍ പിണറായി വരെ മുഖ്യമന്ത്രിയുടെ റോഡ് ഷോ. വൈകിട്ട് 3.30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ. ജനിച്ചു വളര്‍ന്ന ഈ നാടിന്റെ പ്രതിനിധിയായി കഴിഞ്ഞ 10 വര്‍ഷം നിയമസഭയില്‍ പ്രവര്‍ത്തിച്ച അനുഭവവും ആത്മവിശ്വാസവുമായാണ് മൂന്നാം തവണയും ജനവിധി തേടുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. അസാധ്യമെന്ന് ലോകം കരുതിയ പലതും ഇച്ഛാശക്തികൊണ്ട് നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് യാഥാര്‍ത്ഥ്യമാക്കി.
📰👉 ദേശീയ ജനാധിപത്യ മുന്നണിയുടെ ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലാ നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ആണ് ഇത്തവണ മത്സരിക്കുക.
📰👉 കോട്ടയം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം). പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായിൽ നിന്നും ജനവിധി തേടും. കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന യോഗത്തിന് ശേഷമാണ് 12 മണ്ഡലങ്ങളിലേക്കുള്ള ഔദ്യോഗിക പട്ടിക പുറത്തുവിട്ടത്. സിറ്റിംഗ് എം.എൽ.എമാരിൽ ഭൂരിഭാഗം പേരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇടുക്കിയിൽ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ. ജയരാജും തന്നെയാകും ജനവിധി തേടുക.
📰👉 അങ്കമാലി മഞ്ഞപ്ര കോതായി തോടിന് സമീപം മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു. മഞ്ഞപ്ര സ്വദേശി ജോസാണ് മരിച്ചത്. പ്രതി പോളി പൊലീസ് പിടിയിലായി. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.














